ഫ്രാൻസിലെ എവിയാനിൽ വെച്ച് നടന്ന ജി7 ഉച്ചകോടിയിൽ “എല്ലാവർക്കും സന്തുലിതവും പങ്കിട്ടതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച വീണ്ടെടുക്കൽ” എന്ന വിഷയത്തെക്കുറിച്ചുള്ള സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
June 18th, 05:00 am
ഫ്രാൻസിലെ എവിയാനിൽ വെച്ച് നടന്ന ജി7 ഉച്ചകോടിയിൽ “എല്ലാവർക്കും സമതുലിതവും പങ്കിട്ടതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച വീണ്ടെടുക്കൽ” എന്ന വിഷയത്തെക്കുറിച്ചുള്ള ഔട്ട്റീച്ച് സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു.ജി 7 ഉച്ചകോടി-ഔട്ട്റീച്ച് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ : എല്ലാവർക്കും സന്തുലിതവും പങ്കാളിത്തത്തോടുകൂടിയതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കൽ
June 17th, 06:07 pm
ഫ്രാൻസിന്റെ ജി7 അധ്യക്ഷപദം എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരമായ വളർച്ചയ്ക്ക് സവിശേഷ പ്രാധാന്യം നൽകുന്നതുമാണ് എന്നതിൽ എനിക്ക് സന്തോഷമുണ്ട്. ലോകം നിരവധി വെല്ലുവിളികളും അനിശ്ചിതത്വങ്ങളും നേരിടുന്ന ഈ സമയത്ത്, ഈ കൂട്ടായ്മയിൽ നിന്ന് ഉയർന്നുവരുന്ന സന്ദേശം മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനും ഭാവിക്കും ഏറെ പ്രധാനപ്പെട്ടതാണ്.ലോക പരിസ്ഥിതി ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി
June 05th, 09:53 am
പരിസ്ഥിതിസംരക്ഷണത്തിൽ അഭിനിവേശമുള്ള എല്ലാവരെയും പ്രശംസിച്ചുകൊണ്ട്, ലോക പരിസ്ഥിതി ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു,നവ റായ്പൂരിലെ ശാന്തി ശിഖർ - ബ്രഹ്മകുമാരീസ് ധ്യാന കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
November 01st, 11:15 am
ഛത്തീസ്ഗഢ് ഗവർണർ ശ്രീ രമെൻ ഡേകാ ജി, ജനകീയനും ഊർജ്ജസ്വലനുമായ സംസ്ഥാന മുഖ്യമന്ത്രി ശ്രീ വിഷ്ണു ദേവ് സായ്, രാജയോഗിനി സിസ്റ്റർ ജയന്തി, രാജയോഗി മൃത്യുഞ്ജയ്, എല്ലാ ബ്രഹ്മകുമാരി സഹോദരിമാരേ, ഇവിടെ സന്നിഹിതരായ മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ!ഛത്തീസ്ഗഡിലെ നവ റായ്പൂരിൽ ശാന്തി ശിഖർ - ധ്യാനകേന്ദ്രത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി, ബ്രഹ്മകുമാരിസമൂഹത്തെ അഭിസംബോധന ചെയ്തു
November 01st, 11:00 am
ഛത്തീസ്ഗഢ് സംസ്ഥാനം സ്ഥാപിതമായതിന്റെ 25 വർഷം പൂർത്തിയാക്കുന്ന ഈ ദിനം സവിശേഷമാണെന്ന് ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഛത്തീസ്ഗഢിനൊപ്പം ഝാർഖണ്ഡും ഉത്തരാഖണ്ഡും സ്ഥാപിതമായിട്ട് 25 വർഷം പൂർത്തിയാക്കിയതായും അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തുടനീളമുള്ള മറ്റ് നിരവധി സംസ്ഥാനങ്ങൾ ഇന്ന് അവരുടെ സംസ്ഥാന രൂപീകരണ ദിനം ആഘോഷിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ശ്രീ മോദി ആശംസകൾ നേർന്നു. സംസ്ഥാനങ്ങളുടെ വികസനമാണ് രാജ്യ പുരോഗതിക്ക് ഇന്ധനം എന്ന ദർശനത്തിലൂടെ നമ്മൾ വികസിത ഭാരതം കെട്ടിപ്പടുക്കുന്ന ദൗത്യത്തിൽ സജീവമായി പങ്കുചേരുകയാണ്, പ്രധാനമന്ത്രി പറഞ്ഞു.തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിലെ ആദി തിരുവാതിരൈ ഉത്സവത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
July 27th, 12:30 pm
ഏറ്റവും ആദരണീയരായ ആദീനം മഠാധിപതികൾ, ചിന്മയ മിഷൻ സ്വാമികൾ, തമിഴ്‌നാട് ഗവർണർ ആർ എൻ രവി ജി, എൻ്റെ ക്യാബിനറ്റ് സഹപ്രവർത്തകൻ ഡോ. എൽ മുരുകൻ ജി, പ്രാദേശിക എംപി തിരുമാവളവൻ ജി, വേദിയിൽ സന്നിഹിതരായിരുന്ന തമിഴ്‌നാട് മന്ത്രിമാർ, പാർലമെൻ്റിലെ എൻ്റെ സഹപ്രവർത്തകൻ ശ്രീ ഇളയരാജാജി,ഒതുവർകളെ(ശിവ സ്തുതികൾ പാടുന്ന ശൈവർകൾ)ഭക്തജനങ്ങളെ, വിദ്യാർത്ഥികളെ,സാംസ്കാരിക ചരിത്രകാരൻമാരെ,എൻ്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ! നമഃ ശിവായതമിഴ്നാട്ടിലെ ഗംഗൈകൊണ്ട ചോളപുരത്ത് ആടി തിരുവാതിരൈ ഉത്സവത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.
July 27th, 12:25 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിലെ ആടി തിരുവാതിര ഉത്സവത്തെ ഇന്ന് അഭിസംബോധന ചെയ്തു. സർവ്വശക്തനായ ശിവഭഗവാന് പ്രണാമം അർപ്പിച്ചുകൊണ്ട്, രാജരാജ ചോളന്റെ പുണ്യഭൂമിയിൽ ദിവ്യമായ ശിവദർശനത്തിലൂടെ അനുഭവിച്ച ആഴത്തിലുള്ള ആത്മീയ ഊർജ്ജത്തെക്കുറിച്ചും, ശ്രീ ഇളയരാജയുടെ സംഗീതത്തിന്റെയും ഓതുവാർമാരുടെ വിശുദ്ധ മന്ത്രോച്ചാരണത്തിന്റെയും അകമ്പടിയോടെയുള്ള ആത്മീയ അനുഭൂതിയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ ആത്മീയ അന്തരീക്ഷം തന്റെ ആത്മാവിനെ അഗാധമായി സ്പർശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഘാന റിപ്പബ്ലിക്കിന്റെ പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
July 03rd, 03:45 pm
ജനാധിപത്യത്തിന്റെയും അന്തസ്സിന്റെയും പ്രതിരോധശേഷിയുടെയും ആത്മാവ് പ്രസരിപ്പിക്കുന്ന ഒരു നാടായ ഘാനയിൽ ആയിരിക്കുക എന്നത് ഒരു ബഹുമതിയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രതിനിധി എന്ന നിലയിൽ, 1.4 ബില്യൺ ഇന്ത്യക്കാരുടെ സൗമനസ്യവും ആശംസകളും ഞാൻ എന്നോടൊപ്പം കൊണ്ടുവന്നിരിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്തു
July 03rd, 03:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഘാന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഘാന പാർലമെന്റിൽ സംസാരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി അദ്ദേഹം മാറി. പാർലമെന്റ് സ്പീക്കർ ആൽബൻ കിങ്സ്ഫോഡ് സുമാന ബാഗ്‌ബിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഇരുരാജ്യങ്ങളിലെയും പാർലമെന്റംഗങ്ങൾ, ഗവണ്മെന്റ് ഉദ്യോഗസ്ഥർ, മറ്റു വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്തു. ഇന്ത്യ-ഘാന ബന്ധത്തിലെ സുപ്രധാന നിമിഷമായി ഈ പ്രസംഗം മാറി. ഇരുരാജ്യങ്ങളെയും കൂട്ടിയിണക്കുന്ന പരസ്പരബഹുമാനത്തെയും പൊതുവായ ജനാധിപത്യമൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ അഭിസംബോധന.ശ്രീനാരായണ ഗുരുവും ഗാന്ധിജിയും തമ്മിലുള്ള സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷ പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
June 24th, 11:30 am
ഇന്ന് ഈ സമുച്ചയം രാജ്യത്തിന്റെ ചരിത്രത്തിലെ അഭൂതപൂർവമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നൽകുക മാത്രമല്ല, സ്വാതന്ത്ര്യ ലക്ഷ്യത്തിനും സ്വതന്ത്ര ഇന്ത്യ എന്ന സ്വപ്നത്തിനും മൂർത്തമായ അർത്ഥം നൽകുകയും ചെയ്ത ഒരു ചരിത്ര സംഭവം. 100 വർഷങ്ങൾക്ക് മുമ്പ് ശ്രീ നാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ആ കൂടിക്കാഴ്ച ഇന്നും പ്രചോദനാത്മകവും പ്രസക്തവുമായി തുടരുന്നു. 100 വർഷങ്ങൾക്ക് മുമ്പ് നടന്ന ആ കൂടിക്കാഴ്ച, സാമൂഹിക ഐക്യത്തിനും വികസിത ഇന്ത്യയുടെ കൂട്ടായ ലക്ഷ്യങ്ങൾക്കും ഇന്നും ഒരു വലിയ ഊർജ്ജ സ്രോതസ്സായി തുടരുന്നു. ഈ ചരിത്ര അവസരത്തിൽ, ഞാൻ ശ്രീ നാരായണ ഗുരുവിന്റെ കാൽക്കൽ വണങ്ങുന്നു. ഗാന്ധിജിക്കും ഞാൻ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപരമായ സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
June 24th, 11:00 am
ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ, ധാർമ്മിക നേതാക്കളായ ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപരമായ സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ അഭിസംബോധന ചെയ്തു. ഇന്നത്തെ വേദി രാജ്യത്തിന്റെ ചരിത്രത്തിലെ അഭൂതപൂർവമായ ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, സന്യാസിവര്യന്മാരുൾപ്പെടെയുള്ളവർക്ക് ആദരപൂർവ്വം ആശംസകൾ നേർന്നു. നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നൽകിയ, സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യങ്ങൾക്കും സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നത്തിനും മൂർത്തമായ അർത്ഥം നൽകിയ ഒരു ചരിത്ര സംഭവമാണ് ശ്രീ നാരായണ ഗുരുവും ഗാന്ധിജിയും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് അദ്ദേഹം പറഞ്ഞു. “100 വർഷങ്ങൾക്ക് മുമ്പ് നടന്ന കൂടിക്കാഴ്ച ഇന്നും പ്രചോദനാത്മകവും പ്രസക്തവുമായി തുടരുന്നു, കൂടാതെ സാമൂഹിക ഐക്യത്തിനും വികസിത ഇന്ത്യയുടെ കൂട്ടായ ലക്ഷ്യങ്ങൾക്കും ശക്തമായ ഊർജ്ജ സ്രോതസ്സായി വർത്തിക്കുന്നു”, പ്രധാനമന്ത്രി പറഞ്ഞു. ഈ ചരിത്ര അവസരത്തിൽ, അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ പാദങ്ങളിൽ വന്ദിക്കുകയും മഹാത്മാഗാന്ധിക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു.ആഗോള ബഹിരാകാശ പര്യവേഷണ സമ്മേളനത്തിൽ പ്രധാനമന്ത്രി വീഡിയോ സംവിധാനം വഴി നടത്തിയ പ്രസംഗം
May 07th, 12:00 pm
2025 ലെ ആഗോള ബഹിരാകാശ പര്യവേഷണ സമ്മേളനത്തിൽ നിങ്ങളെല്ലാവരുമായും ബന്ധപ്പെടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ബഹിരാകാശം വെറുമൊരു ലക്ഷ്യസ്ഥാനമല്ല. അത് ജിജ്ഞാസയുടെയും ധൈര്യത്തിന്റെയും കൂട്ടായ പുരോഗതിയുടെയും പ്രഖ്യാപനമാണ്. ഇന്ത്യയുടെ ബഹിരാകാശ യാത്ര ഈ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. 1963 ൽ ഒരു ചെറിയ റോക്കറ്റ് വിക്ഷേപിച്ചതു മുതൽ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ആദ്യമായി ഇറങ്ങിയ രാഷ്ട്രമാകുന്നതുവരെ, നമ്മുടെ യാത്ര ശ്രദ്ധേയമാണ്. നമ്മുടെ റോക്കറ്റുകൾ പേലോഡുകളേക്കാൾ കൂടുതലാണ് വഹിക്കുന്നത്. അവ 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ വഹിക്കുന്നു. ഇന്ത്യയുടെ നേട്ടങ്ങൾ പ്രധാനപ്പെട്ട ശാസ്ത്രീയ നാഴികക്കല്ലുകളാണ്. അതിനപ്പുറം, മനുഷ്യന്റെ ഇച്ഛാശക്തിക്ക് ഗുരുത്വാകർഷണത്തെ മറികടക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് അവ. 2014-ൽ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിലെത്തി ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ചന്ദ്രയാൻ-1 ചന്ദ്രനിൽ വെള്ളം കണ്ടെത്താൻ സഹായിച്ചു. ചന്ദ്രയാൻ-2 ചന്ദ്രന്റെ ഏറ്റവും ഉയർന്ന റെസല്യൂഷനുള്ള ചിത്രങ്ങൾ ഞങ്ങൾക്ക് നൽകി. ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് വർദ്ധിപ്പിച്ചു. റെക്കോർഡ് സമയത്തിനുള്ളിൽ ഞങ്ങൾ ക്രയോജനിക് എഞ്ചിനുകൾ നിർമ്മിച്ചു. ഒരൊറ്റ ദൗത്യത്തിൽ ഞങ്ങൾ 100 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. നമ്മുടെ വിക്ഷേപണ വാഹനങ്ങളിൽ 34 രാജ്യങ്ങൾക്കായി 400-ലധികം ഉപഗ്രഹങ്ങൾ ഞങ്ങൾ വിക്ഷേപിച്ചു. ഈ വർഷം, ഞങ്ങൾ രണ്ട് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് ഡോക്ക് ചെയ്തു, ഇത് ഒരു പ്രധാന ചുവടുവയ്പ്പാണ്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ആഗോള ബഹിരാകാശ പര്യവേക്ഷണ സമ്മേളനം 2025’നെ (GLEX) അഭിസംബോധന ചെയ്തു
May 07th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ‘ആഗോള ബഹിരാകാശ പര്യവേക്ഷണ സമ്മേളനം 2025’നെ (GLEX) അഭിസംബോധന ചെയ്തു. ലോകമെമ്പാടുമുള്ള വിശിഷ്ട വ്യക്തികളെയും ശാസ്ത്രജ്ഞരെയും ബഹിരാകാശയാത്രികരെയും സ്വാഗതംചെയ്ത്, ഇന്ത്യയുടെ ശ്രദ്ധേയമായ ബഹിരാകാശ യാത്രയെ GLEX 2025-ൽ അദ്ദേഹം എടുത്തുകാട്ടി. “ബഹിരാകാശം വെറുമൊരു ലക്ഷ്യസ്ഥാനമല്ല; ജിജ്ഞാസയുടെയും ധൈര്യത്തിന്റെയും കൂട്ടായ പുരോഗതിയുടെയും പ്രഖ്യാപനംകൂടിയാണ്” – അദ്ദേഹം പറഞ്ഞു. 1963ൽ ചെറിയ റോക്കറ്റ് വിക്ഷേപിച്ചതുമുതൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ആദ്യമായി ഇറങ്ങിയ രാഷ്ട്രമാകുന്നതുവരെയുള്ള ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ ഈ മനോഭാവം പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “വിക്ഷേപണഭാരങ്ങൾക്കുമപ്പുറം, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ വഹിക്കുന്നവയാണ് ഇന്ത്യയുടെ റോക്കറ്റുകൾ” – ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റങ്ങൾ പ്രധാനപ്പെട്ട ശാസ്ത്രീയ നാഴികക്കല്ലുകളാണെന്നും മനുഷ്യമനോഭാവത്തിനു ഗുരുത്വാകർഷണത്തെ മറികടക്കാൻ കഴിയുമെന്നതിന്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2014-ൽ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിലെത്തിയ ഇന്ത്യയുടെ ചരിത്ര നേട്ടം അദ്ദേഹം അനുസ്മരിച്ചു. ചന്ദ്രയാൻ-1 ചന്ദ്രനിൽ ജലം കണ്ടെത്താൻ സഹായിച്ചുവെന്നും, ചന്ദ്രയാൻ-2 ചന്ദ്രോപരിതലത്തിന്റെ ഉയർന്ന റെസല്യൂഷനുള്ള ചിത്രങ്ങൾ നൽകി എന്നും, ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ചുള്ള ധാരണ വർധിപ്പിച്ചെന്നും അദ്ദേഹം എടുത്തുപറഞ്ഞു. “ഇന്ത്യ കുറഞ്ഞ സമയത്തിനുള്ളിൽ ക്രയോജനിക് എൻജിനുകൾ വികസിപ്പിച്ചെടുത്തു. ഒറ്റ ദൗത്യത്തിൽ 100 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. ഇന്ത്യൻ വിക്ഷേപണ വാഹനങ്ങൾ ഉപയോഗിച്ച് 34 രാജ്യങ്ങൾക്കായി 400-ലധികം ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു” - അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷം ബഹിരാകാശത്തു രണ്ടുപഗ്രഹങ്ങളുടെ ഡോക്കിങ് സാധ്യമാക്കിയ ഇന്ത്യയുടെ ഏറ്റവും പുതിയ നേട്ടം ബഹിരാകാശ പര്യവേക്ഷണത്തിലെ പ്രധാന ചുവടുവയ്പ്പാണെന്നു ശ്രീ മോദി വിശേഷിപ്പിച്ചു.For me, the nation itself is divine and mankind is a reflection of the divine: PM Modi in Lex Fridman Podcast
March 16th, 11:47 pm
PM Modi interacted with Lex Fridman in a podcast about various topics ranging from fasting to his humble beginnings to AI and more. He stressed on the unifying power of sports and said that they connect people on a deeper level and energize the world. He remarked that the management of Indian elections should be studied worldwide.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലെക്സ് ഫ്രിഡ്മാനുമായി പോഡ്കാസ്റ്റില്‍ ആശയവിനിമയം നടത്തി
March 16th, 05:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പോഡ്കാസ്റ്റില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ലെക്സ് ഫ്രിഡ്മാനുമായി സംവദിച്ചു. എന്തിനാണ് അദ്ദേഹം ഉപവസിക്കുന്നതെന്നും എങ്ങനെയാണ് ഉപവാസം നയിക്കുന്നതെന്നും ചോദിച്ചപ്പോള്‍, തന്നോടുള്ള ബഹുമാന സൂചകമായി ഉപവാസം അനുഷ്ഠിച്ചതിന് ലെക്സ് ഫ്രിഡ്മാനു പ്രധാനമന്ത്രി നന്ദി പറഞ്ഞു. 'ഇന്ത്യയില്‍, മതപാരമ്പര്യങ്ങള്‍ ദൈനംദിന ജീവിതവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു' എന്ന് പറഞ്ഞ മോദി ബഹുമാനപ്പെട്ട സുപ്രീം കോടതി വ്യാഖ്യാനിച്ചതുപോലെ ഹിന്ദുമതം കേവലം ആചാരാനുഷ്ഠാനങ്ങളല്ല, മറിച്ച് ജീവിതത്തെ നയിക്കുന്ന തത്ത്വചിന്തയാണെന്നും കൂട്ടിച്ചേര്‍ത്തു. അച്ചടക്കം വളര്‍ത്തുന്നതിനും ആന്തരികവും ബാഹ്യവുമായ വ്യക്തിത്വത്തെ സന്തുലിതമാക്കുന്നതിനുമുള്ള സങ്കേതമാണ് ഉപവാസം എന്ന് അദ്ദേഹം പറഞ്ഞു. ഉപവാസം ഇന്ദ്രിയങ്ങളെ ഉയര്‍ത്തുകയും അവയെ കൂടുതല്‍ സംവേദനക്ഷമതയുള്ളതും അവബോധമുള്ളതുമാക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉപവാസ സമയത്ത്, ഒരാള്‍ക്ക് സൂക്ഷ്മ സുഗന്ധങ്ങളും വിശദാംശങ്ങളും പോലും കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഉപവാസം ചിന്താപ്രക്രിയയെ ത്വരിതപ്പെടുത്തുന്നുവെന്നും പുതിയ കാഴ്ചപ്പാടുകള്‍ നല്‍കുന്നുവെന്നും അസാധാരണമായ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉപവാസം എന്നാല്‍ ഭക്ഷണം ഒഴിവാക്കുക എന്നത് മാത്രമല്ല, തയ്യാറെടുപ്പിന്റെയും വിഷവിമുക്തമാക്കലിന്റെയും ശാസ്ത്രീയ പ്രക്രിയ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ശ്രീ മോദി വ്യക്തമാക്കി. ആയുര്‍വേദ, യോഗ പരിശീലനങ്ങള്‍ നിരവധി ദിവസങ്ങള്‍ക്ക് മുമ്പ് പിന്തുടര്‍ന്ന് ഉപവാസത്തിനായി തന്റെ ശരീരത്തെ ഒരുക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഈ കാലയളവില്‍ ജലാംശത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ഉപവാസം ആരംഭിച്ചുകഴിഞ്ഞാല്‍, ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും ശ്രദ്ധ കേന്ദ്രീകരിക്കലിനും അനുവദിക്കുന്ന ഒരു ഭക്തിയുടെയും സ്വയം അച്ചടക്കത്തിന്റെയും പ്രവൃത്തിയായി അദ്ദേഹം അതിനെ കാണുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രസ്ഥാനത്തില്‍ നിന്നാണ് തന്റെ ഉപവാസം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യ ഉപവാസ സമയത്ത് അദ്ദേഹത്തിന് ഊര്‍ജ്ജത്തിന്റെയും അവബോധത്തിന്റെയും കുതിച്ചുചാട്ടം അനുഭവപ്പെട്ടു. അത് അതിന്റെ പരിവര്‍ത്തന ശക്തിയെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഉപവാസം തന്നെ മന്ദഗതിയിലാക്കുന്നില്ല, പകരം, അത് പലപ്പോഴും തന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഉപവാസ സമയത്ത്, തന്റെ ചിന്തകള്‍ കൂടുതല്‍ സ്വതന്ത്രമായും സൃഷ്ടിപരമായും ഒഴുകുന്നുവെന്നും, ഇത് സ്വയം പ്രകടിപ്പിക്കുന്നതിനുള്ള അവിശ്വസനീയമായ അനുഭവമായി മാറുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.India is emerging as a major maritime power in the world: PM at dedication of three naval combatants in Mumbai
January 15th, 11:08 am
PM Modi dedicated three frontline naval combatants, INS Surat, INS Nilgiri and INS Vaghsheer, to the nation on their commissioning at the Naval Dockyard in Mumbai. “It is for the first time that the tri-commissioning of a destroyer, frigate and submarine was being done”, highlighted the Prime Minister. He emphasised that it was also a matter of pride that all three frontline platforms were made in India.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് വാഘ്ഷീര്‍ എന്നീ മുന്‍നിര നാവികസേനാ കപ്പലുകൾ രാജ്യത്തിന് സമര്‍പ്പിച്ചു
January 15th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മൂന്ന് മുന്‍നിര നാവിക കപ്പലുകളായ ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് വാഘ്ഷീര്‍ എന്നിവ മുംബൈയിലെ നേവല്‍ ഡോക്ക് യാര്‍ഡില്‍ കമ്മീഷന്‍ ചെയ്തു. തുടർന്ന് ഇവ രാജ്യത്തിന് സമര്‍പ്പിച്ചു. കരസേനാ ദിനമായി ആചരിക്കുന്ന ജനുവരി 15 ന് രാജ്യത്തിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി ജീവന്‍ ത്യജിക്കുന്ന ഓരോ ധീര യോദ്ധാവിനെയും അഭിവാദ്യം ചെയ്യുന്നതായി സദസിനെ അഭിസംബോധന ചെയ്തു ശ്രീ മോദി പറഞ്ഞു. ഈ അവസരത്തില്‍ എല്ലാ ധീര യോദ്ധാക്കളെയും അദ്ദേഹം അഭിനന്ദിച്ചു."സാമൂഹിക ഉൾപ്പെടുത്തലും പട്ടിണിക്കും ദാരിദ്ര്യത്തിനും എതിരായ പോരാട്ടവും" എന്ന വിഷയത്തിൽ ജി 20 സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
November 18th, 08:00 pm
തുടക്കത്തിൽ തന്നെ, ജി20 ഉച്ചകോടി സംഘടിപ്പിക്കുന്നതിനും ജി20 അധ്യക്ഷ സ്ഥാനത്തിന്റെ വിജയകരമായ നിർവഹണത്തിനും വേണ്ടി നടത്തിയ മഹത്തായ ക്രമീകരണങ്ങൾക്ക് പ്രസിഡൻ്റ് ലുലയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.'സാമൂഹിക ഉൾപ്പെടുത്തലും, പട്ടിണിക്കും ദാരിദ്ര്യത്തിനും എതിരായ പോരാട്ടവും' എന്ന വിഷയത്തിൽ ജി 20 സെഷനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
November 18th, 07:55 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജി 20 ഉച്ചകോടിയിലെ ഉദ്ഘാടന വേളയിൽ ‘സാമൂഹിക ഉൾപ്പെടുത്തലും പട്ടിണിക്കും ദാരിദ്ര്യത്തിനും എതിരായ പോരാട്ടവും' എന്ന വിഷയത്തിൽ നടന്ന സെഷനെ അഭിസംബോധന ചെയ്തു. ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന് ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ബ്രസീലിന്റെ ജി20 കാര്യപരിപാടിയെ അദ്ദേഹം അഭിനന്ദിച്ചു. ഈ സമീപനം ഗ്ലോബൽ സൗത്തിന്റെ ആശങ്കകൾ ഉയർത്തിക്കാട്ടുകയും ന്യൂഡൽഹി ജി 20 ഉച്ചകോടിയുടെ ജനകേന്ദ്രീകൃത തീരുമാനങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. ഇന്ത്യൻ ജി 20 അധ്യക്ഷതയിലെ ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ആഹ്വാനം റിയോ സംഭാഷണങ്ങളിൽ പ്രതിധ്വനിക്കുന്നതായി അദ്ദേഹം എടുത്തുപറഞ്ഞു.അഞ്ച് ദിവസത്തെ നൈജീരിയ, ബ്രസീൽ, ഗയാന സന്ദർശനത്തിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന
November 16th, 12:45 pm
ബഹുമാന്യ പ്രസിഡൻ്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരം, പശ്ചിമാഫ്രിക്കൻ മേഖലയിലെ നമ്മുടെ അടുത്ത പങ്കാളിയായ നൈജീരിയയിലേക്കുള്ള എൻ്റെ ആദ്യ സന്ദർശനമാണിത്. ജനാധിപത്യത്തിലും ബഹുസ്വരതയിലും ഇരുകൂട്ടർക്കുമുള്ള വിശ്വാസത്തിൽ അധിഷ്ഠിതമായ ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള അവസരമായിരിക്കും എൻ്റെ സന്ദർശനം. ഹിന്ദിയിൽ എനിക്ക് ഊഷ്മളമായ സ്വാഗത സന്ദേശങ്ങൾ അയച്ച നൈജീരിയയിലെ ഇന്ത്യൻ സമൂഹത്തെയും സുഹൃത്തുക്കളെയും കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.