റോസ്ഗാർ മേളയ്ക്ക് കീഴിൽ 51,000-ത്തിലധികം നിയമനപത്രങ്ങളുടെ വിതരണ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം മലയാളത്തിൽ

റോസ്ഗാർ മേളയ്ക്ക് കീഴിൽ 51,000-ത്തിലധികം നിയമനപത്രങ്ങളുടെ വിതരണ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം മലയാളത്തിൽ

April 26th, 11:23 am

ഇന്ന്, കേന്ദ്ര ​ഗവണ്മെൻ്റിൻ്റെ വിവിധ വകുപ്പുകളിലായി 51,000-ത്തിലധികം യുവജനങ്ങൾക്ക് സ്ഥിരം ​ഗവണ്മെൻ്റ് തസ്തികകളിലേക്കുള്ള നിയമനപത്രങ്ങൾ വിതരണം ചെയ്തു. നിങ്ങൾ യുവജനങ്ങൾക്കായി കേന്ദ്ര ഗവണ്മെൻ്റിൻ്റെ നിരവധി വകുപ്പുകളിൽ ഉത്തരവാദിത്തങ്ങളുടെ ഒരു പുതിയ അധ്യായം ആരംഭിച്ചിരിക്കുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടത് ഇപ്പോൾ നിങ്ങളുടെ കടമയാണ്; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തേണ്ടത് നിങ്ങളുടെ കടമയാണ്; രാജ്യത്തിനുള്ളിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് നിങ്ങളുടെ കടമയാണ്; തൊഴിലാളികളുടെ ജീവിതത്തിൽ അടിസ്ഥാനപരമായ പുരോഗതി വരുത്തേണ്ടത് നിങ്ങളുടെ കടമയാണ്. നിങ്ങൾ നിങ്ങളുടെ ജോലികൾ കൂടുതൽ ആത്മാർത്ഥമായും സത്യസന്ധമായും നിർവഹിക്കുന്തോറും വികസിത രാഷ്ട്രമായി മാറുന്നതിനുള്ള ഭാരതത്തിന്റെ യാത്രയിൽ കൂടുതൽ പ്രാധാന്യവും പോസിറ്റീവും ആയ സ്വാധീനം ഉണ്ടാകും. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ അങ്ങേയറ്റം സമർപ്പണത്തോടെ നിങ്ങൾ നിർവഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു

April 26th, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്യുകയും വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ 51,000-ത്തിലധികം യുവജനങ്ങൾക്ക് വീഡിയോ കോൺഫറൻസിംഗ് വഴി ഇന്ന് നിയമന ഉത്തരവുകൾ വിതരണം ചെയ്യുകയും ചെയ്തു. ഈ യുവജനങ്ങൾ ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ പുതിയ ഉത്തരവാദിത്തങ്ങളുടെ തുടക്കം ഇന്ന് അടയാളപ്പെടുത്തുകയാണെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക ചട്ടക്കൂട്, ആഭ്യന്തര സുരക്ഷ എന്നിവ ശക്തിപ്പെടുത്തുക, ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണത്തിന് സംഭാവന നൽകുക, തൊഴിലാളികളുടെ ജീവിതത്തിൽ പരിവർത്തനാത്മകമായ മാറ്റങ്ങൾ വരുത്തുക എന്നിവയാണ് അവരുടെ കടമകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ അവർ കാണിക്കുന്ന ആത്മാർത്ഥത ഒരു വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ യാത്രയിൽ അനുകൂല സ്വാധീനം ചെലുത്തുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഈ യുവജനങ്ങൾ അങ്ങേയറ്റം ആത്മാർപ്പണത്തോടെ തങ്ങളുടെ കടമകൾ നിർവഹിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ചെറുകിട വ്യാപാരങ്ങളെ ശാക്തീകരിക്കുന്നതിനും ഇ-കൊമേഴ്സില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനും ഒ.എന്‍.ഡി.സി സംഭാവന നല്‍കി: പ്രധാനമന്ത്രി

ചെറുകിട വ്യാപാരങ്ങളെ ശാക്തീകരിക്കുന്നതിനും ഇ-കൊമേഴ്സില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനും ഒ.എന്‍.ഡി.സി സംഭാവന നല്‍കി: പ്രധാനമന്ത്രി

January 02nd, 10:23 am

ചെറുകിട വ്യാപാരങ്ങളെ ശാക്തീകരിക്കുന്നതിലും ഇ-കൊമേഴ്സില്‍ വിപ്ലവം സൃഷ്ടിക്കുന്നതിലുമുള്ള ഒ.എന്‍.ഡി.സിയുടെ സംഭാവനകളെ ഇന്ന് ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, തുടര്‍ന്നും വളര്‍ച്ചയും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുന്നതിലും ഇത് നിര്‍ണായക പങ്ക് വഹിക്കുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.