ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനവേളയിലെ ഇന്ത്യ-ഒമാൻ സംയുക്ത പ്രസ്താവന
December 18th, 05:28 pm
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ക്ഷണപ്രകാരം, ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഡിസംബർ 17നും 18നും ഒമാനിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിക് പ്രധാനമന്ത്രിക്കു വിമാനത്താവളത്തിൽ ആചാരപരമായ സ്വീകരണം നൽകി. 2025 ഡിസംബർ 18-ന് അൽ ബറാക്ക കൊട്ടാരത്തിൽ ശ്രീ മോദിക്ക്, സുൽത്താൻ ഹൈതം ബിൻ താരിക് സ്വീകരണമേകി.