ഹരിയാനയിലെ ജീന്ദിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 17th, 12:00 pm
ഹരിയാന ഗവർണർ ശ്രീ അസിം ഘോഷ് ജി, ജനപ്രിയനും ഊർജ്ജസ്വലനുമായ മുഖ്യമന്ത്രി നായബ് സിംഗ് സൈനി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ അശ്വിനി വൈഷ്ണവ് ജി, ഇവിടെ സന്നിഹിതരായിട്ടുള്ള മറ്റ് ജനപ്രതിനിധികളേ, സാങ്കേതികവിദ്യയിലൂടെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഞങ്ങളോടൊപ്പം പങ്കുചേർന്നിരിക്കുന്ന ഹരിയാനയിലെ എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ!ഹരിയാണയിലെ ജീന്ദിൽ 14,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും സമർപ്പണവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു
July 17th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹരിയാണയിലെ ജീന്ദിൽ 14,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും സമർപ്പണവും നിർവഹിച്ചു. ചടങ്ങ് നടക്കുന്നിടത്ത് എത്തിയ പ്രധാനമന്ത്രി അഗാധമായ സന്തോഷം പ്രകടിപ്പിക്കുകയും ശക്തിപീഠമായ മാതാ ജയന്തിയുടെ സവിശേഷമായ അനുഗ്രഹമുള്ള ഈ പ്രദേശത്തിന്റെ സമ്പന്നമായ ചരിത്രപരവും ആയോധനപരവും ആത്മീയവുമായ പൈതൃകത്തെ ഉയർത്തിക്കാട്ടുകയും ചെയ്തു. സംഘടനാ ചുമതലകൾക്കായി പതിറ്റാണ്ടുകൾക്ക് മുമ്പ് നടത്തിയ ഈ നഗരത്തിലേക്കുള്ള തന്റെ ആദ്യ സന്ദർശനങ്ങൾ അനുസ്മരിച്ച അദ്ദേഹം, തനിക്ക് ലഭിച്ച മുറാ പോത്തിന്റെ പാൽ ഉൽപ്പന്നങ്ങൾ, ദേശി ബുറ, ഘേവർ തുടങ്ങിയ പ്രാദേശിക വിഭവങ്ങളുമായി അന്തർലീനമായിരിക്കുന്ന മറക്കാനാവാത്ത സ്നേഹത്തെ സ്നേഹപൂർവ്വം ഓർമ്മിച്ചു. ഇത് ഒരു സാധാരണ ഭൂമിയല്ല; ഇത് ചരിത്രത്തിന്റെയും വീര്യത്തിന്റെയും മതത്തിന്റെയും അങ്ങേയറ്റത്തെ അഭിമാനത്തിന്റെയും വിശാല ഭൂമിയാണ്, ശ്രീ മോദി നിരീക്ഷിച്ചു.കായിക സഹകരണത്തിനായുള്ള ഇന്ത്യ-ഓസ്‌ട്രേലിയ റോഡ്‌മാപ്പ്
July 10th, 10:07 am
സമൂഹങ്ങളെ പരസ്പരം ഒന്നിപ്പിക്കുന്നതിനും സഹകരണത്തിന്റെ പുതിയ പാതകൾ തുറക്കുന്നതിനും സഹായിക്കുന്ന, ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ശക്തമായ ഒരു പാലമാണ് കായികം.കായിക ചടങ്ങിനോടനുബന്ധിച്ച് മെൽബൺ ക്രിക്കറ്റ് മൈതാനം സന്ദർശിച്ച് പ്രധാനമന്ത്രി
July 10th, 08:21 am
ഇന്ത്യ-ഓസ്‌ട്രേലിയ കായിക ബന്ധങ്ങൾ ആഘോഷമാക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, വിക്ടോറിയ പ്രവിശ്യാ പ്രീമിയർ ജസീന്ത അലൻ എന്നിവർക്കൊപ്പം മെൽബൺ ക്രിക്കറ്റ് മൈതാനം സന്ദർശിച്ചു. സ്റ്റീവ് വോ, ലിസ സ്റ്റാലേക്കർ എന്നിവരുൾപ്പെടെ പ്രമുഖരായ നിരവധി ഓസ്‌ട്രേലിയൻ കായിക പ്രതിഭകൾ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭങ്ങളെന്ന നിലയിൽ കായികം, സാംസ്‌കാരിക കൈമാറ്റങ്ങൾ, ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയ്ക്കുള്ള വർധിച്ചുവരുന്ന പ്രാധാന്യത്തെ അടിവരയിടുന്നതായിരുന്നു ഈ സന്ദർശനം.ഓസ്‌ട്രേലിയയിലെ ഒരു കമ്മ്യൂണിറ്റി പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 09th, 03:22 pm
നമ്മൾ ഇന്ന് ഒത്തുചേർന്നിരിക്കുന്ന ഈ ഭൂമിയുടെ പരമ്പരാഗത ഉടമകളെ കൃതജ്ഞതയോടെ സ്മരിച്ചുകൊണ്ട് ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം അവരുടെ മുൻകാലങ്ങളിലെയും ഇപ്പോഴത്തെയും ഉയർന്നുവരുന്നതുമായ മുതിർന്ന നേതാക്കൾക്ക് ഞാൻ എന്റെ ആദരമർപ്പിക്കുകയും ചെയ്യുന്നു.ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
July 09th, 03:00 pm
മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ ഒത്തുകൂടിയ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. പ്രത്യേക താല്പര്യത്തോടെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും ചടങ്ങിൽ പങ്കെടുത്തു.ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കൊപ്പമുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
July 09th, 11:15 am
ഈ പൊതുസവിശേഷതകളും ലോകത്തെക്കുറിച്ചുള്ള നമ്മുടെ പൊതുവായ കാഴ്ചപ്പാടും ആഴത്തിലുള്ള പരസ്പര വിശ്വാസത്തോടെ തുടർന്നും മുന്നോട്ട് പോകാൻ നമ്മെ പ്രചോദിപ്പിക്കുന്നു. നമ്മുടെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കഴിഞ്ഞ ഏതാനും വർഷങ്ങളായി അഭൂതപൂർവ്വമായ പുരോഗതിക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ന് നടന്ന മൂന്നാമത് വാർഷിക ഉച്ചകോടി നമ്മുടെ സഹകരണത്തിന് നിരവധി പുതിയ മാനങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നു.2026 ജൂണിൽ ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ടിവി ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
June 22nd, 10:24 pm
സ്വര സാധന, മനോകാമന, ആരാധന - ഇത്രയധികം ശുഭകരമായ ഒരു തുടക്കത്തിന് ശേഷം, നിങ്ങളുടെ ഈ പരിപാടി ഇങ്ങനെ തന്നെ തുടർന്നുപോയിരുന്നെങ്കിൽ അത് എത്രയോ മനോഹരമാകുമായിരുന്നു. നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ.2026-ലെ റിപ്പബ്ലിക് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
June 22nd, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റിപ്പബ്ലിക് ഉച്ചകോടിയെ അഭിസംബോധന ചെയ്തു. ഉച്ചകോടിയിൽ പങ്കെടുത്തവരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി ലോകം അതിവേഗത്തിലുള്ളതും നിർണായകവുമായ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഈ സമയത്ത് ബൃഹദ് ശക്തിയായ ഇന്ത്യ: രാഷ്ട്രം ആദ്യം എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിച്ചതിന് സംഘാടകരെ അഭിനന്ദിച്ചു.The trust of 140 crore Indians is our greatest strength and responsibility: PM Modi at the NDA Leaders’ Conclave
June 10th, 06:33 pm
PM Modi addressed the NDA Leaders' Conclave in New Delhi, highlighting the government's commitment to fulfilling the aspirations of 140 crore Indians and accelerating India's journey towards a Viksit Bharat. Speaking at the NDA Conclave at Bharat Mandapam after becoming the longest continuously serving elected Prime Minister of India, he said, To have the opportunity to serve Maa Bharti for such a long time is possible only through God's blessings. For me, 'Janta Janardan' is God.PM Modi addresses NDA Leaders' Conclave, reaffirms commitment to Viksit Bharat
June 10th, 06:30 pm
PM Modi addressed the NDA Leaders' Conclave in New Delhi, highlighting the government's commitment to fulfilling the aspirations of 140 crore Indians and accelerating India's journey towards a Viksit Bharat. Speaking at the NDA Conclave at Bharat Mandapam after becoming the longest continuously serving elected Prime Minister of India, he said, To have the opportunity to serve Maa Bharti for such a long time is possible only through God's blessings. For me, 'Janta Janardan' is God.Yoga is the best way to maintain a healthy lifestyle with minimal expense: PM Modi at World Yogasana Championship in Ahmedabad
June 04th, 06:41 pm
PM Modi inaugurated the first World Yogasana Championship in Ahmedabad, calling yoga India’s timeless gift to humanity and expressing confidence that Yogasana will gain recognition as a competitive sport in global multi-sport events, including the Olympics. Highlighting yoga’s role in health, wellness and healthy ageing, he urged participants to become ambassadors of the ‘Yoga 365’ campaign and spread yoga’s message worldwide.ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രഥമ ലോക യോഗാസന ചാമ്പ്യൻഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
June 04th, 06:40 pm
ആഗോള കായിക പാരമ്പര്യത്തിൽ ചരിത്രപരമായ നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഹമ്മദാബാദിലെ പ്രഥമ ലോക യോഗാസന ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ഇന്ന്, അഹമ്മദാബാദിന്റെ മണ്ണിൽ നിന്ന്, ലോകത്തിന്റെ കായിക പാരമ്പര്യത്തിലേക്ക് ഒരു പുതിയ അധ്യായം കൂടി കൂട്ടിച്ചേർക്കപ്പെടുകയാണ്, ശ്രീ മോദി പറഞ്ഞു.ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനത്തെക്കുറിച്ചുള്ള ഇന്ത്യ-നെതര്‍ലാന്‍ഡ്സ് സംയുക്ത പ്രസ്താവന
May 17th, 03:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മെയ് 16-17 തീയതികളില്‍ നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി റോബ് യെറ്റന്റെ ക്ഷണപ്രകാരം, നെതര്‍ലാന്‍ഡ്സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനമാണിത്.നെതർലൻഡ്‌സിലെ ഇന്ത്യൻ കമ്മ്യൂണിറ്റി പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 16th, 01:30 pm
ഇത്രയധികം സ്നേഹം. ഇത്ര വലിയ ആവേശം. സത്യം പറഞ്ഞാൽ ഞാൻ ഒരു നിമിഷത്തേക്ക് നെതർലൻഡ്‌സിലാണെന്ന കാര്യം മറന്നുപോയി. ഇന്ത്യയിൽ എവിടെയോ ഒരു ഉത്സവം നടക്കുന്നത് പോലെയാണ് തോന്നുന്നത്!നെതർലാൻഡ്‌സിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
May 16th, 01:20 pm
ഹേഗിൽ ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണ ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംബന്ധിച്ചു. ചടങ്ങിലെത്തിയ അദ്ദേഹത്തിന് നെതർലാൻഡ്‌സിലെ ഇന്ത്യൻ സമൂഹവും ഇന്ത്യൻ സുഹൃത്തുക്കളും അടങ്ങുന്ന വൻ ജനസഞ്ചയം ഊഷ്മളവും ആവേശഭരിതവുമായ സ്വീകരണമാണ് നൽകിയത്."സബ്കാ സാഥ് സബ്കാ വികാസ് - ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റൽ" എന്ന വിഷയത്തിൽ നടന്ന ബജറ്റാനന്തര വെബിനാറിൽ പ്രധാനമന്ത്രി നടത്തിയ പ്രത്യേക അഭിസംബോധന
March 09th, 10:30 am
ഈ ബജറ്റാനന്തര വെബിനാറുകളുടെ പരമ്പരയിൽ നാലാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ ഒന്നാണ് ഇന്നത്തേത്. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുക എന്നത് കേവലം ഒരു ചർച്ചാവിഷയമല്ല - അത് ഈ ബജറ്റിന്റെ പ്രധാന ലക്ഷ്യവും ഈ ഗവൺമെന്റിന്റെ ഉറച്ച തീരുമാനവുമാണ്. വിദ്യാഭ്യാസം, നൈപുണ്യം, ആരോഗ്യം, വിനോദസഞ്ചാരം, കായികം, സംസ്‌കാരം എന്നിവ ഈ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള പ്രധാന മാർഗങ്ങളായി വർത്തിക്കുന്ന അടിസ്ഥാന മേഖലകളാണ്. അതിനാൽ ഈ വെബിനാറിൽ നാം ഈ നിർണ്ണായക തലങ്ങളെക്കുറിച്ച് നാം ചർച്ച ചെയ്യുന്നു. ബജറ്റ് പ്രഖ്യാപനങ്ങളുടെ നടപ്പിലാക്കലിനായി ഇവിടെ സന്നിഹിതരായിട്ടുള്ള എല്ലാ വിദഗ്ധരുടെയും നയരൂപീകരണക്കാരുടെയും പണ്ഡിതരുടെയും സംരംഭകരുടെയും എന്റെ യുവ സുഹൃത്തുക്കളുടെയും ചിന്തകളും നിർദ്ദേശങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ബജറ്റ് വെബിനാറിന്റെ ഈ നാലാം സെഷനിലേക്ക് ഞാൻ നിങ്ങളെ ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു."സബ്കാ സാത്ത് സബ്കാ വികാസ് - ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റൽ" എന്ന വിഷയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബജറ്റാനന്തര വെബിനാറിൽ നടത്തിയ അഭിസംബോധന
March 09th, 10:15 am
സബ്കാ സാത്ത് സബ്കാ വികാസ്-ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റൽ എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബജറ്റാനന്തര വെബിനാറുകളുടെ പരമ്പരയിലെ നാലാമത്തെ വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. വിദ്യാഭ്യാസം, നൈപുണ്യം, ആരോഗ്യം, ടൂറിസം, കായികം, സംസ്കാരം എന്നീ മേഖലകളാണ് ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രാഥമിക മാർഗങ്ങൾ എന്ന് എടുത്തുകാണിച്ചുകൊണ്ട്, ബജറ്റ് പ്രഖ്യാപനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ വിദഗ്ധരെയും നയരൂപകർത്താക്കളെയും ശ്രീ മോദി സ്വാഗതം ചെയ്തു. പൊതുജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുക എന്നത് വെറുമൊരു വിഷയമല്ല; ഈ ബജറ്റിന്റെയും ഈ ഗവൺമെന്റിന്റേയും പ്രധാന ലക്ഷ്യമാണ്, ശ്രീ മോദി ഊന്നിപ്പറഞ്ഞു.വാരാണസിയിൽ 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന വേളയിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
January 04th, 01:00 pm
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ജി, യുപി ഗവൺമെന്റിലെ മന്ത്രിമാർ - സഹോദരൻ രവീന്ദ്ര ജയ്‌സ്വാൾ ജി, ദയാശങ്കർ ജി, ഗിരീഷ് യാദവ് ജി, ബനാറസ് മേയർ സഹോദരൻ അശോക് തിവാരി ജി, മറ്റ് പൊതു പ്രതിനിധികൾ, വോളിബോൾ അസോസിയേഷന്റെ എല്ലാ ഭാരവാഹികളും, രാജ്യമെമ്പാടുമുള്ള കളിക്കാർ, കാശിയിലെ എന്റെ കുടുംബാംഗങ്ങളേ - നമസ്‌കാരം.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വാരാണസിയിൽ നടക്കുന്ന 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റ് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു
January 04th, 12:00 pm
ഉത്തർപ്രദേശിലെ വാരാണസിയിൽ നടക്കുന്ന 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്യവേ, വാരാണസിയിലെ പാർലമെന്റ് അംഗം എന്ന നിലയിൽ എല്ലാ കളിക്കാരെയും സ്വാഗതം ചെയ്യുന്നതിലും അഭിനന്ദിക്കുന്നതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് ഇന്നുമുതൽ വാരാണസിയിൽ ആരംഭിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഠിനാധ്വാനത്തിലൂടെയാണ് താരങ്ങൾ ഈ ദേശീയ ടൂർണമെന്റിൽ എത്തിയതെന്നും അവരുടെ പരിശ്രമങ്ങൾ വരും ദിവസങ്ങളിൽ വാരാണസിയിലെ മൈതാനങ്ങളിൽ പരീക്ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ ഒത്തുചേർന്നത് 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്നതിന്റെ മനോഹരമായ ചിത്രം അവതരിപ്പിക്കുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. ചാമ്പ്യൻഷിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു.