പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷത്തെക്കുറിച്ച് രാജ്യസഭയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം

March 24th, 02:05 pm

പശ്ചിമേഷ്യയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ചും അതിൽ നിന്ന് ഉടലെടുക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും നമ്മൾ ഏവരും പരിചിതരാണ്. ഈ ഗുരുതര സാഹചര്യങ്ങളെക്കുറിച്ചുള്ള ​ഗവൺമെന്റിന്റെ നിലപാട് പങ്കുവെക്കാനാണ് ഞാൻ ഇന്ന് പാർലമെന്റിന്റെ ഉപരിസഭയ്ക്കും എന്റെ സഹപൗരന്മാർക്കും മുന്നിൽ വന്നിരിക്കുന്നത്. ഈ യുദ്ധം ഇപ്പോൾ മൂന്നാഴ്ചയിലേറെയായി തുടരുകയാണ്. ഇത് ലോകമെമ്പാടും കടുത്ത ഊർജ്ജ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളവും ഈ സാഹചര്യം ആശങ്കാജനകമാണ്. നമ്മുടെ വ്യാപാര പാതകളെ ഇത് ബാധിക്കുന്നു. പെട്രോൾ, ഡീസൽ, ഗ്യാസ്, വളങ്ങൾ തുടങ്ങിയ അത്യാവശ്യ സാധനങ്ങളുടെ പതിവ് വിതരണം തടസ്സപ്പെട്ടിരിക്കുന്നു. ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. അവരുടെ സുരക്ഷയും ഉപജീവനവും ഉറപ്പാക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു ആശങ്കയാണ്. ഹോർമുസ് കടലിടുക്കിൽ നിരവധി കപ്പലുകൾ കുടുങ്ങിക്കിടക്കുന്നു, അവയിൽ വലിയൊരു വിഭാഗം ഇന്ത്യൻ ക്രൂ അംഗങ്ങളാണുള്ളത്. ഇതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കാജനകമായ കാര്യമാണ്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ പാർലമെന്റിന്റെ ഈ ഉപരിസഭയിൽ നിന്ന് സമാധാനത്തിനും സംഭാഷണത്തിനുമുള്ള ഒരു ഏകീകൃത ശബ്ദം ലോകമെമ്പാടും എത്തേണ്ടത് അനിവാര്യമാണ്.

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തെക്കുറിച്ച് രാജ്യസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

March 24th, 02:00 pm

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിൽ നിന്ന് ഉടലെടുത്ത സാഹചര്യങ്ങളെക്കുറിച്ചുള്ള ​ഗവൺമെന്റിന്റെ നിലപാട് അവതരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യസഭയെ അഭിസംബോധന ചെയ്തു. മൂന്നാഴ്ചയിലധികമായി തുടരുന്നു ഈ യുദ്ധം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ആശങ്കാജനകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കടുത്ത ആഗോള ഊർജ്ജ പ്രതിസന്ധിക്ക് കാരണമായതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സംഘർഷം ഇന്ത്യയുടെ വ്യാപാര പാതകളെ തടസ്സപ്പെടുത്തുന്നുണ്ടെന്നും പെട്രോൾ, ഡീസൽ, ഗ്യാസ്, വളം തുടങ്ങിയ അവശ്യവസ്തുക്കളുടെ പതിവുവിതരണത്തെ ബാധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി സൂചിപ്പിച്ചു. ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ അവരുടെ സുരക്ഷയും ഉപജീവനവും അതീവ ആശങ്കാജനകമായ കാര്യമായി തുടരുന്നുവെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, ഹോർമുസ് കടലിടുക്കിലെ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്ന വലിയൊരു വിഭാഗം ഇന്ത്യൻ ജീവനക്കാരുടെ കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. ഇത്തരമൊരു അടിയന്തര സാഹചര്യത്തിൽ ഇന്ത്യൻ പാർലമെന്റിന്റെ ഈ ഉപരിസഭയിൽ നിന്ന് സമാധാനത്തിന്റെയും ചർച്ചയുടെയും ഒരു ഏകീകൃത സ്വരം ലോകമെമ്പാടും എത്തേണ്ടത് അത്യന്താപേക്ഷിതമാണ്, എന്ന് ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

നെക്സ്റ്റ് ഉച്ചകോടിയിൽ (NXT Summit)പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

March 12th, 10:47 pm

ഇന്ന്, മാർച്ച് 12, ചരിത്രപ്രധാനമായ ഒരു ദിവസമാണ്. 1930 മാർച്ച് 12-നാണ് മഹാത്മാഗാന്ധി സബർമതി ആശ്രമത്തിൽ നിന്ന് ദണ്ഡി യാത്ര ആരംഭിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവായിരുന്നു ഇത്. കാരണം, ഈ യാത്ര രാജ്യത്തിന്റെ എല്ലാ കോണുകളെയും 'ഇന്ത്യയുടെ സ്വാതന്ത്ര്യം' എന്ന ഏക ലക്ഷ്യവുമായി ബന്ധിപ്പിച്ചു.

NXT ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

March 12th, 08:30 pm

ചരിത്രപ്രധാനമായ ദണ്ഡി യാത്രയുടെ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും വികസിത രാഷ്ട്രമാകാനുള്ള ഇന്നത്തെ പരിശ്രമവും തമ്മിലുള്ള സമാനത എടുത്തുകാണിച്ചുകൊണ്ട് പ്രധാനമന്ത്രി ഇന്ന് iTV നെറ്റ്‌വർക്കിന്റെ NXT ഉച്ചകോടിയെ അഭിസംബോധന ചെയ്തു. 1930-ലെ യാത്ര സ്വാതന്ത്ര്യത്തിനായി രാജ്യത്തെ എപ്രകാരം ഒരുമിപ്പിച്ചുവോ അതുപോലെ ഇന്നത്തെ വികസിത ഭാരതം ദൗത്യം 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ലക്ഷ്യമാണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ആ ചരിത്രയാത്രയുടെ ഏകദേശം 100 വർഷങ്ങൾക്ക് ശേഷം ഇന്ന് നമ്മൾ ഇന്ത്യക്കാർ ഒരു വികസിത ഭാരത (വികസിത ഇന്ത്യ)ത്തിനായി വീണ്ടും ഒരു പുതിയ യാത്ര ആരംഭിച്ചിരിക്കുകയാണ്, പ്രധാനമന്ത്രി പറഞ്ഞു.

2026 ലെ ഇന്ത്യ എനർജി വീക്കിന്റെ ഉദ്ഘാടന ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

January 27th, 10:15 am

​കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, ഗോവ മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ, അംബാസഡർമാർ, സിഇഒമാർ, വിശിഷ്ടാതിഥികൾ, മറ്റ് വിശിഷ്ടാതിഥികൾ, മഹതികളേ, മാന്യരേ!

'ഇന്ത്യ എനർജി വീക്ക്-2026' ൻ്റെ ഉദ്ഘാടന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു

January 27th, 10:08 am

ഇന്ത്യ എനർജി വീക്ക് 2026-ന്റെ ഉദ്ഘാടന ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സദസ്സിനെ അഭിസംബോധന ചെയ്തു. എനർജി വീക്കിന്റെ ഈ പുതിയ പതിപ്പിൽ ഏകദേശം 125 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഗോവയിൽ ഒത്തുചേർന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഊർജ്ജ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇവർ ഇന്ത്യയിൽ എത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പങ്കെടുത്ത എല്ലാവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുകയും ചെയ്തു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2025 ജൂലൈ 18) ബീഹാറും പശ്ചിമ ബംഗാളും സന്ദർശിക്കും

July 17th, 11:04 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ബീഹാറും പശ്ചിമ ബംഗാളും സന്ദർശിക്കും. രാവിലെ 11:30 ന് ബീഹാറിലെ മോത്തിഹാരിയിൽ 7,200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും. കൂടാതെ പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി അർജൻ്റീന പ്രസിഡൻ്റ് സാവ്യർ മിലെയ് യുമായി കൂടിക്കാഴ്ച നടത്തി

July 06th, 01:48 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അർജൻ്റീന പ്രസിഡൻ്റ് സാവ്യർ മിലെയ് യുമായി കൂടിക്കാഴ്ച നടത്തി. കാസ റോസാഡയിൽ എത്തിയ ശ്രീ നരേന്ദ്ര മോദിയ്ക്ക് പ്രസിഡൻ്റ് മിലെയ് ഊഷ്മളമായ സ്വീകരണം നൽകി. ഇന്നലെ ബ്യൂണസ് അയേഴ്സിൽ എത്തിയപ്പോൾ പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണം ലഭിച്ചിരുന്നു. 57 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ അർജൻ്റീനയിലേക്കുള്ള ആദ്യ ഉഭയകക്ഷി സന്ദർശനമെന്ന നിലയ്ക്ക് ഇത് ഏറെ പ്രാധാന്യമർഹിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിതമായതിൻ്റെ 75 ആം വർഷം ആഘോഷിക്കുന്ന വേളയായതിനാൽ ഇന്ത്യ-അർജൻ്റീന ബന്ധത്തിന് ഇതൊരു സുപ്രധാന വർഷമാണ്. തനിക്കും പ്രതിനിധി സംഘത്തിനും ലഭിച്ച ആതിഥ്യ മര്യാദയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡൻ്റ് മിലെയ്ക്ക് നന്ദി പറഞ്ഞു.

പ്രധാനമന്ത്രി അർജന്റീന പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

November 20th, 08:09 pm

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 19ന്, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലേയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നു ഇത്. ചരിത്രംകുറിച്ച് മൂന്നാം തവണയും അധികാരമേറ്റ പ്രധാനമന്ത്രി ശ്രീ മോദിയെ അർജന്റീന പ്രസിഡന്റ് മിലേ അഭിനന്ദിച്ചു. പ്രസിഡന്റായി സ്ഥാനമേറ്റ മിലേക്ക് പ്രധാനമന്ത്രിയും ഊഷ്മളമായ ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ഫെബ്രുവരി 16ന് (നാളെ) 'വികസിത് ഭാരത് വികസിത് രാജസ്ഥാന്‍' പരിപാടിയെ അഭിസംബോധന ചെയ്യും

February 15th, 03:07 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 16ന് രാവിലെ 11ന് 'വികസിത് ഭാരത് വികസിത് രാജസ്ഥാന്‍' പരിപാടിയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്യും. ചടങ്ങില്‍ 17,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്ര സമര്‍പ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. റോഡുകള്‍, റെയില്‍വേ, സൗരോര്‍ജം, ഊര്‍ജ പ്രക്ഷേപണം, കുടിവെള്ളം, പെട്രോളിയം, പ്രകൃതി വാതകം എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന മേഖലകള്‍ക്ക് പദ്ധതി പ്രയോജനം ചെയ്യും.

ഗോവയില്‍ ഇന്ത്യ ഊര്‍ജ്ജ വാരം 2024ന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 06th, 12:00 pm

ഗോവ ഗവര്‍ണര്‍, ശ്രീ പി.എസ് ശ്രീധരന്‍ പിള്ള, ഗോവയുടെ ഊര്‍ജ്ജസ്വലനായ മുഖ്യമന്ത്രി, ശ്രീ പ്രമോദ് സാവന്ത്, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ഹര്‍ദീപ് സിംഗ് പുരി, രാമേശ്വര്‍ തേലി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബഹുമാനപ്പെട്ട അതിഥികളെ, മഹതികളെ, മഹാന്മാരേ!

പ്രധാനമന്ത്രി ‘ഇന്ത്യ ഊർജവാരം 2024’ ഉദ്ഘാടനം ചെയ്തു

February 06th, 11:18 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗോവയിൽ ‘ഇന്ത്യ ഊർജവാരം 2024’ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഊർജസംക്രമണ ലക്ഷ്യങ്ങളെ ഉത്തേജിപ്പിക്കുന്നതിനായി മുഴുവൻ ഊർജ മൂല്യശൃംഖലയും ഒരുമിച്ച് കൊണ്ടുവരുന്ന, ഇന്ത്യയുടെ ഏറ്റവും വലുതും ഏവരെയും ഉൾക്കൊള്ളുന്നതുമായ ഊർജപ്രദർശനവും ഉച്ചകോടിയുമാണ് ഇന്ത്യ ഊർജവാരം 2024. പരിപാടിയുടെ ഭാഗമായി ആഗോള എണ്ണ-വാതക സിഇഒമാരുമായും വിദഗ്ധരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

കൃഷ്ണ-ഗോദാവരി നദീതടത്തിൽ എണ്ണ ഉൽപ്പാദനം ആരംഭിച്ചതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

January 08th, 10:06 am

കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിയുടെ എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു; ഇന്ത്യയുടെ ഊർജ്ജ യാത്രയിലെ ശ്രദ്ധേയമായ ഒരു ചുവടുവെയ്പ്പാണിത്, കൂടാതെ ആത്മനിർഭർ ഭാരതിനായുള്ള നമ്മുടെ ദൗത്യത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു. ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും നിരവധി നേട്ടങ്ങൾ ഉണ്ടാക്കും.

ആഗോള എണ്ണ-വാതക മേഖലയിലെ സിഇഒമാരും വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

October 20th, 09:17 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഗോള തലത്തിലുള്ള എണ്ണ-വാതക മേഖലയിലെ സിഇഒമാരും വിദഗ്ധരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി.