ഒഡിഷ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ നാല് ജില്ലകളിലായി ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 145 കിലോമീറ്റർ വർദ്ധിപ്പിക്കുന്ന രണ്ട് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
July 15th, 04:35 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതി, ഏകദേശം 3,907 കോടി രൂപ ആകെ ചിലവ് വരുന്ന റെയിൽവേ മന്ത്രാലയത്തിന്റെ 02 (രണ്ട്) പദ്ധതികൾക്ക് ഇന്ന് അംഗീകാരം നൽകി. ഈ പദ്ധതികളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി അവരോടൊപ്പം ഒഡീഷയിലെ പഹാഡ്പൂർ ഗ്രാമം സന്ദർശിച്ചു
June 20th, 08:58 pm
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ ജന്മദിനത്തിൽ അവരോടൊപ്പം ഒഡീഷയിലെ പഹാഡ്പൂർ ഗ്രാമത്തിൽ എത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.രാഷ്‌ട്രപതി ദ്രൗപദി മുർമുവിനൊപ്പം പഹാഡ്പൂർ ഗ്രാമത്തിലെ ഗോസാനി പീഠത്തിൽ പ്രധാനമന്ത്രി പ്രാർത്ഥന നടത്തി
June 20th, 08:54 pm
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനോപ്പം പഹാഡ്പൂർ ഗ്രാമത്തിലെ ഗോസാനി പീഠത്തിൽ പ്രാർത്ഥന നടത്തിയതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനൊപ്പം പഹദ്പൂർ ഗ്രാമത്തിലെ സന്താലി ജഹേരയിലും ഹോ ജഹേരയിലും ആദരമർപ്പിച്ച് പ്രധാനമന്ത്രി
June 20th, 08:51 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനൊപ്പം പഹദ്പൂർ ഗ്രാമത്തിലെ സന്താലി ജഹേരയിലും ഹോ ജഹേരയിലും ആദരമർപ്പിച്ചു. ഗോത്രവിഭാഗങ്ങൾ കാത്തുസൂക്ഷിക്കുന്ന ആഴമേറിയ ആത്മീയ പാരമ്പര്യങ്ങളുടെയും പ്രകൃതിയുമായി ഇഴചേർന്ന ബന്ധത്തിന്റെയും പ്രതീകങ്ങളാണ് ഈ പവിത്ര വനങ്ങളെന്ന് പ്രധാനമന്ത്രി പറഞ്ഞു.പഹദ്പുർ ഗ്രാമത്തിലെ നൈപുണ്യ കേന്ദ്രം സന്ദർശിച്ച പ്രധാനമന്ത്രി, നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ പ്രശംസിച്ചു
June 20th, 08:49 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പഹദ്പുർ ഗ്രാമത്തിലെ നൈപുണ്യ കേന്ദ്രം സന്ദർശിച്ചു.പഹാഡ്‌പുരിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കുടുംബാംഗങ്ങളുടെ സമാധിസ്ഥലത്തു പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി
June 20th, 08:47 pm
അന്തരിച്ച ശ്രീ ശ്യാം ചരൺ മുർമു, ശ്രീ ലഖൻ മുർമു, ശ്രീ സിപുൻ മുർമു എന്നിവരുടെ സമാധിസ്ഥലത്തു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുഷ്പാർച്ചന നടത്തി. പഹാഡ്‌പുരിലെ സ്കൂൾ ക്യാമ്പസിലാണ് സമാധിസ്ഥലം.പ്രധാനമന്ത്രി പഹാഡ്‌പുർ ഗ്രാമത്തിലെ സ്കൂൾ സന്ദർശിച്ചു; വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ എടുത്തുകാട്ടി
June 20th, 08:44 pm
വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രാദേശികയുവാക്കൾക്ക് അവസരങ്ങൾ ഉറപ്പാക്കുന്നതിനും രാഷ്ട്രപതി ദ്രൗപദി മുർമു മുൻപന്തിയിലുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ഒഡിഷ ഗവൺമെൻ്റിൻ്റെ രണ്ട് വർഷം പൂർത്തിയാക്കിയ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ പൂർണ്ണരൂപം
June 20th, 01:10 pm
ആദരണീയയായ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ജി, ഗവർണർ ശ്രീ ഹരി ബാബു ജി, ഇവിടുത്തെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാഝി ജി, ഉപമുഖ്യമന്ത്രി ശ്രീ കനക് വർദ്ധൻ സിംഗ് ദിയോ ജി, ശ്രീമതി. പ്രവതി പരിദാ ജി, ഒഡിഷ മന്ത്രി ശ്രീ ഗണേഷ് സിംഗ് ഖൂണ്ടിയ ജി, ശ്രീ കൃഷ്ണ ചന്ദ്ര മഹാപത്ര ജി, പാർലമെൻ്റ് അംഗം ശ്രീ നബാ ചരൺ മാഝി ജി, ശ്രീ മൻമോഹൻ സമാൽ ജി, ശ്രീ ബൈജയന്ത് പാണ്ഡാ ജി, മറ്റ് വിശിഷ്ട വ്യക്തികളേ, സഹോദരങ്ങളേഒഡീഷ ഗവൺമെന്റ് രണ്ടു വർഷം പൂർത്തിയാക്കുന്നതിന്റ ഭാഗമായി മയൂർഭഞ്ച് ജില്ലയിലെ റൈരംഗ്പൂരിൽ 47,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു
June 20th, 01:00 pm
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇന്ന് മയൂർഭഞ്ച് ജില്ലയിലെ പഹദ്പൂർ ഗ്രാമം സന്ദർശിച്ചു. പഹദ്പൂരിലെ സ്കൂളും, നൈപുണ്യ കേന്ദ്രവും സന്ദർശിച്ച ഇരുവരും, പുണ്യവനങ്ങളായ സന്താലി ജഹേര, ഹോ ജഹേര എന്നിവിടങ്ങളിൽ പ്രാർത്ഥന നടത്തി. ഒഡീഷ ഗവൺമെന്റ് രണ്ടു വർഷം കാലാവധി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മയൂർഭഞ്ച് ജില്ലയിലെ റൈരംഗ്പൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു. “വികാസ് രാ ധാരാ, ഒഡീഷ സാരാ” (വികസനത്തിന്റെ ഒഴുക്ക്, ഒഡീഷയിലുടനീളം) എന്നതായിരുന്നു പരിപാടിയുടെ പ്രമേയം. ചടങ്ങിൽ 47,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ശ്രീ മോദി നിർവ്വഹിച്ചു.രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി
June 20th, 08:32 am
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജന്മദിനാശംസകൾ നേർന്നു. ധീരത, വിനയം, പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയാൽ അടയാളപ്പെടുത്തപ്പെട്ട അവരുടെ ജീവിതയാത്ര രാജ്യത്തുടനീളമുള്ള ജനങ്ങൾക്ക് നിരന്തരം പ്രചോദനമേകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി ജൂൺ 20-ന് ഒഡീഷ സന്ദർശിക്കും
June 19th, 11:53 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 20-ന് ഒഡീഷ സന്ദർശിക്കും. ഈ സന്ദർശന വേളയിൽ ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പ്രധാനമന്ത്രിയോടൊപ്പം ചേരും. ഇത് ഒഡീഷ സംസ്ഥാനത്തെ സംബന്ധിച്ച് വളരെ അപൂർവ്വവും സുപ്രധാനവുമായ ഒരു അവസരമാണ്.രാജാ പർബാ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
June 15th, 03:23 pm
രാജാ പർബാ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകൾ നേർന്നു.ഒഡീഷയില്‍ ഹൈബ്രിഡ് ആന്വിറ്റി മോഡില്‍ രാമേശ്വര്‍ മുതല്‍ പാരദീപ് വരെ (രണ്ട് പാക്കേജുകളിലായി ആകെ 163.18 കിലോമീറ്റര്‍ നീളമുള്ള തീരദേശ ഹൈവേയുടെ ഭാഗം) പുതിയ തീരദേശ ഹൈവേ നിര്‍മ്മിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
June 03rd, 03:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി, ഒഡീഷയില്‍ ഹൈബ്രിഡ് ആന്വിറ്റി മോഡല്‍ (എച്ച്എഎം) പ്രകാരം രണ്ട് പാക്കേജുകള്‍ക്ക് കീഴില്‍ രാമേശ്വറില്‍ നിന്ന് പാരദീപിലേക്ക് പുതിയ തീരദേശ ഹൈവേ നിര്‍മ്മിക്കുന്നതിന് ഇന്ന് അംഗീകാരം നല്‍കി. മൊത്തം 160.18 കിലോമീറ്റര്‍ നീളവും 8300.79 കോടി രൂപയുടെ മൂലധന ചെലവുമുള്ളതാണ് ഇത്.വേനൽക്കാല ചൂടിനെ മറികടക്കാനുള്ള നുറുങ്ങുകൾ പ്രധാനമന്ത്രി മോദി പങ്കുവെച്ചു, മൻ കി ബാത്തിൽ പൗരന്മാരോട് വെള്ളം കുടിക്കുന്നത് തുടരുക എന്ന് ആവശ്യപ്പെട്ടു.
May 31st, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 'മൻ കി ബാത്തിൽ' വീണ്ടും നിങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നമ്മുടെ നാട്ടുകാർ രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായി അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നു, അവരെക്കുറിച്ച് കേൾക്കുമ്പോൾ നമുക്ക് പുതിയൊരു പ്രചോദനം ലഭിക്കും. അത്‌ലറ്റിക്‌സിൽ രാജ്യത്തിന്റെ അത്തരമൊരു നേട്ടത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഇന്നത്തെ ‘മൻ കി ബാത്ത്’ പരിപാടി ആരംഭിക്കാം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ജാർഖണ്ഡിലെ റാഞ്ചിയിൽ നാഷണൽ സീനിയർ അത്‌ലറ്റിക്സ് ഫെഡറേഷൻ മത്സരം നടന്നു. ഏകദേശം 800 അത്‌ലറ്റുകൾ അതിൽ പങ്കെടുത്തു - അവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവരായിരുന്നു. നാല് വ്യത്യസ്ത ഇനങ്ങളിലായി നാല് ദേശീയ റെക്കോർഡുകൾ അവിടെ തകർക്കപ്പെട്ടു. ഗുരിന്ദർവീർ സിംഗ്, വിശാൽ ടികെ, തേജസ്വിൻ ശങ്കർ, ദേവ് മീണ, കുൽദീപ് കുമാർ - ഇവർ വ്യത്യസ്ത വിഭാഗങ്ങളിലായി പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. ആദ്യം തന്നെ ഞാൻ എല്ലാവരെയും അഭിനന്ദിക്കുന്നു.ഒഡീഷ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
May 25th, 06:02 pm
ഒഡീഷ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാജി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.നേട്ടങ്ങളുടെ പട്ടിക: പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദർശനം
May 15th, 03:46 pm
പ്രധാനമന്ത്രി മോദിയുടെ യുഎഇ സന്ദർശനത്തിന്റെ ഭാഗമായി നിരവധി ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവച്ചു. പെട്രോളിയം, എണ്ണ, പ്രതിരോധം, കപ്പൽ അറ്റകുറ്റപ്പണി, സമുദ്ര സഹകരണം, സൂപ്പർ കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലയിൽ 1 ബില്യൺ യുഎസ് ഡോളർ വരെയുള്ള നിക്ഷേപങ്ങൾ പര്യവേക്ഷണം ചെയ്യുന്ന അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും (എഡിഐഎ) ഇന്ത്യയുടെ എൻഐഐഎഫും ഒരു പ്രധാന പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു.TMC only abuses, threatens, spreads lies: PM Modi in Barrackpore, West Bengal
April 27th, 12:00 pm
Ahead of the second phase of the West Bengal Assembly elections, Prime Minister Narendra Modi today addressed a massive rally in Barrackpore, energising the crowd with a powerful and emotive speech. Drawing from history to the present, PM Modi invoked Barrackpore’s legacy as the cradle of India’s first war of independence in 1857, positioning it as a symbol of change once again. “Barrackpore paving way for change in Bengal”, he added.PM Modi’s high-octane address electrifies Barrackpore
April 27th, 11:30 am
Ahead of the second phase of the West Bengal Assembly elections, Prime Minister Narendra Modi today addressed a massive rally in Barrackpore, energising the crowd with a powerful and emotive speech. Drawing from history to the present, PM Modi invoked Barrackpore’s legacy as the cradle of India’s first war of independence in 1857, positioning it as a symbol of change once again. “Barrackpore paving way for change in Bengal”, he added.കപ്പൽ നിർമ്മാണം, ഷിപ്പിംഗ്, മാരിടൈം ലോജിസ്റ്റിക്സ് എന്നിവയിൽ പങ്കാളിത്തത്തിനായുള്ള ഇന്ത്യ-റിപ്പബ്ലിക് ഓഫ് കൊറിയ സമഗ്ര ചട്ടക്കൂട്
April 20th, 10:51 pm
2026 ഏപ്രിൽ 20 ന് ഇന്ത്യ സന്ദർശിച്ച വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും റിപ്പബ്ലിക് ഓഫ് കൊറിയയുടെ (ROK) ശ്രീ ലീ ജെയ് മ്യുങ്ങും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ, കപ്പൽ നിർമ്മാണം, ഷിപ്പിംഗ്, മാരിടൈം ലോജിസ്റ്റിക്സ് എന്നിവയിൽ പങ്കാളിത്തത്തിനായി അവരുടെ ഗവൺമെന്റ് ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള പരസ്പര പ്രയോജനകരമായ സഹകരണത്തെക്കുറിച്ച് ഇരുപക്ഷവും ഉൽപ്പാദനപരവും ആഴത്തിലുള്ളതുമായ കാഴ്ചപ്പാടുകൾ കൈമാറി.ഉത്‌കല ദിവസിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
April 01st, 10:31 am
ഉത്‌കല ദിവസിന്റെ സവിശേഷ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകൾ നേർന്നു. സാംസ്‌കാരികവും ആത്മീയവുമായ മഹത്വത്തിന്റെ കാലാതീതമായ പ്രതീകമായി തലയുയർത്തിനിൽക്കുന്ന സംസ്ഥാനമാണ് ഒഡിഷയെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഒഡിയ സംഗീതവും കലയും സാഹിത്യവും എണ്ണമറ്റ രീതിയിൽ ഇന്ത്യയെ സമ്പന്നമാക്കിയിട്ടുണ്ട്. ദൃഢനിശ്ചയത്തിനും ലാളിത്യത്തിനും ഊഷ്മളതയ്ക്കും പേരുകേട്ട ഒഡിഷയിലെ ജനങ്ങൾ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വരുംകാലങ്ങളിൽ ഒഡിഷ പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കട്ടെ, ശ്രീ മോദി പ്രസ്താവിച്ചു.