CoalSETU വിൻഡോയ്ക്ക് അം​ഗീകാരം നൽകി കേന്ദ്രമന്ത്രിസഭായോഗം: ന്യായമായ പ്രാപ്യതയും ഉത്തമ വിഭവ വിനിയോഗവും ഉറപ്പാക്കിക്കൊണ്ട് വ്യത്യസ്ത വ്യാവസായിക ഉപയോഗങ്ങൾക്കും കയറ്റുമതിക്കുമായുള്ള കൽക്കരി ലിങ്കേജുകളുടെ ലേലം

December 12th, 04:18 pm

ന്യായമായ പ്രാപ്യതയും ഉത്തമ വിഭവ വിനിയോഗവും ഉറപ്പാക്കിക്കൊണ്ട്, വ്യത്യസ്ത വ്യാവസായിക ഉപയോഗങ്ങൾക്കും കയറ്റുമതിക്കുമുള്ള കൽക്കരി ലിങ്കേജുകളുടെ ലേല നയത്തിന് (CoalSETU) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങളുടെ കേന്ദ്ര മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി. NRS ലിങ്കേജ് നയത്തിൽ CoalSETU വിൻഡോ എന്ന പേരിൽ പുതിയ വിൻഡോ സൃഷ്ടിച്ചുകൊണ്ട്, ഏത് വ്യാവസായിക ഉപയോഗത്തിനും കയറ്റുമതിക്കും കൽക്കരി ഉപയോഗിക്കുന്നതിനുള്ള നയമാണിത്. ​ഗവൺമെന്റ് ഏറ്റെടുക്കുന്ന കൽക്കരി മേഖല പരിഷ്കാരങ്ങളുടെ പരമ്പരയുടെ ഭാ​ഗമാണ് പുതിയ നയം.