2025ലെ നോർവേ ചെസ്സിൽ മാഗ്നസ് കാൾസണെതിരെ ഇതാദ്യമായി വിജയിച്ച ഗുകേഷിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 02nd, 08:23 pm
2025ലെ നോർവേ ചെസ്സിന്റെ ആറാം റൗണ്ടിൽ മാഗ്നസ് കാൾസണെതിരെ ഇതാദ്യമായി വിജയിച്ച ഗുകേഷിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. “ഏറ്റവും മികച്ച വിജയം നേടിയ ഗുകേഷിന് അഭിനന്ദനങ്ങൾ. 2025ലെ നോർവേ ചെസ്സിന്റെ ആറാം റൗണ്ടിൽ മാഗ്നസ് കാൾസണെതിരെ ഇതാദ്യമായി വിജയം നേടിയത് അദ്ദേഹത്തിന്റെ സാമർഥ്യവും സമർപ്പണവും പ്രകടമാക്കുന്നു” - ശ്രീ മോദി പറഞ്ഞു.