PM chairs 11th Governing Council Meeting of NITI Aayog
June 11th, 08:09 pm
While addressing the 11th Governing Council Meeting of NITI Aayog, PM Modi called for collective efforts by States and the Centre to achieve Viksit Bharat@2047. He also highlighted the importance of youth empowerment, women-led development, AI-driven growth, MSMEs, defence manufacturing and inclusive human development across the country.ഡൽഹി-എൻസിആർ മേഖലയിലെ പഴയ ട്രക്കുകളും ബസുകളും മാറ്റി പുതിയവ വാങ്ങുന്നതിനായി എൻസിആർപിബിക്ക് പിന്തുണ നൽകുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
June 03rd, 03:17 pm
ഡൽഹി-എൻസിആർ മേഖലയിലെ വായു മലിനീകരണം കുറയ്ക്കുന്നതിനും ശുദ്ധമായ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചരിത്രപരമായ രണ്ടു വർഷത്തെ പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ക്യാപിറ്റൽ റീജിയൻ പ്ലാനിംഗ് ബോർഡ് (NCRPB) വഴിയായിരിക്കും പദ്ധതിക്ക് ഫണ്ട് നൽകുക. റോഡ് ഗതാഗത-ഹൈവേ മന്ത്രാലയവും, പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയവും ചേർന്നാണ് ഇത് നടപ്പാക്കുക. ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ പങ്കാളിത്ത സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക.ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനത്തെക്കുറിച്ചുള്ള ഇന്ത്യ-നെതര്‍ലാന്‍ഡ്സ് സംയുക്ത പ്രസ്താവന
May 17th, 03:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മെയ് 16-17 തീയതികളില്‍ നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി റോബ് യെറ്റന്റെ ക്ഷണപ്രകാരം, നെതര്‍ലാന്‍ഡ്സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനമാണിത്.പ്രധാനമന്ത്രിയുടെ നെതർലൻഡ്‌സ് സന്ദർശനത്തിന്റെ പരിണതഫലങ്ങൾ
May 17th, 02:47 am
ഇന്ത്യ-നെതർലാൻഡ്‌സ് തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള രൂപരേഖ [2026-2030]നീതി ആയോഗിന്റെ മുഴുവൻ സമയ അംഗങ്ങളായി നിയമിക്കപ്പെട്ട ഡോ.ആർ.ബാലസുബ്രഹ്മണ്യം ജിയെയും ഡോ.ജോറം അനിയ ജിയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി
May 02nd, 09:40 pm
നീതി ആയോഗിന്റെ മുഴുവൻ സമയ അംഗങ്ങളായി നിയമിതരായ ഡോ.ആർ.ബാലസുബ്രഹ്മണ്യം ജിയെയും ഡോ.ജോറം അനിയ ജിയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനങ്ങൾ അറിയിച്ചു.പ്രൊഫ.ഗോബർധൻ ദാസിന്റെ നിയമനത്തിൽ പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചു
April 25th, 10:47 pm
നീതി ആയോഗ് അംഗമായി നിയമിതനായ പ്രൊഫ.ഗോബർധൻ ദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിക്കുകയും വിജയകരമായ ഒരു പ്രവർത്തന കാലാവധിക്ക് ആശംസകൾ നേരുകയും ചെയ്തു. അശ്രാന്തമായ അർപ്പണബോധവും എളിമയും നിറഞ്ഞ പ്രൊഫ.ദാസിന്റെ ജീവിതയാത്ര തീർച്ചയായും പ്രചോദനകരമാണെന്ന് ശ്രീ മോദി പറഞ്ഞു. പൊതുജനാരോഗ്യം, ശാസ്ത്രം, നൂതനാശയം എന്നീ മേഖലകളിൽ പ്രൊഫ.ദാസ് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ അദ്ദേഹം എടുത്തുപറഞ്ഞു. അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.Prime Minister extends best wishes on reconstitution of NITI Aayog
April 25th, 10:46 pm
The Prime Minister, Shri Narendra Modi, expressed his best wishes on reconstitution of NITI Aayog. He noted that NITI Aayog has emerged as a vital pillar in India’s policy-making architecture, fostering cooperative federalism, driving key reforms, and enhancing the ‘Ease of Living’ for citizens. The institution continues to serve as a dynamic platform for innovation and long-term strategic thinking across sectors.പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശ്രീ അശോക് കുമാർ ലാഹിരി
April 25th, 10:43 pm
ശ്രീ അശോക് കുമാർ ലാഹിരി ഇന്ന് ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നീതി ആയോഗിന്റെ വൈസ് ചെയർമാനായി നിയമിതനായ അദ്ദേഹത്തിന് ശ്രീ മോദി ആശംസകൾ നേർന്നു. സാമ്പത്തിക ശാസ്ത്രം, പൊതുനയം എന്നീ മേഖലകളിലെ ശ്രീ ലാഹിരിയുടെ മികച്ച അനുഭവം ഇന്ത്യയുടെ പരിഷ്കരണ യാത്രയെ ഗണ്യമായി ശക്തിപ്പെടുത്തുമെന്നും വികസിത ഭാരതം എന്ന രാജ്യത്തിന്റെ കാഴ്ചപ്പാടിന് സംഭാവന നൽകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ചിന് മുന്നിൽ അവതരിപ്പിക്കുന്നതിനായി ഇന്ത്യയുടെ 2031-2035 കാലയളവിലേക്കുള്ള എൻ.ഡി.സി (ദേശീയതലത്തിൽ നിശ്ചയിച്ചിട്ടുള്ള സംഭാവനകൾ) കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു
March 25th, 05:35 pm
ഇന്ത്യയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ 2031 മുതൽ 2035 വരെയുള്ള കാലയളവിലേക്കുള്ള ഇന്ത്യയുടെ എൻ.ഡി.സി (ദേശീയതലത്തിൽ നിശ്ചയിച്ചിട്ടുള്ള സംഭാവനകൾ) അംഗീകരിച്ചു. സുസ്ഥിര വികസനത്തോടും കാലാവസ്ഥാ നീതിയോടുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഉറപ്പിക്കുന്നതിനൊപ്പം യു.എൻ.എഫ്.സി.സി.സി (UNFCCC), പാരിസ് ഉടമ്പടി എന്നിവയ്ക്ക് കീഴിലുള്ള രാജ്യത്തിന്റെ ലക്ഷ്യങ്ങൾ ഇത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.ഇന്ത്യ – ഫ്രാൻസ് സംയുക്ത പ്രസ്താവന
February 18th, 08:10 am
ഇന്ത്യയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ആദരണീയനായ ഇമ്മാനുവൽ മാക്രോൺ 2026 ഫെബ്രുവരി 17 മുതൽ 19 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയും 'AI ഇംപാക്ട് ഉച്ചകോടി 2026'-ൽ പങ്കുചേരുകയും ചെയ്തു. സന്ദർശന വേളയിൽ ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ഫെബ്രുവരി 17-ന് മുംബൈയിൽ വെച്ച് '2026 ഇന്ത്യ-ഫ്രാൻസ് നൂതനാശയ വർഷം' സംയുക്തമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പ്രസിഡന്റ് മാക്രോണിന്റെ നാലാമത്തെ ഇന്ത്യ സന്ദർശനമാണിത്. 2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി ഫ്രാൻസ് സന്ദർശിച്ചതിന് പിന്നാലെയാണ് ഈ സന്ദർശനം.ET Now ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
February 13th, 08:30 pm
ഈ ഗ്ലോബൽ ബിസിനസ് സമ്മിറ്റിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു; ഏവർക്കും എന്റെ ആശംസകൾ നേരുന്നു. “തടസങ്ങളുടെ ഒരു ദശകം, മാറ്റങ്ങളുടെ ഒരു നൂറ്റാണ്ട്” (A Decade of Disruption, A Century of Change) എന്ന വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് നമ്മൾ ഇവിടെ ഒത്തുചേർന്നിരിക്കുന്നത്. വിനീത് ജിയുടെ പ്രസംഗം കേട്ടപ്പോൾ എന്റെ ജോലി കൂടുതൽ എളുപ്പമായെന്ന് എനിക്ക് തോന്നുന്നു. എങ്കിലും ചെറിയൊരു അഭ്യർത്ഥനയുണ്ട് - നിങ്ങൾക്ക് ഇത്രയധികം കാര്യങ്ങൾ അറിയാവുന്നതുകൊണ്ട്, അത് ചിലപ്പോഴൊക്കെ ഇക്കണോമിക് ടൈംസിലും (ET) പ്രതിഫലിക്കേണ്ടതുണ്ട്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ET Now ആഗോള വ്യവസായ ഉച്ചകോടി 2026’നെ അഭിസംബോധന ചെയ്തു
February 13th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ നടന്ന ‘ET Now ആഗോള വ്യവസായ ഉച്ചകോടി 2026’-നെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി, ഉച്ചകോടിയിൽ പങ്കെടുത്ത എല്ലാവരെയും അഭിവാദ്യം ചെയ്യുകയും ‘തടസ്സങ്ങളുടെ ദശകം; മാറ്റങ്ങളുടെ നൂറ്റാണ്ട്’ എന്ന പ്രമേയത്തെക്കുറിച്ചു പരാമർശിക്കുകയും ചെയ്തു. 21-ാം നൂറ്റാണ്ടിലെ കഴിഞ്ഞ പത്തുവർഷങ്ങൾ ആഗോള മഹാമാരി, വിവിധ മേഖലകളിലെ സംഘർഷങ്ങളും യുദ്ധങ്ങളും, ആഗോള സന്തുലിതാവസ്ഥയെ തകിടം മറിച്ച വിതരണശൃംഖലയിലെ തടസ്സങ്ങൾ എന്നിവയുൾപ്പെടെ അഭൂതപൂർവമായ പ്രതിസന്ധികൾക്കു സാക്ഷ്യം വഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധികളാണ് ഒരു രാജ്യത്തിന്റെ യഥാർഥ കരുത്തു വെളിപ്പെടുത്തുന്നതെന്ന് പറഞ്ഞ അദ്ദേഹം, ഇത്രയേറെ തടസ്സങ്ങൾക്കിടയിലും ഇന്ത്യയുടെ ഈ ദശകം ശ്രദ്ധേയമായ വികസനം, മികച്ച സേവനവിതരണം, ജനാധിപത്യത്തിന്റെ ശാക്തീകരണം എന്നിവയാൽ അടയാളപ്പെടുത്തപ്പെട്ടതിൽ അഭിമാനം പ്രകടിപ്പിച്ചു. കഴിഞ്ഞ ദശകം ആരംഭിക്കുമ്പോൾ ഇന്ത്യ ലോകത്തിലെ പതിനൊന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നുവെന്നും, അക്കാലത്തെ പ്രതിസന്ധികൾക്കിടയിൽ രാജ്യം തകരുമെന്ന ആശങ്ക നിലനിന്നിരുന്നുവെന്നും ശ്രീ മോദി അനുസ്മരിച്ചു. എന്നാൽ ഇന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിലേക്ക് അതിവേഗം മുന്നേറുകയാണ്. മാറ്റത്തിന്റെ ഈ നൂറ്റാണ്ടിന്റെ പ്രധാന അടിത്തറ ഇന്ത്യയായിരിക്കുമെന്ന് അടിവരയിട്ടു പറഞ്ഞ അദ്ദേഹം, നിലവിൽ ആഗോള വളർച്ചയിൽ 16 ശതമാനത്തിലധികം ഇന്ത്യയുടെ സംഭാവനയാണെന്നും ഇതു വർഷംതോറും വർധിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യ ആഗോള വളർച്ചയെ നയിക്കുമെന്നും ലോകസമ്പദ്‌വ്യവസ്ഥയുടെ പുതിയ ചാലകശക്തിയായി ഉയർന്നുവരുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കുള്ള പ്രധാനമന്ത്രിയുടെ മറുപടിയുടെ മലയാളം പരിഭാഷ
February 05th, 05:35 pm
രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്താനായി ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നു.രാഷ്ട്രപതിയുടെ പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയത്തിന് രാജ്യസഭയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നൽകിയ മറുപടി
February 05th, 05:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് മറുപടി നൽകി. സഭയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുകയും, നന്ദിപ്രമേയത്തെ പിന്തുണച്ചുകൊണ്ട് തന്റെ വികാരങ്ങൾ പങ്കുവെക്കാൻ സാധിച്ചത് ഒരു ബഹുമതിയായി കരുതുന്നുവെന്നും പറഞ്ഞു. വികസിത ഇന്ത്യയുടെ യാത്രയിൽ കഴിഞ്ഞ വർഷം ദ്രുതഗതിയിലുള്ള പുരോഗതിയുടെ ഒരു വർഷമായിരുന്നുവെന്നും, രാജ്യം വളരെ വേഗത്തിൽ ശരിയായ ദിശയിലേക്ക് മുന്നേറുമ്പോൾ, എല്ലാ മേഖലകളിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പരിവർത്തനം ദൃശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രപതി ഈ വിഷയങ്ങൾ സംവേദനക്ഷമതയോടും വ്യക്തതയോടും കൂടി അവതരിപ്പിച്ചുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി നിതി ആയോഗ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി
December 30th, 06:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ നീതി ആ യോഗ് ആസ്ഥാനത്ത് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻമാരുമായും വിദഗ്ധരുമായും സംവദിച്ചു. ‘ആത്മനിർഭരതയും ഘടനാപരമായ പരിവർത്തനവും: വികസിത് ഭാരതത്തിനായുള്ള അജണ്ട’ എന്നതായിരുന്നു കൂടിക്കാഴ്ചയുടെ പ്രമേയം.ഇന്ത്യ-യുകെ സംയുക്ത പ്രസ്താവന
October 09th, 03:24 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ 2025 ഒക്ടോബർ 8 മുതൽ 9 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറിയും ബോർഡ് ഓഫ് ട്രേഡ് പ്രസിഡന്റുമായ ഹോൺ പീറ്റർ കൈൽ, സ്കോട്ലൻഡ് സ്റ്റേറ്റ് സെക്രട്ടറി ഹോൺ ഡഗ്ലസ് അലക്സാണ്ടർ, യുകെ നിക്ഷേപ മന്ത്രി ജേസൺ സ്റ്റോൿവുഡ്, 125 സിഇഒമാർ, സംരംഭകർ, സർവകലാശാല വൈസ് ചാൻസിലർമാർ, സാംസ്കാരിക നേതാക്കൾ എന്നിവരുൾപ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘവും പ്രധാനമന്ത്രി സ്റ്റാർമറിനൊപ്പമുണ്ടായിരുന്നു.Today, every type of industry is expanding on the soil of Gujarat: PM Modi in Ahmedabad
August 25th, 06:42 pm
PM Modi launched development works worth ₹5,400 crore in Ahmedabad, Gujarat. He remarked that Gujarat is the land of two Mohans—Dwarkadhish Shri Krishna and Pujya Bapu of Sabarmati. Emphasizing the government’s commitment to empowering both the neo-middle class and the traditional middle class, he appealed to citizens to choose Made in India products for their purchases, gifts, and decorations this festive season.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ അഹമ്മദാബാദിൽ 5400 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചു
August 25th, 06:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ അഹമ്മദാബാദിൽ 5400 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുകയും നാടിനു സമർപ്പിക്കുകയും ചെയ്തു. ഗണേശോത്സവത്തിന്റെ ആവേശത്താൽ രാജ്യമാകെ മുഴുകിയിരിക്കുകയാണെന്നു സമ്മേളനത്തെ അഭിസംബോധനചെയ്തു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗണപതി ബപ്പയുടെ അനുഗ്രഹത്താൽ, ഗുജറാത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട നിരവധി വികസനപദ്ധതികളുടെ ശുഭകരമായ തുടക്കമാണ് ഇന്ന് എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. നിരവധി പദ്ധതികൾ ജനങ്ങളുടെ കാൽക്കൽ സമർപ്പിക്കാൻ തനിക്കു ഭാഗ്യം ലഭിച്ചുവെന്നും ഈ വികസനസംരംഭങ്ങൾക്ക് എല്ലാ പൗരന്മാരെയും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
July 16th, 02:51 pm
2025-26 മുതൽ ആറ് വർഷത്തേക്ക് 100 ജില്ലകളെ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകി. നിതി ആയോഗിന്റെ ആസ്പിരേഷണൽ ജില്ലാ പരിപാടിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കൃഷിയിലും അനുബന്ധ മേഖലകളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്.ദേശീയ കായിക നയം 2025 ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
July 01st, 04:31 pm
ദേശീയ കായിക നയം (NSP) 2025 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. രാജ്യത്തിന്റെ കായിക മേഖലയെ പുനർരൂപകൽപ്പന ചെയ്യുന്നതിനും കായിക വിനോദങ്ങളിലൂടെ പൗരന്മാരെ ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന ഉദ്യമമാണിത്.