വികസിത ഭാരതത്തിനായി “സാങ്കേതികവിദ്യ, പരിഷ്‌കാരങ്ങൾ, ധനകാര്യം” എന്ന വിഷയത്തിലെ ബജറ്റാനന്തര വെബിനാറിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
February 27th, 01:01 pm
ഈ വർഷത്തെ ആദ്യ ബജറ്റ് വെബിനാറിലേക്ക് നിങ്ങളെ ഏവരേയും ഞാൻ സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ബജറ്റ് വെബിനാർ എന്നത് ശക്തമായ ഒരു പാരമ്പര്യമായി മാറിയിരിക്കുന്നു. പലപ്പോഴും ബജറ്റിന്റെ വിലയിരുത്തൽ വിവിധ മാനദണ്ഡങ്ങൾ പ്രകാരമാണ് നടക്കാറുള്ളത്; ചിലപ്പോൾ ഓഹരി വിപണിയിലെ ചലനങ്ങളെക്കുറിച്ചോ അല്ലെങ്കിൽ ആദായനികുതി നിർദ്ദേശങ്ങളെക്കുറിച്ചോ ഉള്ള ചർച്ചകളിൽ അത് ഒതുങ്ങിനിൽക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഒരു ദേശീയ ബജറ്റ് എന്നത് ഹ്രസ്വകാല വ്യാപാരത്തിനുള്ള ഒരു രേഖയല്ല; അതൊരു നയപരമായ മാർഗരേഖയാണ് (Policy roadmap). അതു കൊണ്ടു തന്നെ, ബജറ്റിന്റെ ഫലപ്രാപ്തി വിലയിരുത്തേണ്ടത് വ്യക്തമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം.”വികസിത ഭാരതത്തിനായുള്ള സാങ്കേതിക പരിഷ്കാരങ്ങളും ധനകാര്യവും” എന്ന വിഷയത്തിൽ നടന്ന ബജറ്റാനന്തര വെബിനാറിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
February 27th, 11:30 am
വികസിത ഭാരതത്തിനായുള്ള സാങ്കേതിക പരിഷ്കാരങ്ങളും ധനകാര്യവും എന്ന പ്രമേയത്തിൽ ഊന്നൽ നൽകിക്കൊണ്ട് 2026-27-ലെ ആദ്യത്തെ ബജറ്റാനന്തര വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ദേശീയ ബജറ്റ് എന്നത് കേവലം ഒരു ഹ്രസ്വകാല വ്യാപാര രേഖയല്ല, മറിച്ച് ഒരു നയപരമായ രൂപരേഖയാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കൂട്ടായ പരിശ്രമത്തിന് ശ്രീ മോദി ആഹ്വാനം ചെയ്തു.നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക പരിവർത്തനത്തിന് ബജറ്റ് എങ്ങനെ സംഭാവന ചെയ്യുമെന്നതിന്റെ സമഗ്രമായ ചിത്രം ധനമന്ത്രി നൽകി: പ്രധാനമന്ത്രി
February 12th, 02:13 pm
ലോക്‌സഭയിൽ ഇന്ന് നടത്തിയ പ്രസംഗത്തിൽ ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ജി നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക പരിവർത്തനത്തിന് ഈ വർഷത്തെ ബജറ്റ് എങ്ങനെ സംഭാവന ചെയ്യുമെന്നതിന്റെ സമഗ്രമായ ചിത്രം നൽകിയതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. “റിഫോം എക്‌സ്പ്രസ്, എംഎസ്എംഇകൾക്കുള്ള പിന്തുണ, നൈപുണ്യം, അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള മുന്നേറ്റം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ ഉയർത്താനുള്ള ശ്രമങ്ങൾ എന്നിവ അവർ ഊന്നിപ്പറഞ്ഞു”, ശ്രീ മോദി പറഞ്ഞു.മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം
February 07th, 03:59 pm
ആദ്യമായി, ഈ സമൂഹത്തിന്റെ ആഘോഷത്തിൽ പങ്കുചേർന്നതിന് എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനോട് ഞാൻ നന്ദി പറയുന്നു. ഇന്ത്യ-മലേഷ്യ സൗഹൃദത്തിന്റെ വ്യാപ്തിയെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചും അദ്ദേഹം ഇപ്പോൾ നടത്തിയ പ്രസംഗത്തിലെ ദയാപൂർവമായ വാക്കുകൾക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്തു
February 07th, 03:15 pm
എണ്ണൂറിലധികം നര്‍ത്തകര്‍ തികഞ്ഞ ഐക്യത്തോടെ അവതരിപ്പിച്ച റെക്കോര്‍ഡ് സൃഷ്ടിച്ച സാംസ്‌കാരിക പ്രകടനം വരുംവര്‍ഷങ്ങളില്‍ ഓര്‍മ്മിക്കപ്പെടുമെന്ന് പറഞ്ഞ പ്രധാനമന്ത്രി എല്ലാ കലാകാരന്മാരെയും അഭിനന്ദിച്ചു. പ്രധാനമന്ത്രിയാകുന്നതിന് മുമ്പുതന്നെ താനും പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും സുഹൃത്തുക്കളായിരുന്നുവെന്ന് പറഞ്ഞ ശ്രീ മോദി പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ പരിഷ്‌കാരങ്ങളിലുള്ള ശ്രദ്ധ, അദ്ദേഹത്തിന്റെ മികച്ച ബുദ്ധിശക്തി, 2025-ല്‍ ആസിയാന്‍ അധ്യക്ഷപദവി മികച്ച രീതിയിൽ കൈകാര്യം ചെയ്തത് എന്നിവ പ്രശംസിച്ചു.കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശങ്ങളുടെ മലയാളം പരിഭാഷ
February 01st, 01:38 pm
ഇന്നത്തെ ബജറ്റ് ചരിത്രപരമാണ്; അത് രാജ്യത്തിന്റെ നാരീശക്തി (സ്ത്രീശക്തി) യുടെ കരുത്തുറ്റ പ്രതിഫലനമാണ്. ഒരു വനിതാ ധനമന്ത്രി എന്ന നിലയിൽ, തുടർച്ചയായി ഒമ്പതാം തവണയും രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിർമ്മല ജി പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഈ ബജറ്റ് അപാരമായ അവസരങ്ങളുടെ ഒരു അതിവേഗ പാതയാണ്. ഈ ബജറ്റ് വർത്തമാന സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് അടിത്തറ പാകുകയും ചെയ്യുന്നു. 2047-ഓടെ വികസിത ഇന്ത്യ (വികസിത ഭാരതം) എന്ന ലക്ഷ്യത്തിലേക്കുള്ള നമ്മുടെ കുതിപ്പിന് ഈ ബജറ്റ് ശക്തമായ ഒരു അടിത്തറയാണ്.2026-27 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശം
February 01st, 01:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026-ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ ഇന്ന് വീഡിയോ സന്ദേശത്തിലൂടെ പങ്കുവെച്ചു. ഇന്നത്തെ ബജറ്റ് ചരിത്രപരമാണെന്നും രാജ്യത്തെ സ്ത്രീകളുടെ ശാക്തീകരിക്കപ്പെട്ട ചൈതന്യത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു വനിതാ ധനമന്ത്രി എന്ന നിലയിൽ ശ്രീമതി നിർമല സീതാരാമൻ തുടർച്ചയായി ഒൻപതാം തവണയും രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പുതിയ റെക്കോർഡ് സ്ഥാപിച്ച കാര്യം അദ്ദേഹം എടുത്തുപറഞ്ഞു.ഈ ബജറ്റ് വൻ അവസരങ്ങളുടെ ഒരു ഹൈവേ (പാത) ആണെന്നും, ഇത് വർത്തമാനകാലത്തെ സ്വപ്നങ്ങൾ നിറവേറ്റുന്നതിനൊപ്പം ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് അടിത്തറ പാകുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. 2047-ഓടെ വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ കുതിപ്പിന് ഈ ബജറ്റ് അടിസ്ഥാനമായി വർത്തിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
January 29th, 10:15 am
ഇന്നലെ, ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ പ്രസംഗം 140 കോടി രാജ്യവാസികളുടെ ആത്മവിശ്വാസത്തിന്റെയും, 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ പരിശ്രമത്തിന്റെയും, 140 കോടി പൗരന്മാരുടെ - പ്രത്യേകിച്ച് യുവാക്കളുടെ - അഭിലാഷങ്ങളുടെ വളരെ കൃത്യമായ ആവിഷ്കാരത്തിന്റെയും പ്രകടനമായിരുന്നു. പാർലമെന്റിലെ എല്ലാ അംഗങ്ങൾക്കും മാർഗനിർദേശകമായ നിരവധി ചിന്തകളും ഇത് മുന്നോട്ടുവച്ചു. സമ്മേളനത്തിന്റെ തുടക്കത്തിലും, 2026 ന്റെ തുടക്കത്തിലും, ബഹുമാനപ്പെട്ട രാഷ്ട്രപതി സഭയ്ക്ക് മുന്നിൽ പ്രകടിപ്പിച്ച പ്രതീക്ഷകൾ, ഏറ്റവും ലളിതമായ വാക്കുകളിലും, രാഷ്ട്രത്തലവന്റെ സ്ഥാനത്തും, ആഴത്തിലുള്ള വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നു. എല്ലാ ബഹുമാനപ്പെട്ട പാർലമെന്റ് അംഗങ്ങളും അവയെ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഈ സമ്മേളനം തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് ബജറ്റ് സമ്മേളനമാണ്.പാർലമെൻ്റിൻ്റെ 2026 ലെ ബജറ്റ് സമ്മേളനത്തിന്റെ ആരംഭത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ
January 29th, 10:00 am
പാർലമെൻ്റിൻ്റെ 2026-ലെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർലമെന്റ് പരിസരത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. രാഷ്ട്രപതിയുടെ പ്രസംഗം 140 കോടി പൗരന്മാരുടെ ആത്മവിശ്വാസത്തിന്റെ പ്രകടനമാണെന്നും, അവരുടെ കഠിനാധ്വാനത്തിന്റെ നേർസാക്ഷ്യമാണെന്നും, യുവാക്കളുടെ അഭിലാഷങ്ങളുടെ കൃത്യമായ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സമ്മേളനത്തിന്റെ തുടക്കത്തിലും 2026 എന്ന വർഷത്തിന്റെ തുടക്കത്തിലും രാഷ്ട്രപതി എല്ലാ പാർലമെന്റ് അംഗങ്ങൾക്കും മുന്നിൽ നിരവധി മാർഗനിർദ്ദേശങ്ങൾ വെച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രത്തലവൻ എന്ന നിലയിൽ ലളിതമായ വാക്കുകളിൽ രാഷ്ട്രപതി പ്രകടിപ്പിച്ച പ്രതീക്ഷകൾ എല്ലാ എം.പിമാരും തീർച്ചയായും ഗൗരവമായി എടുത്തിട്ടുണ്ടാകുമെന്നും, ഇത് ഈ സമ്മേളനത്തെ വളരെ പ്രധാനപ്പെട്ട ഒന്നാക്കി മാറ്റുന്നുവെന്നും ശ്രീ മോദി പ്രസ്താവിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഒന്നാം പാദം പൂർത്തിയാക്കി രണ്ടാം പാദത്തിലേക്ക് കടക്കുന്ന ബജറ്റ് സമ്മേളനമാണിതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് അടുത്ത 25 വർഷം നിർണ്ണായകമാണെന്നും, നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലെ ആദ്യ ബജറ്റാണിതെന്നും അദ്ദേഹം അടിവരയിട്ടു. രാജ്യത്തെ ആദ്യത്തെ വനിതാ ധനമന്ത്രിയായ നിർമല സീതാരാമൻ തുടർച്ചയായ ഒൻപതാം തവണയാണ് പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നതെന്നും, ഇത് ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിലെ അഭിമാനകരമായ നിമിഷമാണെന്നും പ്രധാനമന്ത്രി കുറിച്ചു.ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും നാം ഏറ്റെടുത്തിരിക്കുന്ന പരിഷ്‌കരണപാതയെക്കുറിച്ചും ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ ജി പാർലമെന്റിൽ വളരെ വ്യക്തമായ ചിത്രം നൽകി: പ്രധാനമന്ത്രി
February 15th, 04:00 pm
ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ പാർലമെന്റിൽ നടത്തിയ പ്രസംഗം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയും ഗവണ്മെന്റ് ഏറ്റെടുത്തിരിക്കുന്ന പരിഷ്‌കാരപാതയുടെയും വ്യക്തമായ ചിത്രം നൽകുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകീർത്തിച്ചു.കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശത്തിൻ്റെ പൂർണ്ണരൂപം
February 01st, 03:00 pm
ഇന്ത്യയുടെ വികസന യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഇന്ന്! 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ ബജറ്റാണിത്, ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന ബജറ്റാണിത്. യുവജനങ്ങൾക്കായി ഞങ്ങൾ നിരവധി മേഖലകൾ തുറന്നുകൊടുത്തിട്ടുണ്ട്. വികസിത ഇന്ത്യയെന്ന ദൗത്യം സാധാരണ പൗരൻ നയിക്കാൻ പോകുന്നു. ഈ ബജറ്റ് ഒരു ഉത്പ്രേരകമാണ്. ഈ ബജറ്റ് സമ്പാദ്യം വർദ്ധിപ്പിക്കുകയും നിക്ഷേപം വർദ്ധിപ്പിക്കുകയും ഉപഭോഗം വർദ്ധിപ്പിക്കുകയും വളർച്ച വേഗത്തിൽ വിപുലീകരിക്കുകയും ചെയ്യും. ജനങ്ങളുടെ ഈ ബജറ്റിന് ധനമന്ത്രി നിർമ്മല സീതാരാമൻ ജിയെയും അവരുടെ മുഴുവൻ ടീമിനെയും ഞാൻ അഭിനന്ദിക്കുന്നു.2025-26ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ
February 01st, 02:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോ സന്ദേശത്തിലൂടെ 2025-26 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പരാമർശങ്ങൾ നടത്തി. ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഇന്നത്തെ ബജറ്റെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഈ ബജറ്റ് 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതായും ഓരോ പൗരന്റെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതായും അഭിപ്രായപ്പെട്ടു. യുവാക്കൾക്കായി നിരവധി മേഖലകൾ തുറന്നു നൽകിയിട്ടുണ്ടെന്നും വികസിത ഭാരതം എന്ന ദൗത്യത്തെ സാധാരണക്കാർ മുന്നോട്ടു നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്പാദ്യം, നിക്ഷേപം, ഉപഭോഗം, വളർച്ച എന്നിവ വർധിപ്പിക്കുന്ന, കരുത്തു പതിന്മടങ്ങു വർധിപ്പിക്കുന്ന ഒന്നാണ് ഈ ബജറ്റെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ ‘ജനകീയ ബജറ്റിന്’ കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമനെയും സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു.പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ്പ് പദ്ധതിയെ ഇന്ത്യൻ കമ്പനികളുടെ 81% പേരും പിന്തുണയ്ക്കുന്നു: വ്യവസായത്തിന്റെ വിപ്ലവകരമായ പിന്തുണയെ നിർമ്മല സീതാരാമൻ പ്രശംസിച്ചു!
January 17th, 04:34 pm
യുവാക്കൾക്കും, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും വേണ്ടിയുള്ള പരിവർത്തന സാധ്യതകളെ ഉദ്ധരിച്ച്, പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ്പ് പദ്ധതിക്ക് കോർപ്പറേറ്റ് ഇന്ത്യയിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തെ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി നിർമ്മല സീതാരാമൻ പ്രശംസിച്ചു. പദ്ധതിയെ ഇന്ത്യൻ കമ്പനികളുടെ 81% ന്റെ പിന്തുണ ലഭിച്ചതായി എടുത്തുകാണിക്കുന്ന റിപ്പോർട്ടുകളെക്കുറിച്ച് സംസാരിച്ച മന്ത്രി, കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്‌ആർ) വഴി നൈപുണ്യ വികസന സംസ്കാരം മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം വിദ്യാഭ്യാസത്തിനും, തൊഴിലവസരത്തിനും ഇടയിലുള്ള വിടവ് നികത്താൻ ഈ സംരംഭം സഹായിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഗ്രാമീണ ഇന്ത്യയിലെ വായ്പായിലൂന്നിയ ഉപഭോഗത്തെ പ്രശംസിച്ച നിർമല സീതാരാമൻ, നമ്മുടെ രാജ്യത്തിൻ്റെ വളർച്ചാഗാഥയിൽ പങ്കാളികളാകാൻ പ്രധാനമന്ത്രി മോദി ഗ്രാമീണ ദരിദ്രർക്ക് കരുക്കൾ നൽകിയെന്ന് അഭിപ്രായപ്പെട്ടു
October 02nd, 09:19 am
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉൾപ്പെടുത്തൽ നയങ്ങളെ ശക്തമായി പിന്താങ്ങിയ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് ഗ്രാമീണ ഇന്ത്യയിലെ വായ്പയിലൂന്നിയ ഉപഭോഗത്തിലുണ്ടായ നാടകീയമായ വർദ്ധനവിനെ ആഘോഷിച്ചു. പ്രധാനമന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ) യുടെ കീഴിൽ പുതിയ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിലും ഉപഭോക്തൃ ധനസഹായത്തിൻ്റെ ആഴത്തിലുള്ള കടന്നുകയറ്റത്തിലും ഉണ്ടായ ഈ കുതിച്ചുചാട്ടത്തെ, സീതാരാമൻ വിപ്ലവകരമായ മാറ്റം എന്ന് വിശേഷിപ്പിച്ചു.സാമ്പത്തികവർഷം 2023ൽ ഉത്പാദനത്തിലെ ഇന്ത്യയുടെ തിരിച്ചുവരവ്, തൊഴിലവസരങ്ങളിലെ 7.6% ഉയർച്ച, വേതനത്തിലെ 5.5% കുതിപ്പ്, 21% ജിവിഎ മുന്നേറ്റം എന്നിവയെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രകീർത്തിച്ചു
October 01st, 08:11 pm
2023 സാമ്പത്തിക വർഷത്തിൽ നിർമ്മാണ ജോലികളിലും തൊഴിലാളികളുടെ വേതനത്തിലും അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ശ്രദ്ധേയമായ കുതിപ്പിനെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രശംസിച്ചു. ഗവൺമെൻ്റ് സർവേ പ്രകാരം, 2023 സാമ്പത്തിക വർഷത്തിൽ ഉത്പാദനരംഗത്തെ ജോലികൾ 7.6% വർദ്ധിച്ചു, വേതനത്തിൽ 5.5% വർദ്ധനവ് ഉണ്ടായി.ചെന്നൈയിലെ, VELS യൂണിവേഴ്സിറ്റിയിൽ, വികസിത ഭാരത് അംബാസഡർ കാമ്പസ് ഡയലോഗ് നടന്നു
April 02nd, 05:30 pm
വിക്ഷിത് ഭാരത് അംബാസഡർ കാമ്പസ് ഡയലോഗ് ചെന്നൈയിലെ വിഇഎൽഎസ് സർവകലാശാലയിൽ നടന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആയിരത്തിലധികം വിദ്യാർത്ഥികളും നഗരത്തിലെ 20-ലധികം സംരംഭകരും പ്രൊഫഷണലുകളും അഭിനേതാക്കളും പരിപാടിയിൽ പങ്കെടുത്തു. പങ്കെടുത്തവരിൽ FICCI, FLO, EO, YPO എന്നിവയിൽ നിന്നുള്ള പ്രതിനിധികളും ഉണ്ടായിരുന്നു.Let us strive to deliver our best, enrich the House with our ideas: PM Modi
January 31st, 10:45 am
PM Modi gave a statement to the media before the start of the Budget Session. He said criticism and opposition are essential in a democracy, but it is those who have enriched the House with constructive ideas that are remembered by a large cross section. No one remembers those who have just created disruption.പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു
January 31st, 10:30 am
ഈ വേളയിൽ സംസാരിച്ച പ്രധാനമന്ത്രി പുതിയ പാർലമെന്റിന്റെ ആദ്യ സമ്മേളനം അനുസ്മരിക്കുകയും ആദ്യ സമ്മേളനത്തിൽ കൈക്കൊണ്ട സുപ്രധാന തീരുമാനം എടുത്തുകാട്ടുകയും ചെയ്തു. “സ്ത്രീശാക്തീകരണ-ആദര നിയമം പാസാക്കിയതു നമ്മുടെ രാജ്യത്തെ സംബന്ധിച്ചു നിർണായക നിമിഷമായി മാറി” - ശ്രീ മോദി പറഞ്ഞു. ജനുവരി 26ന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ചു പരാമർശിച്ച അദ്ദേഹം, നാരീശക്തിയുടെ കരുത്തും വീര്യവും നിശ്ചയദാർഢ്യവും രാജ്യം കൈക്കൊണ്ടെന്നു വ്യക്തമാക്കി. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അഭിസംബോധനയുടെയും ധനമന്ത്രി നിർമല സീതാരാമന്റെ ഇടക്കാല ബജറ്റ് അവതരണത്തിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇതു സ്ത്രീശാക്തീകരണത്തിന്റെ ആഘോഷമാണെന്നു വിശേഷിപ്പിക്കുകയും ചെയ്തു.2023 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ
February 01st, 02:01 pm
വികസിത ഇന്ത്യയുടെ മഹത്തായ ദർശനം പൂർത്തീകരിക്കുന്നതിനുള്ള ശക്തമായ അടിത്തറ പണിയുന്നതാണ് അമൃതകാലത്തെ ഈ ആദ്യ ബജറ്റ്. ഈ ബജറ്റ് നിർധനർക്ക് മുൻഗണന നൽകുന്നു. ഈ ബജറ്റ് ഇന്നത്തെ അഭിലാഷ സമൂഹത്തിന്റെ - ഗ്രാമീണർ , ദരിദ്രർ, കർഷകർ, ഇടത്തരക്കാർ എന്നിവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും .ഈ ബജറ്റ് നിരാലംബർക്കു മുൻഗണനയേകുന്നു: പ്രധാനമന്ത്രി
February 01st, 02:00 pm
ഇന്ത്യയുടെ അമൃതകാലത്തെ ആദ്യ ബജറ്റ് വികസിത ഇന്ത്യയുടെ അഭിലാഷങ്ങളും ദൃഢനിശ്ചയങ്ങളും നിറവേറ്റുന്നതിനുള്ള ശക്തമായ അടിത്തറ സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഈ ബജറ്റ് നിരാലംബർക്ക് മുൻഗണന നൽകുകയും വികസനത്വരയുള്ള സമൂഹത്തിന്റെയും പാവപ്പെട്ടവരുടെയും ഗ്രാമങ്ങളുടെയും ഇടത്തരക്കാരുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ ബജറ്റിന് ധനമന്ത്രിയെയും സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു. പരമ്പരാഗത കരകൗശലത്തൊഴിലാളികൾ, ലോഹർ (ഇരുമ്പ് പണിക്കാർ) സുനാർ (സ്വർണപ്പണിക്കാർ), കുംഹാർ (കുശവർ), ശിൽപ്പികൾ തുടങ്ങിയവരെ രാഷ്ട്രത്തിന്റെ സ്രഷ്ടാവ് എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.