53-ാമത് പ്രഗതി യോഗത്തിൽ അധ്യക്ഷതവഹിച്ച് പ്രധാനമന്ത്രി
August 25th, 09:31 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പ്രൊ-ആക്ടീവ് ഗവേണൻസ് ആൻഡ് ടൈംലി ഇംപ്ലിമെന്റേഷനായുള്ള ഐസിടി-അധിഷ്ഠിത മൾട്ടി-മോഡൽ പ്ലാറ്റഫോമായ പ്രഗതിയുടെ 53-ാമത് യോഗം ഇന്ന് സേവാ തീർത്ഥിൽ ചേർന്നു.യുപിഐ ഒരു ദശാബ്ദം പൂർത്തിയാക്കുന്ന വേളയിൽ പൗരന്മാരെ യുപിഐ അനുഭവങ്ങൾ പങ്കിടാൻ ക്ഷണിച്ച് പ്രധാനമന്ത്രി
August 25th, 11:12 am
പത്തു വർഷം മുൻപ് ആരംഭിച്ചതും ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് നിർണായക വഴിത്തിരിവായി മാറിയതുമായ യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസിന്റെ (UPI) പരിവർത്തനപരമായ യാത്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.കർണാടകയിലെയും ആന്ധ്രാപ്രദേശിലെയും മൂന്ന് ജില്ലകളെ ഉൾപ്പെടുത്തി, ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 46 കിലോമീറ്റർ വർധിപ്പിക്കുന്ന മൾട്ടി-ട്രാക്കിംഗ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
July 24th, 04:05 pm
1,264 കോടി രൂപ ചെലവിൽ കർണാടകയിലെയും ആന്ധ്രാപ്രദേശിലെയും ബെല്ലാരി - ഗുണ്ടക്കൽ സെക്ഷന്റെ മൂന്നും നാലും ലൈനുകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി.പഞ്ചാബിലെ ജലന്ധറിൽ 5,470 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിച്ചു
July 17th, 03:45 pm
പഞ്ചാബിലെ ജലന്ധറിൽ, കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനും യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനും, മേഖലയിലെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള 5,470 കോടി രൂപയുടെ റെയിൽ, റോഡ് അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കുയും തറക്കല്ലിടലും ചെയ്തുപ്രധാനമന്ത്രി ജൂലൈ 17-നു ഹരിയാന, ചണ്ഡീഗഢ്, പഞ്ചാബ് എന്നിവിടങ്ങൾ സന്ദർശിക്കും
July 15th, 06:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂലൈ 17-നു ഹരിയാന, ചണ്ഡീഗഢ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും. രാവിലെ പതിനൊന്നോടെ ജീന്ദ് റെയിൽവേ സ്റ്റേഷനിൽ, ജീന്ദിനും സോനീപത്തിനും ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് 11.30-ഓടെ ജീന്ദിലെ ഏകലവ്യ സ്റ്റേഡിയത്തിൽ, ഏകദേശം 14,700 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിനു സമർപ്പിക്കലും പ്രധാനമന്ത്രി നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.NH(O)-ക്ക് കീഴിൽ, ഉത്തർപ്രദേശിലെ ദേശീയപാത-19-നും വാരാണസി റിംഗ് റോഡിനും ഇടയിൽ ഹൈബ്രിഡ് ആന്വിറ്റി മോഡലിൽ, 14,447.64 കോടി രൂപ മൊത്തം മൂലധനച്ചെലവിൽ 6 വരി ഗ്രീൻഫീൽഡ് എലിവേറ്റഡ് കോറിഡോർ, റാംപുകൾ/ലൂപ്പുകൾ, ഫൂട്ട് ഓവർ ബ്രിഡ്ജ് എന്നിവ വികസിപ്പിക്കുന്നതിന് കാബിനറ്റ് അംഗീകാരം നൽകി.
July 15th, 04:53 pm
ഉത്തർപ്രദേശിലെ വാരാണസി നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി, ദേശീയപാത-19-നും (NH-19) വാരാണസി റിംഗ് റോഡിനും ഇടയിൽ ഗംഗാനദിയുടെ തീരത്തുകൂടിയുള്ള കണക്റ്റിവിറ്റിയോടെ ഒരു ലിങ്ക്/കണക്റ്റർ ഇടനാഴി വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി ഇന്ന് അംഗീകാരം നൽകി.ആറ് വരികളുള്ള എലിവേറ്റഡ് മെയിൻ കാരിയേജ്‌വേ, കേബിളിൽ താങ്ങിനിർത്തുന്ന ഒരു മാതൃകാ പാലം, ഒരു എക്സ്ട്രാഡോസ്ഡ് (extradosed) ഫൂട്ട് ഓവർ ബ്രിഡ്ജ് കം മേജർ ബ്രിഡ്ജ്, ലൂപ്പുകൾ, റാംപുകൾ, ലിങ്ക് റോഡുകൾ, സർവീസ് റോഡുകൾ എന്നിവ ഉൾപ്പെടുന്ന 46.039 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി ഹൈബ്രിഡ് ആന്വിറ്റി മോഡലിൽ (HAM) ആണ് നടപ്പിലാക്കുന്നത്.ഒഡിഷ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ നാല് ജില്ലകളിലായി ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 145 കിലോമീറ്റർ വർദ്ധിപ്പിക്കുന്ന രണ്ട് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
July 15th, 04:35 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതി, ഏകദേശം 3,907 കോടി രൂപ ആകെ ചിലവ് വരുന്ന റെയിൽവേ മന്ത്രാലയത്തിന്റെ 02 (രണ്ട്) പദ്ധതികൾക്ക് ഇന്ന് അംഗീകാരം നൽകി. ഈ പദ്ധതികളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:India-Indonesia Joint Statement on the State Visit by Prime Minister of India to Indonesia
July 07th, 05:15 pm
At the invitation of Indonesian President Prabowo Subianto, PM Modi is on a State Visit to Indonesia from 6-8 July 2026. PM Modi's visit reflects the shared commitment of the two leaders to achieve a substantial upward trajectory in the India-Indonesia Comprehensive Strategic Partnership. The two leaders held discussions at Istana Merdeka in Jakarta, covering the full spectrum of bilateral relations.രാജസ്ഥാനിലെ ബലോത്രയിൽ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 04th, 12:50 pm
ഇന്ന് രാജസ്ഥാനിൽ, 10–12 ആയിരം സ്ഥലങ്ങളിൽ, ലക്ഷക്കണക്കിന് ആളുകൾ ഈ പരിപാടിക്കായി ഒത്തുകൂടിയതായി എന്നോട് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും, ഞാൻ സ്‌ക്രീനുകളിൽ നോക്കുമ്പോൾ, എല്ലായിടത്തും ഈ ജനങ്ങളെ മാത്രമാണ് ഞാൻ കാണുന്നത്, ജനങ്ങളെ, ധാരാളം ജനങ്ങളെ. സാങ്കേതികവിദ്യയിലൂടെ, രാജസ്ഥാന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള എന്റെ സഹോദരീസഹോദരന്മാർ ഇവിടെ ബന്ധപ്പെട്ടിരിക്കുന്നു, ഞാൻ അവരെയെല്ലാം വണങ്ങുന്നു.രാജസ്ഥാനിലെ ബലോത്രയിൽ 1.06 ലക്ഷം കോടിയോളം രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുകയും, ഉദ്ഘാടനം ചെയ്യുകയും, തറക്കല്ലിടുകയും ചെയ്തു
July 04th, 12:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ബലോത്രയിൽ ഏകദേശം 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുകയും, ഉദ്ഘാടനം ചെയ്യുകയും, തറക്കല്ലിടുകയും ചെയ്തു. അവിടെ തടിച്ചുകൂടിയ വൻ ജനസഞ്ചയത്തെ അഭിസംബോധന ചെയ്തുകൊണ്ട്, വികസന പദ്ധതികൾക്കായി എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. കടുത്ത വേനൽച്ചൂടിനെ അവഗണിച്ച് എത്തിയ ജനങ്ങളോട് ഹൃദയംഗമമായ കൃതജ്ഞത രേഖപ്പെടുത്തിയ പ്രധാനമന്ത്രി, ഈ വൻ ജനക്കൂട്ടത്തെ നിലവിലെ ഭരണത്തിനുള്ള ശക്തമായ അംഗീകാരമായി വിലയിരുത്തി. ഈ വലിയ പിന്തുണയ്ക്ക് ഞാൻ രാജസ്ഥാന്റെ മണ്ണോട് തികച്ചും കടപ്പെട്ടിരിക്കുന്നു, ഇത് ഞങ്ങളുടെ ഗവണ്മെന്റിന്റെ ശ്രമങ്ങളിലുള്ള നിങ്ങളുടെ വലിയ വിശ്വാസത്തെയാണ് വ്യക്തമാക്കുന്നത്, ശ്രീ മോദി പറഞ്ഞു.പ്രധാനമന്ത്രി ജൂലൈ 4-ന് രാജസ്ഥാനും ഗുജറാത്തും സന്ദർശിക്കും
July 03rd, 11:25 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂലൈ 4-ന് രാജസ്ഥാനും ഗുജറാത്തും സന്ദർശിക്കും. രാവിലെ 10:45ന് പ്രധാനമന്ത്രി ജോധ്പൂർ വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്യുകയും ജോധ്പൂരിൽ മോഡിഫൈഡ് ഉഡാൻ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്യും. തുടർന്ന് ഉച്ചയ്ക്ക് 12:15ന് അദ്ദേഹം ബാലോത്ര സന്ദർശിക്കുകയും അവിടെ ഏകദേശം 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളും സമർപ്പണവും ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുകയും ചെയ്യും. ചടങ്ങിൽ അദ്ദേഹം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.പശ്ചിമ ബംഗാളിലെ താരകേശ്വറിൽ നടന്ന പശ്ചിമബംഗാ ദിവസ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
June 20th, 05:13 pm
ഗവർണർ ആർ.എൻ. രവി ജി, ജനപ്രിയനും ഊർജ്ജസ്വലനുമായ മുഖ്യമന്ത്രി സുവേന്ദു അധികാരി ജി, മറ്റ് വിശിഷ്ട വ്യക്തികൾ, ബംഗാളിലെ എന്റെ സഹോദരീസഹോദരന്മാർ - ബാബ താരക്നാഥിന്റെ ഈ പുണ്യഭൂമി, പശ്ചിമബംഗാൾ ദിനത്തിന്റെ ചരിത്രപരമായ ദിനത്തിൽ, ഇത്രയും വലിയൊരു സമ്മേളനത്തിന്റെ സാന്നിധ്യത്തിൽ, തിരഞ്ഞെടുപ്പിനും സത്യപ്രതിജ്ഞയ്ക്കും ശേഷം ആദ്യമായി നിങ്ങൾക്കൊപ്പം ഉണ്ടാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ബംഗാളിന്റെ വായു ഇപ്പോൾ ഒരു നവോന്മേഷം വഹിക്കുന്നു, ഓരോ കണികയും ഒരു പുതിയ സുഗന്ധം പരത്തുന്നതായി തോന്നുന്നു. ബംഗാൾ ചങ്ങലകളിൽ നിന്ന് മോചിതമായതുപോലെ, ബംഗാളിന്റെ അഭിമാനം തിരിച്ചുവരാൻ തുടങ്ങിയതുപോലെ തോന്നുന്നു. ഇന്നത്തെ പരിപാടി, ഈ പദ്ധതികളുടെ ഉദ്ഘാടനം, ഒരു പുതിയ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ബംഗാളിന്റെ പ്രതിബദ്ധതയ്ക്ക് സാക്ഷ്യം വഹിക്കുന്നു. ജനങ്ങളുടെ മുഖങ്ങളിലെ തിളക്കം, ഓരോ ഗ്രാമത്തിലെയും സന്തോഷവും വിശ്വാസവും - നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാൻ ഞാൻ ഇവിടെ വന്നിരിക്കുന്നു. ഒരു വോട്ട്, ഒരു തിരഞ്ഞെടുപ്പ്, അത് എത്രമാത്രം പരിവർത്തനം കൊണ്ടുവരും - ഇത് ബംഗാളിൽ വ്യക്തമായി കാണാം.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ ‘പശ്ചിംബംഗാ’ ദിനാഘോഷങ്ങളിൽ പങ്കെടുത്തു
June 20th, 05:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ‘പശ്ചിംബംഗാ’ ദിനാഘോഷങ്ങളിൽ പങ്കെടുത്തു. ഡോ. ശ്യാമപ്രസാദ് മുഖർജിയുമായി ബന്ധപ്പെട്ട ചരിത്രപ്രധാനമായ സ്ഥലമായ ഹൂഗ്ലിയിലെ താരകേശ്വറിലാണു സംസ്ഥാനതല ആഘോഷങ്ങൾ സംഘടിപ്പിച്ചത്. “പശ്ചിമ ബംഗാൾ: പൈതൃകം, സൗഹാർദം, വികസനം” എന്നതാണ് ഈ വർഷത്തെ പശ്ചിമ ബംഗാൾ ദിനത്തിന്റെ പ്രമേയം. ഇതു സംസ്ഥാനത്തിന്റെ സാംസ്കാരിക സമൃദ്ധിയെയും സാമൂഹ്യ ഐക്യത്തെയും വികസന മോഹങ്ങളെയും പ്രതിഫലിപ്പിക്കുന്നു.വികസിത ഭാരതത്തിനായി അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിച്ച് പ്രധാനമന്ത്രി
June 16th, 12:50 pm
കഴിഞ്ഞ ദശകം റെക്കോർഡ് അടിസ്ഥാന സൗകര്യ വികസനത്തിന് സാക്ഷ്യം വഹിച്ചതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി രാജ്യത്തെ ജനങ്ങൾക്കായി അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുമെന്ന ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു.ഇന്ത്യ-സ്ലോവാക്യ സംയുക്ത പ്രസ്താവന
June 15th, 05:32 pm
സ്ലോവാക് റിപ്പബ്ലിക് പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ ക്ഷണപ്രകാരം ഇന്ത്യൻ റിപ്പബ്ലിക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 15-ന് സ്ലോവാക് റിപ്പബ്ലിക്കിൽ ഔദ്യോഗിക സന്ദർശനം നടത്തി.The trust of 140 crore Indians is our greatest strength and responsibility: PM Modi at the NDA Leaders’ Conclave
June 10th, 06:33 pm
PM Modi addressed the NDA Leaders' Conclave in New Delhi, highlighting the government's commitment to fulfilling the aspirations of 140 crore Indians and accelerating India's journey towards a Viksit Bharat. Speaking at the NDA Conclave at Bharat Mandapam after becoming the longest continuously serving elected Prime Minister of India, he said, To have the opportunity to serve Maa Bharti for such a long time is possible only through God's blessings. For me, 'Janta Janardan' is God.PM Modi addresses NDA Leaders' Conclave, reaffirms commitment to Viksit Bharat
June 10th, 06:30 pm
PM Modi addressed the NDA Leaders' Conclave in New Delhi, highlighting the government's commitment to fulfilling the aspirations of 140 crore Indians and accelerating India's journey towards a Viksit Bharat. Speaking at the NDA Conclave at Bharat Mandapam after becoming the longest continuously serving elected Prime Minister of India, he said, To have the opportunity to serve Maa Bharti for such a long time is possible only through God's blessings. For me, 'Janta Janardan' is God.പ്രധാനമന്ത്രി ദമനിൽ നമോ ആശുപത്രി ഉദ്ഘാടനം ചെയ്തു
June 05th, 10:25 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ദമനിൽ നമോ ആശുപത്രി ഉദ്ഘാടനംചെയ്തു. ജനങ്ങൾക്കു ഗുണമേന്മയുള്ള ആരോഗ്യചികിത്സ ലഭ്യമാക്കുന്നതിനായി നടന്നുവരുന്ന ശ്രമങ്ങൾക്ക് അനുസൃതമായാണ് ഇതെന്നും, ആധുനിക സൗകര്യങ്ങളുള്ള ഈ ആശുപത്രി കേന്ദ്രഭരണപ്രദേശത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളുടെ ആരോഗ്യ പരിപാലന ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ഏറെ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.ദാമനിലെ നാമോ വിമാനത്താവളത്തിൽ അത്യാധുനിക ടെർമിനൽ മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
June 05th, 10:18 pm
ദാമനിലെ നാമോ വിമാനത്താവളത്തിലെ അത്യാധുനിക ടെർമിനൽ മന്ദിരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഈ പുതിയ സംവിധാനം കേന്ദ്രഭരണ പ്രദേശത്തിന്റെ വളർന്നുവരുന്ന അടിസ്ഥാന സൗകര്യ ആവശ്യങ്ങളെ ഫലപ്രദമായി നിറവേറ്റുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ ടെർമിനൽ മന്ദിരം മേഖലയിലെ വിനോദസഞ്ചാര-വാണിജ്യ പ്രവർത്തനങ്ങൾക്ക് വൻ ഉത്തേജനം നൽകുമെന്ന് ശ്രീ മോദി പറഞ്ഞു.റോസ്‌ഗാർ മേളയോടനുബന്ധിച്ച് ഉദ്യോഗാർത്ഥികൾക്കുള്ള നിയമന ഉത്തരവുകൾ വിതരണം ചെയ്യുന്നതിനിടയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 23rd, 11:15 am
ഈ നിലയിൽ എത്തിച്ചേരുന്നതിനായി നിങ്ങൾ ദീർഘനാളത്തെ തയ്യാറെടുപ്പുകളിലൂടെയും കഠിനാധ്വാനത്തിലൂടെയും കടന്നുപോയിട്ടുണ്ടാകും. ഈ നേട്ടത്തിന് നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. നിങ്ങളെ ഇവിടെ വരെ എത്തിക്കുന്നതിൽ നിങ്ങളുടെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പങ്ക് വളരെ വലുതാണ്. എന്നാൽ കുടുംബം മാത്രമല്ല, നമ്മളെ ഇവിടെ എത്തിക്കുന്നതിൽ സമൂഹത്തിനും വലിയൊരു പങ്കുണ്ട്. നമ്മൾ ഇവിടെ എത്തിപ്പെടുന്നത് നമ്മളാൽ മാത്രമോ, നമ്മുടെ കുടുംബത്താൽ മാത്രമോ അല്ല; ഈ വിശാലമായ രാജ്യത്തിലെ 140 കോടി ജനങ്ങളുടെ സംഭാവനകൾക്കും ഇതിൽ വലിയ പ്രാധാന്യമുണ്ട്.അതുകൊണ്ട്, നമ്മുടെ ഉത്തരവാദിത്തം നമ്മളോടും നമ്മുടെ കുടുംബത്തോടും മാത്രമല്ല, അതോടൊപ്പം തന്നെ ഈ സമൂഹത്തോടും കൂടിയാണ്. ഈ ചുമതലകളെല്ലാം ഭംഗിയായി നിർവഹിക്കാൻ നിങ്ങൾ സ്വയം കൂടുതൽ പ്രാപ്തരാക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. നിങ്ങൾക്ക് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.