പ്രധാനമന്ത്രി ന്യൂസിലൻഡ് പ്രധാനമന്ത്രിയുമായി ടെലിഫോണിൽ സംഭാഷണം നടത്തി

December 22nd, 11:26 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണുമായി ടെലിഫോൺ സംഭാഷണം നടത്തി. ചരിത്രപരവും അഭിലാഷപൂർണ്ണവും പരസ്പര പ്രയോജനകരവുമായ ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാറിന്റെ (എഫ്‌ ടി‌ എ) വിജയകരമായ പൂർത്തീകരണം ഇരു നേതാക്കളും സംയുക്തമായി പ്രഖ്യാപിച്ചു.

ഈ ആഴ്ച ലോകം ഇന്ത്യയെക്കുറിച്ച്

March 26th, 12:06 pm

പ്രതിരോധം, സാങ്കേതികവിദ്യ മുതൽ ആഗോള വ്യാപാരം, നയതന്ത്രം വരെയുള്ള വിവിധ മേഖലകളിൽ ഇന്ത്യ തരംഗം സൃഷ്ടിക്കുകയാണ്. ഈ ആഴ്ച, രാജ്യം അതിന്റെ നാവിക ശക്തി ശക്തിപ്പെടുത്തുകയും, ഭാവിയിലേക്കുള്ള ഗതാഗതം സ്വീകരിക്കുകയും, ആഗോള പങ്കാളികളുമായി സാമ്പത്തിക ബന്ധം കെട്ടിപ്പടുക്കുകയും ചെയ്യുന്നു.

പ്രധാനമന്ത്രി റെയ്‌സിന ഡയലോഗ് 2025 ൽ പങ്കെടുത്തു

March 17th, 10:29 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നടന്ന റെയ്‌സിന ഡയലോഗ് 2025 ൽ പങ്കെടുത്തു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും ഗുരുദ്വാര റകബ് ഗഞ്ച് സാഹിബ് സന്ദർശിച്ചു

March 17th, 10:26 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും ന്യൂഡൽഹിയിലെ ഗുരുദ്വാര റകബ് ഗഞ്ച് സാഹിബ് സന്ദർശിച്ചു. സിഖ് സമൂഹത്തിന്റെ സേവനത്തോടും മനുഷ്യത്വത്തോടുമുള്ള സിഖ് സമൂഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത ലോകമെമ്പാടും പ്രശംസനീയമാണെന്ന് ഈ സന്ദർശനത്തിൽ നിന്നുള്ള ചില ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു.

ഇന്ത്യ - ന്യൂസിലൻഡ് സംയുക്ത പ്രസ്താവന

March 17th, 02:39 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഇന്ത്യയിലെത്തിയ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ 2025 മാർച്ച് 16 മുതൽ 20 ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നു. ന്യൂഡൽഹിയും മുംബൈയും സന്ദർശിക്കുന്ന പ്രധാനമന്ത്രി ലെക്‌സണെ, ന്യൂസിലൻഡ് മന്ത്രിമാരായ ലൂയിസ് അപ്‌സ്റ്റൺ, മാർക്ക് മിച്ചൽ, ടോഡ് മക്‌ലേ, മറ്റ് ഉദ്യോഗസ്ഥർ, ബിസിനസ്, പ്രവാസി, മാധ്യമ, സാംസ്കാരിക സംഘങ്ങൾ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടെയുള്ള ഉന്നതതല സംഘം അനുഗമിക്കുന്നു.

ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനം: ഫലങ്ങളുടെ പട്ടിക

March 17th, 02:27 pm

സ്വതന്ത്ര വ്യാപാര കരാറിൽ (FTA) ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ചർച്ചകൾക്ക് തുടക്കം

ഇന്ത്യ-ന്യൂസിലാൻഡ് സംയുക്ത പത്രപ്രസ്താവനയിൽ പ്രധാനമന്ത്രിയുടെ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ

March 17th, 01:05 pm

പ്രധാനമന്ത്രി ലക്സണിനേയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും ഞാൻ ഇന്ത്യയിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. പ്രധാനമന്ത്രി ലക്സണ് ഇന്ത്യയുമായി ദീർഘകാല ബന്ധമുണ്ട്. എങ്ങനെയായിരുന്നു ഓക്ക്ലൻഡിൽ അദ്ദേഹം ഹോളി ആഘോഷിച്ചത് എന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് നാമെല്ലാവരും സാക്ഷികളായതാണ്! ന്യൂസിലാൻഡിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ ജനങ്ങളോടുള്ള പ്രധാനമന്ത്രി ലക്സണിന്റെ വാത്സല്യം ആ സമൂഹത്തിൽ നിന്നുള്ള വലിയസംഘം പ്രതിനിധികൾ അദ്ദേഹത്തെ അനുഗമിച്ചിട്ടുള്ളതിൽ നിന്നുതന്നെ വ്യക്തമാണ്. ഈ വർഷത്തെ റെയ്സിന ഡയലോഗിന്റെ മുഖ്യാതിഥിയായി അദ്ദേഹത്തെപ്പോലെ ഊർജ്ജസ്വലനും കഴിവുറ്റതുമായ ഒരു യുവനേതാവിനെ ലഭിച്ചതിൽ ഞങ്ങൾ വളരെയധികം സന്തോഷിക്കുന്നു.

ആസിയാന്‍-ഇന്ത്യ ഉച്ചകോടിക്കിടെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

October 10th, 07:18 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ആദരണീയനായ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണും തമ്മില്‍ ആസിയാന്‍-ഇന്ത്യ ഉച്ചകോടിക്കിടെ ലാവോ പി.ഡി.ആറിലെ വിയന്റിയനില്‍ ഇന്ന് കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുമായി സംഭാഷണം നടത്തി

July 20th, 02:37 am

വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ പ്രധാനമന്ത്രി ലക്സണ്‍ ഊഷ്മളമായി അഭിനന്ദിച്ചു

2023ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

November 15th, 11:51 pm

2023 ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെ നേടിയ മികച്ച വിജയത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഫൈനലിന് ശ്രീ മോദി ആശംസകൾ അറിയിച്ചു.

2023ലെ പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ വിജയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 22nd, 11:23 pm

2023ലെ പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ നേടിയ ഉജ്ജ്വല വിജയത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: “ന്യൂസിലൻഡിനെതിരായ ഉജ്ജ്വല വിജയത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ! എല്ലാവരും സംഭാവന നൽകിയ ഒരു മികച്ച ടീം പ്രയത്നമായിരുന്നു അത്. കളിക്കളത്തിലെ അർപ്പണബോധവും വൈദഗ്ധ്യവും മാതൃകാപരമായിരുന്നു.

ന്യൂസിലൻഡിലെ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ച ക്രിസ്റ്റഫർ ലക്‌സണെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 16th, 09:05 am

ന്യൂസിലൻഡിലെ പൊതു തെരഞ്ഞെടുപ്പിൽ വിജയിച്ച നിയുക്ത പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണെ പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

27 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 508 റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനുള്ള തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

August 06th, 11:30 am

നമസ്കാരം! രാജ്യത്തിന്റെ റെയിൽവേ മന്ത്രി ശ്രീ അശ്വനി വൈഷ്ണവ്ജി, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള കേന്ദ്രമന്ത്രിസഭയിലെ മറ്റ് അംഗങ്ങളേ , വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാന മന്ത്രിസഭാ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റെല്ലാ പ്രമുഖരേ , എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!

രാജ്യത്തുടനീളമുള്ള 508 റെയില്‍വേ സ്‌റ്റേഷനുകളുടെ പുനര്‍വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

August 06th, 11:05 am

രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസന പദ്ധതിക്ക് വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു. 24,470 കോടിയിലികം രൂപ ചിലവിട്ടാണ് 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം നടപ്പിലാക്കുന്നത്. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായിട്ടാണ് ഇത്രയും റെയില്‍വേ സ്റ്റേഷനുകള്‍. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 55, ബിഹാറില്‍ 49, മഹാരാഷ്ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മധ്യപ്രദേശില്‍ 34, അസമില്‍ 32, ഒഡിഷയില്‍ 25, പഞ്ചാബില്‍ 22, ഗുജറാത്തിലും തെലങ്കാനയിലും 21 വീതം, ഝാര്‍ഖണ്ഡില്‍ 20, ആന്ധ്ര പ്രദേശിലും തമിഴ്‌നാട്ടിലും 18 വീതം, ഹരിയാനയില്‍ 15, കര്‍ണാടകയില്‍ 13 എന്നിങ്ങനെയാണ് പുനര്‍വികസനം നടക്കുന്ന റെയില്‍വേ സ്റ്റേഷനുകളുടെ എണ്ണം.

'മൻ കി ബാത്തിന്' ആളുകൾ കാണിച്ച സ്‌നേഹം അഭൂതപൂർവമാണ്: പ്രധാനമന്ത്രി മോദി

May 28th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌ക്കാരം. നിങ്ങള്‍ക്കെല്ലാവര്‍ക്കും 'മന്‍ കി ബാത്ത്' ലേയ്ക്ക് ഒരിക്കല്‍ക്കൂടി സ്വാഗതം. ഇപ്രാവശ്യത്തെ 'മന്‍ കി ബാത്ത്'ന്റെ ഈ അദ്ധ്യായം രണ്ടാം ശതകത്തിന്റെ പ്രാരംഭമാണ്. കഴിഞ്ഞമാസം നാമെല്ലാവരും ഇതിന്റെ വിശേഷാല്‍ ശതകം ആഘോഷിച്ചു. നിങ്ങളുടെ എല്ലാം പങ്കാളിത്തമാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ ശക്തി. നൂറാം എപ്പിസോഡിന്റെ പ്രക്ഷേപണസമയത്ത് ഒരര്‍ത്ഥത്തില്‍ നമ്മുടെ രാജ്യമാകെ ഒരു ചരടില്‍ കോര്‍ക്കപ്പെട്ടിരുന്നു. നമ്മുടെ ശുചീകരണത്തൊഴിലാളികളായ സഹോദരീസഹോദരന്മാരാകട്ടെ, മറ്റു വിഭിന്നവിഭാഗങ്ങളിലെ ശ്രേഷ്ഠന്മാരാകട്ടെ, മന്‍ കി ബാത്ത് എല്ലാവരേയും ഒരുമിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 'മന്‍ കി ബാത്ത്'നോട് നിങ്ങളെല്ലാം കാണിച്ച ആത്മബന്ധവും സ്‌നേഹവും അഭൂതപൂര്‍വ്വമാണ്, വികാരഭരിതമാക്കുന്നതാണ്. 'മന്‍ കി ബാത്തി'ന്റെ പ്രക്ഷേപണം നടന്നപ്പോള്‍, ലോകത്തിലെ നാനാരാജ്യങ്ങളിലും, വിഭിന്ന Time Zone ആയിരുന്നു. ചിലയിടങ്ങളില്‍ സായാഹ്നം, ചിലയിടങ്ങളില്‍ രാത്രി വളരെ വൈകിയും 100-ാം അദ്ധ്യായം കേള്‍ക്കാനായി അസംഖ്യം ആളുകള്‍ സമയം കണ്ടെത്തി. ആയിരക്കണക്കിനു മൈല്‍ ദൂരെയുള്ള ന്യൂസിലാന്‍ഡിലെ ഒരു വീഡിയോ ഞാന്‍ കണ്ടു. അതില്‍ 100 വയസ്സായ ഒരമ്മ ആശീര്‍വാദം അര്‍പ്പിക്കുകയായിരുന്നു. 'മന്‍ കി ബാത്തി'നെക്കുറിച്ച് ദേശവിദേശങ്ങളിലെ ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. അനേകമാളുകള്‍ നിര്‍മ്മാണപരമായ വിശകലനവും നടത്തുകയുണ്ടായി. 'മന്‍ കി ബാത്തി'ല്‍ നാടിന്റെയും നാട്ടുകാരുടെയും നേട്ടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടത്തുന്നത് എന്നതിനെ ആളുകള്‍ അഭിനന്ദിച്ചു. ഈ അഭിനന്ദനത്തിനും ആശീര്‍വാദങ്ങൾക്കും എല്ലാം ഒരിക്കല്‍ക്കൂടി ഞാന്‍ നിങ്ങളെ ആദരപൂര്‍വ്വം നന്ദി അറിയിക്കുന്നു.

ന്യൂസിലൻഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

May 22nd, 02:51 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 22-ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ശ്രീ. ക്രിസ് ഹിപ്കിൻസുമായി കൂടിക്കാഴ്ച നടത്തി. ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്സ് കോ-ഓപ്പറേഷന്റെ (ഫിപിക് ) മൂന്നാമത് ഉച്ചകോടിയ്ക്കിടെ പോർട്ട് മോർസ്ബിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച . ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള ആദ്യ ആശയവിനിമയമായിരുന്നു ഇത്.

Our policy-making is based on the pulse of the people: PM Modi

July 08th, 06:31 pm

PM Modi addressed the first ‘Arun Jaitley Memorial Lecture’ in New Delhi. In his remarks, PM Modi said, We adopted the way of growth through inclusivity and tried for everyone’s inclusion. The PM listed measures like providing gas connections to more than 9 crore women, more than 10 crore toilets for the poor, more than 45 crore Jan Dhan accounts, 3 crore pucca houses to the poor.

PM Modi addresses the first "Arun Jaitley Memorial Lecture" in New Delhi

July 08th, 06:30 pm

PM Modi addressed the first ‘Arun Jaitley Memorial Lecture’ in New Delhi. In his remarks, PM Modi said, We adopted the way of growth through inclusivity and tried for everyone’s inclusion. The PM listed measures like providing gas connections to more than 9 crore women, more than 10 crore toilets for the poor, more than 45 crore Jan Dhan accounts, 3 crore pucca houses to the poor.

അഭിവൃദ്ധിയ്ക്കായുള്ള ഇൻഡോ-പസഫിക് സാമ്പത്തിക ചട്ടക്കൂട് (ഐപിഇഎഫ്)

May 23rd, 02:19 pm

അഭിവൃദ്ധിയ്ക്കായുള്ള ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂട് (ഐപിഇഎഫ്) സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുന്നതിനായി ടോക്കിയോയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ചടങ്ങിൽ യു. എസ്. പ്രസിഡന്റ് ജോസഫ് ആർ. ബൈഡനും ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോയും മറ്റ് പങ്കാളിത്ത രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബ്രൂണെ, ഇന്തോനേഷ്യ, റിപ്പബ്ലിക് ഓഫ് കൊറിയ, മലേഷ്യ, ന്യൂസിലാൻഡ്, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളുടെ വെർച്വൽ സാന്നിധ്യവും ഉണ്ടായിരുന്നു.

Influence of Guru Nanak Dev Ji is distinctly visible all over the world: PM Modi during Mann Ki Baat

November 29th, 11:00 am

During Mann Ki Baat, PM Modi spoke on a wide range of subjects. He mentioned how in the last few years, India has successfully brought back many stolen idols and artifacts from several nations. PM Modi remembered Guru Nanak Dev Ji and said His influence is distinctly visible across the globe. He paid rich tributes to Sri Aurobindo and spoke at length about his Swadeshi philosophy. PM Modi highlighted the recent agricultural reforms and added how they have helped open new doors of possibilities for farmers.