ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിവിൽ എൻക്ലേവിന്റെ പ്രധാന വികസനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി
February 24th, 04:21 pm
ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1,677 കോടി രൂപ ചെലവിൽ സിവിൽ എൻക്ലേവ് വികസിപ്പിക്കുന്നതിനുള്ള നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകി. കശ്മീർ താഴ്‌വരയിലെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും ശക്തിപ്പെടുത്തുന്നതിൽ ഇത് ഒരു പ്രധാന നാഴികക്കല്ലാകും. സുരക്ഷാ ഉദ്യോഗസ്ഥർക്കായി ബാരക്കുകളുടെ നിർമ്മാണവും പദ്ധതി പരിധിയിൽ ഉൾപ്പെടുന്നു. 2005 ൽ ഒരു അന്താരാഷ്ട്ര വിമാനത്താവളമായി നിയുക്തമാക്കിയ വിമാനത്താവളം, ശ്രീനഗർ നഗരത്തിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.പ്രധാനമന്ത്രി ഒക്ടോബർ 20ന് വാരാണസി സന്ദർശിക്കും
October 19th, 05:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 20ന് വാരാണസി സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ടിന് അദ്ദേഹം ആർജെ ശങ്കര നേത്രാലയം ഉദ്ഘാടനം ചെയ്യും. അതിനുശേഷം, വൈകുന്നേരം 4.15 ന് അദ്ദേഹം വാരാണസിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.ബിഹാറിലെ ബിഹ്തയില്‍ 1413 കോടി രൂപ ചെലവില്‍ പുതിയ സിവില്‍ എന്‍ക്ലേവ് വികസിപ്പിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി
August 16th, 09:27 pm
ബിഹാറിലെ പട്നയിലെ ബിഹ്തയില്‍ 1413 കോടി രൂപ ചെലവില്‍ പുതിയ സിവില്‍ എന്‍ക്ലേവ് വികസിപ്പിക്കുന്നതിനുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എ എ ഐ) നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കി.പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തില്‍ 1549 കോടി രൂപ ചെലവില്‍ പുതിയ സിവില്‍ എന്‍ക്ലേവ് വികസിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം
August 16th, 09:22 pm
പശ്ചിമ ബംഗാളിലെ സിലിഗുരിയിലുള്ള ബാഗ്ഡോഗ്ര വിമാനത്താവളത്തില്‍ 1549 കോടി രൂപ ചെലവില്‍ പുതിയ സിവില്‍ എന്‍ക്ലേവ് വികസിപ്പിക്കുന്നതിനുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി.