മലേഷ്യയിലെ ഇന്ത്യൻ പ്രവാസികളിലെ പ്രമുഖരുമായി പ്രധാനമന്ത്രി സംവദിച്ചു
February 08th, 02:48 pm
മന്ത്രിമാർ, സെനറ്റർമാർ, പാർലമെന്റ് അംഗങ്ങൾ, ആസാദ് ഹിന്ദ് ഫൗജ് (ഇന്ത്യൻ നാഷണൽ ആർമി-INA ) യിലെ മുൻ സൈനികർ എന്നിവരുൾപ്പെടെ തിരഞ്ഞെടുത്ത ഇന്ത്യൻ പ്രവാസി നേതാക്കളുമായി പ്രധാനമന്ത്രി ഇന്ന് സംവദിച്ചു. ഇവരിൽ മലേഷ്യൻ ഡിജിറ്റൽ മന്ത്രി തുവാൻ ഗോബിന്ദ് സിംഗ് ദിയോ; മാനവ വിഭവശേഷി മന്ത്രി ഡറ്റോ ശ്രീ രമണൻ രാമകൃഷ്ണൻ; പ്രധാനമന്ത്രിയുടെ വകുപ്പിലെ സഹ മന്ത്രി തുവാൻ എം. കുലശേഖരൻ; ദേശീയ ഐക്യ സഹ മന്ത്രി തുവാൻ ആർ. യുനേശ്വരൻ എന്നിവരും, മറ്റ് പ്രമുഖരും ഉൾപ്പെട്ടിരുന്നു.മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം
February 07th, 03:59 pm
ആദ്യമായി, ഈ സമൂഹത്തിന്റെ ആഘോഷത്തിൽ പങ്കുചേർന്നതിന് എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനോട് ഞാൻ നന്ദി പറയുന്നു. ഇന്ത്യ-മലേഷ്യ സൗഹൃദത്തിന്റെ വ്യാപ്തിയെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചും അദ്ദേഹം ഇപ്പോൾ നടത്തിയ പ്രസംഗത്തിലെ ദയാപൂർവമായ വാക്കുകൾക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്തു
February 07th, 03:15 pm
എണ്ണൂറിലധികം നര്‍ത്തകര്‍ തികഞ്ഞ ഐക്യത്തോടെ അവതരിപ്പിച്ച റെക്കോര്‍ഡ് സൃഷ്ടിച്ച സാംസ്‌കാരിക പ്രകടനം വരുംവര്‍ഷങ്ങളില്‍ ഓര്‍മ്മിക്കപ്പെടുമെന്ന് പറഞ്ഞ പ്രധാനമന്ത്രി എല്ലാ കലാകാരന്മാരെയും അഭിനന്ദിച്ചു. പ്രധാനമന്ത്രിയാകുന്നതിന് മുമ്പുതന്നെ താനും പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും സുഹൃത്തുക്കളായിരുന്നുവെന്ന് പറഞ്ഞ ശ്രീ മോദി പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ പരിഷ്‌കാരങ്ങളിലുള്ള ശ്രദ്ധ, അദ്ദേഹത്തിന്റെ മികച്ച ബുദ്ധിശക്തി, 2025-ല്‍ ആസിയാന്‍ അധ്യക്ഷപദവി മികച്ച രീതിയിൽ കൈകാര്യം ചെയ്തത് എന്നിവ പ്രശംസിച്ചു.ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 'പരാക്രം ദിവസ്' പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
January 23rd, 05:15 pm
അന്തമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്റെ ലെഫ്റ്റനന്റ് ഗവർണറും നേതാജി സുഭാഷ് ചന്ദ്രബോസ് ഐ.എൻ.എ (INA) ട്രസ്റ്റ് ചെയർമാനുമായ അഡ്മിറൽ ഡി.കെ. ജോഷി, ബ്രിഗേഡിയർ ആർ.എസ്. ചിക്കാര ജി; ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാളിയും ഐ.എൻ.എയുടെ വിസ്മരിക്കാനാവാത്ത വ്യക്തിത്വവുമായആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സംഘടിപ്പിച്ച പരാക്രം ദിവസ് പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂര ദൃശ്യ സംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു
January 23rd, 05:00 pm
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്ന് സംഘടിപ്പിച്ച പരാക്രം ദിവസ് പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 മഹത്തായ ദിവസമാണെന്ന് ചടങ്ങിനെ അഭിസംബോധനചെയ്ത ശ്രീ മോദി പറഞ്ഞു. നേതാജിയുടെ വീര്യവും ധൈര്യവും നമ്മെ പ്രചോദിപ്പിക്കുകയും അദ്ദേഹത്തോടുള്ള ആദരവ് നമ്മിൽ നിറയ്ക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തകാലത്തായി, പരാക്രം ദിവസ് രാജ്യത്തിന്റെ ആത്മവീര്യത്തിന്റെ അവിഭാജ്യമായ ഉത്സവമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ജനുവരി 23-ന് പരാക്രം ദിവസ്, 25-ന് ദേശീയ വോട്ടർ ദിനം, 26-ന് റിപ്പബ്ലിക് ദിനം, 29-ന് ബീറ്റിംഗ് റിട്രീറ്റ്, 30-ന് പൂജ്യ ബാപ്പുവിന്റെ ചരമവാർഷികം എന്നിങ്ങനെ ഒന്നിനുപുറകെ ഒന്നായി വരുന്ന ദിനങ്ങൾ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഒരു പുതിയ പാരമ്പര്യം തന്നെ സൃഷ്ടിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരാക്രം ദിവസിൽ അദ്ദേഹം എല്ലാ പൗരന്മാർക്കും ആശംസകൾ നേർന്നു.DMK is the biggest enemy of Tamil Nadu’s culture: PM Modi in Madhuranthakam
January 23rd, 03:15 pm
PM Modi addressed a public rally in Madhuranthakam, Tamil Nadu, where he said the people of the state had given the DMK a clear mandate twice, but the party betrayed the trust of the people. He added DMK made many promises but delivered zero results, adding that people are now calling it a CMC government, one that promotes corruption, mafia, and crime.Tamil Nadu shows massive support for NDA at PM Modi’s Madhuranthakam rally
January 23rd, 03:00 pm
PM Modi addressed a public rally in Madhuranthakam, Tamil Nadu, where he said the people of the state had given the DMK a clear mandate twice, but the party betrayed the trust of the people. He added DMK made many promises but delivered zero results, adding that people are now calling it a CMC government, one that promotes corruption, mafia, and crime.LDF and UDF have pushed Kerala into corruption, misgovernance and appeasement politics: PM Modi in Thiruvananthapuram
January 23rd, 11:47 am
Prime Minister Narendra Modi today addressed a massive public rally in Thiruvananthapuram, Kerala, where he expressed gratitude for the warm reception and overwhelming public enthusiasm. He said that every visit to Kerala fills him with affection and energy and noted that the atmosphere in Thiruvananthapuram reflected a renewed sense of hope and confidence for change in the state.Huge crowd turns up as PM Modi addresses rally in Thiruvananthapuram, Kerala
January 23rd, 11:43 am
Prime Minister Narendra Modi today addressed a massive public rally in Thiruvananthapuram, Kerala, where he expressed gratitude for the warm reception and overwhelming public enthusiasm. He said that every visit to Kerala fills him with affection and energy and noted that the atmosphere in Thiruvananthapuram reflected a renewed sense of hope and confidence for change in the state.പരാക്രം ദിവസിൽ നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ധീരതയുടെയും വീര്യത്തിന്റെയും ആദർശങ്ങളെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി സംസ്കൃത സുഭാഷിതം പങ്കുവെച്ചു
January 23rd, 09:00 am
നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ജീവിതം ധീരതയുടെയും വീര്യത്തിന്റെയും യഥാർത്ഥ അർത്ഥം നമ്മെ പഠിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നേതാജിയുടെ അജയ്യമായ ധൈര്യത്തെയും ത്യാഗത്തെയും മാതൃഭൂമിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയെയും പരാക്രമ ദിവസം രാജ്യത്തെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.‘പരാക്രം ദിവസി’ൽ നേതാജി സുഭാഷ് ചന്ദ്രബോസിനു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു
January 23rd, 08:30 am
‘പരാക്രം ദിവസ്’ ആയി ആചരിക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. നേതാജിയുടെ അജയ്യമായ ധൈര്യവും അചഞ്ചലമായ നിശ്ചയദാർഢ്യവും രാജ്യത്തിന് അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകളും പ്രധാനമന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ നിർഭയനേതൃത്വവും അഗാധമായ ദേശസ്‌നേഹവും കരുത്തുറ്റ ഇന്ത്യ കെട്ടിപ്പടുക്കാൻ തലമുറകൾക്ക് ഇന്നും പ്രചോദനമേകുന്നതായി അദ്ദേഹം പറഞ്ഞു.ന്യൂഡൽഹിയിൽ നടന്ന 2025 ലെ അന്താരാഷ്ട്ര ആര്യ മഹാസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 31st, 07:00 pm
ഗുജറാത്ത്, മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത് ജി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ജി, ജ്ഞാൻ ജ്യോതി മഹോത്സവ് സംഘാടക സമിതി ചെയർമാൻ സുരേന്ദ്ര കുമാർ ആര്യ ജി, ഡിഎവി കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പൂനം സൂരി ജി, മുതിർന്ന ആര്യ സന്യാസി സ്വാമി ദേവവ്രത് സരസ്വതി ജി, വിവിധ ആര്യ പ്രതിനിധി സഭകളുടെ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും, രാജ്യമെമ്പാടും ലോകമെമ്പാടും നിന്നുമുള്ള ആര്യസമാജത്തിലെ എല്ലാ സമർപ്പിത അംഗങ്ങളും, മഹതികളേ, മാന്യരേ!കെവാദിയയിലെ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
October 31st, 09:00 am
സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിന്റെ ചരിത്രപരമായ സന്ദർഭം, ഏക്താനഗറിലെ ഈ ദിവ്യ പ്രഭാതം, ഈ വിശാലമായ കാഴ്ച, സർദാർ സാഹിബിന്റെ കാൽക്കൽ നമ്മുടെ സാന്നിധ്യം, ഇന്ന് നാമെല്ലാവരും ഒരു മഹത്തായ നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നു. രാജ്യമെമ്പാടും നടക്കുന്ന ഏകതാ ഓട്ടം, കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശം, പുതിയ ഇന്ത്യയുടെ ദൃഢനിശ്ചയം നമ്മൾ നേരിട്ട് അനുഭവിക്കുന്നു. ഇന്നലെ വൈകുന്നേരം നടന്ന അത്ഭുതകരമായ അവതരണം ഉൾപ്പെടെ അടുത്തിടെ ഇവിടെ നടന്ന പരിപാടികൾക്ക് ഭൂതകാല പാരമ്പര്യവും വർത്തമാനകാലത്തിന്റെ കഠിനാധ്വാനവും ധൈര്യവും ഭാവിയിലെ നേട്ടങ്ങളുടെ ഒരു നേർക്കാഴ്ചയും ഉണ്ടായിരുന്നു. സർദാർ സാഹിബിന്റെ 150-ാം ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി, ഒരു സ്മാരക നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. സർദാർ സാഹിബിന്റെ ജന്മവാർഷികത്തിലും രാഷ്ട്രീയ ഏകതാ ദിവസിലും (ദേശീയ ഐക്യ ദിനം) 140 കോടി ജനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ കെവാഡിയയിൽ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയെ അഭിസംബോധന ചെയ്തു
October 31st, 08:44 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ കെവാഡിയയിൽ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയെ അഭിസംബോധന ചെയ്തു. സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികം ഒരു ചരിത്രമുഹൂർത്തമാണെന്ന് അദ്ദേഹം ചടങ്ങിൽ സംസാരിക്കവെ അഭിപ്രായപ്പെട്ടു. ഏക്താ നഗറിലെ പ്രഭാതത്തെ ദിവ്യമെന്നും അവിടുത്തെ മനോഹര ദൃശ്യത്തെ അത്ഭുതകരമെന്നും ശ്രീ മോദി വിശേഷിപ്പിച്ചു. സർദാർ പട്ടേലിൻ്റെ കാൽച്ചുവട്ടിൽ ഒത്തുകൂടിയ കൂട്ടായ സാന്നിധ്യത്തെ പരാമർശിച്ച അദ്ദേഹം, രാജ്യം വലിയ പ്രാധാന്യമുള്ള ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് പറഞ്ഞു. രാജ്യവ്യാപകമായുള്ള റൺ ഫോർ യൂണിറ്റിയെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശകരമായ പങ്കാളിത്തത്തെയും അദ്ദേഹം എടുത്തുകാണിക്കുകയും പുതിയ ഇന്ത്യയുടെ ദൃഢനിശ്ചയം വ്യക്തമായി അനുഭവപ്പെടുന്നുണ്ടെന്നും ഊന്നിപ്പറഞ്ഞു. നേരത്തെ നടന്ന പരിപാടികളെയും കഴിഞ്ഞ ദിവസത്തെ ശ്രദ്ധേയമായ അവതരണങ്ങളെയും പരാമർശിച്ച പ്രധാനമന്ത്രി, അവ ഭൂതകാലത്തിൻ്റെ പാരമ്പര്യങ്ങളെയും വർത്തമാനകാലത്തെ പ്രയത്നത്തെയും ധീരതയെയും ഭാവി നേട്ടങ്ങളുടെ ഒരു നേർക്കാഴ്ചയെയും പ്രതിഫലിപ്പിക്കുന്നതായി നിരീക്ഷിച്ചു. സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു സ്മാരക നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയതായും അദ്ദേഹം അറിയിച്ചു. സർദാർ പട്ടേലിൻ്റെ ജന്മവാർഷികത്തിന്റെയും രാഷ്ട്രീയ ഏകതാ ദിവസിന്റെയും വേളയിൽ രാജ്യത്തെ 140 കോടി പൗരന്മാർക്ക് പ്രധാനമന്ത്രി ഹൃദയംഗമമായ ആശംസകൾ അറിയിച്ചു.ന്യൂഡൽഹിയിലെ കർതവ്യ പഥിൽ നടന്ന കർതവ്യ ഭവൻ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
August 06th, 07:00 pm
കേന്ദ്ര മന്ത്രിസഭയിലെ എല്ലാ സഹപ്രവർത്തകരേ, ഇവിടെ സന്നിഹിതരായിരിക്കുന്ന ബഹുമാനപ്പെട്ട പാർലമെന്റ് അംഗങ്ങളേ, ഗവൺമെന്റ് ജീവനക്കാരേ, മറ്റ് വിശിഷ്ടാതിഥികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ നടന്ന കർത്തവ്യ ഭവൻ ഉദ്ഘാടന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സദസ്സിനെ അഭിസംബോധന ചെയ്തു
August 06th, 06:30 pm
ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ ഇന്ന് നടന്ന കർത്തവ്യ ഭവൻ -3 ന്റെ ഉദ്ഘാടന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വിപ്ലവ മാസമായ ഓഗസ്റ്റ്, ഓഗസ്റ്റ് 15 ന് മുമ്പ് മറ്റൊരു ചരിത്ര നാഴികക്കല്ല് കൊണ്ടുവന്നതായി ചടങ്ങിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു. ആധുനിക ഇന്ത്യയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രധാന നേട്ടങ്ങൾക്ക് ഇന്ത്യ ഒന്നിനുപുറകെ ഒന്നായി സാക്ഷ്യം വഹിക്കുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ന്യൂഡൽഹിയെ പരാമർശിച്ചുകൊണ്ട് ശ്രീ മോദി സമീപകാല അടിസ്ഥാന സൗകര്യ നാഴികക്കല്ലുകളെ പട്ടികപ്പെടുത്തി: കർത്തവ്യപഥ്, പുതിയ പാർലമെന്റ് മന്ദിരം, പുതിയ പ്രതിരോധ ഓഫീസ് സമുച്ചയം, ഭാരത് മണ്ഡപം, യശോഭൂമി, രക്തസാക്ഷികൾക്കായി സമർപ്പിച്ചിരിക്കുന്ന ദേശീയ യുദ്ധ സ്മാരകം, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ, ഇപ്പോൾ കർത്തവ്യ ഭവൻ. ഇവ വെറും പുതിയ കെട്ടിടങ്ങളോ സാധാരണ അടിസ്ഥാന സൗകര്യങ്ങളോ അല്ലെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അമൃത കാലത്ത് വികസിത ഇന്ത്യയെ വാർത്തെടുക്കുന്ന നയങ്ങൾ ഈ മന്ദിരങ്ങളിൽ തന്നെ രൂപപ്പെടുത്തുമെന്നും, വരും ദശകങ്ങളിൽ ഈ സ്ഥാപനങ്ങളിൽ നിന്നാണ് രാജ്യത്തിന്റെ പാത നിർണ്ണയിക്കപ്പെടുകയെന്നും പറഞ്ഞു. കർത്തവ്യ ഭവൻ ഉദ്ഘാടനം ചെയ്യപ്പെട്ടതിൽ എല്ലാ പൗരന്മാർക്കും അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നു. നിർമ്മാണത്തിൽ പങ്കാളികളായ എഞ്ചിനീയർമാർക്കും തൊഴിലാളികൾക്കും അദ്ദേഹം നന്ദി പറഞ്ഞു.Urban areas are our growth centres, we will have to make urban bodies growth centres of economy: PM Modi in Gandhinagar
May 27th, 11:30 am
PM Modi addressed the celebrations of 20 years of Gujarat Urban Growth Story. Highlighting India’s deep-rooted cultural values, emphasizing the philosophy of Vasudhaiva Kutumbakam, the PM stated that India has upheld this tradition for centuries. He expressed happiness over Gujarat Government’s commitment to urban development and stated that India remains dedicated to the welfare of its citizens.ഗുജറാത്തിന്റെ 20 വർഷത്തെ നഗരവളർച്ചയുടെ ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
May 27th, 11:09 am
ഗുജറാത്തിലെ ഗാന്ധിനഗറിൽ ഇന്ന് നടന്ന ഗുജറാത്തിന്റെ 20 വർഷത്തെ നഗരവളർച്ചയുടെ ആഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു . 2005 ലെ നഗരവികസന വർഷത്തിന്റെ ഇരുപതാമത് വാർഷികം ആഘോഷിക്കുന്ന 2025 ലെ നഗരവികസന വർഷത്തിന് അദ്ദേഹം തുടക്കം കുറിച്ചു. വഡോദര, ദാഹോദ്, ഭുജ്, അഹമ്മദാബാദ്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ തന്റെ സന്ദർശന വേളയിൽ കഴിഞ്ഞ രണ്ട് ദിവസമായി ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന്റെ ആരവവും പാറി പറക്കുന്ന ത്രിവർണ്ണ പതാകകളും ഉപയോഗിച്ച് ദേശസ്‌നേഹത്തിന്റെ ആവേശം താൻ അനുഭവിച്ചതായി അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്ത് പറഞ്ഞു . ഇത് കാണേണ്ട ഒരു കാഴ്ചയാണെന്നും ഗുജറാത്തിൽ മാത്രമല്ല, ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും ഇതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരത എന്ന മുള്ളിനെ പിഴുതെറിയാൻ ഇന്ത്യ തീരുമാനിച്ചു, അത് തികഞ്ഞ ബോധ്യത്തോടെയാണ് ചെയ്തത്, പ്രധാനമന്ത്രി പറഞ്ഞു.Mahakumbh has strengthened the spirit of ‘Ek Bharat, Shreshtha Bharat’ by uniting people from every region, language, and community: PM Modi
March 18th, 01:05 pm
PM Modi while addressing the Lok Sabha on Mahakumbh, highlighted its spiritual and cultural significance, likening its success to Bhagirath’s efforts. He emphasized unity, youth reconnecting with traditions, and India's ability to host grand events. Stressing water conservation, he urged expanding river festivals. Calling it a symbol of ‘Ek Bharat, Shreshtha Bharat,’ he hailed Mahakumbh’s legacy.മഹാകുംഭ മേളയുടെ വിജയകരമായ പരിസമാപ്തിയിൽ ലോക്‌സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
March 18th, 12:10 pm
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭ മേളയുടെ വിജയകരമായ പരിസമാപ്തിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയെ അഭിസംബോധന ചെയ്തു. മഹാകുംഭ മേളയുടെ മഹത്തായ വിജയം ഉറപ്പാക്കിയ രാജ്യത്തെ എണ്ണമറ്റ പൗരന്മാർക്ക് അദ്ദേഹം ഹൃദയംഗമമായ അഭിവാദ്യം അർപ്പിച്ചു. മഹാകുംഭ മേള വിജയകരമാക്കുന്നതിൽ വിവിധ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും കൂട്ടായ സംഭാവനകളെ എടുത്തുകാണിച്ചുകൊണ്ട്, ഗവൺമെന്റിന്റെയും സമൂഹത്തിന്റെയും സമർപ്പിത തൊഴിലാളികളുടെയും ശ്രമങ്ങളെ അദ്ദേഹം അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ജനങ്ങളെ, പ്രത്യേകിച്ച് പ്രയാഗ്‌രാജിലെ പൗരന്മാരെ പ്രത്യേകം പരാമർശിച്ചു കൊണ്ട് രാജ്യമെമ്പാടുമുള്ള ഭക്തർക്ക്, അവരുടെ വിലമതിക്കാനാവാത്ത പിന്തുണയ്ക്കും പങ്കാളിത്തത്തിനും ശ്രീ മോദി നന്ദി പറഞ്ഞു.