രാജ്യസഭയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
April 17th, 11:10 am
സഭയ്ക്ക് വേണ്ടിയും എന്റെ സ്വന്തം പേരിലും ശ്രീ ഹരിവംശ് ജിക്ക് ഞാൻ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. തുടർച്ചയായി മൂന്നാം തവണയും രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഈ സഭയ്ക്ക് താങ്കളിലുള്ള ആഴമേറിയ വിശ്വാസത്തിന്റെ തെളിവാണ്. കഴിഞ്ഞ കാലയളവിൽ താങ്കളുടെ അനുഭവസമ്പത്തിൽ നിന്ന് സഭയ്ക്ക് ലഭിച്ച നേട്ടങ്ങൾക്കും, എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള താങ്കളുടെ ശ്രമങ്ങൾക്കും സഭ ഇപ്പോൾ ഔദ്യോഗികമായി അംഗീകാരം നൽകിയിരിക്കുകയാണ്. ഇത് അനുഭവസമ്പത്തിനോടുള്ള ആദരവും, താങ്കളുടെ സ്വാഭാവികമായ പ്രവർത്തനശൈലിയോടുള്ള ബഹുമാനവും അംഗീകാരവുമാണ്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യസഭയെ അഭിസംബോധന ചെയ്തു
April 17th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യസഭയെ അഭിസംബോധന ചെയ്യുകയും, തുടർച്ചയായ മൂന്നാം തവണയും രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഹരിവംശിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ഈ ചരിത്രനേട്ടത്തെ എടുത്തുപറഞ്ഞുകൊണ്ട്, ശ്രീ ഹരിവംശിൽ സഭയ്ക്കുള്ള ആഴത്തിലുള്ള വിശ്വാസവും അദ്ദേഹം ഈ സഭയ്ക്ക് നൽകിയ വിലപ്പെട്ട അനുഭവസമ്പത്തുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തുടർച്ചയായ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ അനുഭവസമ്പത്തിനും, എല്ലാവരെയും ഉൾക്കൊള്ളുന്ന നിലപാടിനും, അന്തസ്സുറ്റ പ്രവർത്തനശൈലിക്കും സഭ നൽകുന്ന അംഗീകാരമുദ്രയാണ്, ശ്രീ മോദി പറഞ്ഞു.നേപ്പാൾ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ബാലേന്ദ്ര ഷായെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
March 27th, 01:27 pm
നേപ്പാൾ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ബാലേന്ദ്ര ഷായെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. “താങ്കളുടെ ഈ നിയമനം നേപ്പാളിലെ ജനങ്ങൾ താങ്കളുടെ നേതൃത്വത്തിൽ അർപ്പിച്ച വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര നന്മയ്ക്കായി ഭാരത-നേപ്പാൾ സൗഹൃദവും സഹകരണവും കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ താങ്കളോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” ശ്രീ മോദി പറഞ്ഞു.ഉത്തർപ്രദേശിലെ ബാരാബങ്കി മുതൽ ബഹറൈച്ച് വരെ (101.515 കിലോമീറ്റർ) നിയന്ത്രിത പ്രവേശനമുള്ള 4-വരിപ്പാതയായി ദേശീയ പാത-927, ഹൈബ്രിഡ് ആന്യുറ്റി മോഡിൽ 6969.04 കോടി രൂപ ചെലവിൽ നിർമ്മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
March 18th, 04:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി, ഉത്തർപ്രദേശിലെ ബാരാബങ്കി മുതൽ ബഹറൈച്ച് വരെ (101.515 കിലോമീറ്റർ) ഹൈബ്രിഡ് ആന്യുറ്റി മോഡിൽ 6969.04 കോടി രൂപ ചെലവിൽ നിയന്ത്രിത പ്രവേശനമുള്ള 4-വരിപ്പാതയായി ദേശീയ പാത-927 നിർമ്മിക്കുന്നതിന് അംഗീകാരം നൽകി.നേപ്പാളിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി നേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
March 09th, 10:04 pm
രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (RSP) അധ്യക്ഷൻ ശ്രീ രബി ലാമിച്ചാനെയുമായും ആർ.എസ്.പി മുതിർന്ന നേതാവ് ശ്രീ ബാലേന്ദ്ര ഷായുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി.നേപ്പാളിലെ തിരഞ്ഞെടുപ്പ് വിജയകരവും സമാധാനപരവുമായി നടത്തിയതിന് അവിടുത്തെ ജനതയെയും ഗവൺമെന്റിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി
March 07th, 05:15 pm
രാജ്യത്ത് തിരഞ്ഞെടുപ്പ് വിജയകരമായും സമാധാനപരമായും നടത്തിയതിന് നേപ്പാളിലെ ജനങ്ങളെയും ഗവൺമെന്റിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഭഗവാൻ ബുദ്ധന്റെ വിശുദ്ധമായ പിപ്രഹ്വ തിരുശേഷിപ്പുകളുടെ (Piprahwa Relics) അന്താരാഷ്ട്ര പ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ട്,പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ :
January 03rd, 12:00 pm
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ജി, കിരൺ റിജിജു ജി, രാംദാസ് അതാവാലെ ജി, റാവു ഇന്ദർജിത് ജി, ഡൽഹി മുഖ്യമന്ത്രിക്ക് മുൻകൂട്ടിനിശ്ചയിച്ച പരിപാടിക്ക് പോകേണ്ടിവന്നു, ഡൽഹിയിലെ എല്ലാ സഹമന്ത്രിമാരും, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ശ്രീ സക്‌സേന ജി, മാന്യരേ, നയതന്ത്ര സമൂഹത്തിലെ ബഹുമാന്യരായ അംഗങ്ങളെ , ബുദ്ധ പണ്ഡിതരെ , ധർമ്മത്തിന്റെ അനുയായികളെ , സ്ത്രീകളേ, മാന്യരേ.ഭഗവാൻ ബുദ്ധന്റെ പരിപാവനമായ പിപ്രാഹ്വ തിരുശേഷിപ്പുകളുടെ അന്താരാഷ്ട്ര പ്രദർശനം ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
January 03rd, 11:30 am
ഭഗവാൻ ബുദ്ധന്റെ പരിപാവനമായ പിപ്രാഹ്വ തിരുശേഷിപ്പുകളുടെ അന്താരാഷ്ട്ര പ്രദർശനം “ദി ലൈറ്റ് ആൻഡ് ദി ലോട്ടസ്: റെലിക്സ് ഓഫ് ദി അവേക്കൻഡ് വൺ” ന്യൂഡൽഹിയിലെ റായ് പിത്തോറ സാംസ്കാരിക സമുച്ചയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.നേപ്പാളിലെ കനത്ത മഴയെത്തുടർന്നുണ്ടായ ജീവഹാനിയിൽ അനുശോചിച്ച് പ്രധാനമന്ത്രി
October 05th, 04:20 pm
നേപ്പാളിലെ കനത്ത മഴയെത്തുടർന്നുണ്ടായ ജീവഹാനിയിലും വ്യാപകമായ നാശനഷ്ടങ്ങളിലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. ഈ ദുഷ്കരമായ വേളയിൽ നേപ്പാൾ ജനതയ്ക്കും ഗവണ്മെന്റിനുമുള്ള ഇന്ത്യയുടെ ഉറച്ച പിന്തുണ അദ്ദേഹം അറിയിച്ചു. സൗഹൃദപരമായ അയൽരാജ്യമെന്ന നിലയിലും പ്രതിസന്ധിഘട്ടങ്ങളിൽ ആദ്യം പ്രതികരിക്കുന്ന നാടെന്ന നിലയിലുമുള്ള ഇന്ത്യയുടെ പങ്കു ചൂണ്ടിക്കാട്ടി, ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ശ്രീ മോദി ആവർത്തിച്ചു.നേപ്പാൾ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രി സുശീല കാർക്കിയുമായി സംസാരിച്ച് പ്രധാനമന്ത്രി
September 18th, 01:31 pm
നേപ്പാൾ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രി സുശീല കാർക്കിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലഫോൺ സംഭാഷണം നടത്തി.Manipur is the crown jewel adorning the crest of Mother India: PM Modi in Imphal
September 13th, 02:45 pm
At the inauguration of projects worth over ₹1,200 crore in Imphal, PM Modi said a new phase of infrastructure growth has begun in Manipur. He noted that women empowerment is a key pillar of India’s development and Atmanirbhar Bharat, a spirit visible in the state. The PM affirmed his government’s commitment to peace and stability, stressing that return to a normal life is the top priority. He urged Manipur to stay firmly on the path of peace and progress.PM Modi inaugurates multiple development projects worth over Rs 1,200 crore at Imphal, Manipur
September 13th, 02:30 pm
At the inauguration of projects worth over ₹1,200 crore in Imphal, PM Modi said a new phase of infrastructure growth has begun in Manipur. He noted that women empowerment is a key pillar of India’s development and Atmanirbhar Bharat, a spirit visible in the state. The PM affirmed his government’s commitment to peace and stability, stressing that return to a normal life is the top priority. He urged Manipur to stay firmly on the path of peace and progress.നേപ്പാളിലെ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശ്രീമതി സുശീല കാർക്കിക്ക് ആശംസയറിയിച്ച് പ്രധാനമന്ത്രി
September 13th, 08:57 am
നേപ്പാളിലെ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശ്രീമതി സുശീല കാർക്കിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. നേപ്പാളിലെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ഇന്ത്യ ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.നേപ്പാളിലെ സംഭവവികാസങ്ങൾ സംബന്ധിച്ച് സുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രിസഭാസമിതിയോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
September 09th, 10:29 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു നേപ്പാളിലെ സംഭവവികാസങ്ങൾ ചർച്ചചെയ്യുന്നതിനായി ചേർന്ന, സുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രിസഭാസമിതി യോഗത്തിൽ അധ്യക്ഷനായി. ഹിമാചൽ പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഔദ്യോഗിക സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി മടങ്ങിയെത്തിയശേഷമായിരുന്നു യോഗം. നിരവധി യുവാക്കളുടെ ജീവൻ നഷ്ടമായ അക്രമത്തിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. നേപ്പാളിലെ എല്ലാ പൗരന്മാരും സമാധാനത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് അദ്ദേഹം ഹൃദയപൂർവം അഭ്യർഥിച്ചു.ബിംസ്റ്റെക് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി, നേപ്പാൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
April 04th, 04:17 pm
ഇന്ന് ബാങ്കോക്കിൽ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബഹുമാന്യ ശ്രീ. കെ.പി. ശർമ്മ ഒലിയുമായി കൂടിക്കാഴ് ചനടത്തി.പ്രധാനമന്ത്രിയുടെ തായ്‌ലൻഡ്, ശ്രീലങ്ക സന്ദർശനം (2025 ഏപ്രിൽ 03 - 06)
April 02nd, 02:00 pm
ബാങ്കോക്കിൽ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (2025 ഏപ്രിൽ 3-4) തായ്‌ലൻഡ് സന്ദർശിക്കും. തുടർന്ന്, പ്രസിഡന്റ് അനുര കുമാര ദിസനായകയുടെ ക്ഷണപ്രകാരം അദ്ദേഹം ശ്രീലങ്കയിലേക്ക് (2025 ഏപ്രിൽ 4-6) സന്ദർശനം നടത്തും.India and Thailand share deep cultural ties that span over two thousand years: PM Modi at SAMVAD programme
February 14th, 08:30 am
PM Modi, during the SAMVAD programme in Thailand, expressed his honor in joining the event and highlighted the deep cultural ties between India and Thailand. He recalled the origin of SAMVAD in 2015 with Shinzo Abe and emphasized the importance of the Asian Century. PM Modi advocated for conflict avoidance, environmental harmony, and the teachings of Bhagwan Buddha in creating a peaceful, progressive future.തായ്‌ലൻഡിൽ നടന്ന സംവാദ് പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ
February 14th, 08:10 am
തായ്‌ലൻഡിൽ സംഘടിപ്പിച്ച സംവാദ് പരിപാടിയെ ഇന്ന് വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. തായ്‌ലൻഡിലെ സംവാദിന്റെ പതിപ്പിൽ ഭാഗഭാക്കാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ അദ്ദേഹം പരിപാടി സാധ്യമാക്കിത്തീർത്ത ഇന്ത്യ, ജപ്പാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള വിശിഷ്ട സ്ഥാപനങ്ങളെയും വ്യക്തികളെയും അഭിനന്ദിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം ആശംസകൾ നേർന്നു.ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
January 26th, 05:56 pm
ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനത്തിൽ അനുമോദനങ്ങളും ആശംസകളും നേർന്ന ലോക നേതാക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എന്‍സിസി കേഡറ്റുകള്‍, എന്‍എസ്എസ് സന്നദ്ധപ്രവർത്തകർ, ഗോത്രവർഗ അതിഥികള്‍, ടാബ്ലോ കലാകാരര്‍ എന്നിവരുമായി സംവദിച്ചു
January 25th, 03:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ (24 ജനുവരി 2025) ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍, വരുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന എന്‍സിസി കേഡറ്റുകള്‍, എന്‍എസ്എസ് സന്നദ്ധപ്രവർത്തകർ, ഗോത്രവർഗ അതിഥികള്‍, ടാബ്ലോ കലാകാരര്‍ എന്നിവരുമായി സംവദിച്ചു. ആശയവിനിമയത്തിനിടെ, പങ്കെടുത്ത പലരും പ്രധാനമന്ത്രിയെ നേരിട്ട് കണ്ടതിന്റെ സന്തോഷം പ്രകടിപ്പിച്ചപ്പോള്‍ ‘ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി പ്രകടമാക്കുന്നു’ എന്ന് പ്രധാനമന്ത്രി മറുപടി നല്‍കി.