​SCO ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മ്യാൻമറിലെ സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് പീസ് കമ്മീഷൻ ചെയർമാൻ സീനിയർ ജനറൽ മിൻ ഓങ് ഹ്ലൈങ്ങുമായി കൂടിക്കാഴ്ച നടത്തി

August 31st, 04:50 pm

അയൽപക്കത്തിനു മുൻഗണന, ആക്റ്റ് ഈസ്റ്റ്, ഇന്തോ-പസഫിക് നയങ്ങൾക്കനുസൃതമായി മ്യാൻമറുമായുള്ള ബന്ധത്തിന് ഇന്ത്യ പ്രാധാന്യം നൽകുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വികസനപങ്കാളിത്തം, പ്രതിരോധം, സുരക്ഷ, അതിർത്തിപരിപാലനം, അതിർത്തിവ്യാപാരപ്രശ്നങ്ങൾ എന്നിവയുൾപ്പെടെ ഉഭയകക്ഷിസഹകരണത്തിന്റെ നിരവധി വശങ്ങളെക്കുറിച്ച് ഇരുനേതാക്കളും ചർച്ചചെയ്തു. ഉഭയകക്ഷിബന്ധങ്ങൾ അവലോകനവും മുന്നോട്ടുള്ള വഴി ചർച്ചചെയ്യലും കൂടിക്കാഴ്ചയുടെ ഭാഗമായി. നിലവിലുള്ള സമ്പർക്കസൗകര്യപദ്ധതികളിൽ പുരോഗതി കൈവരിക്കേണ്ടതു പ്രധാനമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പദ്ധതികൾ ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള കൂടുതൽ ഇടപഴകലിനു സഹായകമാകും. ഇതു പ്രാദേശിക സഹകരണവും സംയോജനവും പ്രോത്സാഹിപ്പിക്കും. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിന്റെ ഭാഗമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ യുകെ, മാലിദ്വീപ് സന്ദർശനം (ജൂലൈ 23 – 26, 2025)

July 20th, 10:49 pm

ജൂലൈ 23 – 26 തീയതികളിൽ പ്രധാനമന്ത്രി മോദി യുകെയിലേക്ക് ഔദ്യോഗിക സന്ദർശനവും മാലിദ്വീപിലേക്ക് ഒരു സംസ്ഥാന സന്ദർശനവും നടത്തും. പ്രധാനമന്ത്രി സ്റ്റാർമറുമായി അദ്ദേഹം വിപുലമായ ചർച്ചകൾ നടത്തും, കൂടാതെ അവർ സിഎസ്പിയുടെ പുരോഗതി അവലോകനം ചെയ്യും. ജൂലൈ 26 ന് മാലിദ്വീപിന്റെ സ്വാതന്ത്ര്യത്തിന്റെ 60-ാം വാർഷികാഘോഷങ്ങളിൽ പ്രധാനമന്ത്രി മോദി 'വിശിഷ്ടാതിഥി'യായിരിക്കും. അദ്ദേഹം മാലിദ്വീപ് പ്രസിഡന്റ് മുയിസുവിനെ കാണുകയും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ ചർച്ചകൾ നടത്തുകയും ചെയ്യും.

മൗറീഷ്യസ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി സംസാരിച്ചു

June 24th, 09:54 pm

മൗറീഷ്യസ് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ശ്രീ. ഡോ. നവീൻചന്ദ്ര രാംഗുലാമുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോണിൽ സംസാരിച്ചു.

​ശ്രീലങ്കൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രക്കുറിപ്പിനിടെ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ

April 05th, 11:30 am

ഇന്ന് പ്രസിഡന്റ് ദിസനായകയിൽ നിന്ന് ‘ശ്രീലങ്ക മിത്ര വിഭൂഷണ’ പുരസ്‌കാരം ലഭിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ഈ പുരസ്കാരം എന്നെ മാത്രമല്ല, 140 കോടി ഇന്ത്യക്കാരെയും ആദരിക്കുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിനും ആഴത്തിലുള്ള സൗഹൃദത്തിനുമുള്ള ആദരമാണിത്.

പ്രധാനമന്ത്രിയുടെ തായ്‌ലൻഡ്, ശ്രീലങ്ക സന്ദർശനം (2025 ഏപ്രിൽ 03 - 06)

April 02nd, 02:00 pm

ബാങ്കോക്കിൽ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (2025 ഏപ്രിൽ 3-4) തായ്‌ലൻഡ് സന്ദർശിക്കും. തുടർന്ന്, പ്രസിഡന്റ് അനുര കുമാര ദിസനായകയുടെ ക്ഷണപ്രകാരം അദ്ദേഹം ശ്രീലങ്കയിലേക്ക് (2025 ഏപ്രിൽ 4-6) സന്ദർശനം നടത്തും.

​മൗറീഷ്യസ് സന്ദർശനത്തിനു പുറപ്പെടുന്നതിനു മുമ്പായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

March 10th, 06:18 pm

മൗറീഷ്യസ് വളരെയടുത്ത സമുദ്ര അയൽരാജ്യവും ​ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന പങ്കാളിയും ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള കവാടവുമാണ്. ചരിത്രം, ഭൂമിശാസ്ത്രം, സംസ്കാരം എന്നിവയാൽ നാം കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. ആഴത്തിലുള്ള പരസ്പരവിശ്വാസം, ജനാധിപത്യ മൂല്യങ്ങളിലുള്ള പൊതുവായ വിശ്വാസം, വൈവിധ്യത്തിന്റെ ആഘോഷം എന്നിവയാണു നമ്മുടെ കരുത്ത്. ജനങ്ങൾ തമ്മിലുള്ള വളരെയടുത്തതും ചരിത്രപരവുമായ ബന്ധം പൊതുവായ പെരുമയുടെ ഉറവിടമാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ ജനകേന്ദ്രീകൃത സംരംഭങ്ങളിലൂടെ നാം ഗണ്യമായ പുരോഗതി കൈവരിച്ചു.

ഇന്ത്യയും മാലിദ്വീപും: സമഗ്രമായ സാമ്പത്തിക, സമുദ്രസുരക്ഷാ പങ്കാളിത്തത്തിനായുള്ള ഒരു വീക്ഷണം

October 07th, 02:39 pm

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവും തമ്മിൽ 2024 ഒകേ്ടാബർ 7-ന് കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി ബന്ധങ്ങളുടെ മുഴുവൻ ശ്രേണിയും സമഗ്രമായി അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ ചരിത്രപരമായി അടുത്തുനിൽക്കുന്നതും സവിശേഷവുമായ തങ്ങളുടെ ബന്ധം ആഴത്തിലാക്കുന്നതിൽ കൈവരിച്ച പുരോഗതിയും ജനങ്ങളുടെ അഭിവൃദ്ധിക്ക് നൽകിയ സംഭാവനകളും ഇരുവരും ചൂണ്ടിക്കാണിക്കുകയും ചെയ്തു.