Prime Minister salutes the brave personnel of the National Disaster Response Force on its Raising Day

January 19th, 09:30 am

Lauding the the courage, dedication and selfless service of the brave personnel of the National Disaster Response Force the Prime Minister Shri Narendra Modi today greeted them on the occasion of its Raising Day.

ന്യൂഡൽഹിയിൽ നടന്ന കൃഷി പരിപാടിയ്ക്കിടെ കർഷകരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയത്തിന്റെ മലയാളം പരിഭാഷ

October 12th, 06:45 pm

റാം-റാം! ഞാൻ ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്നാണ്. കാബൂളി കടല (വെള്ളക്കടല) കൃഷി ചെയ്താണ് ഞാൻ കൃഷി ആരംഭിച്ചത്. തുടക്കത്തിൽ, വളരെ കുറച്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ

രാജ്യത്തെ കാർഷിക മേഖലയിൽ 35,440 കോടി രൂപയുടെ നിക്ഷേപം വരുന്ന രണ്ട് പ്രധാന പദ്ധതികൾക്ക് തുടക്കം കുറിച്ച് നടന്ന കൃഷി പരിപാടിയ്ക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർഷകരുമായി സംവദിച്ചു

October 12th, 06:25 pm

ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന കൃഷി പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർഷകരുമായി സംവദിച്ചു. കർഷക ക്ഷേമം, കാർഷിക സ്വാശ്രയത്വം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയോടുള്ള പ്രധാനമന്ത്രിയുടെ തുടർച്ചയായ പ്രതിബദ്ധതയാണ് ഈ പരിപാടി അടിവരയിടുന്നത്. 35,440 കോടി രൂപയുടെ കാർഷിക മേഖലയിലെ രണ്ട് പ്രധാന പദ്ധതികൾ ശ്രീ മോദി ഉദ്ഘാടനം ചെയ്തു. പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി കർഷകരുമായി സംവദിച്ചു. 24,000 കോടി രൂപയുടെ പ്രധാൻ മന്ത്രി ധൻ ധന്യ കൃഷി യോജന അദ്ദേഹം ഉദ്ഘാടനം ചെയ്തു. 11,440 കോടി രൂപയുടെ പയർവർഗ്ഗങ്ങളിൽ ആത്മനിർഭരതാ ദൗത്യത്തിനും അദ്ദേഹം തുടക്കം കുറിച്ചു. കൂടാതെ ഏകദേശം 815 കോടി രൂപയുടെ അധിക പദ്ധതികൾക്ക് തറക്കല്ലിട്ട പ്രധാനമന്ത്രി കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ഭക്ഷ്യ സംസ്കരണ മേഖലകളിൽ 5,450 കോടിയിലധികം വിലമതിക്കുന്ന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു.

പ്രധാനമന്ത്രി ഡെറാഡൂൺ സന്ദർശിച്ചു; ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്ക നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി യോഗം ചേർന്നു

September 11th, 06:02 pm

ഉത്തരാഖണ്ഡിലെ ദുരിതാശ്വാസ-പുനരധിവാസ നടപടികൾ അവലോകനം ചെയ്യുന്നതിനും ദുരിതത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി പ്രധാനമന്ത്രി ഡെറാഡൂണിൽ ഔദ്യോഗിക യോഗം ചേർന്നു. ഉത്തരാഖണ്ഡിന് 1200 കോടി രൂപയുടെ സാമ്പത്തിക സഹായം അദ്ദേഹം പ്രഖ്യാപിച്ചു.

പഞ്ചാബിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തി

September 09th, 05:34 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 സെപ്റ്റംബർ 9-ന്(ഇന്ന്) പഞ്ചാബ് സന്ദർശിക്കുകയും വെള്ളപ്പൊക്ക സ്ഥിതിഗതികളും കനത്ത മഴ മൂലമുണ്ടായ നാശനഷ്ടങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു.

ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്ക-മഴ ബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തി

September 09th, 03:01 pm

ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി ആദ്യം വ്യോമ നിരീക്ഷണം നടത്തി. തുടർന്ന്, ഹിമാചൽ പ്രദേശിൽ സ്വീകരിച്ച ദുരിതാശ്വാസ, പുനരധിവാസ നടപടികൾ അവലോകനം ചെയ്യുന്നതിനും ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി പ്രധാനമന്ത്രി മോദി കാംഗ്രയിൽ ഒരു ഔദ്യോഗിക യോഗം ചേർന്നു. ഹിമാചൽ പ്രദേശിനായി പ്രധാനമന്ത്രി 1500 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. എസ്ഡിആർഎഫിന്റെ രണ്ടാം ഗഡുവും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയും മുൻകൂറായി സംസ്ഥാനത്തിന് അനുവദിക്കാനും തീരുമാനമായി .