PM Modi expresses gratitude to world leaders for birthday wishes

September 17th, 03:03 pm

The Prime Minister Shri Narendra Modi expressed his gratitude to the world leaders for greetings on his 75th birthday, today.

മൗറീഷ്യസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം: ഫലങ്ങളുടെ പട്ടിക

September 11th, 02:10 pm

1. ഇന്ത്യാ ഗവൺമെൻ്റിൻ്റെ ശാസ്ത്ര സാങ്കേതിക വകുപ്പും മൗറീഷ്യസ് റിപ്പബ്ലിക്കിലെ ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയവും തമ്മിൽ ശാസ്ത്ര സാങ്കേതിക മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം.

ഇന്ത്യ - മൗറീഷ്യസ് സംയുക്ത പ്രഖ്യാപനം: പ്രത്യേക സാമ്പത്തിക പാക്കേജ്

September 11th, 01:53 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം മൗറീഷ്യസ് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലം ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തി. വിവിധ ഉഭയകക്ഷി വിഷയങ്ങളിൽ രണ്ട് പ്രധാനമന്ത്രിമാരും വളരെ ഫലപ്രദമായ ചർച്ചകൾ നടത്തി. മൗറീഷ്യസ് സർക്കാർ സമർപ്പിച്ച അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ, ഇന്ത്യയും മൗറീഷ്യസും താഴെപ്പറയുന്ന പദ്ധതികൾ സംയുക്തമായി നടപ്പിലാക്കാൻ തത്വത്തിൽ സമ്മതിച്ചിട്ടുണ്ട്.

മൗറീഷ്യസ് പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രസമ്മേളനത്തിനിടെ പ്രധാനമന്ത്രി നടത്തിയ പത്രക്കുറിപ്പിന്റെ മലയാളം വിവർത്തനം

September 11th, 12:30 pm

എന്റെ പാർലമെന്ററി മണ്ഡലത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നത് എനിക്ക് അഭിമാനകരമാണ്. കാശി എപ്പോഴും ഇന്ത്യയുടെ നാഗരികതയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമാണ്.

പ്രധാനമന്ത്രി സെപ്റ്റംബർ 11 ന് ഉത്തർപ്രദേശും ഉത്തരാഖണ്ഡും സന്ദർശിക്കും

September 10th, 01:01 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 11ന് ഉത്തർപ്രദേശും ഉത്തരാഖണ്ഡും സന്ദർശിക്കും.

മൗറീഷ്യസ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി സംസാരിച്ചു

June 24th, 09:54 pm

മൗറീഷ്യസ് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ശ്രീ. ഡോ. നവീൻചന്ദ്ര രാംഗുലാമുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോണിൽ സംസാരിച്ചു.

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ലോകം ശക്തമായി അപലപിക്കുന്നു

April 24th, 03:29 pm

2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിരപരാധികളുടെ ജീവൻ നഷ്ടപെട്ട സംഭവത്തിൽ ലോക നേതാക്കളിൽ നിന്ന് ശക്തമായ ഐക്യദാർഢ്യം ലഭിച്ചിട്ടുണ്ട്. ആഗോള പിന്തുണയ്ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി മോദി, ഭീകരരെയും, അവരെ പിന്തുണയ്ക്കുന്നവരെയും ഭൂമിയുടെ ഏത് അറ്റം വരെ ഇന്ത്യ പിന്തുടരുമെന്ന് പ്രതിജ്ഞയെടുത്തു.

​മൗറീഷ്യസിലെ അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് സർവീസ് ആൻഡ് ഇന്നൊവേഷൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ നവീൻചന്ദ്ര രാംഗൂലവും സംയുക്തമായി ഉദ്ഘാടനം ചെയ്തു

March 12th, 03:13 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ നവീൻചന്ദ്ര രാംഗൂലവും സംയുക്തമായി മൗറീഷ്യസിലെ റെഡ്യൂട്ടിൽ അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് സർവീസ് ആൻഡ് ഇന്നൊവേഷൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യ-മൗറീഷ്യസ് വികസനപങ്കാളിത്തത്തിന് കീഴിൽ ​നടപ്പിലാക്കിയ നാഴികക്കല്ലായ ഈ പദ്ധതി, മൗറീഷ്യസിലെ ശേഷിവികസനത്തിനായുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അടിവരയിടുന്നു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി മൗറീഷ്യസിൽ എത്തി ചേർന്നു

March 11th, 08:33 am

പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പം മുമ്പ് മൗറീഷ്യസിൽ എത്തി ചേർന്നു. രണ്ട് ദിവസത്തെ സന്ദർശന വേളയിൽ അദ്ദേഹം വിവിധ പരിപാടികളിൽ പങ്കെടുക്കും. മൗറീഷ്യസിന്റെ 57-ാമത് ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും മൗറീഷ്യസ് നേതൃത്വത്തെയും വിശിഷ്ടാതിഥികളെയും കാണുകയും ചെയ്യും.

​മൗറീഷ്യസ് സന്ദർശനത്തിനു പുറപ്പെടുന്നതിനു മുമ്പായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

March 10th, 06:18 pm

മൗറീഷ്യസ് വളരെയടുത്ത സമുദ്ര അയൽരാജ്യവും ​ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന പങ്കാളിയും ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള കവാടവുമാണ്. ചരിത്രം, ഭൂമിശാസ്ത്രം, സംസ്കാരം എന്നിവയാൽ നാം കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. ആഴത്തിലുള്ള പരസ്പരവിശ്വാസം, ജനാധിപത്യ മൂല്യങ്ങളിലുള്ള പൊതുവായ വിശ്വാസം, വൈവിധ്യത്തിന്റെ ആഘോഷം എന്നിവയാണു നമ്മുടെ കരുത്ത്. ജനങ്ങൾ തമ്മിലുള്ള വളരെയടുത്തതും ചരിത്രപരവുമായ ബന്ധം പൊതുവായ പെരുമയുടെ ഉറവിടമാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ ജനകേന്ദ്രീകൃത സംരംഭങ്ങളിലൂടെ നാം ഗണ്യമായ പുരോഗതി കൈവരിച്ചു.

2025 മാർച്ച് 11 മുതൽ 12 വരെ പ്രധാനമന്ത്രി മോദി മൗറീഷ്യസ് സന്ദർശിക്കും

March 07th, 06:17 pm

പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലത്തിന്റെ ക്ഷണപ്രകാരം മാർച്ച് 11 മുതൽ 12 വരെ പ്രധാനമന്ത്രി മോദി മൗറീഷ്യസ് സന്ദർശിക്കും. സന്ദർശന വേളയിൽ, അദ്ദേഹം പ്രമുഖ നേതാക്കളെ കാണുകയും ഇന്ത്യൻ സമൂഹവുമായി ഇടപഴകുകയും വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യും. പങ്കിട്ട ചരിത്രത്തിലും പുരോഗതിയിലും വേരൂന്നിയ ശക്തമായ ഇന്ത്യ-മൗറീഷ്യസ് പങ്കാളിത്തത്തെ ഈ സന്ദർശനം വീണ്ടും ഉറപ്പിക്കുന്നു.