മാ സിദ്ധിദാത്രിയുടെ അനുഗ്രഹം തേടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
March 27th, 10:44 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാ സിദ്ധിദാത്രിയുടെ അനുഗ്രഹം തേടുകയും എല്ലാ ഭക്തർക്കും അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.മാ മഹാഗൗരിയുടെ അനുഗ്രഹം തേടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
March 26th, 08:13 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാ മഹാഗൗരിയുടെ അനുഗ്രഹം തേടുകയും ആ ദിവ്യപാദങ്ങളിൽ പ്രണാമം അർപ്പിക്കുകയും ചെയ്തു. ദേവിയുടെ ദിവ്യപ്രഭ എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ആരോഗ്യവും നൽകട്ടെയെന്ന് അദ്ദേഹം പ്രാർത്ഥിച്ചു.കാൽരാത്രി മാതാവിന്റെ അനുഗ്രഹം തേടി സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
March 25th, 09:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, കാൽരാത്രി മാതാവിന്റെ അനുഗ്രഹം തേടുകയും മാതാവിന്റെ കൃപ എല്ലാവരുടെയും ജീവിതത്തെ ധൈര്യം, ദൃഢനിശ്ചയം, വിജയം എന്നിവയാൽ സമ്പന്നമാക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.നവരാത്രി കാലത്തെ ഭക്തിയുടെ അപാരമായ ശക്തി ചിന്താവിഷയമാക്കി പ്രധാനമന്ത്രി
March 22nd, 09:12 am
ആദിപരാശക്തിയോടുള്ള ഭക്തിയിൽ നിന്ന് ലഭിക്കുന്ന അഗാധമായ ഊർജ്ജത്തെയും കരുത്തിനെയും ഊന്നിപ്പറഞ്ഞുകൊണ്ട് നവരാത്രിയുടെ ആത്മീയ പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു,നവരാത്രിയുടെ അചഞ്ചലമായ ഭക്തിപ്രയാണം ചിന്താവിഷയമാക്കി പ്രധാനമന്ത്രി
March 21st, 08:49 am
ആദിപരാശക്തിയിലുള്ള വിശ്വാസത്തിന്റെ പരിവർത്തനാത്മക ശക്തിയെ എടുത്തുപറഞ്ഞുകൊണ്ട് നവരാത്രി എന്ന പുണ്യോത്സവത്തിന്റെ ആത്മീയ പ്രാധാന്യത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. ഈ വേളയിൽ ദേവിക്കായുള്ള ഭക്തിനിർഭരമായ ഒരു സ്തുതിഗീതം ശ്രീ മോദി പങ്കുവെച്ചു.ചന്ദ്രഘണ്ഡാ ദേവിയുടെ ദിവ്യവും കരുണാനിർഭരവുമായ കൃപയെ ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
March 21st, 08:05 am
ചന്ദ്രഘണ്ഡാ ദേവിയുടെ ദിവ്യവും കരുണാനിർഭരവുമായ കൃപയെ ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.ന്യൂഡൽഹിയിൽ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി ആഘോഷവേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 01st, 10:45 am
വേദിയിൽ സന്നിഹിതരായിരിക്കുന്നവരേ, ബഹുമാനപ്പെട്ട രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സർകാര്യവാഹ് ശ്രീ ദത്താത്രേയ ഹൊസബാലെ ജി, കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര ശെഖാവത്ത് ജി, ഡൽഹിയിലെ ജനപ്രിയ മുഖ്യമന്ത്രി രേഖ ഗുപ്ത ജി, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വോളണ്ടിയർമാരേ, മറ്റ് വിശിഷ്ട വ്യക്തികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
October 01st, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ ഇന്ന്, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്‌എസ്) ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തു. നവരാത്രി ദിനത്തിൽ എല്ലാ പൗരന്മാർക്കും ശ്രീ മോദി ആശംസകൾ നേർന്നു. ഇന്ന് മഹാ നവമിയും സിദ്ധിധാത്രി ദേവി ദിനവുമാണെന്ന് അദ്ദേഹം പറഞ്ഞു. അനീതിക്കെതിരെ നീതിയുടെയും, അസത്യത്തിനെതിരെ സത്യത്തിന്റെയും, അന്ധകാരത്തിനെതിരെ വെളിച്ചത്തിന്റെയും വിജയം എന്ന ഇന്ത്യൻ സംസ്കാരത്തിന്റെ കാലാതീതമായ പ്രഖ്യാപനമാണ്- നാളെ വിജയദശമിയിൽ ആഘോഷിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നൂറ് വർഷങ്ങൾക്ക് മുമ്പ് രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപിതമായത് ഈയൊരു പുണ്യ വേളയിൽ ആണെന്നത് യാദൃച്ഛികമല്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന ഒരു പുരാതന പാരമ്പര്യത്തിന്റെ പുനഃസ്ഥാപനമാണിതെന്നും, ഓരോ യുഗത്തിലെയും വെല്ലുവിളികളെ നേരിടാൻ ദേശീയ ബോധം പുതിയ രൂപങ്ങളിൽ അവതരിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. ഈ യുഗത്തിൽ, ആ ശാശ്വത ദേശീയ ബോധത്തിന്റെ മഹത്തായ അവതാരമാണ് സംഘം എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.ഒഡിഷയിലെ ഝാർസുഗുഡയിൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
September 27th, 11:45 am
ഇവിടെയുള്ള ചില യുവ സുഹൃത്തുക്കൾ നിരവധി കലാസൃഷ്ടികൾ കൊണ്ടുവന്നിട്ടുണ്ട്. ഒഡിഷയുടെ കലയോടുള്ള സ്നേഹം ലോകപ്രശസ്തമാണ്. നിങ്ങളുടെ എല്ലാവരിൽ നിന്നും ഞാൻ ഈ സമ്മാനങ്ങൾ സ്വീകരിക്കുന്നു, എന്റെ SPG സഹപ്രവർത്തകരോട് ഈ സമ്മാനങ്ങളെല്ലാം നിങ്ങളിൽ നിന്ന് ശേഖരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പേരും വിലാസവും പിന്നിൽ എഴുതിയാൽ, തീർച്ചയായും നിങ്ങൾക്ക് എന്നിൽ നിന്ന് ഒരു കത്ത് ലഭിക്കും. അവിടെ, പിന്നിൽ, ഒരു കുട്ടി വളരെ നേരം എന്തോ പിടിച്ചിരിക്കുന്നത് ഞാൻ കാണുന്നു. അവന്റെ കൈകൾ വേദനിക്കുന്നുണ്ടാകണം. ദയവായി അവനെ സഹായിക്കുകയും അതും കൂടി ശേഖരിക്കുകയും ചെയ്യുക. പിന്നിൽ നിങ്ങളുടെ പേര് എഴുതിയിട്ടുണ്ടെങ്കിൽ, ഞാൻ തീർച്ചയായും നിങ്ങൾക്ക് എഴുതാം. ഈ കലാസൃഷ്ടികൾ തയ്യാറാക്കിയതിന് നിങ്ങളുടെ ഈ സ്നേഹത്തിന് എല്ലാ യുവാക്കൾക്കും യുവതികൾക്കും കൊച്ചുകുട്ടികൾക്കും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിഷയിലെ ഝാർസുഗുഡയിൽ 60,000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചു
September 27th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒഡിഷയിലെ ഝാർസുഗുഡയിൽ 60,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. സമ്മേളനത്തെ അഭിസംബോധന ചെയ്ത്, ചടങ്ങിൽ സന്നിഹിതരായ എല്ലാ വിശിഷ്ട വ്യക്തികൾക്കും പ്രധാനമന്ത്രി അഭിവാദ്യമർപ്പിച്ചു. നവരാത്രി ഉത്സവത്തിൻ്റെ ഈ പുണ്യദിനങ്ങളിൽ, മാതാ സമലായിയുടെയും മാതാ രാമചന്ദിയുടെയും പുണ്യഭൂമി സന്ദർശിക്കാനും അവിടെ ഒത്തുചേർന്ന ജനങ്ങളെ കാണാനും തനിക്ക് ഭാഗ്യം ലഭിച്ചതായി ശ്രീ മോദി പറഞ്ഞു. പരിപാടിയിൽ ധാരാളം അമ്മമാരുടെയും സഹോദരിമാരുടെയും സാന്നിധ്യം അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി. അവരുടെ അനുഗ്രഹങ്ങളാണ് ശക്തിയുടെ യഥാർത്ഥ ഉറവിടമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ജനങ്ങൾക്ക് അഭിവാദ്യം അർപ്പിക്കുകയും ചെയ്തു.അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ നടന്ന വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 22nd, 11:36 am
ആരാചൽ പ്രദേശ് ഗവർണർ ശ്രീ കെ. ടി. പർനായിക് ജി, സംസ്ഥാനത്തിന്റെ ജനപ്രിയനും ഊർജ്ജസ്വലനുമായ മുഖ്യമന്ത്രി പേമ ഖണ്ഡു ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ കിരൺ റിജിജു, സംസ്ഥാന ഗവൺമെന്റിലെ മന്ത്രിമാർ, എന്റെ സഹ പാർലമെന്റ് അംഗങ്ങൾ നബാം റെബിയ ജി, തപിർ ഗാവോ ജി, എല്ലാ എംഎൽഎമാർ, മറ്റ് പൊതു പ്രതിനിധികൾ, അരുണാചൽ പ്രദേശിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാർ,അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ 5,100 കോടിയിലധികം രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു
September 22nd, 11:00 am
അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ 5,100 കോടിയിലധികം രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട്, എല്ലാവർക്കും അനുഗ്രഹം ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ച അദ്ദേഹം, സർവ്വശക്തനായ ഡോണി പോളോയ്ക്ക് ആദരവറിയിച്ചു.മധ്യപ്രദേശിലെ ധാറിൽ നടന്ന വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 17th, 11:20 am
മധ്യപ്രദേശ് ഗവർണർ മംഗുഭായ് പട്ടേൽ ജി, ഈ സംസ്ഥാനത്തെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ. മോഹൻ യാദവ് ജി, കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകൻ, സഹോദരി സാവിത്രി താക്കൂർ ജി, കേന്ദ്ര മന്ത്രിമാർ, സംസ്ഥാന ഗവർണർമാർ, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും, ഈ പരിപാടിയുടെ ഭാഗമാകുന്ന സംസ്ഥാന മുഖ്യമന്ത്രിമാർ, വേദിയിലുള്ള മറ്റ് വിശിഷ്ട വ്യക്തികളേ, രാജ്യത്തെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!മധ്യപ്രദേശിലെ ധാറിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിവിധ വികസന പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു
September 17th, 11:19 am
മധ്യപ്രദേശിലെ ധാറിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു. സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട്, ധാർ ഭോജ്ശാലയുടെ ആരാധ്യ മാതാവായ വാഗ്ദേവിയുടെ പാദങ്ങളെ പ്രധാനമന്ത്രി പ്രണമിച്ചു. ദിവ്യ ശില്പിയും വൈദഗ്ധ്യത്തിന്റെയും സൃഷ്ടിയുടെയും ദേവനുമായ ഭഗവാൻ വിശ്വകർമ്മാവിന്റെ ജന്മദിനമായ ഇന്ന്, അദ്ദേഹം ഭഗവാൻ വിശ്വകർമ്മാവിനെ വണങ്ങി. തങ്ങളുടെ കരകൗശല വൈദഗ്ധ്യത്തിലൂടെയും സമർപ്പണത്തിലൂടെയും രാഷ്ട്രനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കോടിക്കണക്കിന് സഹോദരീസഹോദരന്മാരെ അദ്ദേഹം ആദരിച്ചു.ബീഹാറിൽ *രാജ്യ ജീവിക നിധി സാഖ് സഹകാരി സംഘ് ലിമിറ്റഡിൻ്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
September 02nd, 01:00 pm
രാജ്യ ജീവിക നിധി സാഖ് സഹകാരി സംഘ് ലിമിറ്റഡ് =സംസ്ഥാന ഉപജീവന ഫണ്ട് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ലിമിറ്റഡ്)പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാർ രാജ്യ ജീവിക നിധി സാഖ് സഹകാരി സംഘ് ലിമിറ്റഡ് ഉദ്ഘാടനം ചെയ്തു
September 02nd, 12:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ബിഹാർ രാജ്യ ജീവിക നിധി സാഖ് സഹകാരി സംഘ് ലിമിറ്റഡിനു തുടക്കംകുറിച്ചു. ഈ ശുഭകരമായ ചൊവ്വാഴ്ച, വളരെ പ്രതീക്ഷ നൽകുന്ന സംരംഭം ആരംഭിക്കുകയാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. ജീവിക നിധി സാഖ് സഹകാരി സംഘ് വഴി ബിഹാറിലെ അമ്മമാർക്കും സഹോദരിമാർക്കും പുതിയ സൗകര്യം ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജീവികയുമായി ബന്ധപ്പെട്ട ഗ്രാമങ്ങളിലുടനീളം സ്ത്രീകൾക്ക് സാമ്പത്തിക സഹായം കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ ഈ സംരംഭം സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് അവരുടെ ജോലികളും കച്ചവടവും മുന്നോട്ട് കൊണ്ടുപോകാൻ സഹായകരമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജീവിക നിധി സംവിധാനം പൂർണ്ണമായും ഡിജിറ്റൽ ആയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. അതിനാൽ, നേരിട്ട് ഓഫീസ് സന്ദർശനം പോലുള്ളവയുടെ ആവശ്യകത ഇല്ലാതാക്കുന്നു. ഇപ്പോൾ എല്ലാം മൊബൈൽ ഫോൺ വഴി ചെയ്യാൻ കഴിയും. ജീവിക നിധി സാഖ് സഹകാരി സംഘം ആരംഭിച്ചതിന് ബിഹാറിലെ അമ്മമാരെയും സഹോദരിമാരെയും അദ്ദേഹം അഭിനന്ദിച്ചു. ഈ ശ്രദ്ധേയമായ സംരംഭത്തിന് ശ്രീ നിതീഷ് കുമാറിനെയും ബിഹാർ ഗവണ്മെന്റിനെയും അദ്ദേഹം അഭിനന്ദിച്ചു.'മൻ കി ബാത്' ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ അവതാരകർ: പ്രധാനമന്ത്രി മോദി
September 29th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽക്കൂടി ‘മൻ കീ ബാത്ത്’ലൂടെ ആശയവിനിമയം നടത്താൻ അവസരം ലഭിച്ചിരിക്കുകയാണ്. ഒരുപാട് പഴയ ഓർമ്മകൾ നിറഞ്ഞ ഈ അധ്യായം എന്നെ വികാരഭരിതനാക്കുകയാണ്. കാരണം, ‘മൻ കീ ബാത്ത്’ന്റെ ഈ യാത്രയ്ക്ക് 10 വർഷം തികയുകയാണ്. 10 വർഷം തികയ്ക്കുമ്പോൾ അത് നവരാത്രിയുടെ പ്രഥമദിനമായത് പവിത്രമായ യാദൃശ്ചികതയാണ്. ‘മൻ കീ ബാത്ത്’ന്റെ ഈ നീണ്ട യാത്രയിൽ എനിയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് നാഴികക്കല്ലുകൾ ഉണ്ട്. ‘മൻ കീ ബാത്ത്’ന്റെ കോടിക്കണക്കിന് ശ്രോതാക്കൾ എനിയ്ക്ക് നിരന്തരം പിന്തുണ പ്രധാനം ചെയ്തിട്ടുള്ള കൂട്ടാളികളാണ്. അവർ എനിയ്ക്ക് രാജ്യത്തിന്റെ എല്ലാ കോണുകളിലും നിന്നുള്ള വിവരങ്ങൾ നൽകി. ‘മൻ കീ ബാത്ത്’ ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ ശില്പികൾ. മനം മയക്കുന്നതും നിഷേധാത്മകവുമായ സംസാരമില്ലെങ്കിൽ ശ്രദ്ധിക്കപ്പെടില്ല എന്നാണ് പൊതുവായ ധാരണ. പക്ഷേ, നല്ല വിവരങ്ങൾക്കായി രാജ്യത്തെ ജനങ്ങൾ എത്രത്തോളം ഉത്സുകരാണെന്ന് ‘മൻ കീ ബാത്ത്’ തെളിയിച്ചു. പോസിറ്റീവായ കാര്യങ്ങൾ, പ്രചോദനം നൽകുന്ന ഉദാഹരണങ്ങൾ, ഉത്സാഹം വർദ്ധിപ്പിക്കുന്ന കഥകൾ എന്നിവ ആളുകൾ ഇഷ്ടപ്പെടുന്നു. മഴത്തുള്ളികൾ മാത്രം കുടിക്കുമെന്ന് പറയപ്പെടുന്ന ചകോരം എന്ന പക്ഷിയെപ്പോലെ രാജ്യത്തിന്റെ നേട്ടങ്ങളും ജനങ്ങളുടെ കൂട്ടായ നേട്ടങ്ങളും എത്ര അഭിമാനത്തോടെയാണ് ജനങ്ങൾ കേൾക്കുന്നതെന്ന് നാം കണ്ടതാണ്. ‘മൻ കീ ബാത്ത്’ന്റെ 10 വർഷത്തെ യാത്രയിലെ ഓരോ അധ്യായത്തിനൊപ്പവും പുതിയ കഥകളും പുതിയ യശ്ശസ്സികളായ വ്യക്തിത്വങ്ങളും ചേർന്ന് ഒരു പരമ്പര സൃഷ്ടിച്ചു. നമ്മുടെ സമൂഹത്തിൽ കൂട്ടായ്മയിലൂടെ ചെയ്യപ്പെടുന്ന ഏതൊരു ജോലിയും ‘മൻ കീ ബാത്ത്’ലൂടെ ആദരിക്കപ്പെടുന്നു. ‘മൻ കീ ബാത്ത്’ന് ലഭിച്ച കത്തുകൾ വായിക്കുമ്പോൾ എന്റെ മനസ്സ് അഭിമാനത്താൽ നിറയുന്നു. നമ്മുടെ രാജ്യത്തെ പ്രതിഭാധനരായ ധാരാളം ആളുകൾ രാജ്യത്തെയും സമൂഹത്തെയും സേവിക്കുന്നതിൽ ഉത്സുകരാണ്. അവർ സമൂഹത്തെ സേവിക്കുന്നതിനായി സ്വജീവിതം ഉഴിഞ്ഞ് വച്ചിരിക്കുന്നു. അവരെക്കുറിച്ച് അറിയുന്നത് എന്നിൽ ഊർജ്ജം നിറയ്ക്കുന്നു. ‘മൻ കീ ബാത്ത്’ന്റെ ഈ മുഴുവൻ പ്രക്രിയയും എനിയ്ക്ക് ക്ഷേത്രത്തിൽ പോയി ദൈവത്തെ ദർശിക്കുന്നതുപോലെയാണ്. ‘മൻ കീ ബാത്ത്’ലെ ഓരോ കാര്യവും ഓരോ സംഭവവും ഓരോ കത്തും ഓർക്കുമ്പോൾ ഈശ്വരന് തുല്യമായ ജനതയെ കാണുന്നതുപോലെയാണ് എനിയ്ക്ക് തോന്നുന്നത്.യുവഭാരതത്തിൻ്റെ യുവാഭിലാഷങ്ങളുടെ പ്രതിഫലനമാണ് ഞങ്ങളുടെ സങ്കൽപ പത്രം: ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി മോദി
April 14th, 09:02 am
ഇന്ന് പാർട്ടി ആസ്ഥാനത്ത് ബിജെപിയുടെ സങ്കൽപ പത്രം പ്രകാശനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, രാജ്യമൊന്നാകെ ബിജെപിയുടെ പ്രകടനപത്രികയ്‌ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിന് കാര്യമായ കാരണമുണ്ട്. കഴിഞ്ഞ 10 വർഷമായി ബിജെപി പ്രകടനപത്രികയിലെ എല്ലാ കാര്യങ്ങളും ഒരു ഗ്യാരണ്ടിയായി നടപ്പിലാക്കിയിട്ടുണ്ട്. വികസിത ഇന്ത്യയുടെ 4 ശക്തമായ തൂണുകൾ - യുവാക്കൾ, സ്ത്രീകൾ, ദരിദ്രർ, കർഷകർ എന്നിവരെ ശാക്തീകരിക്കുന്ന പ്രകടനപത്രികയുടെ സമഗ്രത ബിജെപി ഒരിക്കൽ കൂടി തെളിയിച്ചു.പാർട്ടി ആസ്ഥാനത്ത് ബിജെപി സങ്കൽപ പത്രത്തിന്റെ പ്രകാശന വേളയിൽ പ്രധാനമന്ത്രി മോദി മുഖ്യ പ്രസംഗം നടത്തി
April 14th, 09:01 am
ഇന്ന് പാർട്ടി ആസ്ഥാനത്ത് ബിജെപിയുടെ സങ്കൽപ പത്രം പ്രകാശനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, രാജ്യമൊന്നാകെ ബിജെപിയുടെ പ്രകടനപത്രികയ്‌ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിന് കാര്യമായ കാരണമുണ്ട്. കഴിഞ്ഞ 10 വർഷമായി ബിജെപി പ്രകടനപത്രികയിലെ എല്ലാ കാര്യങ്ങളും ഒരു ഗ്യാരണ്ടിയായി നടപ്പിലാക്കിയിട്ടുണ്ട്. വികസിത ഇന്ത്യയുടെ 4 ശക്തമായ തൂണുകൾ - യുവാക്കൾ, സ്ത്രീകൾ, ദരിദ്രർ, കർഷകർ എന്നിവരെ ശാക്തീകരിക്കുന്ന പ്രകടനപത്രികയുടെ സമഗ്രത ബിജെപി ഒരിക്കൽ കൂടി തെളിയിച്ചു.ഇന്ത്യയുടെ പ്രഥമ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം കോറിഡോറിന്റെ ഉദ്ഘാടന വേളയില്‍ നമോ ഭാരത് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 20th, 04:35 pm
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശിലെ ജനപ്രിയനും ഊര്‍ജ്ജ്വസ്വലനുമായ മുഖ്യമന്ത്രി, യോഗി ആദിത്യനാഥ് ജി, കര്‍ണാടക മുഖ്യമന്ത്രി, സിദ്ധരാമയ്യ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ഹര്‍ദീപ് സിംഗ് പുരി ജി, വി കെ സിംഗ്ജി, കൗശല്‍ കിഷോര്‍ ജി., കൂടാതെ മറ്റ് ബഹുമാന്യരായ വിശിഷ്ട വ്യക്തികൾ, ഇവിടെ സന്നിഹിതരായിരിക്കുന്ന എന്റെ എണ്ണമറ്റ കുടുംബാംഗങ്ങൾ.