ന്യൂഡൽഹിയിലെ കരിയപ്പ ഗ്രൗണ്ടിൽ നടന്ന എൻ‌സി‌സി റാലിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

January 28th, 04:00 pm

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകനും രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയുമായ ശ്രീ. രാജ്‌നാഥ് സിംഗ് ജി, വേദിയിൽ സന്നിഹിതരായിരുന്ന മറ്റ് എല്ലാ വിശിഷ്ട വ്യക്തികൾ, രാജ്യമെമ്പാടുമുള്ള എൻ‌സി‌സി, എൻ‌എസ്‌എസ് കേഡറ്റുകളേ, ടാബ്ലോ കലാകാരന്മാരേ, രാഷ്ട്രീയ രംഗശാലയിലെ സഹപ്രവർത്തകരേ, എന്റെ പ്രിയപ്പെട്ട യുവ സുഹൃത്തുക്കളേ. നിങ്ങളുടെ എല്ലാവരുടെയും കഠിനാധ്വാനവും ഇവിടെ കാണാം. നിങ്ങൾ മികച്ച ഏകോപനത്തോടെയാണ് നിങ്ങളുടെ പ്രകടനം നടത്തിയത്.

ഡൽഹിയിൽ നടന്ന വാർഷിക എൻ.സി.സി പി എം റാലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

January 28th, 03:30 pm

ഡൽഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ നടന്ന വാർഷിക എൻ.സി.സി പി എം റാലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. എൻസിസി ദിനാശംസകൾ നേർന്നുകൊണ്ട് സദസ്സിനെ അഭിസംബോധന ചെയ്ത അദ്ദേഹം എൻസിസി കേഡറ്റുകൾ, എൻഎസ്എസ് അംഗങ്ങൾ, ടാബ്ലോ കലാകാരന്മാർ, ദേശീയ രംഗശാലയിലെ പ്രവർത്തകർ, രാജ്യത്തുടനീളമുള്ള യുവ പങ്കാളികൾ എന്നിവരുടെ ഏകോപിത പ്രകടനങ്ങളിൽ അവരുടെ പരിശ്രമം വ്യക്തമായി കാണാനാകുമെന്ന് പറഞ്ഞു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാർ ജിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും അന്തരിച്ച വാർത്ത അങ്ങേയറ്റം ദുഃഖകരമാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. മഹാരാഷ്ട്രയുടെയും രാജ്യത്തിന്റെയും വികസനത്തിന് അജിത് ദാദ നൽകിയ സംഭാവനകൾ വലുതാണെന്നും, പ്രത്യേകിച്ച് ഗ്രാമീണ ജീവിതം മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം മുൻകൈ എടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അജിത് പവാർ ജിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഈ വേദനയുടെ നിമിഷത്തിൽ രാജ്യം അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. ദുഃഖത്തിന്റെയും അനുശോചനത്തിന്റെയും ഈ നിമിഷങ്ങൾക്കിടയിലും, അവിടെ സന്നിഹിതരായിരുന്ന സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള എല്ലാ കേഡറ്റുകൾക്കും പ്രധാനമന്ത്രി ആശംസകൾ നേരുകയും ഈ വർഷം പെൺകുട്ടികളായ കേഡറ്റുകളുടെ വലിയ പങ്കാളിത്തത്തെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

ആദ്യ വോട്ട് മുതൽ സ്റ്റാർട്ടപ്പ് ഇന്ത്യ വരെ, പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ ഇന്ത്യയുടെ യുവാക്കളെ ആഘോഷിക്കുന്നു

January 25th, 11:30 am

ദേശീയ വോട്ടർ ദിനത്തിലെ ഈ വർഷത്തെ ആദ്യ മാൻ കി ബാത്തിൽ, പ്രധാനമന്ത്രി മോദി വോട്ടിംഗിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെട്ട എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. സ്റ്റാർട്ടപ്പുകൾ, ജലസംരക്ഷണം, ഗുണനിലവാരം, സംസ്കാരം, ഉത്സവങ്ങൾ, ശുചിത്വം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ലോകമെമ്പാടുമുള്ള വിദഗ്ധർ പങ്കെടുക്കുന്ന അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയെക്കുറിച്ച് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ദേശീയ സമ്മതിദായക ദിനത്തിൽ പ്രധാനമന്ത്രി പൗരന്മാർക്ക് ആശംസകൾ നേർന്നു

January 25th, 10:24 am

ദേശീയ സമ്മതിദായക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ നേർന്നു. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളിലുള്ള വിശ്വാസം കൂടുതൽ ആഴത്തിലാക്കാനുള്ള അവസരമാണ് ഈ ദിനമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയകളെ ശക്തിപ്പെടുത്തുന്നതിനായി ആത്മാർത്ഥ പരിശ്രമം നടത്തുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.

റോസ്ഗർ മേളയുടെ ഭാ​ഗമായി നിയമന കത്തുകൾ വിതരണം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

January 24th, 11:30 am

2026 ന്റെ ആരംഭം നിങ്ങളുടെ ജീവിതത്തിൽ പുതിയ സന്തോഷങ്ങളുടെ തുടക്കം കുറിക്കുകയാണ്. ഇതോടൊപ്പം, വസന്തപഞ്ചമി ഇന്നലെ കടന്നുപോയപ്പോൾ, നിങ്ങളുടെ ജീവിതത്തിലും ഒരു പുതിയ വസന്തം ആരംഭിക്കുകയാണ്. ഭരണഘടനയോടുള്ള നിങ്ങളുടെ കടമകളുമായി ഈ സമയം നിങ്ങളെ ബന്ധിപ്പിക്കുന്നു. യാദൃശ്ചികമായി, രാജ്യത്ത് ഇപ്പോൾ റിപ്പബ്ലിക്കിന്റെ മഹത്തായ ഉത്സവം നടക്കുന്നു. ഇന്നലെ, ജനുവരി 23 ന്, നേതാജി സുഭാഷിന്റെ ജന്മദിനത്തിൽ നാം പരാക്രം ദിവസ് ആഘോഷിച്ചു, ഇപ്പോൾ നാളെ, ജനുവരി 25 ന്, ദേശീയ വോട്ടർ ദിനമാണ്, തുടർന്ന് ജനുവരി 26 ന് റിപ്പബ്ലിക് ദിനമാണ്. ഇന്ന് ഒരു പ്രത്യേക ദിനവുമാണ്. നമ്മുടെ ഭരണഘടന 'ജന ഗണ മന' ദേശീയ ഗാനമായും 'വന്ദേമാതരം' ദേശീയ ​ഗീതമായും അംഗീകരിച്ചത് ഈ ദിവസമാണ്. ഈ സുപ്രധാന ദിനത്തിൽ, അറുപത്തിയൊന്നായിരത്തിലധികം ചെറുപ്പക്കാർ ജീവിതത്തിൽ പുതിയൊരു തുടക്കം കുറിക്കുന്നു.

18-ാമത് റോസ്ഗർ മേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂര ദൃശ്യ സംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു

January 24th, 11:00 am

18-ാമത് റോസ്ഗർ മേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. 2026 എന്ന വർഷം ജനങ്ങളുടെ ജീവിതത്തിലേക്ക് പുതിയ സന്തോഷങ്ങളുമായാണ് ആരംഭിച്ചിരിക്കുന്നതെന്നും, അതേസമയം തന്നെ പൗരന്മാരെ അവരുടെ ഭരണഘടനാപരമായ കടമകളുമായി അത് ബന്ധിപ്പിക്കുന്നുവെന്നും ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു. റിപ്പബ്ലിക്കിന്റെ മഹത്തായ ആഘോഷങ്ങളുമായി ബന്ധപ്പെട്ട കാലമാണിതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ജനുവരി 23-ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം പരാക്രമ ദിവസ് ആഘോഷിച്ചതും, നാളെ ജനുവരി 25 ദേശീയ സമ്മതിദായക ദിനവും പിന്നാലെ റിപ്പബ്ലിക് ദിനവും വരികയാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടെന്ന് പ്രധാനമന്ത്രി അടിവരയിട്ടു; ഇതേ ദിവസമാണ് ഭരണഘടന 'ജനഗണമന'യെ ദേശീയ ഗാനമായും 'വന്ദേമാതരം' ദേശീയ ഗീതമായും അംഗീകരിച്ചത്. ഈ സുപ്രധാന ദിനത്തിൽ അറുപത്തിയൊന്നായിരത്തിലധികം യുവാക്കൾ ഗവണ്മെന്റ് സർവീസുകളിലേക്കുള്ള നിയമന ഉത്തരവുകൾ സ്വീകരിച്ച് തങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു .

India's youth are a force for global good: PM Modi at NCC Rally

January 27th, 05:00 pm

PM Modi addressed the NCC Rally in Delhi. The Prime Minister remarked that the youth of India will determine the development of the country and the world in the 21st century. He emphasised, “Indian youth are not only contributing to India's development but are also a force for global good.”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വാർഷിക എൻ‌സി‌സി പിഎം റാലിയെ അഭിസംബോധന ചെയ്തു

January 27th, 04:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ കരിയപ്പ പരേഡ് മൈതാനത്തു നടന്ന നാഷണൽ കേഡറ്റ് കോർപ്‌സ് (എൻ‌സി‌സി) വാർഷിക പിഎം റാലിയെ അഭിസംബോധന ചെയ്തു. ശ്രീ മോദി സാംസ്കാരിക പരിപാടിക്കു സാക്ഷ്യം വഹിക്കുകയും മികച്ച കേഡറ്റുകൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. എൻ‌സി‌സി ദിനത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, 18 സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം കേഡറ്റുകൾ പങ്കെടുക്കുന്നുണ്ടെന്നും അവരെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞു. മേരാ യുവ ഭാരത് (MY ഭാരത്) പോർട്ടൽ വഴി വെർച്വലായി പരിപാടിയുടെ ഭാഗമായ ഇന്ത്യയിലുടനീളമുള്ള യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു.

ദേശീയ സമ്മതിദായക ദിനം എന്നത് നമ്മുടെ ജനാധിപത്യത്തെ ആഘോഷിക്കുവാനും ഓരോ പൗരനും അവരുടെ വോട്ടവകാശം വിനിയോഗിക്കുവാനുമുള്ളതാണ്: പ്രധാനമന്ത്രി

January 25th, 08:45 am

ദേശീയ സമ്മതിദായക ദിനം എന്നത് നമ്മുടെ ഊർജ്ജസ്വലമായ ജനാധിപത്യത്തെ ആഘോഷിക്കുവാങ്ങും ഓരോ പൗരനും അവരുടെ വോട്ടവകാശം വിനിയോഗിക്കുവാനുമുള്ളതാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിപ്രായപ്പെട്ടു.

മൻ കി ബാത്ത്: 'എൻ്റെ ആദ്യ വോട്ട് - രാജ്യത്തിനായി'... കന്നി വോട്ടർമാരോട് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി മോദി

February 25th, 11:00 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 'മന്‍ കി ബാത്തി'ന്റെ 110-ാം ഭാഗത്തിലേക്ക് സ്വാഗതം. എല്ലായ്പ്പോഴും പോലെ, ഇത്തവണയും ഞങ്ങള്‍ക്ക് നിങ്ങളുടെ ധാരാളം നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ലഭിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും എന്നപോലെ, ഇത്തവണയും ഈ ഭാഗത്തില്‍ ഏതൊക്കെ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം എന്നതാണ് വെല്ലുവിളി. പോസിറ്റിവിറ്റി നിറഞ്ഞ ഒന്നിനൊന്ന് മെച്ചപ്പെട്ട നിരവധി നിര്‍ദ്ദേശങ്ങള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പ്രതീക്ഷയുടെ കിരണമായി മാറി അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന നിരവധി നാട്ടുകാരെക്കുറിച്ച് പരാമര്‍ശമുണ്ട്.

മൻ കീ ബാത്ത് 2024 ജനുവരി

January 28th, 11:30 am

നമസ്‌ക്കാരം എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 2024ലെ ആദ്യത്തെ 'മന്‍ കി ബാത്' പരിപാടിയാണിത്. അമൃതകാലത്തില്‍ ഒരു പുതിയ ആവേശമുണ്ട്, ഒരു പുതിയ തരംഗം. രണ്ട് ദിവസം മുമ്പ്, 75-ാമത് റിപ്പബ്ലിക് ദിനം നമ്മള്‍ എല്ലാ നാട്ടുകാരും ഗംഭീരമായി ആഘോഷിച്ചു. ഈ വര്‍ഷം നമ്മുടെ ഭരണഘടനയും സുപ്രീം കോടതിയും 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ഈ ഉത്സവങ്ങള്‍ ജനാധിപത്യത്തിന്റെ മാതാവെന്ന നിലയില്‍ ഭാരതത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. തീവ്രമായ ഗാഢവിചിന്തനത്തിന് ശേഷമാണ് ഇന്ത്യന്‍ ഭരണഘടന ഉണ്ടാക്കിയിരിക്കുന്നത്, അതിനെ ജീവനുള്ള രേഖ എന്ന് വിളിക്കുന്നു. ഈ ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പിന്റെ മൂന്നാം അധ്യായത്തില്‍, ഇന്ത്യയിലെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ വിവരിച്ചിരിക്കുന്നു, മൂന്നാം അധ്യായത്തിന്റെ തുടക്കത്തില്‍ നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ ഭഗവാന്‍ രാമന്‍, സീതാമാതാവ്, ലക്ഷ്മണന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്ക് സ്ഥാനം നല്‍കിയത് കൗതുകകരമാണ്. ശ്രീരാമന്റെ ഭരണം നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമായിരുന്നു. അതുകൊണ്ടാണ് ജനുവരി 22 ന് അയോധ്യയില്‍ വെച്ച് ഞാന്‍ 'ദേവ് സെ ദേശ്', ''രാം സെ രാഷ്ട്ര്'' എന്നിവയെക്കുറിച്ച് സംസാരിച്ചത്.

The next 25 years are crucial to transform India into a 'Viksit Bharat': PM Modi

January 25th, 12:00 pm

PM Modi addressed the people of India at Nav Matdata Sammelan. He said, “The age between 18 to 25 shapes the life of a youth as they witness dynamic changes in their lives”. He added that along with these changes they also become a part of various responsibilities and during this Amrit Kaal, strengthening the democratic process of India is also the responsibility of India’s youth. He said, “The next 25 years are crucial for both India and its youth. It is the responsibility of the youth to transform India into a Viksit Bharat by 2047.”

PM Modi’s address at the Nav Matdata Sammelan

January 25th, 11:23 am

PM Modi addressed the people of India at Nav Matdata Sammelan. He said, “The age between 18 to 25 shapes the life of a youth as they witness dynamic changes in their lives”. He added that along with these changes they also become a part of various responsibilities and during this Amrit Kaal, strengthening the democratic process of India is also the responsibility of India’s youth. He said, “The next 25 years are crucial for both India and its youth. It is the responsibility of the youth to transform India into a Viksit Bharat by 2047.”

ദേശീയ സമ്മതിദായക ദിനത്തില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു

January 25th, 09:44 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്കു ദേശീയ സമ്മതിദായക ദിനാശംസകള്‍ നേര്‍ന്നു.

ദേശീയ സമ്മതിദായക ദിനത്തിൽ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ ആശംസകൾ

January 25th, 11:49 am

ദേശീയ സമ്മതിദായക ദിനത്തിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ദേശീയ സമ്മതിദായക ദിനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

January 25th, 01:17 pm

ദേശീയ സമ്മതിദായക ദിനത്തിലെ തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ദേശീയ വോട്ടേഴ്‌സ് ദിനത്തില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു

January 25th, 11:01 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്കു ദേശീയ വോട്ടേഴ്‌സ് ദിനാശംസകള്‍ നേര്‍ന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ജനുവരി 27-ാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

January 27th, 11:30 am

പ്രിയപ്പെട്ട ജനങ്ങളേ, നമസ്‌കാരം. ഈ മാസം 21-ാം തീയതി വളരെ ദുഃഖമേകുന്ന ഒരു വാര്‍ത്ത രാജ്യത്തിന് ലഭിച്ചു. കര്‍ണ്ണാടകത്തിലെ തുംകൂര്‍ ജില്ലയിലുള്ള സിദ്ധഗംഗാ മഠത്തിലെ ഡോ.

ദേശീയ സമ്മതിദാന ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ

January 25th, 12:49 pm

ദേശീയ സമ്മതിദാന ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു.

വോട്ടവകാശം വിനിയോഗിക്കാന്‍ ദേശീയ സമ്മതിദായക ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം

January 25th, 10:56 am

ദേശീയ സമ്മതിദായക ദിനത്തില്‍ വോട്ടര്‍പ്പട്ടികയില്‍ തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യാനും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനായി സമ്മതിദാനാവകാശം വിനിയോഗിക്കാനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അര്‍ഹരായ എല്ലാ വോട്ടര്‍മാരെയും ആഹ്വാനം ചെയ്തു.