ഇന്ത്യ ചിപ്പ് ലിമിറ്റഡിന്റെ തറക്കല്ലിടൽ ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

February 21st, 05:30 pm

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ അശ്വിനി വൈഷ്ണവ് ജി, ജിതിൻ പ്രസാദ ജി, ഉത്തർപ്രദേശ് ഗവൺമെന്റിലെ എല്ലാ മന്ത്രിമാർ, ഫോക്‌സ്‌കോണിന്റെ സെമികണ്ടക്ടർ ബിസിനസ് ഗ്രൂപ്പ് പ്രസിഡന്റ് ബോബ് ചെൻ, എച്ച്‌സിഎൽ ടെക്‌നോളജീസ് ചെയർപേഴ്‌സൺ റോഷ്‌നി നാടാർ ജി, പരിപാടിയിൽ പങ്കെടുത്ത വ്യവസായ പ്രമുഖരേ, മറ്റ് വിശിഷ്ട വ്യക്തികളേ, സ്ത്രീകളേ, മാന്യ വ്യക്തിത്വങ്ങളേ!

ഉത്തർപ്രദേശിലെ എച്ച്.സി.എൽ-ഫോക്‌സ്‌കോൺ സെമികണ്ടക്ടർ നിർമ്മാണ ശാലയുടെ ശിലാസ്ഥാപന ചടങ്ങിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

February 21st, 05:00 pm

വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ അതിവേഗം കുതിക്കുകയാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യക്ക് നിൽക്കാനോ വിശ്രമിക്കാനോ സമയമില്ലെന്ന് ചുവപ്പുകോട്ടയുടെ കൊത്തളത്തിൽ നിന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. 2026-ന്റെ തുടക്കം മുതൽ ഇന്ത്യ അതിന്റെ വേഗത വർദ്ധിപ്പിച്ചു, പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ്, ഇന്ത്യയിലെ സ്റ്റാർട്ടപ്പ് വിപ്ലവത്തിന് ഊർജ്ജം പകർന്ന ദേശീയ സ്റ്റാർട്ടപ്പ് ദിനം, ഇന്ത്യയുടെ ശക്തി ലോകശ്രദ്ധയാകർഷിച്ച ഇന്ത്യ എനർജി ഉച്ചകോടി തുടങ്ങിയ സമീപകാല നേട്ടങ്ങൾ ശ്രീ മോദി എടുത്തുപറഞ്ഞു.

'സ്റ്റാർട്ടപ്പ് ഇന്ത്യ'യുടെ പത്താം വാർഷിക ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

January 16th, 01:30 pm

ഇന്ന് നമ്മളെല്ലാവരും ഇവിടെ ഒത്തുകൂടിയിരിക്കുന്നത് സവിശേഷമായ ഒരു സന്ദർഭത്തിലാണ്. ഈ ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിൽ, സ്റ്റാർട്ടപ്പ് സ്ഥാപകരുടെയും നവീന ചിന്തകരുടെയും (innovators) ഈ കൂട്ടായ്മയിൽ, പുതിയതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഭാരതത്തിന്റെ ഭാവിയാണ് എന്റെ മുന്നിൽ ഞാൻ കാണുന്നത്.

സ്റ്റാർട്ടപ്പ് ഇന്ത്യയുടെ 10-ാം വാർഷികത്തോടനുബന്ധിച്ച് ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

January 16th, 09:28 am

ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിൽ സ്റ്റാർട്ടപ്പ് ലോകവുമായി ബന്ധപ്പെട്ട എല്ലാവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ച് ഒരു പതിറ്റാണ്ട് പൂർത്തിയാകുന്ന വേളയിൽ ഈ വർഷത്തെ ആഘോഷത്തിന് സവിശേഷ പ്രാധാന്യമുണ്ട്.

ദേശീയ സ്റ്റാർട്ടപ്പ് ദിനമായ ജനുവരി 16-ന് സ്റ്റാർട്ടപ്പ് ഇന്ത്യയുടെ ഒരു പതിറ്റാണ്ട് ആഘോഷിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും

January 15th, 09:00 am

ദേശീയ സ്റ്റാർട്ടപ്പ് ദിനത്തോടനുബന്ധിച്ച് 2026 ജനുവരി 16-ന് ഉച്ചയ്ക്ക് 1 മണിക്ക് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ച് നടക്കുന്ന സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയുടെ പത്താം വാർഷികാഘോഷ പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.