Prime Minister extends greetings on National Sports Day

August 29th, 10:34 am

On National Sports Day, PM Modi extended his greetings to all sports lovers and lauded the dedication, passion and determination of sportspersons. He also paid homage to Major Dhyan Chand Ji, whose brilliance and invaluable contribution to Indian hockey continue to inspire generations.

Our government is fully committed to creating a modern sports ecosystem for the 21st century in India: PM Modi

August 27th, 11:15 am

PM Modi participated in the Khelo India Dialogue programme. Addressing the occasion, he highlighted the contribution of hockey legend Major Dhyan Chand ji to strengthening sporting ties between India and New Zealand. He also stressed the need to expand India’s participation across sporting disciplines ahead of the 2036 Olympics and underlined the role of sports in promoting fitness, building resilience and keeping young people away from drugs.

PM Modi participates in Khelo India Dialogue

August 27th, 11:00 am

PM Modi participated in the Khelo India Dialogue programme. Addressing the occasion, he highlighted the contribution of hockey legend Major Dhyan Chand ji to strengthening sporting ties between India and New Zealand. He also stressed the need to expand India’s participation across sporting disciplines ahead of the 2036 Olympics and underlined the role of sports in promoting fitness, building resilience and keeping young people away from drugs.

ദേശീയ കായിക ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി; മേജർ ധ്യാൻ ചന്ദിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

August 29th, 08:39 am

ദേശീയ കായിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിന് ഹൃദയം​ഗമമായ ആശംസകൾ നേർന്നു. ഇതിഹാസ ഹോക്കി താരം മേജർ ധ്യാൻ ചന്ദിനോടുള്ള ആദരസൂചകമായാണ് എല്ലാ വർഷവും ഓഗസ്റ്റ് 29 ന് ദേശീയ കായിക ദിനം ആഘോഷിക്കുന്നത്. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന കായിക മേഖലയെ സൂചിപ്പിച്ചുകൊണ്ട്, കായികക്ഷമതയുടെയും ഫിറ്റ്നസിന്റെയും ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിനും, അത്ലറ്റുകൾക്കുള്ള സ്ഥാപനപരമായ പിന്തുണ ശക്തിപ്പെടുത്തുന്നതിനും, രാജ്യത്തുടനീളമുള്ള ആധുനിക പരിശീലന, മത്സര വേദികളിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിനുമുള്ള സർക്കാരിന്റെ സമർപ്പണം പ്രധാനമന്ത്രി വീണ്ടും ആവർത്തിച്ചു.

ദേശീയ കായിക ദിനത്തില്‍ മേജര്‍ ധ്യാന്‍ചന്ദിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

August 29th, 10:25 am

ദേശീയ കായിക ദിനത്തില്‍ പൗരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇതിഹാസ ഹോക്കി താരം മേജര്‍ ധ്യാന്‍ ചന്ദിന് ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

ദേശീയ കായിക ദിനത്തിൽ പ്രധാനമന്ത്രി എല്ലാ കായിക താരങ്ങൾക്കും ആശംസകൾ നേർന്നു

August 29th, 08:54 am

ദേശീയ കായിക ദിനത്തിൽ എല്ലാ കായിക താരങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ഉത്തർപ്രദേശിലെ മീററ്റിൽ മേജർ ധ്യാൻചന്ദ് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയുടെ ശിലാസ്ഥാപന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

January 02nd, 01:01 pm

യുപി ഗവർണർ ശ്രീമതി. ആനന്ദിബെൻ പട്ടേൽ ജി, ജനകീയനും ഊർജ്ജസ്വലനുമായ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ശ്രീ സഞ്ജീവ് ബല്യാൻ, വി കെ സിംഗ് ജി, യുപിയിലെ മന്ത്രിമാരായ ശ്രീ ദിനേശ് ഖാതിക് ജി, ശ്രീ ഉപേന്ദ്ര തിവാരി ജി എന്നിവർ ശ്രീ കപിൽ ദേവ് അഗർവാൾ ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകരായ ശ്രീ സത്യപാൽ സിംഗ് ജി, രാജേന്ദ്ര അഗർവാൾ ജി, വിജയ്പാൽ സിംഗ് തോമർ ജി, ശ്രീമതി. കാന്ത കർദാം ജി, എം.എൽ.എമാരായ സോമേന്ദ്ര തോമർ ജി, സംഗീത് സോം ജി, ജിതേന്ദ്ര സത്വാൾ ജി, സത്യപ്രകാശ് അഗർവാൾ ജി, മീററ്റ് ജില്ലാ പരിഷത്ത് പ്രസിഡന്റ് ഗൗരവ് ചൗധരി ജി, മുസാഫർനഗർ ജില്ലാ പരിഷത്ത് പ്രസിഡന്റ് വീർപാൽ ജി, മറ്റെല്ലാ ജനപ്രതിനിധികളും എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരും. മീററ്റിൽ നിന്നും മുസാഫർനഗറിൽ നിന്നും വരൂ, നിങ്ങൾക്കെല്ലാവർക്കും 2022 പുതുവത്സരാശംസകൾ നേരുന്നു.

ഉത്തര്‍പ്രദേശിലെ മീററ്റില്‍ മേജര്‍ ധ്യാന്‍ചന്ദ് കായിക സര്‍വകലാശാലയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

January 02nd, 01:00 pm

ഉത്തര്‍പ്രദേശിലെ മീററ്റില്‍ മേജര്‍ ധ്യാന്‍ചന്ദ് കായിക സര്‍വകലാശാലയുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ചു. സിന്തറ്റിക് ഹോക്കി ഗ്രൗണ്ട്, ഫുട്‌ബോള്‍ ഗ്രൗണ്ട്, ബാസ്‌ക്കറ്റ്‌ബോള്‍ / വോളിബോള്‍ / ഹാന്‍ഡ്‌ബോള്‍ / കബഡി ഗ്രൗണ്ട്, ലോണ്‍ ടെന്നീസ് കോര്‍ട്ട്, ജിംനേഷ്യം ഹാള്‍, ഓടുന്നതിന് സിന്തറ്റിക് ട്രാക്കോടുകൂടിയ സ്‌റ്റേഡിയം നീന്തല്‍കുളം, വിവിധോദ്ദേശ ഹാള്‍, സൈക്കിള്‍ വെലോഡ്രോം എന്നിവയുള്‍പ്പെടെ ആധുനികവും അത്യാധുനികവുമായ കായിക പശ്ചാത്തലസൗകര്യങ്ങളോടുകൂടി 700 കോടി രൂപ ചെലവിലാണ് കായിക സര്‍വകലാശാല സ്ഥാപിക്കുന്നത്. ഷൂട്ടിംഗ്, സ്‌ക്വാഷ്, ജിംനാസ്റ്റിക്‌സ്, ഭാരോദ്വഹനം, അമ്പെയ്ത്ത്, കനോയിംഗ്, കയാക്കിംഗ് എന്നിവയ്ക്കുള്ള സൗകര്യങ്ങളും സര്‍വകലാശാലയിലുണ്ടാകും. 540 സ്ത്രീകളും 540 പുരുഷ കായികതാരങ്ങളും ഉള്‍പ്പെടെ 1080 കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കാനുള്ള ശേഷി സര്‍വകലാശാലയ്ക്കുണ്ടാകും.

ഇന്ത്യയിലെ യുവാക്കൾ പുതിയതും വലിയ തോതിലും എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

August 29th, 11:30 am

ഇന്ന് മേജർ ധ്യാൻചന്ദിന്റെ ജന്മദിനമാണെന്ന് നമുക്ക് ഏവർക്കും അറിയാമല്ലോ. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഈ ദിനം ദേശീയ കായിക ദിനമായി ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് ഇപ്പോൾ എവിടെയാണെങ്കിലും സന്തോഷിക്കുന്നുണ്ടാകും എന്ന് ഞാൻ വിചാരിക്കുന്നു. എന്തെന്നാൽ ലോകത്തിനുമുന്നിൽ ഇന്ത്യൻ ഹോക്കി വിളംബരം ചെയ്തത് ധ്യാൻചന്ദിന്റെ കാലത്തെ ഹോക്കി ആയിരുന്നു. ഏകദേശം 41 വർഷങ്ങൾക്കുശേഷം ഇന്ത്യയുടെ ചെറുപ്പക്കാർ, ഹോക്കിക്ക് വീണ്ടും പുതുജീവൻ നൽകി. വേറെ എത്രയൊക്കെ മെഡലുകൾ കിട്ടിയാലും ഹോക്കിക്ക് മെഡൽ കിട്ടിയില്ലെങ്കിൽ നമുക്ക് വിജയത്തിന്റെ ആനന്ദം ലഭിക്കില്ല. ഇത്തവണ ഒളിമ്പിക്‌സിൽ നാല് ദശകങ്ങൾക്കു ശേഷം ഹോക്കിക്ക് മെഡൽ ലഭിച്ചു. മേജർ ധ്യാൻചന്ദിന്റെ ആത്മാവിന് എത്ര സന്തോഷം തോന്നിയിട്ടുണ്ടാകും എന്ന് നമ്മൾക്ക് സങ്കൽപിക്കാവുന്നതേയുള്ളൂ. കാരണം അദ്ദേഹത്തിന്റെ ജീവിതം തന്നെ കളിക്ക് സമർപ്പിക്കപ്പെട്ടതായിരുന്നു. ഇന്ന് നമ്മുടെ നാട്ടിലെ യുവാക്കൾക്ക് കളിയിൽ പ്രത്യേക താൽപര്യം തോന്നുന്നുണ്ട്. കുട്ടികൾ കളികളിൽ മുന്നേറുന്നത് അവരുടെ മാതാപിതാക്കൾക്കും സന്തോഷം നൽകുന്നു. കളികളോട് തോന്നുന്ന ഈ ദൃഢമായ ആഗ്രഹം തന്നെയാണ് മേജർ ധ്യാൻചന്ദിന് നൽകാവുന്ന ഏറ്റവും നല്ല ആദരാഞ്ജലി എന്ന് ഞാൻ കരുതുന്നു.

പാരാലിമ്പിക് ഗെയിംസിൽ ടേബിൾ ടെന്നീസിൽ വെള്ളി മെഡൽ നേടിയ ഭവീനാ പട്ടേലിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 29th, 09:06 am

ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ ടേബിൾ ടെന്നീസിൽ വെള്ളി മെഡൽ നേടിയ ഭവിന പട്ടേലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ദേശീയ കായിക ദിനത്തില്‍ കായികതാരങ്ങള്‍ക്ക് ആശംസകളറിയിച്ച് പ്രധാനമന്ത്രി; മേജര്‍ ധ്യാന്‍ ചന്ദിനു ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

August 29th, 10:34 am

ദേശീയ കായിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കായികതാരങ്ങളെ ആശംസകളറിയിച്ചു. ഇന്ത്യന്‍ ഹോക്കി ഇതിഹാസമായ മേജര്‍ ധ്യാന്‍ ചന്ദിനു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

Fitness is not just a word but a pre-condition for healthy and fulfilling life: PM Modi

August 29th, 10:01 am

PM Narendra Modi launched the FIT India movement today. Speaking at the event, PM Modi said, A fit mind in a fit body is important. PM Modi further said lifestyle diseases are on the rise due to lifestyle disorders and we can ensure we don't get them by being fitness-conscious. The Prime Minister also urged people to make the FIT India movement a Jan Andolan.

ഫിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു

August 29th, 10:00 am

ദേശീയ കായികദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ന്യൂഡല്‍ഹിയില്‍ ഇന്ന് ഫിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. ശാരീരികക്ഷമത തങ്ങളുടെ ജീവിതചര്യയാക്കാന്‍ രാജ്യത്ത ജനങ്ങളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

‘സിംഗിൾ യൂസ് പ്ലാസ്റ്റിക്’ ഒഴിവാക്കുന്നതിന് നമുക്ക് കൈകോർക്കാം: പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ

August 25th, 11:30 am

മാൻ കി ബാത്ത് എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം, മാൻ വേഴ്സസ് വൈൽഡിന്റെ പ്രത്യേക എപ്പിസോഡ്, വന്യജീവി സംരക്ഷണം, 'സിംഗിൾ -യൂസ് പ്ലാസ്റ്റിക് ' തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. രാജ്യത്തുടനീമുള്ള ജൻമാഷ്ടമി ആഘോഷങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

ദേശീയ കായിക ദിനത്തില്‍ കായിക പ്രേമികള്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസ

August 29th, 09:42 am

ദേശീയ കായിക ദിനത്തില്‍, കായിക പ്രേമികള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദ്ജിക്ക് അദ്ദേഹത്തിന്റെ ജന്‍മ വാര്‍ഷികത്തില്‍ പ്രണാമങ്ങള്‍. കായിക, ഫിറ്റ്‌നസ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഞാന്‍ ജനങ്ങളോടഭ്യര്‍ത്ഥിക്കുന്നു. അത് കൂടുതല്‍ ആരോഗ്യമുള്ള ഇന്ത്യക്കായി സഹായിക്കും.

ദേശീയ കായിക ദിനത്തില്‍ കായിക താരങ്ങള്‍ക്കും, സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കും പ്രധാനമന്ത്രിയുടെ അഭിനന്ദനം ; ഇതിഹാസ ഹോക്കി താരം ധ്യാന്‍ചന്ദിന് ശ്രദ്ധാഞ്ജലി

August 29th, 11:06 am

ദേശീയ കായികദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എല്ലാ കായിക താരങ്ങളെയും, കായിക പ്രേമികളെയും അഭിനന്ദിച്ചു. ഇതിഹാസ ഹോക്കി താരം ധ്യാന്‍ചന്ദിന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.