വികസിത ഭാരത്' എന്ന പ്രതിജ്ഞ തീർച്ചയായും നിറവേറ്റപ്പെടും: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

December 28th, 11:30 am

വർഷത്തെ അവസാന മൻ കി ബാത്ത് എപ്പിസോഡിൽ, 2025 ൽ ഇന്ത്യ ദേശീയ സുരക്ഷ, കായികം, ശാസ്ത്ര പരീക്ഷണശാലകൾ, ആഗോള വേദികൾ എന്നിവയിൽ അതിന്റെ വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 2026 ൽ പുതിയ പ്രതിജ്ഞകളുമായി രാജ്യം മുന്നോട്ട് പോകാൻ തയ്യാറാണെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വികസിത ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ്, ക്വിസ് മത്സരം, സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2025, ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് തുടങ്ങിയ യുവജന കേന്ദ്രീകൃത സംരംഭങ്ങളെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ഇൻഡസ്ട്രിയൽ ട്രെയിനിം​ഗ് ഇൻസ്റ്റിറ്റ്യൂട്ട് (ഐടിഐ) നവീകരിക്കുന്നത്തിനായുള്ള ദേശീയ പദ്ധതിക്കും നൈപുണ്യ വികസനത്തിനായുള്ള അഞ്ച് ദേശീയ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

May 07th, 02:07 pm

2024-25 ബജറ്റിലും 2025-26 ബജറ്റിലും പ്രഖ്യാപിച്ചതുപോലെ, 60,000 കോടി രൂപ (കേന്ദ്ര വിഹിതം: 30,000 കോടി രൂപ, സംസ്ഥാന വിഹിതം: 20,000 കോടി രൂപ, വ്യവസായ വിഹിതം: 10,000 കോടി രൂപ) അടങ്കലോടെ, നൈപുണ്യത്തിനായുള്ള അഞ്ച് നാഷണൽ സെന്റർ ഓഫ് എക്സലൻസ് (NCOE) സ്ഥാപിക്കലും വ്യാവസായിക പരിശീലന സ്ഥാപനത്തിന്റെ (ഐടിഐ) നവീകരണവും വികസനവും ഉൾപ്പെടുന്നവ കേന്ദ്രാവിഷ്കൃത പദ്ധതിയായി നടപ്പിലാക്കും. ഇതിന് ഏഷ്യൻ വികസന ബാങ്കും ലോക ബാങ്കും കേന്ദ്ര വിഹിതത്തിന്റെ 50% ത്തിനു തുല്യമായ തുക സഹ-ധനസഹായവും നൽകും.