ഭീകരതക്ക് ഇന്ത്യയുടെ ആത്മാവിനെ തകർക്കാൻ കഴിയില്ല: പ്രധാനമന്ത്രി മോദി

April 24th, 03:36 pm

പഹൽഗാം ഭീകരാക്രമണത്തിൽ നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഇന്ത്യ ദുഃഖിക്കുന്നു. ബീഹാറിലെ മധുബാനിയിൽ നടന്ന ദേശീയ പഞ്ചായത്തിരാജ് ദിന പരിപാടിയിൽ, ആക്രമണത്തിൽ മരിച്ചവരുടെ ആത്മശാന്തിക്കായി 2 മിനിറ്റ് മൗനം ആചരിക്കാനും പ്രാർത്ഥിക്കാനും പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു. മുഴുവൻ രാഷ്ട്രവും ദുരിതബാധിതരുടെ കുടുംബങ്ങളോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുവെന്ന് പറഞ്ഞു.

Terrorism will not go unpunished: PM Modi in Madhubani, Bihar

April 24th, 12:00 pm

On National Panchayati Raj Day, PM Modi visited Madhubani, Bihar, and launched projects worth ₹13,480 crore. He highlighted the empowerment of panchayats in the last decade. Paying tribute to the Pahalgam attack victims, the PM Modi declared, India will identify, track, and punish every terrorist, their handlers, and backers. Terrorism will not break India's spirit and will never go unpunished.

ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് ബിഹാറിലെ മധുബനിയിൽ 13,480 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു

April 24th, 11:50 am

ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് ഇന്ന് ബിഹാറിലെ മധുബാനിയിൽ 13,480 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും, രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. 2025 ഏപ്രിൽ 22 ന് നടന്ന പഹൽഗാം ആക്രമണത്തിൽ മരിച്ചവരുടെ ആത്മശാന്തിക്കായി മൗനം ആചരിക്കാനും പ്രാർത്ഥിക്കാനും പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു. പഞ്ചായത്തീരാജ് ദിനത്തിൽ രാജ്യം മുഴുവനും മിഥിലയുമായും ബിഹാറുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ബിഹാറിന്റെ വികസനം ലക്ഷ്യമിട്ടുള്ള ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈദ്യുതി, റെയിൽവേ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ ഈ സംരംഭങ്ങൾ ബിഹാറിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാകവിയും ദേശീയ ഐക്കണുമായ രാംധാരി സിംഗ് ദിനകർ ജിയുടെ ചരമവാർഷികത്തിൽ അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു.

പ്രധാനമന്ത്രി ഏപ്രിൽ 24ന് ബീഹാർ സന്ദർശിക്കും

April 23rd, 06:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏപ്രിൽ 24ന് ബീഹാർ സന്ദർശിക്കും. അദ്ദേഹം മധുബനിയിലേക്ക് പോകുകയും രാവിലെ 11:45 ന് ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും. 13,480 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും രാജ്യത്തിന് സമർപ്പിക്കലും നിര്‍വ്വഹിക്കുന്ന അദ്ദേഹം, ചടങ്ങിൽ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

പ്രധാനമന്ത്രി ഏപ്രിൽ 24, 25 തീയതികളിൽ മധ്യപ്രദേശ്, കേരളം, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങൾ സന്ദർശിക്കും

April 21st, 03:02 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഏപ്രിൽ 24, 25 തീയതികളിൽ മധ്യപ്രദേശ്, കേരളം, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങൾ സന്ദർശിക്കും.

പഞ്ചായത്തീരാജ് ദിവസത്തില്‍ പ്രധാനമന്ത്രി ഗ്രാമസഭകളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം

April 24th, 11:31 am

ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ മനോജ് സിന്‍ഹ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഗിരിരാജ് സിംഗ് ജി, ഈ മണ്ണിന്റെ മകനും എന്റെ സഹപ്രവര്‍ത്തകനുമായ ഡോ. ജിതേന്ദ്ര സിംഗ് ജി, ശ്രീ കപില്‍ മൊരേശ്വര്‍ പാട്ടീല്‍ ജി, എന്റെ പാര്‍ലമെന്ററി സഹപ്രവര്‍ത്തകന്‍ ശ്രീ ജുഗല്‍ കിഷോര്‍ ജി, ജമ്മു-കാശ്മീര്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം നിന്നുള്ള പഞ്ചായത്തീരാജ് ജനപ്രതിനിധികളെ, സഹോദരങ്ങളെ!

പ്രധാനമന്ത്രി ജമ്മു കശ്മീരില്‍ നടന്ന പഞ്ചായത്ത് രാജ് ദിനാഘാഷത്തില്‍ പങ്കെടുത്തു

April 24th, 11:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജമ്മു കശ്മീരില്‍ നടന്ന ദേശീയ പഞ്ചായത്തി രാജ് ദിനാഘോഷത്തില്‍ പങ്കെടുത്ത് രാജ്യത്തെ എല്ലാ ഗ്രാമസഭകളെയും അഭിസംബോധന ചെയ്തു. സാംബ ജില്ലയിലെ പള്ളി പഞ്ചായത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രധാനമന്ത്രി രാജ്യത്തെ ഗ്രാമസഭകളെ അഭിസംബോധന ചെയ്തത്. 20,000 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാകുന്ന വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച പ്രധാനമന്ത്രി അമൃത് സരോവര്‍ പദ്ധതിയും ഉദ്ഘാടനം ചെയ്തു. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, ഡോ. ജിതേന്ദ്ര സിംഗ്, കപില്‍ മൊറേശ്വര്‍ പാട്ടീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശീയ പഞ്ചായത്തിരാജ് ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ

April 24th, 09:51 am

ദേശീയ പഞ്ചായത്തിരാജ് ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നെടുംതൂണുകളാണ് പഞ്ചായത്തുകളെന്ന് അദ്ദേഹം പറഞ്ഞു.

PM to launch physical distribution of Property Cards under the SVAMITVA Scheme on 11th October

October 09th, 01:31 pm

In a historic move set to transform rural India and empower millions of Indians, PM Narendra Modi will launch the physical distribution of Property Cards under the SVAMITVA Scheme on 11th October. The launch will enable around one lakh property holders to download their Property Cards through the SMS link delivered on their mobile phones.