Terrorism will not go unpunished: PM Modi in Madhubani, Bihar
April 24th, 12:00 pm
On National Panchayati Raj Day, PM Modi visited Madhubani, Bihar, and launched projects worth ₹13,480 crore. He highlighted the empowerment of panchayats in the last decade. Paying tribute to the Pahalgam attack victims, the PM Modi declared, India will identify, track, and punish every terrorist, their handlers, and backers. Terrorism will not break India's spirit and will never go unpunished.ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് ബിഹാറിലെ മധുബനിയിൽ 13,480 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു
April 24th, 11:50 am
ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് ഇന്ന് ബിഹാറിലെ മധുബാനിയിൽ 13,480 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും, രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. 2025 ഏപ്രിൽ 22 ന് നടന്ന പഹൽഗാം ആക്രമണത്തിൽ മരിച്ചവരുടെ ആത്മശാന്തിക്കായി മൗനം ആചരിക്കാനും പ്രാർത്ഥിക്കാനും പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു. പഞ്ചായത്തീരാജ് ദിനത്തിൽ രാജ്യം മുഴുവനും മിഥിലയുമായും ബിഹാറുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ബിഹാറിന്റെ വികസനം ലക്ഷ്യമിട്ടുള്ള ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈദ്യുതി, റെയിൽവേ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ ഈ സംരംഭങ്ങൾ ബിഹാറിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാകവിയും ദേശീയ ഐക്കണുമായ രാംധാരി സിംഗ് ദിനകർ ജിയുടെ ചരമവാർഷികത്തിൽ അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു.