തെലുങ്കാനയിൽ ദേശീയപാത (NH)-63ന്റെയും ദേശീയ പാത (NH)-563-ന്റെയുംഭാഗങ്ങൾ വീതികൂട്ടി നാല് വരിപ്പാതയാക്കുന്ന190.76 കിലോമീറ്റർ ദൈർഘ്യവും 7597.16 കോടി രൂപ ചെലവും വരുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
June 03rd, 03:26 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി ഇന്ന്, ദേശിയ പാത-63-ന്റെ നിലവിലുള്ള അർമൂർ-ജഗ്തിയാൽ-മഞ്ചീരിയൽ ഭാഗംഹൈബ്രിഡ്ആന്വിറ്റി മോഡലിലും (HAM), ദേശീയ പാത (NH)-563-ന്റെ ജഗ്തിയാൽ-കരീംനഗർ ഭാഗംബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ടോൾ) [BOT (Toll)] വ്യവസ്ഥയിലും നാലുവരി നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് അംഗീകാരം നൽകി. മൂന്ന് വർക്ക് പാക്കേജുകളിലായി ആകെ 190.76 കിലോമീറ്റർ നീളമുള്ള ഈ പദ്ധതിയുടെ മൊത്തം മൂലധനച്ചെലവ് 7597.16 കോടി രൂപയാണ്.ഹൈദരാബാദിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 10th, 03:45 pm
ദേശീയവും ആഗോളവുമാണ് സൈബരാബാദിന്റെ കരുത്ത്. തെലങ്കാനയുടെയും രാജ്യത്തിന്റെയും ദ്രുതഗതിയിലുള്ള വികസനത്തിന്റെ പ്രധാന കേന്ദ്രമാണിത്. അതിനാൽ തെലങ്കാനയെ രാജ്യത്തിന്റെ വലിയൊരു നിർമ്മാണ ശക്തികേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിരവധി വലിയ പദ്ധതികൾക്കാണ് ഇന്ന് സൈബരാബാദിൽ നിന്ന് തുടക്കം കുറിക്കുന്നത്. ഇന്ന് തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച പദ്ധതികൾ ഇവിടെ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും തെലങ്കാനയുടെ കണക്റ്റിവിറ്റി കൂടുതൽ ശക്തമാക്കുകയും ചെയ്യും. ഈ പദ്ധതികൾക്ക് തെലങ്കാനയിലെ ജനങ്ങൾക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.ഹൈദരാബാദിൽ 9,400 കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു
May 10th, 03:30 pm
തെലങ്കാനയിലെ ഹൈദരാബാദിൽ ഏകദേശം 9,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു. ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ദേശീയവും ആഗോളവുമായി പ്രാധാന്യമുള്ള കേന്ദ്രമെന്ന നിലയിൽ ഹൈദരാബാദിന്റെ പരിവർത്തനപരമായ പങ്ക് എടുത്തുപറഞ്ഞു. തെലങ്കാനയുടെയും രാജ്യത്തിന്റെയും ദ്രുതഗതിയിലുള്ള വികസനത്തിൽ ഈ മേഖലയ്ക്കുള്ള നിർണ്ണായക പങ്ക് അടിവരയിട്ട അദ്ദേഹം, ഇന്ന് ആരംഭിച്ച ബൃഹത്തായ പദ്ധതികൾ തെലങ്കാനയെ എങ്ങനെ ഒരു പ്രധാന ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുമെന്ന് വിശദീകരിച്ചു. പദ്ധതികൾ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, ഈ പദ്ധതികളുടെ പേരിൽ തെലങ്കാനയിലെ ജനങ്ങളെ അഭിനന്ദിച്ചു.Sikkim has beautifully showcased the spirit of “Ek Bharat, Shreshtha Bharat”: PM Modi in Gangtok
April 28th, 10:25 am
Addressing the closing ceremony of Sikkim’s 50th Year of Statehood celebrations in Gangtok, Sikkim, PM Modi said the state exemplifies the spirit of ‘Ek Bharat, Shreshtha Bharat’. Highlighting tourism, sporting talent and the role of self-help groups in Sikkim, he termed the Northeast as India’s ‘Asht Lakshmi’ and called for collective efforts to accelerate Sikkim’s development and realise Viksit Bharat.PM Modi participates in the closing ceremony of Sikkim’s 50th Year of Statehood celebrations in Gangtok, Sikkim
April 28th, 10:15 am
Addressing the closing ceremony of Sikkim’s 50th Year of Statehood celebrations in Gangtok, Sikkim, PM Modi said the state exemplifies the spirit of ‘Ek Bharat, Shreshtha Bharat’. Highlighting tourism, sporting talent and the role of self-help groups in Sikkim, he termed the Northeast as India’s ‘Asht Lakshmi’ and called for collective efforts to accelerate Sikkim’s development and realise Viksit Bharat.LDF and UDF have looted Keralam for decades through a tacit understanding: PM Modi in Palakkad, Keralam
March 29th, 03:00 pm
Prime Minister Narendra Modi today addressed a massive public gathering in Palakkad, highlighting the growing momentum for change in Keralam and expressing confidence in the rising support for the BJP-led NDA in the state. “I can clearly see a different atmosphere in the state this time. Keralam is sending a message of change,” he said.PM Modi’s speech sparks massive enthusiasm in Palakkad, Keralam
March 29th, 02:45 pm
Prime Minister Narendra Modi today addressed a massive public gathering in Palakkad, highlighting the growing momentum for change in Keralam and expressing confidence in the rising support for the BJP-led NDA in the state. “I can clearly see a different atmosphere in the state this time. Keralam is sending a message of change,” he said.ഉത്തർപ്രദേശിലെ ബാരാബങ്കി മുതൽ ബഹറൈച്ച് വരെ (101.515 കിലോമീറ്റർ) നിയന്ത്രിത പ്രവേശനമുള്ള 4-വരിപ്പാതയായി ദേശീയ പാത-927, ഹൈബ്രിഡ് ആന്യുറ്റി മോഡിൽ 6969.04 കോടി രൂപ ചെലവിൽ നിർമ്മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
March 18th, 04:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി, ഉത്തർപ്രദേശിലെ ബാരാബങ്കി മുതൽ ബഹറൈച്ച് വരെ (101.515 കിലോമീറ്റർ) ഹൈബ്രിഡ് ആന്യുറ്റി മോഡിൽ 6969.04 കോടി രൂപ ചെലവിൽ നിയന്ത്രിത പ്രവേശനമുള്ള 4-വരിപ്പാതയായി ദേശീയ പാത-927 നിർമ്മിക്കുന്നതിന് അംഗീകാരം നൽകി.*അസമിലെ സിൽചറിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ*
March 14th, 11:10 am
സംസ്ഥാനത്തിന്റെ ജനകീയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ സർബാനന്ദ സോനോവാൾ ജി, ഇവിടെ സന്നിഹിതരായിട്ടുള്ള സംസ്ഥാന ഗവൺമെന്റിലെ മന്ത്രിമാർ, ജനപ്രതിനിധികൾ, എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ സിൽചറിൽ 23,550 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു
March 14th, 10:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ സിൽചറിൽ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു. ചടങ്ങിൽ സംസാരിക്കവേ, സാംസ്കാരികത്തനിമയും ഉന്മേഷവും നിറഞ്ഞ ബരാക് താഴ്‌വര സന്ദർശിക്കുന്നത് എപ്പോഴും സവിശേഷമായ അനുഭവമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരിത്രവും ഭാഷയും ലയിച്ച് സവിശേഷമായ പ്രാദേശിക സ്വത്വം രൂപപ്പെടുത്തിയ ഈ താഴ്‌വരയുടെ കവാടമാണ് സിൽചറെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ബംഗാളി, അസമീസ്, ഗോത്ര പാരമ്പര്യങ്ങൾ ഒരുമയോടെ തഴച്ചുവളരുന്ന വൈവിധ്യത്തിലാണ് ഈ മേഖലയുടെ കരുത്ത് അടങ്ങിയിരിക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു. ബരാക് താഴ്‌വരയുടെ വൈവിധ്യം അതിന്റെ വലിയ സമ്പത്താണ്, ഇത് പൗരന്മാർക്കിടയിൽ സാഹോദര്യമനോഭാവം വളർത്തുന്നു - ശ്രീ മോദി വ്യക്തമാക്കി.തമിഴ്‌നാട്ടിലെ മധുരയിൽ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
March 01st, 03:30 pm
ശ്രീ ആർ.എൻ.രവി, എൽ.മുരുകൻ, എടപ്പാടി കെ.പളനിസ്വാമി, നൈനാർ നാഗേന്ദ്രൻ, ഇ.വി.വേലു, തമിഴ്‌നാട്ടിലെ എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ, വണക്കം!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മധുരയിൽ 4,400 കോടി രൂപയിലധികം വിലമതിക്കുന്ന അടിസ്ഥാനസൗകര്യപദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും നിർവഹിച്ചു; മധുരയിലെ അടിസ്ഥാനസൗകര്യ പ്രവർത്തനങ്ങൾ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും തമിഴ്‌നാട്ടിലുടനീളമുള്ള ജനങ്ങൾക്ക് ഗണ്യമായി പ്രയോജനപ്പെടുകയും ചെയ്യും: പ്രധാനമന്ത്രി
March 01st, 03:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിലെ മധുരയിൽ 4,400 കോടി രൂപയിലധികം മൂല്യമുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. പുണ്യനഗരമായ മധുരയിൽ നടന്ന ചടങ്ങിൽ സംസാരിക്കവേ, തമിഴ്‌നാടിന്റെ വികസന യാത്രയിലെ അഭിമാനകരമായ അധ്യായമാണ് ഇന്നത്തെ ദിവസമെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നതിനും യുവാക്കൾക്ക് വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംസ്ഥാനത്തെ ലക്ഷക്കണക്കിന് വ്യക്തികളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരുന്നതിനും ഈ പദ്ധതികൾ ലക്ഷ്യമിടുന്നു. ഉയർന്ന നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നത് അടിസ്ഥാനപരമായി ജനങ്ങളെ ശാക്തീകരിക്കുന്നതിനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “കർഷകർക്ക് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ മികച്ച റോഡുകൾ, തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും സുഗമമായ യാത്ര, വ്യവസായങ്ങൾക്കു വേഗത്തിലുള്ള ഗതാഗതം എന്നിവയാണ് ഈ വികസനങ്ങളിലൂടെ അർത്ഥമാക്കുന്നത്” - ശ്രീ മോദി പറഞ്ഞു.പുതുച്ചേരിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
March 01st, 12:00 pm
പുതുച്ചേരി മുഖ്യമന്ത്രി ശ്രീ എൻ. രംഗസ്വാമി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ മൻസുഖ് മാണ്ഡവ്യ, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ ശ്രീ കെ. കൈലാസ്നാഥൻ, സ്പീക്കർ ശ്രീ ആർ. സെൽവം, ആഭ്യന്തരമന്ത്രി ശ്രീ എ. നമശിവായം, മറ്റ് നേതാക്കൾ, പുതുച്ചേരിയിലെ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ, വണക്കം!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതുച്ചേരിയിൽ 2,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു
March 01st, 11:45 am
സിദ്ധന്മാരുടെയും വിശുദ്ധരുടെയും കവികളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും നാടാണ് പുതുച്ചേരി. ഇവിടെയാണ് മഹാകവി സുബ്രഹ്മണ്യ ഭാരതി ദേശീയതയുടെ അഗ്നി പടർത്തിയത്, ശ്രീ അരബിന്ദോയും അമ്മയും ലോകത്തിന് ആത്മീയ ദർശനം നൽകിയതും ഇവിടെയാണ്.സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.അസമിൽ ബ്രഹ്മപുത്ര നദിക്കടിയിലൂടെ, ഓരോന്നിലും രണ്ടുവരി വീതമുള്ള ഇരട്ടക്കുഴൽ TBM റോഡ് തുരങ്കം നിർമിക്കുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ഒരു കുഴലിൽ റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ ഉൾപ്പെടുത്താനും വ്യവസ്ഥ; പദ്ധതിയുടെ ആകെ ദൈർഘ്യം 33.7 കിലോമീറ്റർ
February 14th, 12:56 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭാസമിതി, അസമിലെ NH-15-ലുള്ള ഗോഹ്‌പുർമുതൽ 715-ാം സെക്ഷനിലെ നുമലിഗഢ് വരെ നാലുവരി പ്രവേശന നിയന്ത്രിത ഗ്രീൻഫീൽഡ് കണക്റ്റിവിറ്റി നിർമിക്കുന്നതിന് ഇന്നലെ അംഗീകാരം നൽകി. ബ്രഹ്മപുത്ര നദിക്കടിയിലൂടെയുള്ള 15.79 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്-റെയിൽ തുരങ്കം ഉൾപ്പെടെയുള്ള ഈ പദ്ധതി എൻജിനിയറിങ് പ്രൊക്യുർമെന്റ് കൺസ്ട്രക്ഷൻ (EPC) രീതിയിലാണ് നടപ്പാക്കുന്നത്. 18,662 കോടി രൂപയാണ് പദ്ധതിയുടെ ആകെ മൂലധനച്ചെലവ്.