മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗ് ജിയുടെ ജന്മവാർഷിക ദിനത്തിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
December 23rd, 09:39 am
മുൻ പ്രധാനമന്ത്രി ഭാരതരത്ന ചൗധരി ചരൺ സിംഗ് ജിയുടെ ജന്മവാർഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ക്ഷേമത്തിനും കാർഷിക പുരോഗതിക്കും കർഷകരുടെ അഭിവൃദ്ധിക്കുമായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. രാഷ്ട്രനിർമ്മാണത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ നമ്മുടെ രാഷ്ട്രത്തിന് ഒരിക്കലും മറക്കാനാവില്ല, പ്രധാനമന്ത്രി പറഞ്ഞു.