Our government is making the vision of women-led development the axis of development: PM Modi in Bhopal, Madhya Pradesh

May 31st, 11:00 am

PM Modi participated in the Devi Ahilyabai Mahila Sashaktikaran Mahasammelan and launched multiple projects in Bhopal, Madhya Pradesh. Quoting Devi Ahilyabai, he reiterated that true governance means serving the people and improving their lives. Emphasising the government’s commitment to increasing women's participation in policymaking, the PM highlighted the progressive steps taken over the past decade.

മധ്യപ്രദേശിലെ ഭോപ്പാലിൽ ലോക്മാതാ ദേവി അഹല്യബായി ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച് മഹിളാ സശക്തികരൺ മഹാസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

May 31st, 10:27 am

ലോക്മാതാ ദേവി അഹല്യബായി ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച്, മധ്യപ്രദേശിലെ ഭോപ്പാലിൽ ഇന്ന് നടന്ന ലോക്മാതാ ദേവി അഹല്യബായി മഹിളാ സശക്തികരൺ മഹാസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഭോപ്പാലിൽ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. 'മാ ഭാരതി'ക്ക് (ഭാരത മാതാവിന്) ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ടും ഇന്ത്യയിലെ സ്ത്രീകളുടെ ശക്തിയെ അംഗീകരിച്ചുകൊണ്ടുമാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ചടങ്ങിനെ അനുഗ്രഹിക്കാൻ എത്തിയ സഹോദരിമാർക്കും പെൺമക്കൾക്കും ഈ വലിയ സമ്മേളനത്തിന്റെ ഭാഗമായതിന് അദ്ദേഹം നന്ദി പറഞ്ഞു, അവരുടെ സാന്നിധ്യം തനിക്ക് ബഹുമാനമായി തോന്നുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലോക്മാതാ ദേവി അഹല്യബായി ഹോൾക്കറിന്റെ 300-ാം ജന്മവാർഷിക ദിനമാണിന്നെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു, ഇത് 140 കോടി ഇന്ത്യക്കാർക്ക് പ്രചോദനവും രാഷ്ട്രനിർമ്മാണത്തിനുള്ള മഹത്തായ ശ്രമങ്ങൾക്ക് സംഭാവന നൽകാനുള്ള ഒരു നിമിഷവുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദേവി അഹല്യബായിയെ ഉദ്ധരിച്ചുകൊണ്ട്, യഥാർത്ഥ ഭരണം എന്നാൽ ജനങ്ങളെ സേവിക്കുകയും അവരുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണെന്ന് അദ്ദേഹം ആവർത്തിച്ചു. ഇന്നത്തെ പരിപാടി അവരുടെ ദർശനത്തെ ഉൾക്കൊള്ളുന്നുവെന്നും അവരുടെ ആദർശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇൻഡോർ മെട്രോയുടെ ഉദ്ഘാടനത്തോടൊപ്പം ദാതിയയ്ക്കും സത്‌നയ്ക്കും വ്യോമഗതാഗത സൗകര്യം കൂടി ഉൾപ്പെടുത്തിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പദ്ധതികൾ മധ്യപ്രദേശിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും വികസനം ത്വരിതപ്പെടുത്തുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പരിപാടിയിൽ സന്നിഹിതരായ എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നു.