‘ആത്മനിർഭർ ഭാരത്’: കരുത്തുറ്റതും വികസിതവുമായ ഇന്ത്യയുടെ അടിസ്ഥാനം
August 15th, 10:20 am
വികസിത ഇന്ത്യയുടെ പ്രധാന അടിത്തറകളിലൊന്നാണ് ‘ആത്മനിർഭർ ഭാരത്’ (സ്വയംപര്യാപ്ത ഇന്ത്യ) എന്നു പ്രധാനമന്ത്രി മോദി പറഞ്ഞു. 79-ാം സ്വാതന്ത്ര്യദിനത്തിൽ, പ്രതിരോധം, സാങ്കേതികവിദ്യ, ഊർജം, ബഹിരാകാശം, ഉൽപ്പാദനം എന്നീ മേഖലകളിൽ ഇന്ത്യ കൈവരിച്ച പുരോഗതി ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ‘ഓപ്പറേഷൻ സിന്ദൂർ’ ഉദാഹരിച്ച്, ഭീഷണികൾ നേരിടുന്നതിൽ തന്ത്രപരമായ സ്വയംഭരണവും തദ്ദേശീയ കഴിവുകളും നിർണായകമാണെന്നും, സ്വയംപര്യാപ്തതയാണു ദേശീയ ശക്തിയുടെയും അന്തസ്സിന്റെയും, 2047-ഓടെ വികസിത ഇന്ത്യയാകുന്നതിലേക്കുള്ള യാത്രയുടെയും അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.