പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് രാജ്യത്തെ സഹകരണ മേഖലയുടെ പുരോഗതി അവലോകനം ചെയ്തു
March 06th, 05:30 pm
സഹകരണ മേഖലയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ന്യൂ ഡൽഹിയിലെ 7, ലോക് കല്യാൺ മാർഗിൽ ഉന്നതതല യോഗം ചേർന്നു. മേഖലയിലെ സാങ്കേതിക പുരോഗതിയിലൂടെ പരിവർത്തനം സാധ്യമാക്കുന്ന സഹകർ സേ സമൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും, സഹകരണ സ്ഥാപനങ്ങളിൽ യുവാക്കളുടെയും വനിതകളുടെയും പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ചും, സഹകരണ മന്ത്രാലയത്തിന്റെ വിവിധ സംരംഭങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.