അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയിൽ 14,105.83 കോടി രൂപാ ചെലവിൽ 1200 മെഗാവാട്ട് കലായ്-II ജലവൈദ്യുത പദ്ധതി നിർമ്മാണത്തിനുള്ള നിക്ഷേപ നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
April 08th, 04:28 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയിൽ ലോഹിത് നദിക്ക് കുറുകെ കലായ്-II ജലവൈദ്യുത പദ്ധതി (HEP) നിർമ്മിക്കുന്നതിനായി 14,105.83 കോടി രൂപയുടെ നിക്ഷേപത്തിന് അംഗീകാരം നൽകി. 78 മാസമാണ് പദ്ധതിയുടെ പൂർത്തീകരണ കാലാവധി.മൻ കി ബാത്തിൽ, പശ്ചിമേഷ്യൻ പ്രതിസന്ധി മറികടക്കാൻ 140 കോടി ഇന്ത്യക്കാരുടെ ഐക്യത്തിൽ പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു
March 29th, 11:30 am
ഈ മാസത്തെ മൻ കി ബാത്ത് പരിപാടിയിൽ, പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിക്കുകയും പ്രതിസന്ധി മറികടക്കാൻ ഐക്യത്തോടെ നിലകൊള്ളേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. കിംവദന്തികളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും സർക്കാർ നൽകുന്ന വിവരങ്ങളിൽ മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു. ജ്ഞാനഭാരതം സർവേ, കായികക്ഷമതയും ഫിറ്റ്നസും, ജലസംരക്ഷണം, മത്സ്യകൃഷി, സൗരോർജ്ജം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.വികസിത് ഭാരത് സങ്കല്‍പ് യാത്രയില്‍ സ്ത്രീകള്‍ പ്രധാന പങ്കാളികള്‍
November 30th, 01:26 pm
വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചു. പ്രധാനമന്ത്രി മഹിളാ കിസാന്‍ ഡ്രോണ്‍ കേന്ദ്രത്തിനും അദ്ദേഹം തുടക്കമിട്ടു. പരിപാടിക്കിടെ, ദിയോഘറിലെ എയിംസില്‍ 10,000-ാമത് ജന്‍ ഔഷധി കേന്ദ്രം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. കൂടാതെ, രാജ്യത്തെ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000 ല്‍ നിന്ന് 25,000 ആയി ഉയര്‍ത്തുന്നതിനുള്ള പരിപാടിയും ശ്രീ മോദി ആരംഭിച്ചു. ഈ വര്‍ഷമാദ്യം തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് ഡ്രോണുകള്‍ നല്‍കുകയും ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000ല്‍ നിന്ന് 25,000 ആക്കി ഉയര്‍ത്തുകയും ചെയ്യുന്ന ഈ രണ്ട് സംരംഭങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണമാണ് പരിപാടിയിലൂടെ അടയാളപ്പെടുത്തുന്നത്.