The world is seeing India as a bright spot of growth and hope: PM Modi at Economic Times World Leaders Forum 2026
August 21st, 09:00 pm
While addressing the Economic Times World Leaders Forum 2026, PM Modi highlighted India's next-generation reform journey, from governance and policy reforms to Ease of Living and Ease of Doing Business. He underlined how these reforms are driving growth, creating opportunities and strengthening India's foundation for a Viksit Bharat.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇക്കണോമിക് ടൈംസ് ലോക നേതൃ ഫോറം 2026-നെ അഭിസംബോധന ചെയ്തു
August 21st, 08:25 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇക്കണോമിക് ടൈംസ് ലോക നേതൃ ഫോറം 2026-നെ അഭിസംബോധന ചെയ്തു. വിശിഷ്ട വ്യക്തികളെയും നയരൂപീകരണ വിദഗ്ധരെയും വ്യവസായ പ്രമുഖരെയും അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, ഈ പ്രശസ്തമായ ഉച്ചകോടിയിൽ പങ്കെടുക്കാനായതിൽ നിർവ്യാജമായ സന്തോഷം പ്രകടിപ്പിച്ചു.പശ്ചിമ ബംഗാൾ അഴിമതിയുടെയും "പണമിടപാട്" സംസ്കാരത്തിന്റെയും പിടിയിൽ അകപ്പെട്ടിരിക്കുന്നു: മേദിനിപൂരിൽ പ്രധാനമന്ത്രി മോദി
April 19th, 11:30 am
മേദിനിപൂർ റാലിയിൽ, പ്രധാനമന്ത്രി മോദി ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയെ ടിഎംസിയുടെ കീഴിൽ ബംഗാളിന്റെ സ്തംഭനാവസ്ഥയുമായി താരതമ്യം ചെയ്തു, അഴിമതി, തൊഴിലില്ലായ്മ, കുടിയേറ്റം എന്നിവ ചൂണ്ടിക്കാട്ടി. കൊള്ളരഹിത ബംഗാൾ എന്ന് ആഹ്വാനം ചെയ്തുകൊണ്ട്, മാറ്റത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു - പാൽറ്റാനോ ഡോർക്കർ! നീല വിപ്ലവം വാഗ്ദാനം ചെയ്തുകൊണ്ട് ബംഗാളിന്റെ ഉപയോഗിക്കാത്ത മത്സ്യബന്ധന സാധ്യതകളെയും അദ്ദേഹം എടുത്തുകാണിച്ചു.ചൂഷണം അവസാനിപ്പിക്കുന്നതിനായി മണ്ഡികളിൽ നിന്ന് ടിഎംസി സിൻഡിക്കേറ്റുകളെ നീക്കം ചെയ്യും: പശ്ചിമ ബംഗാളിലെ ജാർഗ്രാമിൽ പ്രധാനമന്ത്രി മോദി
April 19th, 11:20 am
ജാർഗ്രാം റാലിയിൽ പ്രധാനമന്ത്രി മോദി നുഴഞ്ഞുകയറ്റത്തെക്കുറിച്ചും ബംഗാളിന്റെ സ്വത്വത്തിൽ അതിന്റെ സ്വാധീനത്തെക്കുറിച്ചും ആശങ്കകൾ ഉന്നയിക്കുകയും, വിഭജന രാഷ്ട്രീയത്തിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഉയർന്ന വൈദ്യുതി ബില്ലുകളുടെയും ക്ഷാമത്തിന്റെയും പ്രശ്നങ്ങൾ അദ്ദേഹം തുറന്നുകാട്ടി, പ്രധാനമന്ത്രി സൂര്യ ഘർ പ്രകാരം ശുദ്ധവും താങ്ങാനാവുന്നതുമായ ഊർജ്ജത്തിലൂടെ ആശ്വാസം വാഗ്ദാനം ചെയ്തു. കർഷകർ, ആദിവാസികൾ, യുവാക്കൾ എന്നിവർക്കുള്ള പ്രധാന ഉറപ്പുകൾ, ഉയർന്ന എംഎസ്പി, വിപുലീകരിച്ച ക്ഷേമ പദ്ധതികൾ, മെച്ചപ്പെട്ട സ്കൂളുകൾ, ആരോഗ്യ സംരക്ഷണം, സിൻഡിക്കേറ്റ് നിയന്ത്രണത്തിൽ നിന്നുള്ള മോചനം എന്നിവ അദ്ദേഹം വിശദീകരിച്ചു.പശ്ചിമ ബംഗാളിലെ ബിഷ്ണുപൂർ, പുരുലിയ, ജാർഗ്രാം, മേദിനിപൂർ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദിയുടെ ആവേശകരമായ റാലികൾ
April 19th, 11:00 am
ബിഷ്ണുപൂർ, പുരുലിയ, ഝാർഗ്രാം, മേദിനിപൂർ എന്നിവിടങ്ങളിലെ വമ്പിച്ചതും ഊർജ്ജസ്വലവുമായ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, പശ്ചിമ ബംഗാളിലെ സ്ത്രീ ശാക്തീകരണം, വികസനം, നിർണായക മാറ്റം എന്നിവയുടെ ശക്തവും സ്ഥിരവുമായ സന്ദേശം പ്രധാനമന്ത്രി മോദി നൽകി.ഡൽഹിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
March 08th, 03:54 pm
വികസനത്തിന് പുതിയ ആക്കം കൂട്ടാൻ ഇന്ന് നാമെല്ലാവരും ഡൽഹിയിൽ ഒത്തുകൂടി. അൽപ്പം മുമ്പ്, മുപ്പത്തിമൂവായിരം കോടി രൂപയുടെ പദ്ധതികൾ ഇവിടെ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. മെട്രോ വികസനം മുതൽ ആയിരക്കണക്കിന് ഗവൺമെൻ്റ് ജീവനക്കാർക്ക് ഭവന നിർമ്മാണം വരെ, തലസ്ഥാനം സൗകര്യങ്ങളുടെ തുടർച്ചയായ ശക്തിപ്പെടുത്തലിന് സാക്ഷ്യം വഹിക്കുന്നു, അത് പുതിയ ഊർജ്ജസ്വലത നൽകുന്നു. ഡൽഹിയിലെ ജനങ്ങളായ നിങ്ങൾ ഒരു വർഷം മുമ്പ് ഇവിടെ ബിജെപിയുടെ ഇരട്ട എഞ്ചിൻ ഗവൺമെന്റ് സ്ഥാപിച്ച പുതിയ പ്രതീക്ഷയും ദൃഢനിശ്ചയവും ഇപ്പോൾ ഈ വികസന പ്രവർത്തനങ്ങളിൽ ദൃശ്യമാണ്. ഈ തടസ്സമില്ലാത്ത പുരോഗതിയുടെ പ്രവാഹത്തിന് ഡൽഹിയിലെ എല്ലാ പൗരന്മാർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡൽഹിയിൽ 33,500 കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു
March 08th, 10:26 am
ഡൽഹിയിൽ 33,500 കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു. ഡൽഹിയുടെ വികസനത്തിന് പുതിയ വേഗത നൽകാനാണ് നാം ഇന്ന് ഇവിടെ ഒത്തുചേർന്നിരിക്കുന്നത്.”ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.ന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
February 27th, 08:30 pm
നിങ്ങളെല്ലാവരും 'റൈസിംഗ് ഇന്ത്യ'യെ (ഉയരുന്ന ഇന്ത്യയെ) കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഇതിൽ നിങ്ങൾ നൽകുന്ന ഊന്നൽ 'ഉള്ളിലുള്ള ശക്തി'യിലാണ്—ലളിതമായി പറഞ്ഞാൽ, രാഷ്ട്രത്തിന്റെ സ്വന്തം സഹജമായ കഴിവിനാണ് നിങ്ങൾ മുൻഗണന നൽകുന്നത്. നമ്മുടെ ശാസ്ത്രങ്ങളിൽ ഇങ്ങനെ പറയപ്പെടുന്നു: 'തത്ത്വമസി!'—അതായത്, നമ്മൾ പരബ്രഹ്മത്തിൽ എന്തിനെയാണോ തിരയുന്നത്, അത് നമ്മുടെ ഉള്ളിൽത്തന്നെയുണ്ട്, അത് നമ്മൾ തന്നെയാണ്. ശക്തി നമുക്കുള്ളിലാണ്, അത് നമ്മൾ തിരിച്ചറിയണം. കഴിഞ്ഞ 11 വർഷത്തിനിടയിൽ ഇന്ത്യ ആ കരുത്ത് തിരിച്ചറിഞ്ഞു കഴിഞ്ഞു, ഇന്ന് രാജ്യം അത് ശാക്തീകരിക്കാൻ നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്.നെറ്റ്‌വർക്ക് 18 റൈസിംഗ് ഭാരത് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
February 27th, 08:00 pm
ഉള്ളിലെ കരുത്ത് എന്ന പ്രമേയത്തിൽ ഊന്നിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റൈസിംഗ് ഭാരത് ഉച്ചകോടിയെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 11 വർഷത്തെ ഇന്ത്യയുടെ പ്രയാണത്തെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ദേശീയ സാധ്യതകൾ വീണ്ടെടുക്കുന്നതിനെക്കുറിച്ചും സാമ്പത്തിക സ്വയംപര്യാപ്തതയെക്കുറിച്ചും 2047-ഓടെ വികസിത ഇന്ത്യയിലേക്കുള്ള മാർഗരേഖയെക്കുറിച്ചും വിശദമായി സംസാരിച്ചു.പ്രധാനമന്ത്രി ഫെബ്രുവരി 22ന് മീററ്റ് സന്ദർശിക്കും
February 20th, 06:52 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 22ന് ഉത്തർപ്രദേശിലെ മീററ്റ് സന്ദർശിക്കും. ഉച്ചയ്ക്ക് 12.30ന്, ശതാബ്ദി നഗർ നമോ ഭാരത് സ്റ്റേഷനിൽ പ്രധാനമന്ത്രി മീററ്റ് മെട്രോയും നമോ ഭാരത് ട്രെയിനും ഫ്ലാഗ് ഓഫ് ചെയ്യും. അവിടെ നിന്ന് മീററ്റ് സൗത്ത് സ്റ്റേഷൻ വരെ അദ്ദേഹം മെട്രോ യാത്ര നടത്തും. ഉച്ചയ്ക്ക് ഒരു മണിയോടെ, മീററ്റിൽ ഏകദേശം 12,930 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് രാഷ്ട്രത്തിന് സമർപ്പിക്കും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണ്ണരൂപം
August 22nd, 05:15 pm
പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ് ബോസ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, ശാന്തനു ഠാക്കൂർ ജി, രവ്‌നീത് സിംഗ് ജി, സുകാന്ത മജുംദാർ ജി, പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശുവേന്ദു അധികാരി ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകൻ ശോമിക് ഭട്ടാചാര്യ ജി, ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റ് പൊതുജന പ്രതിനിധികളെ, മഹതികളെ, മാന്യരെ,പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ 5200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു
August 22nd, 05:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ 5200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു. പശ്ചിമ ബംഗാളിന്റെ വികസനം വേഗത്തിലാക്കാനുള്ള അവസരം തനിക്ക് വീണ്ടും ലഭിച്ചതായി സദസ്സിനെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. നൊവാപാരമുതൽ ജയ് ഹിന്ദ് വിമാനത്താവളംവരെയുള്ള കൊൽക്കത്ത മെട്രോ യാത്രയുടെ അനുഭവം പങ്കുവച്ച ശ്രീ മോദി, ഈ സന്ദർശന വേളയിൽ നിരവധി സഹപ്രവർത്തകരുമായി സംവദിച്ചതായും കൊൽക്കത്തയുടെ പൊതുഗതാഗത സംവിധാനത്തിന്റെ ആധുനികവൽക്കരണത്തിൽ ഏവരും സന്തോഷം പ്രകടിപ്പിച്ചതായും പറഞ്ഞു. ആറുവരി കോന അതിവേഗ ഉയരപ്പാതയ്ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ആയിരക്കണക്കിന് കോടി രൂപയുടെ ഈ പദ്ധതികളുടെ പേരിൽ കൊൽക്കത്തയിലെ ജനങ്ങൾക്കും പശ്ചിമ ബംഗാളിലെ എല്ലാ പൗരന്മാർക്കും അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു.അർബൻ എസ്റ്റൻഷൻ റോഡ്-II ന്റേയും ദ്വാരക അതിവേഗ പാതയുടേയും ഡൽഹി ഭാഗത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
August 17th, 12:45 pm
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, നിതിൻ ഗഡ്കരി ജി, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ജി, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് സക്സേന ജി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, അജയ് തംത ജി, ഹർഷ് മൽഹോത്ര ജി, ഡൽഹിയിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള എം പിമാർ, സന്നിഹിതരായ മന്ത്രിമാർ, മറ്റ് പൊതുപ്രതിനിധികൾ, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 11,000 കോടി രൂപയുടെ രണ്ടു പ്രധാന ദേശീയ പാത പദ്ധതികൾ ഉദ്ഘാടനം ചെയ്തു
August 17th, 12:39 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ രോഹിണിയിൽ ഏകദേശം 11,000 കോടി രൂപയുടെ രണ്ടു പ്രധാന ദേശീയ പാത പദ്ധതികൾ ഉദ്ഘാടനം ചെയ്തു. അതിവേഗപാതയുടെ പേരു “ദ്വാരക” എന്നാണെന്നും പരിപാടി നടക്കുന്നതു “രോഹിണി”യിലാണെന്നും ചൂണ്ടിക്കാട്ടി, സ്ഥലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രധാനമന്ത്രി പരാമർശിച്ചു. ജന്മാഷ്ടമി ആഘോഷങ്ങളുടെ അന്തരീക്ഷം എടുത്തുകാട്ടി, ദ്വാരകാധീശന്റെ നാട്ടിൽ നിന്നുള്ള വ്യക്തിയാണു താനെന്ന യാദൃച്ഛികതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീകൃഷ്ണന്റെ സാന്നിധ്യം അന്തരീക്ഷത്തിലാകെ നിറഞ്ഞിരിക്കുന്നതായി അദ്ദേഹം പരാമർശിച്ചു.രാജസ്ഥാനിലെ ബിക്കാനീറിൽ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
May 22nd, 12:00 pm
രാജസ്ഥാൻ ഗവർണർ ഹരിഭാവു ബാഗ്‌ഡെ ജി, ഈ സംസ്ഥാനത്തെ ജനപ്രിയ മുഖ്യമന്ത്രി ശ്രീമാൻ ഭജൻ ലാൽ ജി, മുൻ മുഖ്യമന്ത്രി സഹോദരി വസുന്ധര രാജെ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ അശ്വിനി വൈഷ്ണവ് ജി, അർജുൻ റാം മേഘ്‌വാൾ ജി, രാജസ്ഥാൻ ഉപമുഖ്യമന്ത്രി ദിയ കുമാരി ജി, പ്രേം ചന്ദ് ജി, രാജസ്ഥാൻ ഗവൺമെന്റിലെ മറ്റ് മന്ത്രിമാർ, പാർലമെന്റിലെ എന്റെ സഹപ്രവർത്തകൻ മദൻ റാത്തോഡ് ജി, മറ്റ് എംപിമാരേ, എംഎൽഎമാരേ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ബീക്കാനേറിൽ 26,000 കോടി രൂപയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും സമർപ്പിക്കുകയും ചെയ്തു
May 22nd, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു രാജസ്ഥാനിലെ ബീക്കാനേറിൽ 26,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്യവേ, 18 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ജനങ്ങൾ വലിയ തോതിൽ ഓൺലൈനായി പങ്കെടുക്കുന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. നിരവധി ഗവർണർമാരും മുഖ്യമന്ത്രിമാരും ലെഫ്റ്റനന്റ് ഗവർണർമാരും മറ്റു ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തതായി അദ്ദേഹം സൂചിപ്പിച്ചു. രാജ്യമെമ്പാടുമുള്ള എല്ലാ ആദരണീയ വ്യക്തികൾക്കും പൗരന്മാർക്കും പ്രധാനമന്ത്രി അഭിവാദ്യമർപ്പിച്ചു.AAP-da's sinking ship will drown in Yamuna Ji: PM Modi in Kartar Nagar, Delhi
January 29th, 01:16 pm
PM Modi today, addressed a massive crowd in Kartar Nagar, declared that Delhi had rejected excuses, fake promises, and deception. He asserted that the city demanded a double-engine BJP government focused on welfare and development, ensuring housing, modernization, piped water, and an end to the tanker mafia. Confident of victory, he proclaimed, On February 5th, AAP-da Jayegi, BJP Aayegi!”PM Modi’s power-packed rally in Kartar Nagar ignites BJP’s campaign
January 29th, 01:15 pm
PM Modi today, addressed a massive crowd in Kartar Nagar, declared that Delhi had rejected excuses, fake promises, and deception. He asserted that the city demanded a double-engine BJP government focused on welfare and development, ensuring housing, modernization, piped water, and an end to the tanker mafia. Confident of victory, he proclaimed, On February 5th, AAP-da Jayegi, BJP Aayegi!”Developing Indian Railways is key to achieving the resolve of Viksit Bharat: PM
January 06th, 01:00 pm
PM Modi inaugurated key railway projects in Jammu, including the new Jammu Railway Division, and launched the Charlapalli Terminal Station in Telangana. He also laid the foundation for the Rayagada Railway Division Building in Odisha. These initiatives aim to modernize railway infrastructure, improve connectivity, create jobs, and promote regional development, with special emphasis on enhancing passenger facilities and boosting economic growth.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു
January 06th, 12:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. പുതിയ ജമ്മു റെയിൽവേ ഡിവിഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ രായഗഡ റെയിൽവേ ഡിവിഷൻ കെട്ടിടത്തിൻ്റെ തറക്കല്ലിടലും തെലങ്കാനയിലെ ചാർലപ്പള്ളി ന്യൂ ടെർമിനൽ സ്റ്റേഷൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.