പ്രധാനമന്ത്രി നവംബർ 9-ന് ഡെറാഡൂൺ സന്ദർശിക്കും.

November 08th, 09:26 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 9-ന് ഉച്ചയ്ക്ക് 12:30-ഓടെ ഡെറാഡൂൺ സന്ദർശിക്കുകയും ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണത്തിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും. രജതജൂബിലി സ്മരണാർത്ഥം പുറത്തിറക്കുന്ന തപാൽ സ്റ്റാമ്പ് പ്രധാനമന്ത്രി പ്രകാശനം ചെയ്യുകയും സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.

നൈനിറ്റാളിൽ കാർ ഒലിച്ചുപോയതിനെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

July 08th, 08:39 pm

ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ കാർ ഒലിച്ചുപോയതിനെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഗാധ ദുഃഖം പ്രകടിപ്പിച്ചു.