പുതിയ പാർലമെന്റ് മന്ദിരം നാമേവരിലും അഭിമാനവും പ്രതീക്ഷയും നിറയ്ക്കും : പ്രധാനമന്ത്രി
May 28th, 12:02 pm
ഇന്ന് നമുക്കെല്ലാവർക്കും അവിസ്മരണീയമായ ദിവസമാണ് . പാർലമെന്റിന്റെ പുതിയ മന്ദിരം നാമേവരിലും അഭിമാനവും പ്രതീക്ഷയും നിറയ്ക്കാൻ പോകുന്നു. ജനങ്ങളുടെ ശാക്തീകരണത്തോടൊപ്പം രാജ്യത്തിന്റെ ഐശ്വര്യത്തിനും ശക്തിക്കും ദിവ്യവും മഹത്തരവുമായ ഈ കെട്ടിടം പുതിയ ദിശയും ശക്തിയും നൽകുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്.മോദി ഗവണ്മെന്റിന്റെ 9 വർഷത്തെ കുറിച്ചുള്ള പൗരന്മാരുടെ ട്വീറ്റുകൾ പ്രധാനമന്ത്രി പങ്കുവെച്ചു
May 27th, 01:14 pm
2014 മുതൽ ഗവൺമെന്റിനെ അഭിനന്ദിച്ച കാര്യങ്ങൾ എടുത്തുകാണിച്ചുകൊണ്ട് മോദി ഗവണ്മെന്റിന്റെ 9 വർഷത്തെ കുറിച്ച് പൗരന്മാർ നടത്തിയ ട്വീറ്റുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനമാകും : പ്രധാനമന്ത്രി
May 26th, 06:51 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു. വീഡിയോയിൽ വോയ്‌സ് ഓവറിന്റെ രൂപത്തിൽ ശ്രീ മോദി പൗരന്മാരുടെ ചിന്തകൾ ഉദ്ധരിച്ചു.