മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന്റെ 11 വർഷം അടയാളപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
September 25th, 01:01 pm
ഇന്ത്യയുടെ സാമ്പത്തിക മേഖലയിലും സംരംഭക ആവാസവ്യവസ്ഥയിലും മെയ്ക്ക് ഇൻ ഇന്ത്യ സംരംഭം കൊണ്ടുവന്ന പരിവർത്തനാത്മക സ്വാധീനം ആഘോഷിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അതിൻ്റെ 11-ാം വാർഷികം അടയാളപ്പെടുത്തി . ഇന്ത്യയുടെ സംരംഭകർക്ക് മെയ്ക്ക് ഇൻ ഇന്ത്യ പ്രദാനം ചെയ്ത പ്രചോദനത്തെ പ്രശംസിച്ച ശ്രീ മോദി, ഇതിലൂടെ ആഗോളസ്വാധീനം തന്നെ സൃഷ്ടിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി .ആയുഷ്മാൻ ഭാരതിന്റെ ഏഴാം വാർഷികാഘോഷം അടയാളപ്പെടുത്തി പ്രധാനമന്ത്രി
September 23rd, 12:52 pm
ആയുഷ്മാൻ ഭാരതിന്റെ ഏഴ് വർഷം തികയുന്ന വേളയിൽ, ദശലക്ഷക്കണക്കിന് പൗരന്മാർക്ക് താങ്ങാനാവുന്ന വില, സാമ്പത്തിക സംരക്ഷണം, അന്തസ്സ് എന്നിവ ഉറപ്പാക്കിക്കൊണ്ട് ആയുഷ്മാൻ ഭാരത് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിലേക്കുള്ള പ്രവേശനം പുനർനിർവചിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീണ്ടും ആവർത്തിച്ചു.പ്രധാനമന്ത്രി സെപ്റ്റംബർ 17 ന് മധ്യപ്രദേശ് സന്ദർശിക്കും
September 16th, 02:49 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 17 ന് മധ്യപ്രദേശ് സന്ദർശിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ധാറിൽ വെച്ച് 'സ്വസ്ത് നാരി സശക്ത് പരിവാർ', 'എട്ടാമത് രാഷ്ട്രീയ പോഷൻ മാഹ്' എന്നീ കാമ്പെയ്‌നുകൾക്ക് അദ്ദേഹം തുടക്കം കുറിക്കും. അദ്ദേഹം മറ്റ് നിരവധി സംരംഭങ്ങൾക്ക് തറക്കല്ലിടുകയും, തുടക്കം കുറിക്കുകയും, ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന്റെ 10 വർഷത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
July 01st, 09:40 am
ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന്റെ പത്ത് വർഷം വിജയകരമായി പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഒരു ദശാബ്ദത്തിനുശേഷം, എണ്ണമറ്റ ജീവിതങ്ങളെ സ്പർശിക്കുകയും ശാക്തീകരണത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടുകയും ചെയ്ത ഒരു യാത്രയ്ക്ക് നാം സാക്ഷ്യം വഹിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ദൃഢനിശ്ചയത്താൽ ഇന്ത്യ ഡിജിറ്റൽ പണമിടപാടുകളിൽ നിരവധി മുന്നേറ്റങ്ങൾ നടത്തി ശ്രീ മോദി പറഞ്ഞു.പ്രധാനമന്ത്രി ജൂൺ 20 മുതൽ 21 വരെ ബിഹാർ, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും
June 19th, 05:48 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂൺ 20 മുതൽ 21 വരെ ബിഹാർ, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. ജൂൺ 20 ന് അദ്ദേഹം ബിഹാറിലെ സിവാൻ സന്ദർശിക്കുകയും ഉച്ചയ്ക്ക് 12 മണിയോടെ ഒന്നിലധികം വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.വന്യജീവികളെ സംരക്ഷിക്കുന്നതിനായുള്ള രാജ്യത്തിന്റെ പ്രതിബദ്ധത വ്യക്തമാക്കി പ്രധാനമന്ത്രി
March 03rd, 07:14 pm
ലോക വന്യജീവി ദിനമായ ഇന്ന്, വന്യജീവികളെ സംരക്ഷിക്കുന്നതിനായുള്ള രാജ്യത്തിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വ്യക്തമാക്കി. MyGovIndia എക്സിൽ കുറിച്ച ഒരു പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:പരീക്ഷാ സമ്മർദ്ദത്തെയും ഉത്കണ്ഠയെയും വിജയകരമായി മറികടന്ന മികച്ച വിദഗ്ദ്ധരിൽ നിന്ന് അനുഭവങ്ങൾ ശ്രവിക്കൂ : പ്രധാനമന്ത്രി
February 17th, 07:41 pm
പരീക്ഷാ സമ്മർദ്ദത്തെയും ഉത്കണ്ഠയെയും വിജയകരമായി മറികടന്ന യുവ 'എക്സാം വാരിയേഴ്സിനെ’ ഉൾപ്പെടുത്തി 'പരീക്ഷാ പേ ചർച്ച' 2025 ന്റെ ഒരു പ്രത്യേക എപ്പിസോഡ് ഫെബ്രുവരി 18 ന് രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യും. പരീക്ഷാ സമ്മർദ്ദത്തെയും ഉത്കണ്ഠയെയും മറികടക്കുന്നതിനെക്കുറിച്ചും സമ്മർദ്ദത്തിനു കീഴിൽ ശാന്തത കൈവരിക്കുന്നതിനായുള്ള അവരുടെ അനുഭവങ്ങൾ, ഉൾക്കാഴ്ചകൾ എന്നിവ എപ്പിസോഡിൽ പ്രദർശിപ്പിക്കും.പരീക്ഷാ സമയത്ത്, പരീക്ഷാ യോദ്ധാക്കളെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും വലിയ സഹായികളിൽ ഒന്നാണ് പോസിറ്റീവിറ്റി: പ്രധാനമന്ത്രി
February 15th, 05:58 pm
പരീക്ഷാ തയ്യാറെടുപ്പുകളിൽ വിദ്യാർത്ഥികൾക്കുള്ള നിർണായക സഹായി എന്ന നിലയിൽ പോസിറ്റീവിറ്റിയുടെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി 'പരീക്ഷ പേ ചർച്ച' യിലെ നാളത്തെ അധ്യായം വീക്ഷിക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ചു.ഗ്രാമീണ ഭൂമി ഡിജിറ്റൽവൽക്കരണം സാങ്കേതികവിദ്യയുടെയും സദ്ഭരണത്തിന്റെയും കരുത്തു പ്രയോജനപ്പെടുത്തി ഗ്രാമീണമേഖലയെ മികച്ച രീതിയിൽ ശാക്തീകരിക്കുന്നു: പ്രധാനമന്ത്രി
January 18th, 10:54 am
ഗ്രാമീണ ഭൂമി ഡിജിറ്റൽവൽക്കരണം സാങ്കേതികവിദ്യയുടെയും സദ്ഭരണത്തിന്റെയും കരുത്തു പ്രയോജനപ്പെടുത്തി ഗ്രാമീണമേഖലയെ മികച്ച രീതിയിൽ ശാക്തീകരിക്കുന്നുവെന്നു പ്രധാനമന്ത്രി.പരിവർത്തനാത്മകമായ സ്വാമിത്വ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്ന ത്രെഡ് പങ്കിട്ട് പ്രധാനമന്ത്രി
January 18th, 10:07 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്, പരിവർത്തനാത്മകമായ സ്വാമിത്വ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്ന ത്രെഡ് പങ്കിട്ടു.ഇന്ത്യയിലെ പ്രതിഭാധനരായ യുവാക്കൾ കാരണം രാജ്യം വിവിധ മേഖലകളിൽ അഭൂതപൂർവമായ വളർച്ച കൈവരിക്കുന്നു: പ്രധാനമന്ത്രി
January 04th, 04:14 pm
വിവിധ മേഖലകളിൽ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളെ പ്രകീർത്തിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി , ഈ വിജയത്തിന് രാജ്യത്തിൻ്റെ യുവാക്കളുടെ ഊർജ്ജവും കഴിവും കാരണമായതായി പറഞ്ഞു.ഡിസംബർ 26ന് ന്യൂഡൽഹിയിൽ വീർ ബാൽ ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും
December 25th, 01:58 pm
2024 ഡിസംബർ 26 ന് ഉച്ചയ്ക്ക് 12 മണിക്ക് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന, ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളയായ കുട്ടികളെ ആദരിക്കുന്ന ദേശീയ ആഘോഷമായ വീർ ബാൽ ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ചുള്ള സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യുകയും ചെയ്യും.നമ്മുടെ യുവശക്തിക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും: പ്രധാനമന്ത്രി
November 28th, 07:41 pm
ഇന്ത്യയുടെ യുവശക്തിക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവർക്ക് തിളങ്ങാനും അവരെ മികവുറ്റവരാക്കാനും എല്ലാ അവസരങ്ങളും നൽകാനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.Prime Minister hails Make In India success story for global economic boost
July 16th, 10:28 pm
The Prime Minister, Shri Narendra Modi has hailed Make In India success story for global economic boost. Shri Modi has shared a glimpse of how Make In India is propelling India's economy onto the global stage.9 വർഷം തികച്ച ഡിജിറ്റൽ ഇന്ത്യ സംരംഭത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
July 01st, 01:49 pm
ഡിജിറ്റൽ ഇന്ത്യ പദ്ധതി 9 വർഷം വിജയകരമായി പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. സുഗമ ജീവിതവും സുതാര്യതയും വർദ്ധിപ്പിക്കുന്ന ശാക്തീകരിക്കപ്പെട്ട ഇന്ത്യയുടെ പ്രതീകമാണ് ഡിജിറ്റൽ ഇന്ത്യയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ബാങ്കിംഗ് മേഖലയെ പരിവർത്തനം ചെയ്യുന്നതിൽ പൊതുമേഖലാ ബാങ്കുകളുടെ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 19th, 08:03 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ MyGovIndia യുടെ ഒരു ത്രെഡ് പോസ്റ്റ് പങ്കിടുകയും ബാങ്കിംഗ് മേഖലയെ പരിവർത്തനം ചെയ്യുന്നതിൽ പൊതുമേഖലാ ബാങ്കുകളുടെ സംഭാവനകൾ എടുത്തുകാട്ടുകയും ചെയ്തു.ദേശീയ ക്രിയേറ്റേഴ്സ് അവാർഡിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു
February 11th, 08:28 pm
MyGov വെബ്സൈറ്റിൽ ലഭ്യമായ ദേശീയ ക്രിയേറ്റേഴ്സ് അവാർഡിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.ഡിസംബർ 26-ന് 'വീർബാൽ ദിവസ്' ആഘോഷപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും
December 25th, 04:17 pm
2023 ഡിസംബർ 26 ന് രാവിലെ 10:30 ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ‘വീർ ബാൽ ദിവസ്’ പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ഡൽഹിയിലെ യുവാക്കളുടെ മാർച്ച് പാസ്റ്റും പരിപാടിയിൽ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.ഗവൺമെന്റ് പദ്ധതികൾ ദീപാവലി ദിനത്തിൽ എല്ലാ വീടുകളിലും സന്തോഷം പകരുന്നു: പ്രധാനമന്ത്രി
November 10th, 03:03 pm
നിരവധി ഗവൺമെന്റ് പദ്ധതികൾ ദീപാവലി ദിനത്തിൽ എല്ലാ വീടുകളിലും സന്തോഷം പകരുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംതൃപ്തി രേഖപ്പെടുത്തി.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 സെപ്റ്റംബർ 24 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
September 24th, 11:30 am
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ, നമസ്‌കാരം. മറ്റൊരു എപ്പിസോഡില്‍ രാജ്യത്തിന്റെ എല്ലാ വിജയങ്ങളും നമ്മുടെ നാട്ടുകാരുടെ വിജയവും അവരുടെ പ്രചോദനാത്മകമായ ജീവിതയാത്രയും നിങ്ങളുമായി പങ്കിടാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ ദിവസങ്ങളില്‍ എനിക്ക് ലഭിച്ച കത്തുകളും സന്ദേശങ്ങളും മിക്കതും രണ്ട് വിഷയങ്ങളെ സംബന്ധിച്ചുള്ളതാണ്. ആദ്യ വിഷയം ചന്ദ്രയാന്‍ 3 ന്റെ വിജയകരമായ ലാന്‍ഡിങ് ആണ്, രണ്ടാമത്തേത് ഡല്‍ഹിയില്‍ ജി-20 യുടെ വിജയകരമായ സംഘാടനമാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകളില്‍ നിന്നും, രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളില്‍ നിന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും എനിക്ക് എണ്ണമറ്റ കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ചന്ദ്രയാന്‍ 3 ന്റെ ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ കോടിക്കണക്കിന് ആളുകള്‍ വിവിധ മാധ്യമങ്ങളിലൂടെ ഒരുമിച്ച് ഈ സംഭവത്തിന് അനുനിമിഷം സാക്ഷ്യം വഹിച്ചിരുന്നു. ഐ.എസ്.ആര്‍.ഒ.യുടെ യൂട്യൂബ് ചാനലില്‍ 80 ലക്ഷത്തിലധികം ആളുകള്‍ ഈ പരിപാടി തത്സമയം കണ്ടു. ചന്ദ്രയാന്‍ 3മായി കോടിക്കണക്കിന് ഭാരതീയര്‍ എത്ര ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇത് കാണിക്കുന്നു. ചന്ദ്രയാന്റെ ഈ വിജയത്തെക്കുറിച്ച്, ഈ ദിവസങ്ങളില്‍ രാജ്യത്ത് വളരെ മനോഹരമായ ഒരു ക്വിസ് മത്സരം നടക്കുന്നുണ്ട് - ചോദ്യോത്തര മത്സരം, അതിന് 'ചന്ദ്രയാന്‍-3 മഹാക്വിസ്' എന്നാണ് പേരിട്ടിരിക്കുന്നത്. ഇതുവരെ 15 ലക്ഷത്തിലധികം പേരാണ് MyGov പോര്‍ട്ടലില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തത്.MyGov ആരംഭിച്ചതിനുശേഷം നടത്തിയ ഏതൊരു ക്വിസ് മത്സരത്തിലെയും ഏറ്റവും വലിയ പങ്കാളിത്തമാണിത്. നിങ്ങള്‍ ഇതുവരെ അതില്‍ പങ്കെടുത്തിട്ടില്ലെങ്കില്‍, ഞാന്‍ നിങ്ങളോടും പറയുന്നു ഇനിയും വൈകിക്കരുത്, അതില്‍ പങ്കെടുക്കാന്‍ ഇനിയും ആറു ദിവസം ബാക്കിയുണ്ട്. ഈ ക്വിസില്‍ തീര്‍ച്ചയായും പങ്കെടുക്കുക.