ഒക്ടോബർ 8, 9 തീയതികളിൽ പ്രധാനമന്ത്രി മഹാരാഷ്ട്ര സന്ദർശിക്കും

October 07th, 10:30 am

ഒക്ടോബർ 8, 9 തീയതികളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്ര സന്ദർശിക്കും. നവി മുംബൈയിൽ എത്തുന്ന പ്രധാനമന്ത്രി ഉച്ചകഴിഞ്ഞ് 3 മണിക്ക് പുതുതായി നിർമ്മിച്ച നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം നടന്ന് കാണും. തുടർന്ന്, 3:30 ന് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും മുംബൈയിലെ വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും നാടിന് സമർപ്പിക്കുകയും ചെയ്യും. പിന്നീട് അദ്ദേഹം ചടങ്ങിനെ അഭിസംബോധന ചെയ്യും.