മഹാരാഷ്ട്രയിലെ മുംബൈയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 08th, 03:44 pm
മഹാരാഷ്ട്ര ഗവർണർ ശ്രീ ആചാര്യ ദേവവ്രത് ജി, ജനപ്രിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, രാംദാസ് അത്താവാലെ ജി, കെ.ആർ. നായിഡു ജി, മുരളീധർ മൊഹോൾ ജി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെ ജി, അജിത് പവാർ ജി, മറ്റ് മന്ത്രിമാർ, ഭാരതത്തിലെ ജപ്പാൻ അംബാസഡർ കെയ്‌ച്ചി ഓനോ ജി, മറ്റ് വിശിഷ്ടാതിഥികൾ, സഹോദരീ സഹോദരന്മാരേപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയും മുംബൈയിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
October 08th, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ മുംബൈയിൽ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയും വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ സന്നിഹിതരായ ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് ശ്രീ മോദി എല്ലാവർക്കും ഊഷ്മളമായ ആശംസകൾ അറിയിച്ചു. അടുത്തിടെ നടന്ന വിജയദശമി, കൊജാഗരി പൂർണിമ ആഘോഷങ്ങൾ അദ്ദേഹം അനുസ്മരിക്കുകയും വരാനിരിക്കുന്ന ദീപാവലി ആഘോഷത്തിന് എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു.ഒക്ടോബർ 8, 9 തീയതികളിൽ പ്രധാനമന്ത്രി മഹാരാഷ്ട്ര സന്ദർശിക്കും
October 07th, 10:30 am
ഒക്ടോബർ 8, 9 തീയതികളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്ര സന്ദർശിക്കും. നവി മുംബൈയിൽ എത്തുന്ന പ്രധാനമന്ത്രി ഉച്ചകഴിഞ്ഞ് 3 മണിക്ക് പുതുതായി നിർമ്മിച്ച നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം നടന്ന് കാണും. തുടർന്ന്, 3:30 ന് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും മുംബൈയിലെ വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും നാടിന് സമർപ്പിക്കുകയും ചെയ്യും. പിന്നീട് അദ്ദേഹം ചടങ്ങിനെ അഭിസംബോധന ചെയ്യും.