ശ്രീ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
December 26th, 10:16 am
മലയാള സിനിമയിലെയും സാഹിത്യത്തിലെയും ഏറ്റവും ആദരണീയനായ വ്യക്തിത്വങ്ങളിൽ ഒരാളായ ശ്രീ എം ടി വാസുദേവൻ നായർ ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മനുഷ്യവികാരങ്ങളെ ആഴത്തിൽ വിലയിരുത്തിയ ശ്രീ എം ടി വാസുദേവൻ നായർ ജിയുടെ കൃതികൾ തലമുറകളെ രൂപപ്പെടുത്തിയെന്നും ഇനിയും കൂടുതൽപേരെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി ശ്രീ മോദി അഭിപ്രായപ്പെട്ടു.