ലോകം ഈ ആഴ്ച ഇന്ത്യയെക്കുറിച്ച്

April 22nd, 12:27 pm

നയതന്ത്ര ഫോൺ കോളുകൾ മുതൽ വിപ്ലവകരമായ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ വരെ, ഈ ആഴ്ച ആഗോള വേദിയിൽ ഇന്ത്യയുടെ സാന്നിധ്യം സഹകരണം, നവീകരണം, സാംസ്കാരിക അഭിമാനം എന്നിവയാൽ അടയാളപ്പെടുത്തി.

എലോൺ മസ്കുമായുള്ള ചർച്ചയിൽ ഉഭയകക്ഷി സാങ്കേതിക സഹകരണത്തിനുള്ള സാധ്യതകൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി

April 18th, 01:07 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എലോൺ മസ്‌കുമായി ക്രിയാത്മകമായ സംഭാഷണത്തിൽ വ്യാപൃതനായി. പരസ്പരതാൽപ്പര്യമുള്ള നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഈ വർഷമാദ്യം വാഷിങ്ടൺ ഡിസിയിൽ നടന്ന കൂടിക്കാഴ്ചയിൽ ചർച്ചചെയ്ത വിഷയങ്ങൾ വീണ്ടും ചർച്ചയിൽ ഉൾപ്പെടുത്തി. സാങ്കേതിക പുരോഗതിക്കായുള്ള പൊതുവായ കാഴ്ചപ്പാട് അടിവരയിടുന്നതായിരുന്നു ചർച്ച.

പ്രധാനമന്ത്രി മോദിയും ട്രംപും ഒരു MEGA ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന് രൂപം നൽകി

February 14th, 06:46 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തിടെ നടന്ന അമേരിക്കൻ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള തന്ത്രപരവും സാമ്പത്തികവും സാംസ്കാരികവുമായ ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു സുപ്രധാന അവസരമായിരുന്നു. തന്റെ സന്ദർശന വേളയിൽ, പ്രതിരോധം, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നയതന്ത്രം തുടങ്ങിയ നിർണായക മേഖലകൾ ഉൾക്കൊള്ളുന്ന ഉന്നതതല മീറ്റിംഗുകളിലും ചർച്ചകളിലും പ്രധാനമന്ത്രി മോദി, യുഎസ് നേതാക്കൾ, ബിസിനസ്സ് വ്യവസായികൾ, ഇന്ത്യൻ പ്രവാസികൾ എന്നിവരുമായി പങ്കെടുത്തു. ഈ സന്ദർശനം ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ ബന്ധം വീണ്ടും ഉറപ്പിച്ചു, ഒരു പുതിയ ലോകക്രമം രൂപപ്പെടുത്തുന്നതിൽ ഇരു രാജ്യങ്ങളെയും ആഗോള പങ്കാളികളായി ഉയർന്നു.

യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡി.ഒ.ജി.ഇ) മേധാവി എലോൺ മസ്ക് പ്രധാനമന്ത്രിയുമായി സംവദിച്ചു

February 13th, 11:51 pm

യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡി.ഒ.ജി.ഇ) മേധാവിയും ടെസ്ലയുടെ സിഇഒയും ആയ എലോൺ മസ്ക് പ്രധാനമന്ത്രിയുമായി സംവദിച്ചു

മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ നരേന്ദ്ര മോദിക്ക് ലോകനേതാക്കളുടെ അഭിനന്ദനപ്രവാഹം

June 10th, 12:00 pm

മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത ശ്രീ നരേന്ദ്ര മോദിക്കു ലോകനേതാക്കളുടെ അഭിനന്ദനപ്രവാഹം. അഭിനന്ദന സന്ദേശങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. സമൂഹമാധ്യമമായ ‘എക്‌സി’ൽ ലോകനേതാക്കളുടെ സന്ദേശങ്ങൾക്ക് ശ്രീ മോദി മറുപടി കുറിച്ചു.

വ്യവസായ പ്രമുഖൻ ഇലോൺ മസ്‌കുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

June 21st, 08:22 am

വ്യവസായ പ്രമുഖനും , സാങ്കേതിക വിദ്യാരംഗത്തെ അഗ്രഗാമിയും, ടെസ്‌ല ഇൻക്. & സ്‌പേസ് എക്‌സിന്റെ ഉടമയും സിഇഒയും, ബോറിംഗ് കമ്പനിയുടെയും എക്സ്-കോർപ്പിന്റെയും സ്ഥാപകനും, ന്യൂറലിങ്കിന്റെയും ഓപ്പൺഎഐയുടെയും സഹസ്ഥാപകനും , ട്വിറ്ററിന്റെ ചെയർമാനുമായ ഇലോൺ മസ്‌കുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുഎസിലെ ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി.