India and Slovakia are moving forward in close coordination on the global stage: PM Modi at the India-Slovakia Joint Press Meet
June 15th, 03:00 pm
At the joint press meet in Bratislava, PM Modi and Slovak Prime Minister Robert Fico announced the elevation of India-Slovakia ties to a Comprehensive Partnership. PM Modi highlighted growing cooperation in trade, technology, defence, space, digital innovation and mobility, saying the upgraded partnership reflects shared priorities, shared trust and a shared vision for the future.ഇന്ത്യ-ഇറ്റലി സംയുക്തപ്രഖ്യാപനം
May 20th, 10:28 pm
ഇറ്റാലിയൻ മന്ത്രിമാരുടെ സമിതി അധ്യക്ഷ (പ്രധാനമന്ത്രി) ജോർജിയ മെലോനിയുടെ ക്ഷണപ്രകാരം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മേയ് 19, 20 തീയതികളിൽ ഇറ്റലിയിൽ ഔദ്യോഗിക സന്ദർശനം നടത്തി. G7 ഉച്ചകോടിക്കായി 2024 ജൂണിൽ പ്രധാനമന്ത്രി മോദി ഇറ്റലി സന്ദർശിച്ചതിനും, 2023-ൽ G20 ഉച്ചകോടിക്കായി പ്രധാനമന്ത്രി മെലോനി ഇന്ത്യ സന്ദർശിച്ചതിനുംശേഷമുള്ള ഈ സന്ദർശനം ഉഭയകക്ഷിബന്ധങ്ങൾക്കു പുതിയ ഗതിവേഗം പകർന്നു. ഇന്ത്യ-ഇറ്റലി ബന്ധത്തെ ‘പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം’ എന്ന നിലയിലേക്ക് ഉയർത്താൻ ഇരുനേതാക്കളും തീരുമാനിച്ചു.ഇന്ത്യ-നെതർലാൻഡ്സ് തന്ത്രപ്രധാന പങ്കാളിത്ത കർമ്മപദ്ധതി [2026-2030]
May 17th, 03:15 am
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നെതർലാൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനും 2026 മേയ് 16-ന് ഹേഗിൽ നടത്തിയ കൂടിക്കാഴ്ചയിൽ, കൃത്യമായ ലക്ഷ്യങ്ങളോടെയുള്ളതും സമയബന്ധിതവുമായ സംരംഭങ്ങളിലൂടെയും സംയുക്ത കർമ്മപദ്ധതികളിലൂടെയും ഇന്ത്യ-നെതർലാൻഡ്സ് ഉഭയകക്ഷി ബന്ധത്തെ 'തന്ത്രപ്രധാന പങ്കാളിത്തം'എന്ന നിലയിലേക്ക് ഉയർത്താൻ തീരുമാനിച്ചു. ഇതിനായി, അടുത്ത 5 വർഷത്തേക്കുള്ള (2026-2030) ഇന്ത്യ-നെതർലാൻഡ്സ് തന്ത്രപ്രധാനമായ പങ്കാളിത്ത കർമ്മപദ്ധതി ഇരുരാജ്യങ്ങളും അംഗീകരിച്ചു.പ്രധാനമന്ത്രിയുടെ നെതർലൻഡ്‌സ് സന്ദർശനത്തിന്റെ പരിണതഫലങ്ങൾ
May 17th, 02:47 am
ഇന്ത്യ-നെതർലാൻഡ്‌സ് തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള രൂപരേഖ [2026-2030]പ്രധാനമന്ത്രിയുടെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സന്ദർശനം
May 15th, 03:59 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഔദ്യോഗിക സന്ദർശനം നടത്തി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിക്കുകയും ഔപചാരിക വരവേൽപ്പ് നൽകുകയും ചെയ്തു.ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന
May 06th, 05:24 pm
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും വിയറ്റ്നാം പ്രസിഡന്റുമായ തോ ലാം 2026 മെയ് 5 മുതൽ മെയ് 7 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ തോ ലാമിനോടൊപ്പം ഉന്നതതല പ്രതിനിധി സംഘവും ഉണ്ടായിരുന്നു. ശക്തമായ ബിസിനസ് പ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിച്ചു.നേട്ടങ്ങളുടെ പട്ടിക: സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാം പ്രസിഡൻ്റിൻ്റെ ഔദ്യോഗിക ഇന്ത്യാ സന്ദർശനം
May 06th, 03:44 pm
IREL (ഇന്ത്യ) ലിമിറ്റഡും വിയറ്റ്‌നാമിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നോളജി ഓഫ് റേഡിയോ ആക്ടീവ് ആൻഡ് റെയർ എലമെന്റ്സും (ITRRE) തമ്മിലുള്ള പരസ്പര സഹകരണത്തിനുള്ള ധാരണാപത്രംഇന്ത്യൻ പ്രധാനമന്ത്രി വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും വിയറ്റ്നാം പ്രസിഡന്റുമായ തോ ലാമുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ പൂർണ്ണരൂപം
May 06th, 01:00 pm
ഇന്ത്യ-വിയറ്റ്‌നാം പങ്കാളിത്തത്തിൽ പൈതൃകവും വികസനവും ഒരുപോലെ പ്രാധാന്യമർഹിക്കുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നുള്ള ബുദ്ധൻ്റെ തിരു അവശേഷിപ്പുകൾ വിയറ്റ്‌നാമിലേക്ക് കൊണ്ടുപോയപ്പോൾ, വിയറ്റ്‌നാം ജനസംഖ്യയുടെ ഏകദേശം പതിനഞ്ച് ശതമാനമായ ഒന്നരക്കോടിയിലധികം ജനങ്ങൾ ആദരവ് അർപ്പിച്ചു. നമ്മുടെ പങ്കിട്ട പൈതൃകം സംരക്ഷിക്കുന്നതിനായി, വിയറ്റ്‌നാമിലെ മൈ സൺ (My Son), ൻഹാൻ ടവേഴ്സ് (Nhan Towers) എന്നിവിടങ്ങളിലെ പുരാതന ചാം നാഗരികതയുടെ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഞങ്ങൾ ഏറ്റെടുക്കുകയാണ്. ഇനി ഞങ്ങൾ ചാം നാഗരികതയുടെ കയ്യെഴുത്തുപ്രതികൾ ഡിജിറ്റൈസ് ചെയ്യുകയും അതുവഴി വരുംതലമുറകൾക്കായി ഈ വിലപ്പെട്ട പൈതൃകം സംരക്ഷിക്കുകയും ചെയ്യും.കപ്പൽ നിർമ്മാണം, ഷിപ്പിംഗ്, മാരിടൈം ലോജിസ്റ്റിക്സ് എന്നിവയിൽ പങ്കാളിത്തത്തിനായുള്ള ഇന്ത്യ-റിപ്പബ്ലിക് ഓഫ് കൊറിയ സമഗ്ര ചട്ടക്കൂട്
April 20th, 10:51 pm
2026 ഏപ്രിൽ 20 ന് ഇന്ത്യ സന്ദർശിച്ച വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും റിപ്പബ്ലിക് ഓഫ് കൊറിയയുടെ (ROK) ശ്രീ ലീ ജെയ് മ്യുങ്ങും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ, കപ്പൽ നിർമ്മാണം, ഷിപ്പിംഗ്, മാരിടൈം ലോജിസ്റ്റിക്സ് എന്നിവയിൽ പങ്കാളിത്തത്തിനായി അവരുടെ ഗവൺമെന്റ് ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള പരസ്പര പ്രയോജനകരമായ സഹകരണത്തെക്കുറിച്ച് ഇരുപക്ഷവും ഉൽപ്പാദനപരവും ആഴത്തിലുള്ളതുമായ കാഴ്ചപ്പാടുകൾ കൈമാറി.നേട്ടങ്ങളുടെ പട്ടിക: റിപ്പബ്ലിക് ഓഫ് കൊറിയൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം
April 20th, 03:57 pm
ഇന്ത്യ-ROK പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള സംയുക്ത തന്ത്രപരമായ കാഴ്ചപ്പാട്കൊറിയൻ റിപ്പബ്ലിക് പ്രസിഡന്റുമൊത്തുള്ള സംയുക്ത വാർത്താസമ്മേളനത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ പൂർണ്ണ രൂപം
April 20th, 01:05 pm
ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനത്തിൽ പ്രസിഡന്റ് ലീയെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. അദ്ദേഹത്തിന്റെ ജീവിതം സ്ഥിരതയുടെയും സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രചോദനാത്മകമായ ഉദാഹരണമായി നിലകൊള്ളുന്നു. അദ്ദേഹം നേരിട്ട ഓരോ വെല്ലുവിളിയും ജനങ്ങളെ സേവിക്കാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെ കൂടുതൽ ശക്തിപ്പെടുത്തി. ഇത് അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണെങ്കിലും ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച മുതൽ തന്നെ രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ ഊഷ്മളതയും അടുപ്പവും പ്രകടമാണ്.ഓസ്ട്രിയൻ ചാൻസലറുമായുള്ള സംയുക്ത പത്രപ്രസ്താവനയിൽ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
April 16th, 11:55 am
ചാൻസലർ സ്റ്റോക്കർ, താങ്കളുടെ ആദ്യ ഇന്ത്യാ സന്ദർശനത്തിൽ ഞാൻ താങ്കളെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. യൂറോപ്പിന് പുറത്തുള്ള താങ്കളുടെ ആദ്യ സന്ദർശനത്തിനായി ഇന്ത്യയെ തിരഞ്ഞെടുത്തതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യ-ഓസ്ട്രിയ ബന്ധത്തോടുള്ള താങ്കളുടെ കാഴ്ചപ്പാടും പ്രതിബദ്ധതയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.കാനഡ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
March 02nd, 11:40 am
ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച മുതൽ, ഞങ്ങളുടെ ബന്ധത്തിൽ പുതുക്കിയ ഊർജ്ജം, പരസ്പര വിശ്വാസം, പോസിറ്റീവിറ്റി എന്നിവ നിറഞ്ഞുനിൽക്കുന്നു. സഹകരണത്തിന്റെ എല്ലാ മേഖലകളിലും വർദ്ധിച്ചുവരുന്ന ഈ വേഗതയ്ക്ക് നിദാനം എന്റെ സുഹൃത്തായ പ്രധാനമന്ത്രി കാർണിയാണ്.മെച്ചപ്പെട്ട ബന്ധങ്ങളിലൂടെ സുസ്ഥിരത, സാമ്പത്തിക വളർച്ച, സുരക്ഷ എന്നിവയ്ക്കായുള്ള ഇന്ത്യ–സീഷെൽസ് സംയുക്ത കാഴ്ചപ്പാട്
February 09th, 03:28 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സീഷെൽസ് റിപ്പബ്ലിക് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനി 2026 ഫെബ്രുവരി 5 മുതൽ 10 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തിവരികയാണ് .സീഷെൽസ് പ്രസിഡന്റുമൊത്തുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ പൂർണ്ണ രൂപം
February 09th, 01:00 pm
പ്രസിഡന്റ് ഹെർമിനിയെയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷം തോന്നുന്നു.പ്രധാനമന്ത്രിയുടെ മലേഷ്യ സന്ദർശനം : ഫലങ്ങളുടെ പട്ടിക
February 08th, 11:05 am
ഇന്ത്യാ ഗവണ്മെന്റും മലേഷ്യൻ ഗവണ്മെന്റും തമ്മിലുള്ള ഓഡിയോ-വിഷ്വൽ സഹകരണ കരാർഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനവേളയിലെ ഇന്ത്യ-ഒമാൻ സംയുക്ത പ്രസ്താവന
December 18th, 05:28 pm
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ക്ഷണപ്രകാരം, ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഡിസംബർ 17നും 18നും ഒമാനിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിക് പ്രധാനമന്ത്രിക്കു വിമാനത്താവളത്തിൽ ആചാരപരമായ സ്വീകരണം നൽകി. 2025 ഡിസംബർ 18-ന് അൽ ബറാക്ക കൊട്ടാരത്തിൽ ശ്രീ മോദിക്ക്, സുൽത്താൻ ഹൈതം ബിൻ താരിക് സ്വീകരണമേകി.പ്രധാനമന്ത്രിയുടെ ഒമാൻ സന്ദർശനം: ഫലങ്ങളുടെ പട്ടിക
December 18th, 04:57 pm
- വ്യാപാര തടസ്സങ്ങൾ കുറച്ചുകൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വർദ്ധിപ്പിക്കുകയും സ്ഥിരതയുള്ള ഒരു ചട്ടക്കൂട് സൃഷ്ടിക്കുകയും ചെയ്യുക.പ്രധാനമന്ത്രിയുടെ എത്യോപ്യൻ സന്ദർശനം: പ്രധാന നേട്ടങ്ങൾ
December 16th, 10:41 pm
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ 'തന്ത്രപരമായ പങ്കാളിത്ത'ത്തിലേക്ക് ഉയർത്തൽഇന്ത്യൻ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ നരേന്ദ്ര മോദി ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ സന്ദർശിച്ച വേളയിൽ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന
December 16th, 03:56 pm
ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ രാജാവ് ആദരണീയനായ അബ്ദുള്ള രണ്ടാമൻ ഇബ്നു അൽ ഹുസൈന്റെ ക്ഷണപ്രകാരം, റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഡിസംബർ 15-16 തീയതികളിൽ ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ സന്ദർശിച്ചു.