ഉത്തർപ്രദേശിലെ മീററ്റിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

February 22nd, 01:30 pm

ഉത്തർപ്രദേശിന്റെ ബഹുമാന്യനും ജനപ്രിയനുമായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ പങ്കജ് ചൗധരി ജി, ജയന്ത് ചൗധരി ജി, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ജി, യുപി ​ഗവൺമെന്റിലെ മന്ത്രിമാരേ, സഹ പാർലമെന്റ് അംഗങ്ങളേ, നിയമസഭാംഗങ്ങളേ, ഇത്രയധികം വലിയ സംഖ്യയിൽ ഇവിടെ ഒത്തുകൂടിയ എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയുടെ ആദ്യത്തെ നമോ ഭാരത് ആർആർടിഎസ് ഉദ്ഘാടനം ചെയ്യുകയും ഡൽഹി-മീററ്റ് നമോ ഭാരത് ഇടനാഴി രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു

February 22nd, 01:12 pm

വികസിത ഇന്ത്യയിലെ ഗതാഗത സൗകര്യങ്ങൾ എങ്ങനെയുള്ളതായിരിക്കുമെന്നതിന്റെ മഹത്തായ ദൃഷ്ടാന്തമാണ് ഈ പദ്ധതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ സംയോജിത സംവിധാനത്തിൽ നഗരത്തിനുള്ളിലെ യാത്രയ്ക്കായി മെട്രോയും, 'ഇരട്ട നഗരങ്ങൾ' എന്ന കാഴ്ചപ്പാട് ത്വരിതപ്പെടുത്താൻ നമോ ഭാരത് ട്രെയിനുകളും ഉപയോഗിക്കുന്നു. ഡബിൾ എൻജിൻ ഗവണ്മെന്റിന്റെ പ്രവർത്തന സംസ്കാരം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പദ്ധതികൾ ഇനി പഴയതുപോലെ പാതിവഴിയിൽ തടസ്സപ്പെടില്ലെന്ന് വ്യക്തമാക്കി. ഏത് പദ്ധതിക്കാണോ തറക്കല്ലിടുന്നത് അത് തന്റെ ഗവണ്മെന്റ് തന്നെ പൂർത്തിയാക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ രണ്ട് സേവനങ്ങളുടെയും തറക്കല്ലിടലിനും ഉദ്ഘാടനത്തിനും നേരിട്ട് നേതൃത്വം നൽകാൻ തനിക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മൊറാദാബാദ് റോഡപകടത്തിൽ കൊല്ലപ്പെട്ടവർക്കുള്ള എക്സ് ഗ്രേഷ്യയ്ക്ക് പ്രധാനമന്ത്രി അംഗീകാരം നൽകി

January 31st, 05:12 pm

ഉത്തർപ്രദേശിലെ മൊറാദാബാദിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്കായി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം എക്സ് ഗ്രേഷ്യയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അംഗീകാരം നൽകി . കൂടാതെ, അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എല്ലാവർക്കും 50,000 രൂപ വീതം അനുവദിച്ചു.