ഡൽഹി-എൻസിആർ മേഖലയിലെ പഴയ ട്രക്കുകളും ബസുകളും മാറ്റി പുതിയവ വാങ്ങുന്നതിനായി എൻസിആർപിബിക്ക് പിന്തുണ നൽകുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
June 03rd, 03:17 pm
ഡൽഹി-എൻസിആർ മേഖലയിലെ വായു മലിനീകരണം കുറയ്ക്കുന്നതിനും ശുദ്ധമായ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചരിത്രപരമായ രണ്ടു വർഷത്തെ പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ക്യാപിറ്റൽ റീജിയൻ പ്ലാനിംഗ് ബോർഡ് (NCRPB) വഴിയായിരിക്കും പദ്ധതിക്ക് ഫണ്ട് നൽകുക. റോഡ് ഗതാഗത-ഹൈവേ മന്ത്രാലയവും, പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയവും ചേർന്നാണ് ഇത് നടപ്പാക്കുക. ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ പങ്കാളിത്ത സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക.