പ്രധാനമന്ത്രി ഫെബ്രുവരി 22ന് മീററ്റ് സന്ദർശിക്കും

February 20th, 06:52 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 22ന് ഉത്തർപ്രദേശിലെ മീററ്റ് സന്ദർശിക്കും. ഉച്ചയ്ക്ക് 12.30ന്, ശതാബ്ദി നഗർ നമോ ഭാരത് സ്റ്റേഷനിൽ പ്രധാനമന്ത്രി മീററ്റ് മെട്രോയും നമോ ഭാരത് ട്രെയിനും ഫ്ലാഗ് ഓഫ് ചെയ്യും. അവിടെ നിന്ന് മീററ്റ് സൗത്ത് സ്റ്റേഷൻ വരെ അദ്ദേഹം മെട്രോ യാത്ര നടത്തും. ഉച്ചയ്ക്ക് ഒരു മണിയോടെ, മീററ്റിൽ ഏകദേശം 12,930 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് രാഷ്ട്രത്തിന് സമർപ്പിക്കും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.