ഫ്രാൻസിലെ എവിയാനിൽ വെച്ച് നടന്ന ജി7 ഉച്ചകോടിയിൽ “നിർമിത ബുദ്ധിയുടെ സുരക്ഷിതവും വേഗതയേറിയതും കാര്യക്ഷമവുമായ വ്യാപനം ഉറപ്പാക്കൽ” എന്ന വിഷയത്തെക്കുറിച്ചുള്ള സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
June 18th, 05:01 am
ഫ്രാൻസിലെ ഏവിയാനിൽ നടന്ന ജി7 ഉച്ചകോടിയിൽ “നിർമിത ബുദ്ധിയുടെ സുരക്ഷിതവും വേഗതയേറിയതും കാര്യക്ഷമവുമായ വ്യാപനം ഉറപ്പാക്കൽ” എന്ന വിഷയത്തെക്കുറിച്ചുള്ള ഔട്ട്റീച്ച് സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു.ഫ്രാൻസിലെ എവിയാനിൽ വെച്ച് നടന്ന ജി7 ഉച്ചകോടിയിൽ “എല്ലാവർക്കും സന്തുലിതവും പങ്കിട്ടതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച വീണ്ടെടുക്കൽ” എന്ന വിഷയത്തെക്കുറിച്ചുള്ള സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
June 18th, 05:00 am
ഫ്രാൻസിലെ എവിയാനിൽ വെച്ച് നടന്ന ജി7 ഉച്ചകോടിയിൽ “എല്ലാവർക്കും സമതുലിതവും പങ്കിട്ടതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച വീണ്ടെടുക്കൽ” എന്ന വിഷയത്തെക്കുറിച്ചുള്ള ഔട്ട്റീച്ച് സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു.ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാർ ഉഭയകക്ഷി ബന്ധത്തിലെ ചരിത്രപരമായ നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു
June 17th, 10:03 pm
ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാർ 2026 ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ(AI യുടെ)സുരക്ഷിതവും വേഗത്തിലുള്ളതും കാര്യക്ഷമവുമായ വ്യാപനം ഉറപ്പാക്കൽ.
June 17th, 09:20 pm
ഈ സുപ്രധാന വിഷയം നമ്മുടെ ചർച്ചകളിൽ ഉൾപ്പെടുത്തിയതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിനെ ഞാൻ അഭിനന്ദിക്കുന്നു. മനുഷ്യരാശി ഇതുവരെ രൂപം നൽകിയിട്ടുള്ളതിൽ വെച്ച് ഏറ്റവും പരിവർത്തനവാദപരമായ സാങ്കേതികവിദ്യകളിലൊന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നതിൽ യാതൊരു സംശയവുമില്ല.ജി-7 ഉച്ചകോടിക്കിടെ, യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റുമായും യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച
June 17th, 06:43 pm
ഇവിയാനിൽ ജി-7 ഉച്ചകോടിയ്ക്ക് അനുബന്ധമായി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.ജി 7 ഉച്ചകോടി-ഔട്ട്റീച്ച് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ : എല്ലാവർക്കും സന്തുലിതവും പങ്കാളിത്തത്തോടുകൂടിയതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കൽ
June 17th, 06:07 pm
ഫ്രാൻസിന്റെ ജി7 അധ്യക്ഷപദം എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരമായ വളർച്ചയ്ക്ക് സവിശേഷ പ്രാധാന്യം നൽകുന്നതുമാണ് എന്നതിൽ എനിക്ക് സന്തോഷമുണ്ട്. ലോകം നിരവധി വെല്ലുവിളികളും അനിശ്ചിതത്വങ്ങളും നേരിടുന്ന ഈ സമയത്ത്, ഈ കൂട്ടായ്മയിൽ നിന്ന് ഉയർന്നുവരുന്ന സന്ദേശം മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനും ഭാവിക്കും ഏറെ പ്രധാനപ്പെട്ടതാണ്.ജി7 ഉച്ചകോടിയുടെ ഭാഗമായി എവിയാനിൽ വെച്ച് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
June 17th, 05:34 pm
ഫ്രാൻസിലെ എവിയാനിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ ഫ്രീഡ്രിക് മെർസുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിൽ ഈ വർഷം നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.ജി 7 ഉച്ചകോടി-ഔട്ട്റീച്ച് സെഷനിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ :പുതിയ പങ്കാളിത്തങ്ങൾ രൂപീകരിക്കലും അന്താരാഷ്ട്ര ഐക്യദാർഢ്യത്തിൻറെ പുനഃസ്ഥാപനവും
June 16th, 10:12 pm
ജി-7 ഉച്ചകോടിയിലെ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും പ്രസിഡന്റ് മാക്രോണിന് ഞാൻ ആത്മാർത്ഥമായി നന്ദി രേഖപ്പെടുത്തുന്നു.ഫ്രാൻസിലെ ജി-7 ഉച്ചകോടിയിൽ "പുതിയ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കലും അന്താരാഷ്ട്ര ഐക്യദാർഢ്യം പുനർനിർമ്മിക്കലും" എന്ന സെഷനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
June 16th, 10:07 pm
ഫ്രാൻസിലെ എവിയാനിലെ ജി-7 ഉച്ചകോടിയിൽ പുതിയ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കലും അന്താരാഷ്ട്ര ഐക്യദാർഢ്യം പുനർനിർമ്മിക്കലും എന്ന വിഷയത്തിലുള്ള ഔട്ട്‌റീച്ച് സെഷനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു.India-France Innovation Roadmap 2030
June 15th, 05:42 am
Both India and France recognise that India’s Viksit Bharat 2047 vision and France 2030 ambition provide strong convergences for building a future-oriented innovation partnership. They are adopting the India-France Innovation Roadmap 2030 as a framework to guide their collaborative efforts towards advancing co-development in critical and emerging technologies, strengthening trusted technology ecosystems, deepening academic and research mobility, and delivering concrete outcomes for people, the planet and shared prosperity.നേട്ടങ്ങളുടെ പട്ടിക: പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം
June 14th, 09:32 pm
ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ റോഡ്‌മാപ്പ് 2030-ന് അംഗീകാരം നൽകൽഫ്രഞ്ച് പ്രസിഡന്റുമായി ഔദ്യോഗിക ചർച്ചകൾ നടത്തി പ്രധാനമന്ത്രി
June 14th, 08:37 pm
ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ ഉൾപ്പെടുത്തി ഇരു നേതാക്കളും വിപുലമായ ചർച്ചകൾ നടത്തി. എല്ലാ മേഖലകളിലുമുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണത്തിന്റെ മികച്ച വളർച്ചയിലും ആഴത്തിലും അവർ സംതൃപ്തി രേഖപ്പെടുത്തുകയും പ്രതിരോധ പ്ലാറ്റ്‌ഫോമുകളുടെയും നൂതന സാങ്കേതികവിദ്യകളുടെയും സംയുക്ത രൂപകൽപ്പന, സംയുക്ത വികസനം, സംയുക്ത ഉൽപ്പാദനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇത് കൂടുതൽ ശക്തമാക്കാൻ തീരുമാനിക്കുകയും ചെയ്തു. ബഹിരാകാശ മേഖലയിലെ സഹകരണത്തിന്റെ സമ്പന്നമായ പാരമ്പര്യം ഇരു നേതാക്കളും ചൂണ്ടിക്കാണിക്കുകയും മനുഷ്യനെ ഉൾപ്പെടുത്തിയുള്ള ബഹിരാകാശ യാത്ര, ബഹിരാകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവയിലെ സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം വ്യാപിപ്പിക്കുന്നതിനുള്ള വഴികളും അവർ ചർച്ച ചെയ്തു. സിവിൽ ആണവോർജ്ജ മേഖലയിൽ ഇന്ത്യയുടെ SHANTI നിയമം ചെറുകിട, നൂതന മോഡുലാർ റിയാക്ടറുകൾ ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്ന് അവർ വിലയിരുത്തി.ഫ്രാൻസിൽ നടന്ന 'ഭാരത് ഇന്നവേറ്റ്സ് 2026' പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
June 14th, 04:36 pm
ഈയൊരു അവസരത്തിൽ ഇവിടെ സന്നിഹിതനായ എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിനോട് ഞാൻ എന്റെ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. പ്രസിഡന്റ് മാക്രോൺ, താങ്കളുടെ സമീപകാലത്തെ ഇന്ത്യൻ സന്ദർശന വേളയിൽ, ഈ നൂറ്റാണ്ടിന്റെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയും ഫ്രാൻസും ഒന്നിക്കണമെന്ന് താങ്കൾ പറയുകയുണ്ടായി. ഇന്ന്, ഈ സംരംഭം ആ ദിശയിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും.ഭാരത് ഇന്നൊവേറ്റ്സ് 2026-ൽ പങ്കെടുത്ത് പ്രധാനമന്ത്രി
June 14th, 03:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും നീസിലെ പാലൈസ് ഡെസ് എക്സ്പോസിഷൻസിൽ 'ഭാരത് ഇന്നൊവേറ്റ്സ് 2026' ഇന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ഇന്നൊവേറ്റ്സ്, ഇന്ത്യയിലെ ഡീപ്-ടെക് സ്റ്റാർട്ടപ്പുകൾ, നൂതനാശയ ഉപജ്ഞാതാക്കൾ, ഗവേഷകർ, നിക്ഷേപകർ എന്നിവരെ ആഗോള നിക്ഷേപ ധനസഹായവുമായും ആഗോള ഇടപെടലുകളുമായും കോർത്തിണക്കുന്നു. ആഗോള പ്രാധാന്യമുള്ള 13 സുപ്രധാന സാങ്കേതിക സ്തംഭങ്ങളിലായി, വഴിത്തിരിവു സൃഷ്ടിച്ച 120 സ്റ്റാർട്ടപ്പുകളെയും ഇരുപതിലധികം മികച്ച സ്ഥാപനങ്ങളെയും അണിനിരത്തി, ഭാരത് ഇന്നൊവേറ്റ്സ് ഇന്ത്യയുടെ മുൻനിര ഡീപ് ടെക്നോളജി ലോകവേദിയിൽ പ്രദർശിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള 350-ലധികം പ്രമുഖ നിക്ഷേപകരും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.പ്രധാനമന്ത്രി മോദി ഫ്രാൻസിലെത്തി ചേർന്നു
June 13th, 11:19 pm
പ്രധാനമന്ത്രി മോദി ഫ്രാൻസിലെ നൈസിൽ സന്ദർശനത്തിന്റെ ആദ്യ ഘട്ടം ആരംഭിക്കുമ്പോൾ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം ലഭിച്ചു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ശക്തവും നിലനിൽക്കുന്നതുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ അദ്ദേഹത്തിന് ഊഷ്മളവും സവിശേഷവുമായ സ്വീകരണം ലഭിച്ചു. ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തം കൂടുതൽ ശക്തമാകുന്നതിനും വൈവിധ്യമാർന്ന മേഖലകളിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധതയ്ക്കും ഈ സന്ദർശനം അടിവരയിടുന്നു.ഫ്രാൻസ്-സ്ലൊവാക്യ സന്ദർശനത്തിനു പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
June 13th, 10:03 am
ഇന്ത്യയുടെ തന്ത്രപരമായ കാഴ്ചപ്പാടിൽ ഫ്രാൻസിനു സവിശേഷ സ്ഥാനമുണ്ട്. ഈ വർഷമാദ്യം, പ്രസിഡന്റ് മക്രോൺ ഇന്ത്യ സന്ദർശിച്ചിരുന്നു. ആ വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നാം ‘പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്ത’തലത്തിലേക്ക് ഉയർത്തുകയുണ്ടായി. നീസിൽ ഞാൻ പ്രസിഡന്റ് മക്രോണുമായി കൂടിക്കാഴ്ച നടത്തുമ്പോൾ, ഫെബ്രുവരിക്കുശേഷം കൈവരിച്ച പുരോഗതി ഞങ്ങൾ വിലയിരുത്തുകയും നമ്മുടെ സഹകരണത്തിന്റെ അടുത്ത ഘട്ടങ്ങൾക്കു രൂപംനൽകുകയും ചെയ്യും. പരസ്പരതാൽപ്പര്യമുള്ള അടിയന്തര ആഗോള വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളെയും ഞാൻ പ്രതീക്ഷയോടെയാണു കാണുന്നത്.PM Modi and President of France jointly visit ITER facility
February 12th, 05:32 pm
PM Modi and President Emmanuel Macron visited the ITER facility in Cadarache, the first such visit by any Head of State or Government. They praised ITER’s progress in fusion energy and India’s key contributions through scientists and industries like L&T, Inox India, and TCS, highlighting India's commitment to advancing global clean energy research.PM Modi and President of France jointly inaugurate the Consulate General of India in Marseille
February 12th, 05:29 pm
PM Modi and President Emmanuel Macron inaugurated the Consulate General of India in Marseille. The new Consulate will boost economic, cultural, and people-to-people connections across four French regions. PM Modi deeply appreciated President Macron’s special gesture, as both leaders received a warm welcome from the Indian diaspora.പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും മസാർഗസ് യുദ്ധ സെമിത്തേരി സന്ദർശിച്ചു
February 12th, 04:57 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഇന്ന് രാവിലെ മാർസെയിലിലെ മസാർഗസ് യുദ്ധ സെമിത്തേരി സന്ദർശിച്ച് ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. വീരമൃത്യു വരിച്ചവരുടെ ത്യാഗങ്ങളെ ആദരിക്കുന്നതിനായി ഇരു നേതാക്കളും പുഷ്പചക്രം അർപ്പിച്ചു.ഫ്രഞ്ച് പ്രസിഡന്റുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി
February 12th, 03:24 pm
ഇരുനേതാക്കളും തമ്മിലുള്ള വ്യക്തിപരമായ ബന്ധം പ്രതിഫലിപ്പിക്കുന്നതിന്റെ സവിശേഷ അര്‍ത്ഥസൂചനയുമായി, ഫ്രഞ്ച് പ്രസിഡന്‍ഷ്യല്‍ വിമാനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഇന്നലെ പാരീസില്‍ നിന്ന് മാര്‍സെയിലേക്ക് ഒരുമിച്ച് പറന്നു. ഉഭയകക്ഷി ബന്ധങ്ങളുടെ എല്ലാവശങ്ങളെക്കുറിച്ചും പ്രധാന ആഗോള, പ്രാദേശിക വിഷയങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ചകള്‍ നടത്തി. മാര്‍സെയിലില്‍ എത്തിയതിനുശേഷം പ്രതിനിധിതല ചര്‍ച്ചകളും നടന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ബഹുമുഖ ബന്ധമായി മാറിയ ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തത്തോടുള്ള(സ്‌ട്രറ്റേജിക് പാർട്ണർഷിപ് ) ശക്തമായ പ്രതിബദ്ധത നേതാക്കള്‍ ആവര്‍ത്തിച്ച് ഉറപ്പിച്ചു.