
2025-26 സാമ്പത്തിക വർഷത്തേയ്ക്ക്, പരിഷ്കരിച്ച പലിശ സഹായ പദ്ധതി (Modified Interest Subvention Scheme - MISS) നിലവിലുള്ള 1.5% പലിശ സബ്‌വെൻഷൻ (IS) സഹിതം തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
May 28th, 03:45 pm
2025-26 സാമ്പത്തിക വർഷത്തേക്ക്, പരിഷ്കരിച്ച പലിശ സഹായ പദ്ധതിയ്ക്ക് (Modified Interest Subvention Scheme - MISS) കീഴിലുള്ള പലിശ സബ്‌വെൻഷൻ (IS) തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതിനാവശ്യമായ ഫണ്ട് ക്രമീകരണങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.