The Indian Navy stands as the guardian of the Indian Ocean: PM Modi says on board the INS Vikrant

October 20th, 10:30 am

In his address to the armed forces personnel on board INS Vikrant, PM Modi extended heartfelt Diwali greetings to the countrymen. He highlighted that, inspired by Chhatrapati Shivaji Maharaj, the Indian Navy has adopted a new flag. Recalling various operations, the PM emphasized that India stands ready to provide humanitarian assistance anywhere in the world. He also noted that over 100 districts have now fully emerged from Maoist terror.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐഎൻഎസ് വിക്രാന്തിൽ ദീപാവലി ആഘോഷിച്ചു

October 20th, 10:00 am

ഐഎൻഎസ് വിക്രാന്തിലെ ദീപാവലി ആഘോഷത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു സായുധസേനാംഗങ്ങളെ അഭിസംബോധന ചെയ്തു. ഇന്നത്തേതു സവിശേഷമായ ദിവസവും അവിസ്മരണീയമായ മുഹൂർത്തവും വിസ്മയകരമായ കാഴ്ചയുമാണെന്നു ശ്രീ മോദി പരാമർശിച്ചു. ഒരുവശത്തു വിശാലമായ സമുദ്രവും മറുവശത്തു ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ അപാരമായ ശക്തിയുമാണുള്ളതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരു വശത്ത് അനന്തമായ ചക്രവാളവും അതിരുകളില്ലാത്ത ആകാശവും കാണുമ്പോൾ, മറുവശത്ത് അനന്തമായ കരുത്തിന്റെ പ്രതീകമായ ഐഎൻഎസ് വിക്രാന്തിന്റെ ബൃഹത്തായ ശക്തി ദൃശ്യമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടലിലെ സൂര്യരശ്മികളുടെ തിളക്കം ദീപാവലി സമയത്തു ധീരരായ സൈനികർ കൊളുത്തുന്ന വിളക്കുകൾ പോലെയാണെന്നും അതു ദിവ്യമായ ദീപമാല്യം തീർക്കുന്നുവെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. ഇന്ത്യൻ നാവികസേനയിലെ ധീരരായ ഉദ്യോഗസ്ഥർക്കൊപ്പം ഈ ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞതിൽ അത്യധികം അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽനിന്ന് ‘മോദി കാ പരിവാർ’ എന്ന ടാഗ് നീക്കം ചെയ്യാൻ ജനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി

June 11th, 10:50 pm

‘മോദി കാ പരിവാർ’ എന്ന ടാഗ്‌ലൈൻ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അണികളോട് അഭ്യർഥിച്ചു.

ഞാൻ യഥാർത്ഥ ഉദ്ദേശ്യത്തോടെ പദ്ധതികൾ തയ്യാറാക്കുക മാത്രമല്ല അവയ്ക്ക് ഉറപ്പ് നൽകുകയും ചെയ്യുന്നു: പ്രധാനമന്ത്രി മോദി ചിക്കബല്ലാപ്പൂരിൽ

April 20th, 04:00 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിലെ ചിക്കബല്ലാപ്പൂരിലും ബെംഗളൂരുവിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. ആവേശഭരിതരായ ജനക്കൂട്ടത്തോട് സംസാരിച്ച അദ്ദേഹം എൻഡിഎ സർക്കാരിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുകയും ഭാവിയിലേക്കുള്ള പദ്ധതികൾ വിശദീകരിക്കുകയും ചെയ്തു.

കർണാടകയിലെ ചിക്കബല്ലാപ്പൂരിലും ബാംഗ്ലൂരിലും പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു

April 20th, 03:45 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിലെ ചിക്കബല്ലാപ്പൂരിലും ബെംഗളൂരുവിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. ആവേശഭരിതരായ ജനക്കൂട്ടത്തോട് സംസാരിച്ച അദ്ദേഹം എൻഡിഎ സർക്കാരിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുകയും ഭാവിയിലേക്കുള്ള പദ്ധതികൾ വിശദീകരിക്കുകയും ചെയ്തു.

കോൺഗ്രസ് തങ്ങളുടെ കുടുംബത്തെ രാജ്യത്തേക്കാൾ മുൻഗണന നൽകുന്നു: കോട്പുത്ലിയിൽ പ്രധാനമന്ത്രി മോദി

April 02nd, 03:33 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിനായി രാജസ്ഥാനിലെ കോട്‌പുത്‌ലിയിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ പ്രചാരണത്തിന് തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ഏതാനും ദിവസം മുമ്പ് ഫ്രാൻസ് പ്രസിഡൻ്റിൻ്റെ സന്ദർശന വേളയിൽ ജയ്‌പൂരിൻ്റെ മഹത്വം ഉയർത്തിക്കാട്ടിയതിനെക്കുറിച്ച് അനുസ്മരിച്ചു. പ്രധാനമന്ത്രി പറഞ്ഞു, “എൻ്റെ രാജസ്ഥാൻ പ്രചാരണത്തിൻ്റെ ആദ്യ തിരഞ്ഞെടുപ്പ് റാലി 2019-ൽ ധുന്ദറിലാണ് ആരംഭിച്ചത്. ഇപ്പോൾ, 2024-ൽ അതേ മേഖലയിൽ നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു. നിങ്ങളുടെ തീരുമാനവും നിങ്ങൾ എടുത്തു കഴിഞ്ഞു - ‘ഫിർ ഏക് ബാർ, മോദി സർക്കാർ’.

രാജസ്ഥാനിലെ കോട്പുത്ലിയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി മോദി ശ്രദ്ധേയമായ പ്രസംഗം നടത്തി

April 02nd, 03:30 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിനായി രാജസ്ഥാനിലെ കോട്‌പുത്‌ലിയിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ പ്രചാരണത്തിന് തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ഏതാനും ദിവസം മുമ്പ് ഫ്രാൻസ് പ്രസിഡൻ്റിൻ്റെ സന്ദർശന വേളയിൽ ജയ്‌പൂരിൻ്റെ മഹത്വം ഉയർത്തിക്കാട്ടിയതിനെക്കുറിച്ച് അനുസ്മരിച്ചു. പ്രധാനമന്ത്രി പറഞ്ഞു, “എൻ്റെ രാജസ്ഥാൻ പ്രചാരണത്തിൻ്റെ ആദ്യ തിരഞ്ഞെടുപ്പ് റാലി 2019-ൽ ധുന്ദറിലാണ് ആരംഭിച്ചത്. ഇപ്പോൾ, 2024-ൽ അതേ മേഖലയിൽ നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു. നിങ്ങളുടെ തീരുമാനവും നിങ്ങൾ എടുത്തു കഴിഞ്ഞു - ‘ഫിർ ഏക് ബാർ, മോദി സർക്കാർ’.

പി എം സൂരജ് പോർട്ടൽ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

March 13th, 04:30 pm

സാമൂഹ്യനീതി മന്ത്രി ശ്രീ വീരേന്ദ്ര കുമാർ ജി, രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ഗവൺമെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളേ, നമ്മുടെ ശുചിത്വ പ്രവർത്തകരായ സഹോദരീസഹോദരന്മാരേ, മറ്റു വിശിഷ്ട വ്യക്തികളേ, മഹതികളേ മാന്യരേ!

പിന്നാക്കവിഭാഗങ്ങൾക്കു വായ്പാസഹായം നൽകുന്നതിനായി രാജ്യവ്യാപകമായി സംഘടിപ്പിച്ച പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

March 13th, 04:00 pm

പിന്നാക്കവിഭാഗങ്ങൾക്കു വായ്പാസഹായം നൽകുന്നതിനു രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. പ്രധാൻ മന്ത്രി സാമാജിക് ഉത്ഥാൻ ഏവം റോസ്ഗാർ ആധാരിത് ജൻകല്യാൺ (പിഎം-സുരാജ്) ദേശീയ പോർട്ടൽ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി, രാജ്യത്തെ പിന്നാക്കവിഭാഗങ്ങളിലെ ഒരുലക്ഷം സംരംഭകർക്കു വായ്പാസഹായം അനുവദിക്കുകയും ചെയ്തു. പട്ടികജാതിക്കാർ, പിന്നാക്കവിഭാഗങ്ങൾ, ശുചീകരണത്തൊഴിലാളികൾ എന്നിവരുൾപ്പെടെ, വിവിധ ഗവണ്മെന്റ് പദ്ധതികളുടെ പിന്നാക്കവിഭാഗങ്ങളിൽനിന്നുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു.