
പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആൻഡ് ടൊബാഗോ റിപ്പബ്ലിക്ക് ഔദ്യോഗിക സന്ദർശനം സംബന്ധിച്ച സംയുക്ത പ്രസ്താവന
July 05th, 09:02 am
ബഹുമാന്യ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ട്രിനിഡാഡ് ആൻഡ് ടൊബാഗോ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ബഹുമാന്യ കമല പെർസാദ്-ബിസെസ്സറുടെ ക്ഷണപ്രകാരം, 2025 ജൂലൈ 3 മുതൽ 4 വരെ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ ഔദ്യോഗിക സന്ദർശനം നടത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദി ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രിയുമായി ഔദ്യോഗിക ചർച്ച നടത്തി.
July 04th, 11:51 pm
കൃഷി, ആരോഗ്യം, ഫാർമസ്യൂട്ടിക്കൽസ്, ഡിജിറ്റൽ പരിവർത്തനം, യുപിഐ, ശേഷി വികസനം, സംസ്കാരം, കായികം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ നിരവധി മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇരു നേതാക്കളും ചർച്ചകൾ നടത്തി. ഇന്ത്യ-ട്രിനിഡാഡ് & ടൊബാഗോ പങ്കാളിത്തത്തിന്റെ ഒരു പ്രധാന സ്തംഭമാണ് വികസന സഹകരണം. പ്രധാനമന്ത്രി മോദിയുടെ ട്രിനിഡാഡ് & ടൊബാഗോ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിൽ വേരൂന്നിയ ഉഭയകക്ഷി ബന്ധങ്ങൾക്ക് പുതുജീവൻ നൽകുമെന്ന് പ്രധാനമന്ത്രി ബിസെസ്സർ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആൻഡ് ടൊബാഗോ സന്ദർശനത്തിന്റെ അനന്തര ഫലങ്ങൾ
July 04th, 11:41 pm
ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ വെസ്റ്റ് ഇൻഡീസ് സർവകലാശാലയിൽ (UWI) ഹിന്ദി ഭാഷ, ഇന്ത്യൻ പഠനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രണ്ട് ഐസിസിആർ ചെയറുകൾ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ധാരണാപത്രം.Prime Minister meets with the President of Trinidad and Tobago
July 04th, 11:37 pm
PM Modi met Trinidad & Tobago President Kangaloo and the two leaders reflected on the enduring bonds shared by the two countries, anchored by strong people-to-people ties. PM Modi conveyed his sincere gratitude for the conferment of the ‘Order of the Republic of Trinidad and Tobago’—describing it as an honour for the 1.4 billion people of India.പ്രധാനമന്ത്രി ട്രിനിഡാഡ് ആൻഡ് ടൊബാഗോ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
July 04th, 09:30 pm
അഭിമാനകരമായ ജനാധിപത്യത്തിന്റെയും സൗഹൃദരാഷ്ട്രത്തിന്റെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ നിങ്ങളുടെ മുന്നിൽ നിൽക്കാൻ കഴിഞ്ഞതു ഭാഗ്യമായും അഭിമാനമായും ഞാൻ കരുതുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ട്രിനിഡാഡ് & ടുബേഗോ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു
July 04th, 09:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ട്രിനിഡാഡ് & ടുബേഗോ പാർലമെന്റിന്റെ [T&T] സംയുക്ത അസംബ്ലിയെ അഭിസംബോധന ചെയ്തു. സെനറ്റ് പ്രസിഡന്റ് വേഡ് മാർക്കിന്റെയും സഭാസ്പീക്കർ ജഗ്ദേവ് സിങ്ങിന്റെയും ക്ഷണപ്രകാരമാണു പ്രധാനമന്ത്രിയുടെ അഭിസംബോധന. T&T പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണു ശ്രീ മോദി. ഇന്ത്യ-ട്രിനിഡാഡ് & ടുബേഗോ ഉഭയകക്ഷിബന്ധത്തിലെ നാഴികക്കല്ലായി ഈ വേള മാറി.PM Modi conferred with highest national award, the ‘Order of the Republic of Trinidad & Tobago
July 04th, 08:20 pm
PM Modi was conferred Trinidad & Tobago’s highest national honour — The Order of the Republic of Trinidad & Tobago — at a special ceremony in Port of Spain. He dedicated the award to the 1.4 billion Indians and the historic bonds of friendship between the two nations, rooted in shared heritage. PM Modi also reaffirmed his commitment to strengthening bilateral ties.ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സർ ആതിഥേയത്വം വഹിച്ച പരമ്പരാഗത അത്താഴവിരുന്നിൽ പ്രധാനമന്ത്രി പങ്കെടുത്തു
July 04th, 09:45 am
ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സർ ആതിഥേയത്വം വഹിച്ച പരമ്പരാഗത അത്താഴ വിരുന്നിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ട്രിനിഡാഡ് ആൻഡ് ടൊബാഗോ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സൊഹാരി ഇലയിലാണ് ഭക്ഷണം വിളമ്പിയത്. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് ഇന്ത്യൻ വേരുകളുള്ളവർക്ക് വലിയ സാംസ്കാരിക പ്രാധാന്യമുള്ളതാണിത്.ട്രിനിഡാഡിലെ ഗായകൻ റാണ മൊഹിപ്പിനെ പ്രശംസിച്ച് പ്രധാനമന്ത്രി
July 04th, 09:42 am
പോർട്ട് ഓഫ് സ്പെയിനിൽ നടന്ന ഒരു അത്താഴവിരുന്നിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ട്രിനിഡാഡിലെ ഗായകൻ റാണ മൊഹിപ്പിനെ കണ്ടു. ഏതാനും വർഷങ്ങൾക്ക് മുമ്പ് നടന്ന മഹാത്മാഗാന്ധിയുടെ 150-ാം ജയന്തി ആഘോഷ വേളയിൽ 'വൈഷ്ണവ ജനതോ' ആലപിച്ച വ്യക്തിയാണ് അദ്ദേഹം.പോർട്ട് ഓഫ് സ്പെയിനിലെ ഭോജ്പുരി ചൗതാൽ അവതരണത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
July 04th, 09:06 am
ഇന്ത്യയും ട്രിനിഡാഡ് & ടൊബാഗോയും തമ്മിൽ നിലനിൽക്കുന്ന സാംസ്കാരിക ബന്ധം എടുത്തുകാണിച്ചുകൊണ്ട്, പോർട്ട് ഓഫ് സ്പെയിനിലെ ഊർജ്ജസ്വലമായ ഭോജ്പുരി ചൗതാൽ പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നടന്ന ഭാരത് കോ ജാനിയെ (ഇന്ത്യയെ അറിയുക) ക്വിസ് വിജയികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
July 04th, 09:03 am
ട്രിനിഡാഡ് & ടൊബാഗോയിൽ നടന്ന ഭാരത് കോ ജാനിയേ (ഇന്ത്യയെ അറിയുക) ക്വിസിലെ യുവ വിജയികളായ ശങ്കർ രാംജത്തൻ, നിക്കോളാസ് മരാജ്, വിൻസ് മഹാതോ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.ട്രിനിഡാഡ് & ടൊബാഗോ പ്രധാനമന്ത്രിക്ക് രാമക്ഷേത്രത്തിന്റെ പകർപ്പും പുണ്യജലവും സമ്മാനിച്ച് പ്രധാനമന്ത്രി
July 04th, 08:57 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഒരു പകർപ്പ് പ്രധാനമന്ത്രി കമല പെർസാദ്-ബിസ്സസാറിന് അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം സംഘടിപ്പിച്ച അത്താഴവിരുന്നിൽ സമ്മാനിച്ചു. സരയു നദിയിൽ നിന്നും പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേളയിൽ നിന്നുമുള്ള പുണ്യജലവും അദ്ദേഹം സമ്മാനിച്ചു.ട്രിനിഡാഡ് & ടൊബാഗോയിലെ ഇന്ത്യൻ സമൂഹത്തോട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
July 04th, 05:56 am
ഈ വൈകുന്നേരം നിങ്ങളെല്ലാവർക്കുമൊപ്പം ഉണ്ടായിരിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം അഭിമാനവും സന്തോഷവും തോന്നുന്നു. പ്രധാനമന്ത്രി കമല ജിയുടെ അത്ഭുതകരമായ ആതിഥ്യമര്യാദയ്ക്കും ദയാപൂർണ്ണമായ വാക്കുകൾക്കും ഞാൻ നന്ദി പറയുന്നു.ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ കമ്മ്യൂണിറ്റി പരിപാടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
July 04th, 04:40 am
ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഇന്ത്യൻ പ്രവാസികളുടെ ഒരു വലിയ സമ്മേളനത്തെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ട്രിനിഡാഡ് ആൻഡ് ടൊബാഗോ റിപ്പബ്ലിക്ക് പ്രധാനമന്ത്രി ശ്രീമതി കമല പെർസാദ്-ബിസെസ്സർ, അവരുടെ കാബിനറ്റ് അംഗങ്ങൾ, പാർലമെന്റ് അംഗങ്ങൾ, മറ്റ് നിരവധി വിശിഷ്ട വ്യക്തികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ, പ്രവാസികൾ പ്രധാനമന്ത്രിയെ അങ്ങേയറ്റം ഊഷ്മളതയോടെ സ്വീകരിക്കുകയും വർണ്ണാഭമായ പരമ്പരാഗത ഇന്തോ-ട്രിനിഡാഡിയൻ സ്വീകരണം നൽകുകയും ചെയ്തു.ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി പോർട്ട് ഓഫ് സ്പെയിനിൽ എത്തി
July 04th, 02:16 am
2025 ജൂലൈ 3 മുതൽ 4 വരെ റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ (ടി & ടി) ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പോർട്ട് ഓഫ് സ്പെയിനിൽ എത്തി. 1999 ന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ടി & ടി സന്ദർശിക്കുന്നത് ഇതാദ്യമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ പ്രതീകമായി, പോർട്ട് ഓഫ് സ്പെയിനിലെ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി ശ്രീമതി കമല പെർസാദ്-ബിസ്സസാറും അവരുടെ മന്ത്രിസഭയിലെ അംഗങ്ങളും മറ്റ് നിരവധി വിശിഷ്ട വ്യക്തികളും ചേർന്ന് സ്വീകരിച്ചു. പ്രധാനമന്ത്രിക്ക് ബഹുമാനപൂർവ്വം ഗാർഡ് ഓഫ് ഓണർ നൽകി, പ്രത്യേക സാംസ്കാരിക പ്രകടനങ്ങളോടെ സ്വാഗതം ചെയ്തു.