യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 18th, 05:00 am
ആദ്യമായി ഈ റൗണ്ട് ടേബിളിലേക്ക് എന്നെ ക്ഷണിച്ചതിന് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണോട് ഞാൻ എന്റെ ആത്മാർത്ഥമായ നന്ദിയറിയിക്കുന്നു. ഈ യോഗം ഗോഥെൻബർഗിൽ വെച്ച് നടക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നവീനാശയത്തിന് പേരുകേട്ടത് മാത്രമല്ല, യൂറോപ്പിന്റെ ഉത്പാദന വീര്യത്തിന്റെ ഊർജ്ജസ്വലമായ പ്രതീകം കൂടിയാണ് ഈ നഗരം.പ്രധാനമന്ത്രി സ്വീഡൻ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ച നടത്തി
May 18th, 12:10 am
സ്വീഡനിലെ ഗോഥെൻബർഗിൽ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്‌സണുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തി. സ്വീഡനിലെ കിരീടാവകാശി വിക്ടോറിയ രാജകുമാരി യോഗത്തിൽ പങ്കെടുക്കുകയും രാജാവ് കാൾ പതിനാറാമൻ ഗുസ്താഫിന്റെയും രാജ്ഞി സിൽവിയയുടെയും ഊഷ്മളമായ ആശംസകൾ അറിയിക്കുകയും ചെയ്തു. രാജാവിന്റെ 80-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി മോദി ഊഷ്മളമായ ആശംസകൾ നേർന്നു.വ്യവസായത്തിനായുള്ള യൂറോപ്യൻ റൗണ്ട് ടേബിളിൽ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാള പരിഭാഷ
May 17th, 11:43 pm
സ്വീഡന്റെയും യൂറോപ്പിന്റെയും വ്യാവസായിക കേന്ദ്രമായ ഗോഥെൻബർഗിലേക്കുള്ള എന്റെ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യം നൽകുന്ന ഇന്നത്തെ പരിപാടിയിൽ ചേർന്നതിന് ഉർസുല ജിയോട് ഞാൻ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.രബീന്ദ്രനാഥ ടാഗോറിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ആഘോഷമായി പ്രധാനമന്ത്രിയും സ്വീഡൻ പ്രധാനമന്ത്രിയും പ്രത്യേക പാരിതോഷികങ്ങൾ കൈമാറി
May 17th, 11:18 pm
സ്വീഡൻ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സണും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നോബൽ സമ്മാനജേതാവ് ഗുരുദേവ് രബീന്ദ്രനാഥ ടാഗോറിന്റെ പൈതൃകം ആഘോഷിക്കുന്ന പ്രത്യേക സ്മരണികാസമ്മാനങ്ങൾ കൈമാറി.സ്വീഡനിലെ തെരഞ്ഞെടുക്കപ്പെട്ട വ്യവസായപ്രമുഖരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
May 17th, 11:16 pm
സ്വീഡൻ കിരീടാവകാശി വിക്ടോറിയ രാജകുമാരി, സ്വീഡൻ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സൺ എന്നിവർക്കൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, 2026 മെയ് 17-നു സ്വീഡനിലെ തെരഞ്ഞെടുക്കപ്പെട്ട CEO-മാരുമായി ആശയവിനിമയം നടത്തി.പ്രധാനമന്ത്രിക്ക് സ്വീഡനിൽ ‘റോയൽ ഓർഡർ ഓഫ് ദ പോളാർ സ്റ്റാർ, ഡിഗ്രി കമാൻഡർ ഗ്രാൻഡ് ക്രോസ്’ ബഹുമതി ലഭിച്ചു
May 17th, 11:13 pm
സ്വീഡനിലെ ഗോഥൻബർഗിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ, സ്വീഡിഷ് കിരീടാവകാശി വിക്ടോറിയ രാജകുമാരി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കു ‘റോയൽ ഓർഡർ ഓഫ് ദ പോളാർ സ്റ്റാർ, ഡിഗ്രി കമാൻഡർ ഗ്രാൻഡ് ക്രോസ്’ ബഹുമതി സമ്മാനിച്ചു. പതിനെട്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഈ പുരസ്കാരം, സ്വീഡന്റെ ഏറ്റവും പഴക്കമേറിയതും വിശിഷ്ടവുമായ ബഹുമതികളിൽ ഒന്നാണ്. അസാധാരണമായ പൊതുസേവനത്തെയും സ്വീഡനുമായുള്ള ബന്ധം കരുത്തുറ്റതാക്കുന്നതിനായുള്ള സംഭാവനകളെയും മുൻനിർത്തി വിദേശ ഗവണ്മെന്റ് തലവന്മാർക്കു സ്വീഡൻ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണിത്.പ്രധാനമന്ത്രി മോദി സ്വീഡനിൽ എത്തി ചേർന്നു
May 17th, 06:09 pm
സ്വീഡനിലെ ഗോഥെൻബർഗിൽ എത്തിയ പ്രധാനമന്ത്രി മോദിയെ സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ തന്നെ ഊഷ്മളമായി സ്വീകരിച്ചു. പ്രധാനമന്ത്രി മോദിയെ അകമ്പടി സേവിക്കാൻ സ്വീഡൻ അവരുടെ യുദ്ധവിമാനങ്ങളും അയച്ചു. ഇന്ത്യ-സ്വീഡൻ ബന്ധത്തിന്റെ വർദ്ധിച്ചുവരുന്ന ആഴത്തെയും പ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധതയെയും ഈ സന്ദർശനം അടിവരയിടുന്നു.യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയെ (ERT) അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
May 17th, 12:12 am
2026 മെയ് 17-ന് ഗോഥെൻബർഗിൽ നടന്ന യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയെ (ERT) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വോൾവോ ഗ്രൂപ്പ് ആതിഥേയത്വം വഹിച്ച പരിപാടിയിൽ സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, മുതിർന്ന യൂറോപ്യൻ വ്യവസായ പ്രമുഖർ, പ്രമുഖ യൂറോപ്യൻ-ഇന്ത്യൻ കമ്പനികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു."യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ യാത്രാ പ്രസ്താവന
May 15th, 07:56 am
2026 മെയ് 15 മുതൽ 20 വരെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ അഞ്ച് രാഷ്ട്രങ്ങൾ പ്രധാനമന്ത്രി മോദി സന്ദർശിക്കും. സന്ദർശന വേളയിൽ അദ്ദേഹം വിവിധ രാഷ്ട്രത്തലവന്മാരെ കാണുകയും പ്രധാന മേഖലകളിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്യും. സ്വീഡനിൽ നടക്കുന്ന യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ടറിയിലും, ഓസ്ലോയിൽ നടക്കുന്ന മൂന്നാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കുന്നതാണ് സന്ദർശനത്തിന്റെ പ്രധാന സവിശേഷതകൾ.പ്രധാനമന്ത്രിയുടെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി സന്ദർശനം (മെയ് 15 - 20, 2026)
May 11th, 09:00 pm
2026 മെയ് 15 മുതൽ മെയ് 20 വരെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നിവിടങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി പദ്ധതിയിടുന്നു. സന്ദർശന വേളയിൽ അദ്ദേഹം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്യും. നെതർലാൻഡ്‌സിൽ, പ്രധാനമന്ത്രി രാജാവ് വില്ലെം-അലക്‌സാണ്ടറിനെ കാണുകയും പ്രധാനമന്ത്രി റോബ് ജെറ്റനുമായി ചർച്ച നടത്തുകയും ചെയ്യും. സ്വീഡനിൽ, അദ്ദേഹം പ്രധാനമന്ത്രി ക്രിസ്റ്റേഴ്‌സണുമായി ചർച്ച നടത്തും. നോർവേയിൽ, അദ്ദേഹം രാജാവ് ഹരാൾഡ് അഞ്ചാമനെ സന്ദർശിക്കുകയും പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്യും. തുടർന്ന്, പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ചർച്ച നടത്താൻ അദ്ദേഹം ഇറ്റലി സന്ദർശിക്കും.സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 18
April 18th, 07:43 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !World is looking at India with renewed confidence: PM Modi in Sweden
April 17th, 11:59 pm
Addressing the Indian Community in Sweden, PM Narendra Modi today thanked PM Stefan Löfven for the warm welcome. Shri Modi remarked that it was not his welcome but the welcome of 125 crore Indians.സ്റ്റോക്ക് ഹോമിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
April 17th, 11:45 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി ഇന്ന് സ്‌റ്റോക്ക്‌ഹോമില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. തനിക്ക് ലഭിച്ച ഊഷ്മളമായ വരവേല്‍പ്പിന് സ്വീഡന്‍ ഗവണ്‍മെന്റിന്, വിശേഷിച്ച് സ്വീഡന്‍ രാജാവിനും പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെനിനും പ്രധാനമന്ത്രി നന്ദി പ്രകടിപ്പിച്ചു.ഇന്ത്യൻ പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനം (2018 ഏപ്രിൽ 16 -17 )
April 17th, 11:12 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ ഇന്ത്യ-നോർഡിക് സമ്മിറ്റ് ഷെയേർഡ് വാല്യൂസ് , മ്യൂച്വൽ പ്രോസ്പർറ്റി എന്ന പേരിൽ സ്വീഡൻ ഇന്ത്യ-നോർഡിക് ഉച്ചകോടിക്ക് ആതിഥ്യമരുളി. ഡെൻമാർക്ക്, ഫിൻലാന്റ്, ഐസ്ലാൻഡ്, നോർവെ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാർ സമ്മേളനത്തിൽ പങ്കെടുത്തു. നോർഡിക് രാജ്യങ്ങളുമായി ഇന്ത്യക്ക് ഗണ്യമായ സാമ്പത്തിക ബന്ധം ഉണ്ട്. ഇന്ത്യ-നോർഡിക് വാർഷിക വ്യാപാരം 5.3 ബില്ല്യൺ ഡോളറാണ്. ഇന്ത്യയിലേക്കുള്ള മൊത്തം നോർഡിക് എഫ്.ഡി.ഐ 2.5 ബില്യൺ ഡോളറാണ്.സ്വീഡന്‍-ഇന്ത്യ സംയുക്ത കര്‍മപദ്ധതി (2018 ഏപ്രില്‍ 17)
April 17th, 09:47 pm
പ്രധാനമന്ത്രി ശ്രീ. ലോഫ്‌വെന്നിന്റെ ക്ഷണമനുസരിച്ച് 2018 ഏപ്രില്‍ 17, 18 തീയതികളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്‌റ്റോക്ക്‌ഹോമിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്തി.ഡെന്മാർക്ക്, ഐസ്ലാന്റ്, ഫിൻലാന്റ്, നോർവേ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി പ്രത്യേക ചർച്ചകൾ നടത്തി
April 17th, 09:05 pm
സ്വീഡൻ സന്ദർശന വേളയിൽ, ഡെന്മാർക്ക് , ഐസ്ലാൻഡ്, ഫിൻലാന്റ്, നോർവേ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി പ്രത്യേക ചർച്ചകൾ നടത്തി. പ്രധാനമന്ത്രി നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ചർച്ച ചെയ്തു.സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 17
April 17th, 07:40 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !സ്വീഡിഷ് കമ്പനി മേധാവികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചകൾ നടത്തി, ഇന്ത്യയിലെ നിക്ഷേപ അവസരങ്ങൾ ഉയർത്തിക്കാട്ടി
April 17th, 05:52 pm
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സ്വീഡിഷ് സിഇഒകളുമായി സംവദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വ്യാപാരബന്ധങ്ങളെയും കുറിച്ചു അദ്ദേഹം ചർച്ചചെയ്‌തു. 'മേക്ക് ഇന് ഇന്ത്യ' പദ്ധതിയിൽ സ്വീഡന് വിലമതിക്കപ്പെട്ട പങ്കാളിത്തമുണ്ടെന്നും പറഞ്ഞു.ഇന്ത്യയിലെ വിവിധ നിക്ഷേപ സാദ്ധ്യതകളെക്കുറിച്ച് പ്രധാനമന്ത്രി എടുത്തു പറഞ്ഞുപ്രധാനമന്ത്രിയുടെ സ്‌റ്റോക്‌ഹോം സന്ദര്‍ശനത്തിനിടയില്‍ (ഏപ്രില്‍ 16,17-2018) ഒപ്പിട്ട് കൈമാറിയ ധാരണാപത്രങ്ങളുടെയും കരാറുകളുടെയും പട്ടിക
April 17th, 05:36 pm
സ്വീഡന്‍ സന്ദര്‍ശനത്തിനിടെ 2018 ഏപ്രില്‍ 17നു പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവന
April 17th, 04:50 pm
ഇതെന്റെ പ്രഥമ സ്വീഡന്‍ സന്ദര്‍ശനമാണ്. ഏതാണ്ട് മൂന്നു ദശാബ്ദങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സ്വീഡന്‍ സന്ദര്‍ശിക്കുന്നത്.