ശ്രീലങ്കയിൽ, ഇന്ത്യയുടെ സഹായത്തോടെയുള്ള റെയിൽ അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
April 06th, 12:09 pm
ശ്രീലങ്കയിലെ അനുരാധപുരയിൽ, ഇന്ത്യൻ സഹായത്തോടെ നിർമ്മിച്ച രണ്ട് റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകയും ഇന്ന് പങ്കെടുത്തു.പ്രധാനമന്ത്രി ജയ ശ്രീ മഹാബോധി ക്ഷേത്രം സന്ദർശിച്ചു
April 06th, 11:24 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകയും അനുരാധപുരയിലെ പവിത്രമായ ജയ ശ്രീ മഹാബോധി ക്ഷേത്രം സന്ദർശിക്കുകയും ആദരണീയ മഹാബോധിവൃക്ഷത്തിൽ പ്രാർഥന നടത്തുകയും ചെയ്തു.ശ്രീലങ്കയിലെ ഇന്ത്യന്‍ വംശജരായ തമിഴ് നേതാക്കള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
April 05th, 10:59 pm
ശ്രീലങ്കയിലെ ഇന്ത്യന്‍ വംശജരായ തമിഴ് (ഐ.ഒ.ടി) നേതാക്കള്‍ ഇന്ന് കൊളംബോയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ശ്രീലങ്കന്‍ ഗവണ്‍മെന്റുമായി സഹകരിച്ചുകൊണ്ട് 10,000 വീടുകള്‍, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍, പുണ്യസ്ഥലമായ സീത ഏലിയ ക്ഷേത്രം, മറ്റ് സാമൂഹിക വികസന പദ്ധതികള്‍ തുടങ്ങിയവ ഇന്ത്യന്‍ വംശജരായ തമിഴര്‍ക്കുവേണ്ടി നിര്‍മ്മിക്കുന്നതിന് ഇന്ത്യ പിന്തുണ നല്‍കുമെന്ന് ശ്രീ മോദി പ്രഖ്യാപിച്ചു.ശ്രീലങ്കന്‍ തമിഴ്‌സമൂഹത്തിലെ നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
April 05th, 10:48 pm
ശ്രീലങ്കന്‍ തമിഴ് സമൂഹത്തിലെ നേതാക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൊളംബോയില്‍ കൂടിക്കാഴ്ച നടത്തി. ആദരണീയ തമിഴ് നേതാക്കളായ തിരു ആര്‍. സംപന്തന്റെയും തിരു മാവായി സേനാതിരാജയുടെയും വിയോഗത്തിലുള്ള അനുശോചനവും കൂടിക്കാഴ്ചയില്‍ അദ്ദേഹം രേഖപ്പെടുത്തി.PM meets Sri Lanka’s Leader of the Opposition
April 05th, 10:34 pm
PM Modi met Sri Lanka’s Leader of the Opposition, Mr. Sajith Premadasa in Colombo. PM appreciated his personal contribution and commitment to strengthening India-Sri Lanka friendship.1996 ലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന്റെ പൂർണ്ണരൂപം
April 05th, 10:25 pm
നിങ്ങളെയെല്ലാം കാണാൻ അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയിലെ ജനങ്ങൾ ഇപ്പോഴും സ്നേഹപൂർവ്വം ഓർക്കുന്ന ഒന്നാണ് നിങ്ങളുടെ ടീമെന്ന് എനിക്ക് തോന്നുന്നു. നിങ്ങൾ ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്തിയ ദിനം രാഷ്ട്രം മറന്നിട്ടില്ല.1996-ലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമുമായുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആശയവിനിമയം
April 05th, 10:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീലങ്കയിലെ കൊളംബോയിൽ 1996-ലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമുമായി ഇന്നലെ സംവദിച്ചു. ആദരണീയനായ പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞതിൽ ക്രിക്കറ്റ് താരങ്ങൾ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു. അവരെ കാണാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ടീമിന്റെ മികച്ച പ്രകടനം, പ്രത്യേകിച്ച് ശാശ്വത മുദ്ര പതിപ്പിച്ച അവിസ്മരണീയ വിജയം ഇന്ത്യൻ ജനത ഇപ്പോഴും ഓർക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. അവരുടെ നേട്ടത്തിന്റെ അനുരണനങ്ങൾ ഇപ്പോഴും രാജ്യത്തുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യൻ സമാധാന പരിപാലന സേന (IPKF) സ്മാരകത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
April 05th, 08:36 pm
കൊളംബോയ്ക്കടുത്തുള്ള ശ്രീ ജയവർധനപുര കോട്ടെയിലെ ‘ഇന്ത്യൻ സമാധാന പരിപാലന സേന (IPKF) സ്മാരകത്തിൽ’ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു.പ്രധാനമന്ത്രി കൊളംബോയിലെ ഐപികെഎഫ് സ്മാരകം സന്ദർശിച്ചു
April 05th, 07:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൊളംബോയിലെ ഐപികെഎഫ് സ്മാരകം സന്ദർശിച്ച് പുഷ്പചക്രം അർപ്പിച്ചു. ശ്രീലങ്കയുടെ സമാധാനത്തിനും ഐക്യത്തിനും പ്രാദേശിക സമഗ്രതയ്ക്കുംവേണ്ടി ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ സമാധാനപരിപാലനസേനയിലെ ധീരസൈനികരെ അദ്ദേഹം അഭിവാദ്യം ചെയ്തു.പ്രധാനമന്ത്രി ശ്രീലങ്കന്‍ പ്രസിഡന്റുമായി ഉഭയകക്ഷിചര്‍ച്ച നടത്തി
April 05th, 05:54 pm
കൊളംബോയിലെ പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകയുമായി പ്രധാനമന്ത്രി ഇന്ന് ഫലപ്രദമായ കൂടിക്കാഴ്ച നടത്തി. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രിക്ക് സ്വാതന്ത്ര്യ ചത്വരത്തില്‍ ആചാരപരമായ സ്വീകരണം നല്‍കി. 2024 സെപ്റ്റംബറില്‍ പ്രസിഡന്റ് ദിസനായക അധികാരമേറ്റതിനുശേഷം ശ്രീലങ്ക സന്ദര്‍ശിക്കുന്ന ആദ്യ വിദേശ നേതാവാണ് പ്രധാനമന്ത്രി.പ്രധാനമന്ത്രിക്കു ‘ശ്രീലങ്ക മിത്രവിഭൂഷണം’ നൽകി ആദരിച്ചു
April 05th, 02:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ശ്രീലങ്ക പ്രസിഡന്റ് ദിസനായകെ ഇന്ന് ‘ശ്രീലങ്ക മിത്രവിഭൂഷണം’ നൽകി ആദരിച്ചു. ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ആഴത്തിലുള്ള സൗഹൃദത്തിന്റെയും ചരിത്രപരമായ ബന്ധത്തിന്റെയും പ്രതീകമാണിതെന്ന് നന്ദി പ്രകടിപ്പിച്ചു ശ്രീ മോദി പറഞ്ഞു.പ്രധാനമന്ത്രിയുടെ ശ്രീലങ്കൻ സന്ദർശനത്തിന്റെ പരിണതഫലങ്ങൾ
April 05th, 01:45 pm
വൈദ്യുതി ഇറക്കുമതി/കയറ്റുമതിക്കായി HVDC ഇന്റർകണക്ഷൻ നടപ്പാക്കുന്നതിന് ഇന്ത്യാഗവണ്മെന്റും ശ്രീലങ്കൻ ഗവണ്മെന്റും തമ്മിലുള്ള ധാരണാപത്രംശ്രീലങ്കൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രക്കുറിപ്പിനിടെ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ
April 05th, 11:30 am
ഇന്ന് പ്രസിഡന്റ് ദിസനായകയിൽ നിന്ന് ‘ശ്രീലങ്ക മിത്ര വിഭൂഷണ’ പുരസ്‌കാരം ലഭിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ഈ പുരസ്കാരം എന്നെ മാത്രമല്ല, 140 കോടി ഇന്ത്യക്കാരെയും ആദരിക്കുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിനും ആഴത്തിലുള്ള സൗഹൃദത്തിനുമുള്ള ആദരമാണിത്.PM Modi arrives in Sri Lanka
April 04th, 10:06 pm
Prime Minister Narendra Modi arrived in Colombo, Sri Lanka. During his visit, the PM will take part in various programmes. He will meet President Anura Kumara Dissanayake.തായ്‌ലൻഡ്, ശ്രീലങ്ക സന്ദർശനത്തിന് പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന
April 03rd, 06:00 am
തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌റ്റോങ്‌ടാൺ ഷിനവാത്തിൻ്റെ ക്ഷണപ്രകാരം, ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഞാൻ ഇന്ന് തായ്‌ലൻഡിലേക്ക് ഔദ്യോഗിക സന്ദർശനത്തിനായി പുറപ്പെടുകയാണ്.പ്രധാനമന്ത്രിയുടെ തായ്‌ലൻഡ്, ശ്രീലങ്ക സന്ദർശനം (2025 ഏപ്രിൽ 03 - 06)
April 02nd, 02:00 pm
ബാങ്കോക്കിൽ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (2025 ഏപ്രിൽ 3-4) തായ്‌ലൻഡ് സന്ദർശിക്കും. തുടർന്ന്, പ്രസിഡന്റ് അനുര കുമാര ദിസനായകയുടെ ക്ഷണപ്രകാരം അദ്ദേഹം ശ്രീലങ്കയിലേക്ക് (2025 ഏപ്രിൽ 4-6) സന്ദർശനം നടത്തും.ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉറ്റ സാംസ്കാരിക സഹകരണത്തെ സൂചിപ്പിക്കുന്ന ഒരു സുപ്രധാന സംരംഭമാണ് ജാഫ്ന കൾച്ചറൽ സെന്റർ: പ്രധാനമന്ത്രി
February 11th, 09:43 pm
ജാഫ്ന കൾച്ചറൽ സെന്ററിന്റെ സമർപ്പണം ഒരു സുപ്രധാന സംരംഭമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ചടങ്ങിൽ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ സാന്നിധ്യത്തെ അഭിനന്ദിക്കുകയും ചെയ്തു. 2015ൽ പ്രധാനമന്ത്രിയാണ് കേന്ദ്രത്തിന് തറക്കല്ലിട്ടത് ആ പ്രത്യേക സന്ദർശനത്തിന്റെ ചില ചിത്രങ്ങൾ പ്രധാനമന്ത്രി പങ്കുവെക്കുകയും ചെയ്തു.ശ്രീലങ്കയിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നു
June 09th, 03:00 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രീലങ്കയിലെ കൊളംബോയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. ലോകത്ത് ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തമാവുകയാണെന്നും,അതിനു കാരണം ഇന്ത്യൻ പ്രവാസികൾ ആണെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ എവിടെ പോയാലും ഇന്ത്യൻ പ്രവാസികളുടെ വിജയങ്ങളെയും നേട്ടങ്ങളെയും കുറിച്ച് എന്നിക്ക് അറിയാൻ കഴിയുന്നു”, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശ്രീലങ്കയിൽ പ്രധാനമന്ത്രി മോദിയുടെ യോഗങ്ങൾ
June 09th, 02:40 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ, മുൻ പ്രസിഡന്റ് മഹീന്ദ രാജപക്സെ, ആർ. സമ്പന്തന്റെ നേതൃത്വത്തിലുള്ള തമിഴ് ദേശീയ അലയൻസ് പ്രതിനിധിസംഘം എന്നിവരുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി.പ്രധാനമന്ത്രി മോദി ശ്രീലങ്കയിലെ കൊച്ചിക്കാടയിലെ സെന്റ് അന്തോണീസ് പള്ളി സന്ദർശിച്ചു
June 09th, 12:33 pm
ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ ഭീകരവാദ ആക്രമണത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികള്‍ അർപ്പിക്കാൻ പ്രധാനമന്ത്രി മോദി കൊളംബോയിലെ സെന്റ് ആന്റണിസ് പള്ളി സന്ദർശിച്ചു