മാൽദീവ്സിന്റെ 60-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പ്രധാനമന്ത്രി വിശിഷ്ടാതിഥിയായി
July 26th, 06:47 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മാൽദീവ്സ് സ്വതന്ത്രമായതിന്റെ 60-ാം വാർഷികാഘോഷങ്ങളിൽ 'വിശിഷ്ടാതിഥി'യായി പങ്കെടുത്തു. മാൽദീവ്സിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുന്നത് ഇതാദ്യമായാണ്. രാഷ്ട്രത്തലവൻ അല്ലെങ്കിൽ ഗവണ്മെന്റിന്റെ തലവൻ എന്ന നിലയിൽ മാൽദീവ്സ് പ്രസിഡന്റ് മുയിസു ആതിഥ്യമരുളുന്ന ആദ്യ വിദേശ നേതാവും പ്രധാനമന്ത്രി മോദിയാണ്.പ്രധാനമന്ത്രിയുടെ മാൽദീവ്സ് സന്ദർശനത്തിന്റെ പരിണതഫലങ്ങൾ
July 26th, 07:19 am
മാൽദീവ്സിന് 4850 കോടി രൂപയുടെ വായ്പ പിന്തുണ (LoC) വിപുലീകരണംഇന്ത്യ-മാൽദീവ്സ് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് സ്മരണിക സ്റ്റാമ്പുകൾ പുറത്തിറക്കി
July 25th, 09:08 pm
ഇന്ത്യ-മാൽദീവ്സ് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മാൽദീവ്സ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവും ചേർന്ന് സ്മരണിക സ്റ്റാമ്പുകൾ പ്രകാശനം ചെയ്തുപ്രധാനമന്ത്രി മാൽദീവ്സ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
July 25th, 08:48 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മാൽദീവ്സ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവുമായി മാലെയിലെ പ്രസിഡന്റിന്റെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കുമുമ്പ്, പ്രധാനമന്ത്രിയെ പ്രസിഡന്റ് മുയിസു സ്വീകരിക്കുകയും റിപ്പബ്ലിക് ചത്വരത്തിൽ ഔദ്യോഗിക സ്വീകരണം നൽകുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള അഗാധമായ സൗഹൃദത്തിന്റെ ഊഷ്മളതയും പുനഃസ്ഥാപനവും കൂടിക്കാഴ്ചയിൽ ശ്രദ്ധേയമായി.മാലിദ്വീപിലെ പ്രതിരോധ മന്ത്രാലയ മന്ദിരം പ്രധാനമന്ത്രിയും മാലിദ്വീപ് പ്രസിഡന്റും സംയുക്തമായി ഉദ്ഘാടനം ചെയ്തു
July 25th, 08:43 pm
മാലിദ്വീപിലെ അത്യാധുനിക പ്രതിരോധ മന്ത്രാലയ (MoD) മന്ദിരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് ബഹുമാന്യ ഡോ. മുഹമ്മദ് മുയിസുവും സംയുക്തമായി ഇന്ന് ഉദ്ഘാടനം ചെയ്തു.മാലദ്വീപ് പ്രസിഡൻ്റിനൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നടത്തിയ സംയുക്ത പത്ര പ്രസ്താവന
July 25th, 06:00 pm
ആദ്യമായി, മാലിദ്വീപ് പ്രസിഡന്റിനും മാലിദ്വീപിലെ ജനങ്ങൾക്കും സ്വാതന്ത്ര്യത്തിന്റെ 60-ാം വാർഷിക ദിനത്തിൽ, ഇന്ത്യൻ ജനതയുടെ മുഴുവൻ പേരിൽ എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.പ്രധാനമന്ത്രി മോദി മാലിദ്വീപിലെ മാലെയിൽ എത്തി ചേർന്നു
July 25th, 10:28 am
പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പം മുമ്പ് മാലിദ്വീപിലെത്തി ചേർന്നു . വിമാനത്താവളത്തിൽ പ്രസിഡന്റ് മുഹമ്മദ് മുയിസു അദ്ദേഹത്തെ നേരിട്ട് സ്വീകരിച്ചു. മാലിദ്വീപിന്റെ 60-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രധാനമന്ത്രി വിശിഷ്ടാതിഥിയായി പങ്കെടുക്കും.യുണൈറ്റഡ് കിംഗ്ഡത്തിലേക്കും മാലിദ്വീപിലേക്കും നടത്തുന്ന സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ യാത്രാ പ്രസ്താവന
July 23rd, 01:05 pm
ജൂലൈ 23 മുതൽ 26 വരെ യുകെയിലേക്കും മാലിദ്വീപിലേക്കുമുള്ള എൻ്റെ സന്ദർശനം ആരംഭിക്കുകയാണ് .പ്രധാനമന്ത്രി മോദി മാലിദ്വീപ് പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നു
June 08th, 08:14 pm
രാജ്യങ്ങളുടെ പിൻതുണയോടെ വളരുന്ന ഭീകരത ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് പ്രധനമന്ത്രി മാലദ്വീപ് പാർലമെന്റിനെ അഭിസംബോധന ചെയ്യവേ പറഞ്ഞു. ഭീകരവാദ വെല്ലുവിളിക്കെതിരെ പോരാടാൻ ലോക സമൂഹം ഒത്തുചേരേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രധാനമന്ത്രിയുടെ മാലിദ്വീപ് സന്ദര്‍ശനത്തിനിടെ ഒപ്പുവെക്കപ്പെട്ട കരാറുകളും ധാരണാപത്രങ്ങളും
June 08th, 07:38 pm
പ്രധാനമന്ത്രി മോദിക്ക് മാലദ്വീപിലെ ഏറ്റവും വലിയ ബഹുമതി സമ്മാനിച്ചു
June 08th, 07:11 pm
നിശാൻ ഇസുദ്ദീൻ എന്ന വിദേശികൾക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതി, മാലദ്വീപ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചുമാലിദ്വീപ് പ്രസിഡന്റുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസ്‌താവന
June 08th, 07:11 pm
പ്രസിഡന്റ് ഇബ്രാഹിം സോളിഹുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദി മാലിദ്വീപ് അദ്ദേഹത്തിന് സമ്മാനിച്ച പരമോന്നത ബഹുമതിക്ക് നന്ദി പറഞ്ഞു, ഇത് ഓരോ ഇന്ത്യക്കാരനുമുള്ള ബഹുമതിയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ബിസിനസ്, തുറമുഖങ്ങൾ, ശുചിത്വം, കായികം, മത്സ്യബന്ധനം, കൃഷി, ടൂറിസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. മാരിടൈം, പ്രതിരോധ ബന്ധങ്ങൾക്കാണ് മുൻഗണനയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.മാലിദ്വീപ്, ശ്രീലങ്ക സന്ദര്‍ശനത്തിനു മുന്നോടിയായി പ്രധാനമന്ത്രി മോദി പുറപ്പെടുവിച്ച പ്രസ്താവന
June 07th, 04:20 pm
യഥാക്രമം പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെയും പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെയും ക്ഷണപ്രകാരം 2019 ജൂണ്‍ എട്ട്, ഒന്‍പത് തീയതികളില്‍ ഞാന്‍ മാലിദ്വീപും ശ്രീലങ്കയും സന്ദര്‍ശിക്കുകയാണ്. വീണ്ടും അധികാരമേറ്റ ശേഷം ഞാന്‍ നടത്തുന്ന പ്രഥമ വിദേശ സന്ദര്‍ശനമായിരിക്കും ഇത്.